'ബിഗ് ബ്രദറി'െൻറ ചാരവൃത്തികൾ
text_fields'മുകളിലുള്ളവൻ എല്ലാം കാണുന്നുണ്ട്''. അടുത്തകാലം വരെ പ്രമുഖ സി.സി.ടി.വി കമ്പനി ഡൽഹിയുടെ വീഥികളിലേക്ക് വരവേറ്റ് എഴുതിവെച്ചിരുന്ന പരസ്യവാചകമായിരുന്നു ഇത്. സി.സി.ടി.വിയെ മുകളിൽ കുടിയിരുത്തിയാൽ നാട് അനുഭവിക്കുന്ന എല്ലാ ക്രമസമാധാന പ്രശ്നങ്ങൾക്കും പരിഹാരമായെന്ന് ആക്ടിവിസ്റ്റായി രാഷ്ട്രീയത്തിൽ വന്ന് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാൾപോലും ജനത്തെ വിശ്വസിപ്പിച്ച നാളുകളായിരുന്നു അത്. ഡൽഹിയിലെ എല്ലാ തെരുവുകളിലും സി.സി.ടി.വി എന്നത് കെജ്രിവാളിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ജനത്തെ ഭരണകൂടത്തിന് നിരീക്ഷിക്കാനുള്ള കേവലം ഒരു ഉപകരണമെന്നതിനപ്പുറം മനുഷ്യർക്ക് സമാധാനം നൽകാനുള്ള ഒന്നല്ല സി.സി.ടി.വി എന്ന് രാജ്യതലസ്ഥാനത്തുള്ളവർക്ക് ബോധ്യമായത് കഴിഞ്ഞ വർഷത്തെ ഡൽഹി വംശീയാക്രമണത്തോടെയാണ്.
അമേരിക്കൻ പ്രസിഡൻറിെൻറ ഇന്ത്യ സന്ദർശന വേളയായിട്ടുകൂടി മൂന്നു രാവും പകലും കലാപകാരികൾക്കും പൊലീസുകാർക്കും അഴിഞ്ഞാടാൻ സി.സി.ടി.വി തടസ്സമല്ലെന്ന് വടക്കുകിഴക്കൻ ഡൽഹിയിലെ വംശീയാക്രമണം തെളിയിച്ചു. മുകളിലിരുന്ന് എല്ലാം കാണാതിരിക്കാൻ പൊലീസുകാർ തന്നെ സി.സി.ടി.വി അടിച്ചുതകർക്കുന്നതും അന്ന് ഡൽഹി കണ്ടു.
മൊബൈൽ ഫോണുകൾ സി.സി.ടി.വി ആകുേമ്പാൾ
മനുഷ്യശരീരത്തിലെ അവയവ സമാനമായി മാറിക്കഴിഞ്ഞ മൊബൈൽ ഫോണുകളിൽ 'പെഗസസ്' കയറ്റിവിട്ട് വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്ന കാലത്ത് മുകളിലുള്ളവൻ എല്ലാം കാണുന്നുണ്ട് എന്നത് ഉള്ളംകൈകളിലുള്ളവൻ എല്ലാം കാണുന്നുണ്ട് എന്നായി മാറിയിരിക്കുന്നു.
ചാരവൃത്തിയുടെ ആഴം കണ്ട് ബി.ജെ.പിയെ ഭാരതീയ ജാസൂസ് പാർട്ടിയെന്നും പ്രധാനമന്ത്രിയെ സ്നുേപന്ദ്ര മോദിയെന്നും വിളിക്കാൻപോലും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല മുതിർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നമ്മുടെയൊക്കെ കിടപ്പറകളിലേക്കും കുളിമുറികളിേലക്കും സദാ കാമറയും മൈക്കും തുറന്നുപിടിച്ചിരിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് എന്നാണ് സുർജെവാല പറഞ്ഞത്. 'പെഗസസ്' ഏതെങ്കിലും ഒരു ഇലക്ട്രോണിക് ഉപകരണത്തിൽ അനധികൃതമായി കയറ്റിയാൽ പിന്നെ ഉടമയറിയാതെ ആ മൊബൈൽ പ്രവർത്തിപ്പിച്ച് ശബ്ദങ്ങൾ റെക്കോഡ് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും സന്ദേശങ്ങൾ അയക്കാനും അതു കയറ്റിയവർക്ക് കഴിയും എന്നതാണ് അപകടത്തിെൻറ വ്യാപ്തി.
