ഇൗ ഭ്രാന്ത് ഒന്നു നിർത്തൂ, പ്ലീസ്....
text_fieldsഞാനൊരു കൊൽക്കത്തക്കാരൻ ജേണലിസ്റ്റ്. കഴിഞ്ഞ നൂറ്റാണ്ടിെൻറ അവസാനദശകത്തിലെ ഏറ്റവും വലിയ വാർത്തസംഭവം എനിക്ക് നഷ്ടം. കാരണം അന്ന് ഞാൻ കേരളത്തിലായിരുന്നു. 1992 ഡിസംബർ ആദ്യവാരം അയോധ്യയിൽ നടന്നേക്കാവുന്ന സംഭവങ്ങളെ പ്രതി ഇന്ത്യ മുഴുക്കെ അസ്വസ്ഥജനകമായ സന്നിഗ്ധതയിൽ നിൽക്കുന്നു. അന്നത്തെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഒരു ഭാവി പ്രധാനമന്ത്രിയും അദ്ദേഹത്തിെൻറ െഡപ്യൂട്ടിയും ഒഴികെ ഏതാണ്ട് എല്ലാവരും ആധിയിലാണ്-രാജ്യത്തെ എന്നേക്കുമായി മാറ്റിമറിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ഏറ്റം ഇരുളടഞ്ഞ അധ്യായം തുറക്കുകയാണോ എന്ന ആശങ്കയിൽ.
എന്നിട്ടും ആ ഡിസംബർ മൂന്നിന് ഞാൻ ഹൗറയിൽ നിന്നു തിരുവനന്തപുരത്തേക്കു വെച്ചുപിടിച്ചു. അത്തരമൊരു സംഭവബഹുലമായ സാഹചര്യത്തിൽ എനിക്ക് കൊൽക്കത്ത വിടാനായതിെൻറ ഒരു കാരണം ഞാൻ ന്യൂസ്റൂമിലെ ഒരു പുതുമുറക്കാരനായി എന്നതാണ്. അന്ന് എെൻറ അസാന്നിധ്യം കൊണ്ട് പത്രത്തിനു വലിയ പ്രയാസമൊന്നുമുണ്ടാവാനില്ല.
കാപാലികർ അയോധ്യയിൽ യുദ്ധത്തിനു തയാറെടുക്കുേമ്പാൾ ഞാൻ എെൻറ സീനിയർ എഡിറ്റർക്കു മാത്രം അറിയാവുന്ന മറ്റൊരു സ്വന്തം അസൈൻമെൻറിലായിരുന്നു. മൊബൈൽ ഫോണിനും മുമ്പുള്ള കാലം. ലാൻഡ് ലൈൻ ഫോണാണ് ആശയവിനിമയത്തിനുള്ള ഏക ഉപാധി. എസ്.ടി.ഡി ലൈനുകളെല്ലാം സീനിയേഴ്സിെൻറ അധീനതയിലാണ്. ഏതാനും നാൾമുമ്പ് സീനിയർ എഡിറ്റർ പുറത്തുനിന്നൊരു കാളുണ്ടല്ലോ എന്നു പറഞ്ഞ് എന്നെ വിളിച്ചിരുന്നു. അതാരാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ നമ്പർ ഞാൻ ഒരാൾക്കു മാത്രമെ കൊടുത്തിട്ടുള്ളൂ. മാതാപിതാക്കളടക്കം മറ്റുള്ളവർക്കൊക്കെ ഒാഫിസിലെ പൊതുനമ്പറാണ് നൽകിയിരുന്നത്.
പോയി ഫോണെടുത്തു. പേടിച്ചതു പോലെ അതൊരു മോശം വാർത്തയായിരുന്നു. സമയം തീർന്നുകൊണ്ടേയിരിക്കുകയാണ്. എനിക്ക് ഒന്നും പ്രതികരിക്കാനായില്ല. മറുതലക്കൽ ഫോൺ ചത്തു. മോശം വാർത്തയുടെ ഇരുളിമ എെൻറ ഇരുണ്ട മുഖം കൂടുതൽ ഒന്നു കൂടി കറുപ്പിച്ചു.
