Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 12:59 PM IST Updated On
date_range 23 March 2018 12:59 PM ISTഅപരവിദ്വേഷത്തിെൻറ ശ്രീലങ്കൻ വർത്തമാനങ്ങൾ
text_fieldsbookmark_border
ഇന്ത്യ ലോകത്തിനേകിയ മഹിതമായ സംഭാവനകളിലൊന്നാണ് കാരുണ്യവും സമാധാനവും അഹിംസയും അടിസ്ഥാന മൂല്യങ്ങളായി സങ്കൽപിക്കപ്പെടുന്ന ബൗദ്ധ ദർശനം. അതുകൊണ്ടുതന്നെ, അക്രമാത്മകമായ മതദേശീയതയുടെ പ്രയോഗങ്ങളുമായി ബുദ്ധമതത്തെ പൊതുവെ ബന്ധപ്പെടുത്താറുമില്ല. ശ്രീബുദ്ധനിൽ തുടങ്ങി ദലൈലാമമാരിലും സമാധാനപരമായ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന അനവധി ബുദ്ധസന്യാസിമാരുടെയും പാരമ്പര്യമായാണ് മുഖ്യധാര ബുദ്ധമതം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, 20ാം നൂറ്റാണ്ടോടുകൂടി രണോത്സുകമായ ബൗദ്ധദേശീയത ചില ബുദ്ധഭിക്ഷുക്കളെങ്കിലും പ്രചരിപ്പിക്കുകയും അക്രമത്തിെൻറ വഴിയിലേക്ക് തിരിഞ്ഞ ബുദ്ധമതാനുയായികൾ ചില രാജ്യങ്ങളെ സംഘർഷഭരിതമാക്കുകയും ചെയ്തു. ശ്രീലങ്കയും തെക്കൻ തായ്ലൻഡും മ്യാന്മറും അതിെൻറ ദൃഷ്ടാന്തങ്ങളാണ്. അക്രമോത്സുക ബൗദ്ധദേശീയത, അങ്ങേയറ്റം ദുർബലരായ ഒരു വിഭാഗം ജനങ്ങളെ വംശഹത്യയിലേക്ക് നയിക്കുന്ന സാഹചര്യമാണ് മ്യാന്മറിലെങ്കിൽ ശ്രീലങ്കയിൽ മുസ്ലിം സമുദായത്തിനെതിരായ ആക്രമണങ്ങളായാണത് പ്രവർത്തിക്കുന്നത്.
രണോത്സുകമായ ബൗദ്ധദേശീയതയും അപരവിദ്വേഷവും കൈകോർക്കുന്ന മറ്റൊരു സ്ഥാനമായി ശ്രീലങ്ക മാറുന്നത് കഴിഞ്ഞ ദശാബ്ദങ്ങളിലാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന വംശീയകലാപം സൃഷ്ടിച്ച കെടുതികളും ആഘാതവും മാറുംമുമ്പേയാണ് ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങൾ വീണ്ടും കലാപവേദികളായി മാറുന്നത്. ശ്രീലങ്കയിലെ നഗരവികസന- ജലവിതരണ മന്ത്രിയും ശ്രീലങ്കൻ മുസ്ലിം കോൺഗ്രസ് നേതാവുമായ റഉൗഫ് ഹകീമിെൻറ മണ്ഡലംകൂടിയായ കാണ്ഡി ജില്ലയിലാണ്, മുസ്ലിംകൾക്കും സിംഹളവംശക്കാരായ ബുദ്ധമതാനുകൂലികൾക്കുമിടയിൽ മാർച്ച് ആദ്യവാരം സംഘർഷങ്ങൾ ആരംഭിച്ചത്. ബുദ്ധമതാനുയായിയായ ഒരു ഡ്രൈവറുടെ കൊലപാതകത്തിെൻറ പേരിൽ ആരംഭിച്ച സംഘർഷങ്ങൾ, സംസ്കാര ചടങ്ങിനോടനുബന്ധിച്ച് വലിയ കലാപമായി പടരുകയായിരുന്നു. കലാപത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും 24ഒാളം മുസ്ലിം ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത സിംഹള- മുസ്ലിം കലാപത്തിനു ശേഷം ഇരുവിഭാഗങ്ങൾക്കുമിടയിൽ ശ്രീലങ്കയിൽ നടന്ന ഏറ്റവും വലിയ കലാപമാണ് മാർച്ച് ആദ്യവാരത്തിലേത്.