നമ്മുടെ കൈകളിലുള്ള മൊബൈൽ ഫോണുകളും ലാപ്ടോപുകളും കാണുക മാത്രമല്ല, നമ്മളറിയാതെ നമുക്കെതിരെ പലതും ചെയ്യുന്നുണ്ട് എന്നു കുടിയാണ് 'പെഗസസ്' ചാരവൃത്തിക്കിരയായ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിേശാധനക്ക് വിധേയമാക്കിയപ്പോൾ തെളിഞ്ഞത്.
'പെഗസസ്' കയറ്റിയ ഉപകരണം കൊണ്ട് എന്തുവരെ ചെയ്യുമെന്നതിെൻറ ഉദാഹരണമാണ് പ്രധാനമന്ത്രിയെ കൊല്ലാൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റുകളെ പ്രതിചേർക്കാൻ തട്ടിക്കൂട്ടിയ ഇ മെയിൽ. രാജ്യം ഭരിക്കുന്നവർ ഇൗ ചെയ്യുന്നത് രാജ്യദ്രോഹത്തിൽ കുറഞ്ഞ ഒന്നുമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് വെറുതെയല്ല.
രണ്ടുപേർക്കുറങ്ങാൻ രാജ്യത്തിെൻറ ഉറക്കം കെടുത്തുേമ്പാൾ
'പെഗസസ്' സ്പൈവെയർ ഉപയോഗിച്ച് നിയമവിരുദ്ധമായി നടത്തിയ ചാരവൃത്തിയെ ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ന്യായീകരിക്കുന്നത് നിയമാനുസൃതം സ്ഥാപിക്കുന്ന സി.സി.ടി.വികളുടെ ചുവടുപിടിച്ചാണെന്നതാണ് രസകരം. ലോകത്ത് ദശലക്ഷക്കണക്കിന് മനുഷ്യർ നന്നായി ഉറങ്ങുന്നതിനും രാത്രി തെരുവുകളിലുടെ സുരക്ഷിതരായി നടക്കുന്നതിനും 'പെഗസസി'നും സമാനമായ സാേങ്കതിക വിദ്യകൾക്കും നന്ദിപറയണമെന്നാണ് ഇസ്രായേൽ ഗവൺമെൻറിെൻറ സൈബർ സെക്യൂരിറ്റി കമ്പനി പറയുന്നത്. രഹസ്യാന്വേഷണ ഏജൻസികൾക്ക് കുറ്റാന്വേഷണം നടത്താനും കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം എന്നിവ തടയാനുമാണ് 'െപഗസസ്' വിവിധ സർക്കാറുകൾക്ക് നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ വാദം. എന്നാൽ, രാഷ്ട്രീയനേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, സുപ്രീംകോടതി ജഡ്ജി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങി ഇന്ത്യയിൽ 'പെഗസസ്' ഒളിച്ചുകടത്തിയ മൊബൈൽ ഉടമകളുടെ പട്ടിക മതി ഇൗ അവകാശവാദം പൊളിക്കാൻ.
ഇസ്രാേയൽ കമ്പനി അവകാശപ്പെട്ടപോലെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യർക്കല്ല, രണ്ടേ രണ്ട് ആളുകൾക്ക് രാഷ്ട്രീയ ഭീഷണിയൊന്നുമില്ലാതെ സ്വസ്ഥമായി ഉറങ്ങാനായി മാത്രം നടത്തിയ ചാരവൃത്തിയാണിതെന്ന് ആ പട്ടിക നോക്കിയാൽ മനസ്സിലാകും.
