Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅലഹബാദിൽ അലിഫെഴുതി...

അലഹബാദിൽ അലിഫെഴുതി തുടക്കം

text_fields
bookmark_border
jamaat e islami
cancel
camera_alt

ഓഖ്​ല അബുൽഫസൽ എൻക്ലേവിലെ ജമാഅത്തെ ഇസ്‍ലാമി ആസ്ഥാനം

ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​ന്റെ പാ​പ​ഭാ​രം അ​ന്യാ​യ​മാ​യി അ​ടി​ച്ചേ​ൽ​പി​ക്ക​പ്പെ​ട്ട മു​സ്‍ലിം സ​മു​ദാ​യ​ത്തി​ന്റെ അ​തി​ജീ​വ​നം അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു. പി​റ​ന്ന നാ​ടി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഉ​യി​രു​കൊ​ടു​ത്ത ജ​ന​ത പൊ​ടു​ന്ന​​െന​യൊ​രു​നാ​ൾ അ​ന്യ​രാ​യി. ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്റെ നി​റ​തോ​ക്കി​നു മു​ന്നി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ

പി​ന്മു​റ​ക്കാ​ർ വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ നി​ഷ്ഠു​ര​ത​ക​ൾ​ക്കി​ര​യാ​യി. വ​ഴി​യ​റി​യാ​തെ​നി​ന്ന സ​മു​ദാ​യ​ത്തെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ ചെ​റു സം​ഘ​ങ്ങ​ളും നേ​താ​ക്ക​ളു​മാ​ണ് ആ​ത്മ​വി​ശ്വാ​സ​വും അ​ന്ത​സ്സും വീ​ണ്ടെ​ടു​ക്കാ​നും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് തി​രി​ച്ച​റി​യാ​നും അ​വ​രെ​ പ്രാ​പ്ത​രാ​ക്കി​യ​ത്. രാ​ഷ്ട്രീ​യ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പ്ര​ബ​ല ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ ഉ​യി​ർ​പ്പി​ന് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് താ​ങ്ങാ​യി.

വി​ശ്വാ​സ​ത്തി​ന്റെ ക​രു​ത്തി​ൽ, ആ​ശ​യാ​ദ​ർ​ശ​ത്തി​ന്റെ അ​ടി​ത്ത​റ​യി​ൽ, ഇ​ന്ത്യ​യി​ലെ മു​സ്​​ലിം​ജീ​വി​ത​ത്തി​ന്​ വി​ചാ​ര​ത്തി​ന്റെ​യും വി​വേ​ക​ത്തി​ന്റെയും ഊ​ടും പാ​വും ന​ൽ​കു​ക​യാ​യി​രു​ന്നു

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് എ​ന്ന സാ​ർ​ഥ​വാ​ഹ​ക സം​ഘം. ചെ​റു​സം​ഘ​മെ​ങ്കി​ലും രാ​ജ്യം മു​ഴു​ക്കെ ര​ച​നാ​ത്മ​ക​വും സ​മാ​ധാ​ന​പൂ​ർ​വ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ വേ​റി​ട്ട വ​ഴി വെ​ട്ടി​ത്തെ​ളി​ച്ച്​ മു​ക്കാ​ൽ നൂ​റ്റാ​ണ്ട്​ പി​ന്നി​ടു​ന്ന ഈ ​പ്ര​സ്ഥാ​ന​ത്തെ മാ​റ്റി​നി​ർ​ത്തി ഇ​ന്ത്യ​ൻ മു​സ്‍ലിം​ക​ളു​ടെ​യും മാ​ന​വി​ക-​സാ​ഹോ​ദ​ര്യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും ച​രി​ത്ര​മെ​ഴു​തു​ക അ​സാ​ധ്യ​മാ​ണ്.

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ജമാഅത്തെ ഇസ്​ലാമിയിൽ ആകെയുണ്ടായിരുന്നത്​ 625 അംഗങ്ങളാണ്​. അതിൽ ഇന്ത്യയിൽ അവശേഷിച്ചവർ 240​ പേരും. സ്വാതന്ത്ര്യാനന്തരം ഏകദേശം എട്ടു മാസം കഴിഞ്ഞ്​ 1948 ഏപ്രിൽ 16, 17,18 തീയതികളിൽ 41 അംഗങ്ങൾ ഉത്തർപ്രദേശിലെ അലഹബാദിൽ ഒത്തുചേർന്നു. അവർ മൗലാന അബുല്ലൈസ്​ ഇസ്​ലാഹി നദ്​വി അമീറായി ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമിക്ക്​ രൂപം നൽകി.