''എന്തു പറ്റി''? എഡിറ്ററുടെ ചോദ്യം
ഒന്നുമില്ല- ഞാൻ.
''ഗേൾഫ്രണ്ട്''?-അദ്ദേഹം ചോദിച്ചു. എന്തേ അദ്ദേഹം അങ്ങനെ കരുതാൻ എന്നെനിക്കു പിടികിട്ടിയില്ല. ഞാൻ തലകുലുക്കി: ''അതേ''
ഇപ്പോൾ ഇല്ലെങ്കിൽ ഇനിയില്ല എന്നാവും അല്ലേ?
ഞാൻ കഥ മുഴുവൻ പറഞ്ഞു. അസംഖ്യം കോളജ് കഥകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒന്ന്. പയ്യൻ കോളജിൽ വെച്ച് പെൺകുട്ടിയെ കാണുന്നു. അതിെൻറ ആവൃത്തി പൂർത്തിയാവുന്നു. ഡിഗ്രി കഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നു വർഷമായി അവൾ എനിക്കുവേണ്ടി കാത്തിരിക്കുന്നു, എന്നാണ് ഞാൻ നാട്ടിലെത്തുക എന്നറിയാതെ. മറ്റാരെയെങ്കിയും വിവാഹം ചെയ്യാൻ വീട്ടിൽ നിന്നു സമ്മർദമേറുന്നു. ജോലിയിൽ കയറിയിട്ടും എെൻറ ഭാഗത്തുനിന്നും ഒരു അടയാളവും കാണാനില്ല.
''എന്താ പ്രശ്നം, അവളെ കല്യാണം കഴിച്ച് ഇങ്ങു കൊണ്ടുപോരൂ''-എഡിറ്റർ പറഞ്ഞു. ''പ്രശ്നമുണ്ട്. ഞാൻ ഹിന്ദുവാണ്, അവൾ ക്രിസ്ത്യനും''-എെൻറ മറുപടി.
അതിനെന്താ? അവൾക്കു സമ്മതമാണെങ്കിൽ അവളെ കൊണ്ടുവരൂ. നിങ്ങളെ ഞങ്ങൾ നോക്കിക്കോളാം''.
അങ്ങനെയാണ് എെൻറ ജീവിതത്തിലെ ആ അസൈൻമെൻറുമായി ഞാൻ 1992ഡിസംബർ രണ്ടിനു കേരളത്തിലേക്കു വണ്ടി കയറുന്നത്. നാലിനു വീട്ടിലെത്തി. എല്ലാവരുടെയും സമ്മതത്തോടെ വിവാഹം നടക്കില്ലെന്നു സാഹചര്യങ്ങളിൽ നിന്നു മനസ്സിലായി. പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു എസ്.ടി.ഡി ബൂത്തിൽ കയറി ഞാൻ എഡിറ്റർക്കു വിളിച്ചു. വല്ല ദിവ്യ ഇടപെടലും ഉണ്ടായോ എന്നറിയില്ല. ജീവിതത്തിലെ ഏറ്റവും മികച്ച ഉപദേശമാണ് അന്നെനിക്ക് കിട്ടിയത്. കുടുംബങ്ങൾ വിവാഹത്തിന് സമ്മതിക്കാൻ വഴിയില്ലെന്നും എന്തു ചെയ്യണമെന്നറിയാത്തതിനാൽ മടങ്ങുകയാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. വേഗം ഇരുവരും ഡൽഹിക്കു പുറപ്പെടാനായിരുന്നു അദ്ദേഹത്തിെൻറ ആജ്ഞ. അവിടെ ഒരു സീനിയർ സഹപ്രവർത്തകെൻറ കൂടെ താമസം ഏർപ്പാടാക്കിയിരുന്നു. അതു കഴിഞ്ഞ് കൊൽക്കത്തയിലെത്താനായിരുന്നു നിർദേശം. 'അവിടെയെത്തിയാൽ പിന്നെ ഞങ്ങളേറ്റു'-ന്യൂസ് റൂമിൽ കത്തുന്ന തീരുമാനങ്ങളെടുക്കുന്ന ആർജവത്തിൽ അദ്ദേഹം പറഞ്ഞു.