സർക്കാറിനെ െവട്ടിലാക്കി മുൻ െഎ.ടി മന്ത്രി
വിവാദത്തിെൻറ തുടക്കം മുതൽക്കേ പ്രതിപക്ഷം ഉന്നയിച്ചത് ഒരേയൊരു ചോദ്യമാണ്. ഇസ്രായേൽ കമ്പനിയിൽനിന്ന് ചാരവൃത്തിക്കായി 'പെഗസസ്' സ്പൈവെയർ വാങ്ങിയിട്ടുണ്ടോ എന്നതാണത്. ചാരവൃത്തിക്കു പിന്നിലുണ്ടെന്ന് പ്രതിപക്ഷം കരുതുന്ന ആഭ്യന്തര മന്ത്രി തൊട്ട് സ്വന്തം ഭാര്യയോടൊപ്പം അതിനിരയായ െഎ.ടി മന്ത്രി വരെയുള്ളവർ 'പെഗസസ്' വാങ്ങിയെന്നും ഇല്ലെന്നും പറയാതെ ഉരുണ്ടുകളിച്ച് ഒഴിഞ്ഞുമാറിയപ്പോൾ മോദി സർക്കാറിനെ രക്ഷിക്കാനായി അമിത് ഷാ രംഗത്തിറക്കിയ മുൻ മന്ത്രി തന്നെ സത്യം പറഞ്ഞ് വെട്ടിലായി. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് തിരക്കിട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ 45 രാജ്യങ്ങൾ 'പെഗസസ്' ഉപയോഗിക്കുേമ്പാൾ ഇന്ത്യ മാത്രം ഉപയോഗിക്കുന്നതിൽ പ്രശ്നം എന്താണെന്ന് മന്ത്രിസഭയിൽനിന്ന് ഇൗയിടെ പുറത്താക്കപ്പെട്ട മുൻ െഎ.ടി മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. മോദി സർക്കാർ തന്നെയാണ് ഹീനമായ ഇപ്പണി ചെയ്തതെന്നതിന് ഇതിൽപ്പരം തെളിവൊന്നും ആവശ്യമില്ലായിരുന്നു.
ബി.ജെ.പിയെ വെളുപ്പിക്കാൻ രവിശങ്കർ പ്രസാദിനെ അയച്ചത് പാണ്ടായതുകൊണ്ടാവും തുടർന്നുള്ള ന്യായീകരണത്തിന് അമിത് ഷാ മന്ത്രിസഭയിലെ പുതുമുഖം മീനാക്ഷിലേഖിെയ വിട്ടത്. 'പെഗസസ്' വാങ്ങിയത് സർക്കാറല്ലെന്ന് പറയാൻ കഴിയാതായ മീനാക്ഷി പുറത്തുവന്ന പട്ടികയിലുള്ളവർ ചാരവൃത്തിക്ക് ഇരയായിട്ടില്ല എന്നു സ്ഥാപിക്കാനാണ് നോക്കിയത്. ആംനസ്റ്റി ഇൻറർനാഷനലിെൻറ പേരിൽ പ്രചരിച്ച പ്രസ്താവനയായിരുന്നു മീനാക്ഷിയുടെ കച്ചിത്തുരുമ്പ്. മീനാക്ഷി ഉയർത്തിക്കാട്ടിയ ആ പ്രസ്താവന വ്യാജമാണെന്നും 'പെഗസസ്' ചാരവൃത്തി സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകളിൽ ഉറച്ചുനിൽക്കുകയാണെന്നും വിവിധ മാധ്യമങ്ങൾക്കൊപ്പം അേന്വഷണത്തിൽ പങ്കാളിയായ ആംനസ്റ്റി വ്യക്തമാക്കിയതോടെ പറഞ്ഞുനിൽക്കാനൊന്നുമില്ലാത്ത പരുവത്തിലായി സർക്കാർ.