പ്രഥമ ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ്​ യൂസുഫ്​ ആയിരുന്നു. അമീറും ജനറൽ സെക്രട്ടറിയുമടക്കം 11 പേരായിരുന്നു ആദ്യ കേന്ദ്ര കൂടിയാലോചന സമിതിയിൽ.

അഖ്​തർ അഹ്​സൻ ഇസ്​ലാഹി, സദ്​റുദ്ദീൻ ഇസ്​ലാഹി, മൗലാന ഹാഫിസ്​ അബ്​ദുത്തവ്വാബ്​ കൽക്കത്ത, ഹസനൈൻ സയ്യിദ്​ ബിഹാർ, യൂസുഫ്​ സിദ്ദീഖി ടോങ്ക്​ രാജസ്ഥാൻ, ഹകീം മുഹമ്മദ്​ ഖാലിദ്​ അലഹബാദ്​, ഇസ്മാഈൽ ഇഖ്​ലാസ്​ ബോംബെ, മൗലാന മുഹമ്മദ്​ ഇസ്മാഈൽ മദ്രാസ്​, ചൗധരി ശഫീ അഹ്​മദ്​ ബാരബങ്കി എന്നിവരായിരുന്നു ബാക്കിയുള്ള ഒമ്പതു പേർ. 1948 ഓഗസ്റ്റിൽ ആയിരുന്നു ആദ്യ കൂടിയാലോചന സമിതി യോഗം.

ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമി എന്തിന്​?

ആദ്യയോഗത്തിൽതന്നെ ഇന്ത്യയിലെ ഇസ്​ലാമികപ്രസ്ഥാനത്തിന്‍റെ ലക്ഷ്യം ചുരുങ്ങിയ വാക്കുകളിൽ അബുല്ലൈസ്​ ഇസ്​ലാഹി പറഞ്ഞുവെച്ചു: "നമ്മളെല്ലാം ദൈവത്തിന്‍റെ അടിമകളാണ്​. അല്ലാഹുവാണ്​ നമ്മുടെ പരിപാലകൻ. സ്വന്തം ക്ഷേമത്തിലെന്ന പോലെ അപരന്‍റെ സൗഖ്യത്തിലും നമുക്ക്​ ശ്രദ്ധവേണം.

അതുപോലെ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ വ്യക്തിഗതമായ വിശുദ്ധിയെക്കുറിച്ച്​ മറക്കുന്നതും ശരിയല്ല. എന്തു വിലകൊടുത്തും സമൂഹത്തിൽ നേരും നന്മയും​ നിർദേശിക്കുകയും നിഷ്കർഷിക്കുകയും തിന്മ വിലക്കുകയും ചെയ്യുകയാണ്​ നമ്മുടെ മൗലിക ഉത്തരവാദിത്തം. അത്​ എന്തുവില​ കൊടുത്തും നാം ചെയ്​തേ മതിയാകൂ".

ആസ്ഥാനം

ലഖ്​നോ ജില്ലയിലെ മലീഹാബാദിലുള്ള മഹ്​മൂദ്​ നഗറിൽ​ ആയിരുന്നു ആദ്യ കേന്ദ്ര ആസ്ഥാനം. അവിടെ മുൻഷി ഹിദായത്ത്​ അലി ജമാഅത്ത്​ ആസ്ഥാനത്തിനും മതപാഠശാലക്കുമായി 27 ബീഗ ഭൂമി ദാനമായി നൽകിയിരുന്നു. അവിടെ മതപാഠശാലയും ഹിന്ദി വകുപ്പും കേന്ദ്ര പ്രസിദ്ധീകരണാലയമായ മർകസി മക്​തബ ഇസ്​ലാമിയും സ്ഥാപിതമായി. എം.എ ബിരുദധാരിയായിരുന്ന ജമാഅത്ത്​ നേതാവ്​ അഫ്​സൽ ഹുസൈൻ ആയിരുന്നു മതപാഠശാലയുടെ മേധാവി.