2009ൽ അവസാനിച്ച ആഭ്യന്തരയുദ്ധത്തിനുശേഷം ശ്രീലങ്കയിൽ രൂപപ്പെട്ടുവരുന്ന അക്രമോത്സുകമായ ബൗദ്ധദേശീയതയുടെ പ്രതിഫലനങ്ങളായാണ് ഈ കലാപങ്ങളെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. മുസ്ലിംകൾക്കെതിരായ തീവ്രനിലപാടുകൾ വിദ്വേഷപ്രസംഗങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പരക്കെ പ്രചരിക്കപ്പെടുന്നു. ബോധു ബാലസേന, രാവണ ബാലയ തുടങ്ങിയ തീവ്രസ്വഭാവമുള്ള ബൗദ്ധസംഘടനകളാണ് അതിതീവ്രമായ ബൗദ്ധ ദേശീയതയുടെ പ്രചാരകർ. ബോധു ബാല സേനയുടെ നേതാവായ ജി.എ. ജ്ഞാനസംസാരയടക്കമുള്ളവർ, ‘ശ്രീലങ്ക ബൗദ്ധ-സിംഹളീയരുടേതാണ്’ എന്നതടക്കമുള്ള പ്രകോനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരാണ്. ഇത്തരത്തിൽ നടന്ന ഒരു പ്രചാരണമാണ് 2014ൽ അമ്പാരിയിലെ അൽതുഗാമയിലും ബെറുവാലയിലും നടന്ന കലാപങ്ങൾക്കിടയാക്കിയത്. ബുദ്ധമതാനുയായികളായ സിംഹളരെ വന്ധ്യംകരിക്കുന്നതിനായി ഭക്ഷണ സാധനങ്ങളിൽ മരുന്ന് ചേർത്ത് വിൽപന നടത്തുന്നു എന്ന പ്രചാരണമാണ് വ്യാപകമായി നടന്നത്. ഇവിടെയും നിരവധി മുസ്ലിം ഭവനങ്ങളും കച്ചവടസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. ശ്രീലങ്കൻ സമൂഹത്തിൽ അനുദിനം വർധിച്ചുവരുന്ന മുസ്ലിംവിരുദ്ധ മനോഭാവത്തിെൻറ പ്രതിഫലനങ്ങളായിരുന്നു ഈ കലാപങ്ങളെല്ലാം. പെട്ടെന്നുള്ള ചില കാരണങ്ങൾക്കപ്പുറത്ത്, സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും വംശീയവുമായ നിരവധി സങ്കീർണഘടകങ്ങൾ, സിംഹള - മുസ്ലിം സംഘർഷങ്ങൾക്കു പിന്നിലുണ്ട്.
മുസ്ലിംകൾക്കെതിരായ വികാരം കഴിഞ്ഞ കുെറ ദശാബ്ദങ്ങളായി ബുദ്ധമതാനുയായികളായ സിംഹള വിഭാഗത്തിനിടയിൽ വളർന്നുവരുന്നുണ്ട്. അറബ് രാജ്യങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായത്തോടെ ശ്രീലങ്കയെ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാക്കി മാറ്റാനുള്ള ശ്രമമുണ്ടെന്നും സിംഹളീയർ ശ്രീലങ്കയിൽനിന്ന് പുറന്തള്ളപ്പെടുമെന്നുമുള്ള തരത്തിലുള്ള വിദ്വേഷപ്രചാരണങ്ങളാണ് മുസ്ലിംവിരുദ്ധ വികാരത്തിെൻറ അടിസ്ഥാനം. മുസ്ലിം ജനസംഖ്യയിലുള്ള വർധനയും സിംഹളീയവിഭാഗത്തെ പരിഭ്രാന്തരാക്കുന്ന വിധത്തിൽ പ്രചരിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളായി പരസ്പരം സഹകരിച്ചും കൂടിക്കലർന്നും ജീവിച്ച ബുദ്ധമതാനുയായികൾക്കും മുസ്ലിംകൾക്കുമിടയിൽ നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷവും പരസ്പര വിശ്വാസവും കഴിഞ്ഞ കുെറ ദശാബ്ദങ്ങളിലായി പാടെ ഇല്ലാതാകുകയാണ്. മതത്തിെൻറയും ഭാഷയുടെയും അടിസ്ഥാനത്തിൽ നിലവിൽവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ അകൽച്ചയുടെ ആഴം കൂട്ടി. തമിഴർ, തമിഴ് സ്കൂളുകളിലും സിംഹളർ, സിംഹള സ്കൂളുകളിലും മുസ്ലിംകൾ, ഇസ്ലാമിക മൂല്യങ്ങൾ മാത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലുമായി വിദ്യാഭ്യാസം വിഭജിക്കപ്പെട്ടതോടെ മതവിദ്വേഷം കുഞ്ഞുനാളിലേ മനസ്സിലുറക്കുകയായി. വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട ഈ സാമൂഹികവിഭജനം, വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നൂറ്റാണ്ടുകളായി സഹവർത്തിത്വത്തോടെ ജീവിച്ചു രൂപപ്പെടുത്തിയ ശ്രീലങ്കൻ സാമൂഹികഘടനയെ തകർത്തു. പരസ്പര വിശ്വാസത്തിെൻറയും ബഹുമാനത്തിെൻറയും ലോകത്തിനുപകരം അവിശ്വാസത്തിെൻറയും വെറുപ്പിെൻറയും സാഹചര്യം സൃഷ്ടിക്കുന്നതിൽ ഇരുവിഭാഗത്തിലുമുള്ള തീവ്രചിന്താഗതിക്കാരായ സംഘടനകളും വ്യക്തികളും ‘വലിയ സംഭാവനകൾ’ നൽകുകയും ചെയ്തു.