ചാരപ്പണിക്കായി രാജ്യം ഒഴുക്കിയ കോടികൾ
ഏറ്റവും ചെലവേറിയ ചാര സോഫ്റ്റ്വെയറാണ് 'പെഗസസ്'. ഒരുതവണ ഇൻസ്റ്റാൾ ചെയ്യാൻ അഞ്ചു ലക്ഷം അമേരിക്കൻ ഡോളർ ആണ് എൻ.എസ്.ഒ ആവശ്യപ്പെടുന്നത്. ഇതു കൂടാതെ ചാരവൃത്തിക്ക് ഇരയാക്കുന്ന ഫോണുകൾ എണ്ണി അവക്ക് പ്രത്യേക തുക വേറെ നൽകണം. 10 െഎഫോണിലോ ആൻഡ്രോയിഡ് േഫാണിലോ 'പെഗസസ്' സ്പൈവെയർ കയറ്റാൻ ആറര ലക്ഷം അമേരിക്കൻ ഡോളറാണ് ഇസ്രായേലി കമ്പനിക്ക് നൽകേണ്ടത്. അഞ്ച് ബ്ലാക്ക്ബെറി മൊബൈലുകളിലേക്ക് 'പെഗസസ്' കയറ്റാൻ അഞ്ച് ലക്ഷം ഡോളർ േവണം. കൂടുതൽ നിരീക്ഷണത്തിന് അധിക ഫീസും. 100 പേരെ കൂടി പിന്നീട് ലക്ഷ്യമിടുന്നുവെങ്കിൽ എട്ടു ലക്ഷം ഡോളറും 50 പേർക്കാണെങ്കിൽ അഞ്ചു ലക്ഷം ഡോളറും നൽകണം. ഇതു കൂടാതെ മൊത്തം െചലവിെൻറ 17ശതമാനം മെയിൻറനൻസ് ഫീസായി ഒാരോ വർഷവും അധികം നൽകണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ബജറ്റ് വിഹിതത്തിൽ ദേശീയ സുരക്ഷ കൗൺസിലിന് നീക്കിവെക്കുന്ന തുകയിൽ 2017^18 വർഷമുണ്ടായ വർധന 'പെഗസസി'നുവേണ്ടി ചെലവഴിച്ച ഭീമമായ തുകയാണെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടുന്നത്. അതു വരെ 33 കോടി നീക്കിവെച്ച കൗൺസിലിന് 'പെഗസസ്' ചാരവൃത്തി തുടങ്ങിയ 2017^18 വർഷം പൊടുന്നനെ പത്തിരട്ടിയാക്കി 330 കോടിയായി ഉയർത്തി. അതേവർഷം സൈബർ സുരക്ഷ ഗവേഷണത്തിനും വികസനത്തിനും എന്ന പേരിൽ പുതുതായുണ്ടാക്കിയ ഒരു ഹെഡിലേക്കാണ് ഇതിലെ 300 കോടിയും മാറ്റിയത്. ഇൗ സാമ്പത്തിക വർഷവും ഇതേ ഹെഡിലേക്ക് മോദി സർക്കാർ 228.72 കോടി മാറ്റിയിട്ടുണ്ട്.
'ബിഗ് ബ്രദറി'െൻറ ഇന്ത്യൻ പുനർജനി
രണ്ടു വർഷം മുമ്പ് മഗ്സാസെ അവാർഡ് കിട്ടിയ സന്ദർഭത്തിൽ 'മാധ്യമ'ത്തിന് അഭിമുഖത്തിനായി ചെന്നപ്പോഴാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ സമകാലിക ഇന്ത്യയിലെ 'ബിഗ് ബ്രദറി'െൻറ പുനർജനിയെ കുറിച്ച് പറഞ്ഞത്. നേരന്ദ്ര മോദി ഗുജറാത്തിൽ നിന്ന് ഡൽഹിയിലെത്തിയ കേവലം അഞ്ചു വർഷംകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവിലും ബി.ജെ.പി രാഷ്ട്രീയത്തിൽ വിശേഷിച്ചും സംഭവിച്ച സമൂലമായ മാറ്റത്തെ കുറിച്ച് മനസ്സ് തുറന്നായിരുന്നു രവീഷിെൻറ ഇൗ അഭിപ്രായ പ്രകടനം. ഇന്ത്യയിൽ ഇന്ന് എന്തു നടക്കുന്നുവെന്നറിയാൻ ജോർജ് ഒാർവെലിെൻറ '1984 എന്ന നോവൽ' വായിച്ചാൽ മതിയെന്നാണ് രവീഷ് പറഞ്ഞത്. വായിച്ചവരോടും വീണ്ടും ഒരാവർത്തി വായിക്കാനാവശ്യപ്പെട്ട അദ്ദേഹം പതിറ്റാണ്ടുകൾക്കുമുമ്പ് എഴുതിയ ആ നോവൽ ഇന്നത്തെ ഇന്ത്യയോട് എന്തുമാത്രം ചേർന്നുനിൽക്കുന്നു എന്നാലോചിക്കുേമ്പാൾ അമ്പരന്നുപോകുമെന്നാണ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.