ഡിസംബർ ആറിന് കാപാലികക്കൂട്ടം ബാബരി മസ്ജിദ് തല്ലിത്തകർത്തു. രണ്ടു മൂന്നു നാൾ കഴിഞ്ഞു മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നവരെന്നു കരുതുന്ന ഒരു സംഘടനയെ ഞാൻ സമീപിച്ചു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിനടുത്തായിരുന്നു ഓഫിസ് എന്നാണോർമ. ഇത്തിരി കടുപ്പിച്ചായിരുന്നു അവിടെയുള്ളയാളുടെ പ്രതികരണം: ''അങ്ങ് ഉത്തരേന്ത്യയിൽ ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ അങ്കം വെട്ടുമ്പോൾ താനായിട്ടിനി ഒരു ഹിന്ദു-ക്രിസ്ത്യൻ ലഹളക്ക് മരുന്നിടുകയാണോ? ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല''. എനിക്കു മുമ്പും ശേഷവും എത്രയോ നിസ്സഹായരായ ചെറുപ്പക്കാർ ഇതു പോലെ സൗഹൃദത്തിെൻറ മൂല്യം നഷ്ടപ്പെടുത്തിയിട്ടുണ്ടാവും എന്നു ഞാൻ അന്നാദ്യമായി തിരിച്ചറിഞ്ഞു. ഒരു സുഹൃത്ത് സഹജീവന കരാർ രേഖ സംഘടിപ്പിക്കാമെന്നു പറഞ്ഞു. അതിനും വലിയ വിലയൊന്നുമില്ല. ഒടുവിൽ അടുത്ത ഒരു കൂട്ടുകാരി അമ്മയുടെ മംഗല്യസൂത്രം നൽകി നഗരപ്രാന്തത്തിലെ ഒരു ഓഫിസിൽ നിന്ന് രജിസ്ട്രേഷൻ നടത്തിത്തന്നു. പ്രധാന തെളിവായ ഫോട്ടോ എടുപ്പിന് അവർ സമ്മതിച്ചില്ല.
എെൻറ കൂട്ടുകാർ ഏതൊക്കെയോ ഊടുവഴികളിലൂടെ ഞങ്ങളെ ഒരു വീട്ടിലെത്തിച്ചു. ഇന്നും അതെവിടെയാണെന്ന് എനിക്കറിയാൻ കഴിഞ്ഞിട്ടില്ല. സി.പി.ഐ നേതാവായ ഒരു സുഹൃത്ത് കൂട്ടുകാരനോട് രണ്ടു മാല വാങ്ങാൻ പറഞ്ഞിരുന്നു. ഏതോ നിരാഹാര സമരം അവസാനിച്ചപ്പോൾ കിട്ടിയ രണ്ട് രക്തഹാരങ്ങളുമായി അവൻ വന്നു. അതു കൈമാറി ഞങ്ങൾ വിവാഹിതരായി. തുടർന്ന് തൃശൂരിലെത്തി. ന്യൂഡൽഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സ്റ്റേഷനിലെത്തിയപ്പോൾ ഹർത്താലും കർഫ്യൂവും ആയതിനാൽ ആൾത്തിരക്കില്ല. ചെറിയ ക്യൂവിൽ നിന്നൊരാൾ 'ഹൗറ' എന്നു പറയുന്നത് കേട്ടു. ഞാൻ ക്ലർക്കിനോട് തിരക്കിയപ്പോൾ അന്ന് വൈകീട്ട് ഹൗറയിലേക്ക് എറണാകുളത്തു നിന്നൊരു സ്പെഷൽ ട്രെയിൻ പോകുന്നുണ്ടെന്ന് പറഞ്ഞു. അന്നു തന്നെ ഞങ്ങൾ ഹൗറയിലേക്ക് തിരിച്ചു. മൂന്നു മാസം കഴിഞ്ഞ് ഞങ്ങൾ സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ചു വിവാഹം നിയമാനുസൃതമാക്കി.