1970കളിൽ തമിഴ് ദേശീയവാദം ശക്തമായ സാഹചര്യത്തിൽ, പ്രതിരോധ മാർഗമെന്നോണം സിംഹളീയർ, മുസ്ലിംവിഭാഗങ്ങളുമായി സൗഹാർദത്തിലാവുകയും ഭരണരംഗങ്ങളിലടക്കം മുസ്ലിം സമുദായത്തിന് പ്രാതിനിധ്യം ലഭിക്കുകയുംചെയ്തു. വിദ്യാഭ്യാസ രംഗത്തും കച്ചവടത്തിലുമടക്കം മുന്നേറിയ മുസ്ലിം സമുദായത്തിെൻറ വളർച്ചയെ പിന്നീട് സിംഹളീയർതന്നെ കാലുഷ്യത്തോടെ വീക്ഷിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. സിംഹളീയ ബുദ്ധമതത്തിെൻറ ആഘോഷവേളകളിലും ദൈനംദിന ജീവിതത്തിലും നിർണായകസ്ഥാനം ഇസ്ലാം മതസ്ഥരായ കച്ചവടക്കാർക്കും കരകൗശല വിദഗ്ധർക്കുമെല്ലാം ഉണ്ടായിരുന്നു. തീവ്ര ചിന്താഗതിക്കാരായ മതസംഘടനകളുടെ സ്വാധീനത്തിൽ, വലിയൊരു വിഭാഗം മുസ്ലിംകൾ ഇത്തരത്തിലുള്ള സഹകരണം അവസാനിപ്പിച്ചതും പരസ്പരമുള്ള അകൽച്ച വർധിപ്പിച്ച ഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ചേർന്ന് ശ്രീലങ്കൻ സ്വത്വത്തിെൻറ ‘അപരരായി’ മുസ്ലിം വിഭാഗം ചിത്രീകരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. കച്ചവടമേഖലയിലും വാണിജ്യത്തിലും മുന്നേറിയ മുസ്ലിംകളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യമാണെന്നും ‘ശ്രീലങ്കയിലെ കഴുത്തറപ്പൻ ജൂതനാ’യി മുസ്ലിംകൾ ചിത്രീകരിക്കപ്പെട്ടുവെന്നും നിരീക്ഷകർ പറയുന്നു.
വ്യത്യസ്ത മത-വംശീയ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ശ്രീലങ്കയിലെ രാഷ്ട്രീയ സംവിധാനത്തിൽവന്ന മാറ്റവും നിർണായക സ്വാധീനം ചെലുത്തിയ മറ്റൊരു ഘടകമാണ്. ശ്രീലങ്കയിലെ ബഹുസ്വരമായ സാമൂഹികസംവിധാനത്തിെൻറ പ്രാതിനിധ്യമവകാശപ്പെടാൻ കഴിയുന്ന ദേശീയ കക്ഷികളുടെ സ്വാധീനം കുറയുകയും ആ ഇടം മത- വംശീയ സ്വത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കക്ഷികൾ കൈവശപ്പെടുത്തുകയും ചെയ്തു. സാമൂഹികഘടനയെ മത സ്വത്വത്തിെൻറ അടിസ്ഥാനത്തിൽ നിർവചിക്കാനിടയാക്കിയ ഇത്തരം സാഹചര്യങ്ങളും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള വിടവ് വർധിപ്പിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വംശീയതയുടെയും അപരവത്കരണത്തിന് ആക്കംകൂട്ടുകയും ചെയ്തു. അങ്ങേയറ്റം വിഘടിതമായ സമൂഹത്തിൽ വ്യക്തികൾക്കിടയിലുണ്ടാവുന്ന തർക്കങ്ങൾപോലും അപകടകരമാംവിധം ഊതിവീർപ്പിക്കപ്പെടുകയും കലാപങ്ങളും വർഗീയ ലഹളകളുമെല്ലാമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഘടകങ്ങളാണ് ശ്രീലങ്കയിലെ മുസ്ലിംവിരുദ്ധ മനോഭാവമായി പ്രവർത്തിക്കുന്നതും കലാപങ്ങളിലേക്ക് നയിക്കുന്നതും. രാജ്യത്തിെൻറ സാമൂഹിക വൈവിധ്യത്തെയും സഹവർത്തിത്വത്തിെൻറ സംസ്കാരത്തെയും കാത്തുരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ശ്രീലങ്കൻ ബഹുസ്വരതയെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു മുന്നിലുള്ളത്.
(വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story