ഡൽഹി ആംഗ്ലോ അറബിക്​ കോളജ്​ അധ്യാപകനായിരുന്ന മുഹമ്മദ്​ ശഫീ മൂനിസ്​ ജോലി ഉപേക്ഷിച്ച്​ മതപാഠശാലയിലെ അധ്യാപകനായി ചേർന്നു. 1949 ഒക​്​ടോബറിൽ കേന്ദ്ര ആസ്ഥാനവും മതപാഠശാലയടക്കമുള്ള അനുബന്ധ സംവിധാനങ്ങളും മലീഹാബാദിൽ നിന്ന്​ യു.പിയിലെ തന്നെ റാംപൂരിലേക്കു നീങ്ങി.

1960 ൽ കേന്ദ്ര ആസ്ഥാനം യു.പിയിലെ റാംപൂരിൽ നിന്ന്​ രാജ്യതലസ്ഥാനത്തേക്കു മാറ്റി. 1966 ഒക്​ടോബർ 17ന്​ പഴയ ഡൽഹിയിലെ ചിത്​ലിഖബറിൽ ജമാഅത്തെ ഇസ്​ലാമിക്ക്​ സ്വന്തം ആസ്ഥാനമായി. 1991 നവംബറിൽ ഓഖ്​ലയിലെ അബുൽഫസൽ എൻക്ലേവിലെ പൂർണസജ്ജമായ ഓഫിസ്​ സംവിധാനത്തിലേക്ക്​ ആസ്ഥാനം മാറി.

പാർട്ടി ഫണ്ട്​

അലഹബാദിലെ മൂന്നു നാൾ രൂപവത്​കരണയോഗത്തി​ന്​ 350 രൂപ ചെലവായി. യോഗത്തി​നെത്തിച്ചേർന്നവർ ചെലവിലേക്ക്​ നൽകിയ ആകെ തുക 376 രൂപ. അതിൽ മിച്ചം വന്ന 26 രൂപയിൽ നിന്നാണ്​ ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമിയുടെ പാർട്ടി ഫണ്ട്​ (ബൈത്തുൽ മാൽ) ആരംഭിക്കുന്നത്​.

അലഹബാദിൽ അലിഫെഴുതി തുടക്കം

അലഹബാദിൽ നിന്ന്​ ഹകീം മുഹമ്മദ്​ ഖാലിദിന്‍റെ ഉടമസ്ഥതയിൽ മുഹമ്മദ്​ ഇസ്​ഹാഖ്​ പ്രസിദ്ധീകരിച്ചിരുന്ന ‘അൽ ഇൻസാഫ്​’ പ​ത്രത്തിലായിരുന്നു ജമാഅത്തിന്‍റെ ആശയപ്രകാശനങ്ങളും സംഘടന അറിയിപ്പുകളും വെളിച്ചം കണ്ടത്​. 1953ൽ പത്രം ജമാഅത്തിനെ ഏൽപിക്കാൻ ഉടമ തയാറായി. ‘അൽ ഇൻസാഫ്​’ ഡൽഹിയിൽ നിന്നു പുറത്തിറക്കാൻ ജമാഅത്ത്​ മുൻകൈയെടുത്തു.

എന്നാൽ ആ പേരിൽ ഡൽഹിയിൽനിന്ന്​ ഡിക്ലറേഷൻ ലഭിച്ചില്ല. അതോടൊപ്പം ‘ദഅ്​വത്ത്​’ എന്ന പേരിൽ ത്രൈദിന പത്രത്തിനുള്ള പ്രസിദ്ധീകരണാനുമതിക്കും അപേക്ഷ നൽകിയിരുന്നു. അത്​ അംഗീകരിക്കപ്പെട്ടതോടെ 1953 സെപ്​റ്റംബർ 13ന്​ ഡൽഹിയിൽ നിന്ന്​ ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമിയുടെ ആദ്യ മുഖപത്രമായി ‘ദഅ്​വത്ത്​’ ത്രൈദിനപത്രം ആരംഭിച്ചു. അസ്​ഗർ അലി ആബിദിയായിരുന്നു ആദ്യ പത്രാധിപർ. മുഹമ്മദ്​ മുസ്​ലിം സഹപത്രാധിപരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversaryAllahabadWritingjamaat e islamialif
News Summary - started writing Alif in Allahabad
Next Story