ഭാര്യ അവരുടെ വിശ്വാസം വെടിഞ്ഞില്ല. ഞങ്ങളുടെ മക്കൾ ക്രിസ്ത്യാനികളായി വളർന്നു. രണ്ടു കുടുംബവും ഇപ്പോൾ ഒരു കുടുംബം പോലെയായി. എെൻറ കേസ് അതുല്യമോ അപവാദമോ അല്ല. ലോകത്തുടനീളം ആയിരങ്ങൾക്ക് കൂടുതൽ വേദനാജനകവും അതിസാഹസികവുമായ അനുഭവങ്ങളുണ്ടാകാം. അതൊന്നും സമാധാനപൂർവം പര്യവസാനിച്ചിരിക്കണമെന്നുമില്ല. എന്നിട്ടും അത്രമേൽ വ്യക്തിനിഷ്ഠമായ സ്വന്തം കഥ പറയാൻ ഞാൻ നിർബന്ധിതനായതാണ്. 'ലവ്', 'നർകോട്ടിക്' എന്നിവ സംബന്ധിച്ച് ബിഷപ് നടത്തിയ പൈശാചിക ജൽപനമാണ് അതിനു കാരണം. ഒരു വിശുദ്ധവാക്ക് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് 'ലവ്', 'നർകോട്ടിക്' എന്നിവയോട് ഒട്ടിച്ചു ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല.
അത്തരം നീചമായ അളവുകോൽ അനുസരിച്ച് ഞാൻ ആരായിരിക്കും? മധ്യകാല യുഗത്തിലെ ചില പദപ്രയോഗങ്ങളുമായി കൂട്ടിച്ചേർത്ത് ലവുമായി ബന്ധപ്പെട്ട ഏതോ ഗൂഢാലോചനയുടെ ഇരകളാണോ ഞങ്ങളുടെ മക്കൾ? ഞങ്ങൾക്കു വരണമാല്യം ചാർത്താൻ വീടൊരുക്കിയ ആ നല്ല കുടുംബത്തെ കണ്ടെത്താൻ എനിക്ക് വല്ലാതെയൊന്നും ബുദ്ധിമുേട്ടണ്ടി വന്നില്ലെന്നതിൽ ഇപ്പോഴും സന്തോഷമുണ്ട്. വല്ല ഗൂഢാലോചന സിദ്ധാന്തിയും അവരുടെ അയൽക്കാരനെ സ്വാധീനിച്ചിരുന്നെങ്കിൽ 29 വർഷം മുമ്പ് ഒരു ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും വിവാഹത്തിനു സഹായം ചെയ്യാൻ അവർ തയാറാകുമായിരുന്നോ? കുറ്റകൃത്യങ്ങളുടെ നിരക്ക് അളന്ന് ക്രിമിനലുകളുടെ മതം എടുത്തുകാട്ടുന്ന രീതി അതിഹീനമാണ്. ക്രിമിനലുകൾ ക്രിമിനലുകൾ തന്നെ. ഒരു മതവും അനുയായികളോട് ക്രിമിനലുകളോ മയക്കുമരുന്ന് കടത്തുകാരോ ആയിത്തീരാൻ പറയുന്നില്ല.
എന്തിന് നമ്മൾ മുടിനാരിഴ കീറി ചികയണം? എന്താണ് ഇവിടെ ഇത്രമാത്രം ചർച്ചചെയ്യാൻ? ചിലർ തെളിവു ചോദിക്കുന്നതു കണ്ടപ്പോൾ എനിക്ക് നടുക്കമുണ്ടായി. അസംബന്ധം അസംബന്ധം തന്നെ. ഇത്തരം പ്രസ്താവനകളോട് മുഖ്യമന്ത്രി കുറേക്കൂടി കടുപ്പിച്ച നിലപാടെടുക്കണമെന്നാണ് എെൻറ ആഗ്രഹം. വാക്കുകൾ കൊണ്ട് നാം ഇപ്പോൾ കളിച്ചുതുടങ്ങിയാൽ അത് ചെന്നെത്തുക തീക്കളിയിലായിരിക്കും.
ഞാൻ ഇതെഴുതുന്നത് കൊൽക്കത്തയിൽ നിന്നാണ്. സ്വാമി വിവേകാനന്ദെൻറ ജന്മദേശത്തുനിന്ന്. നമ്മൾ ആരായിരുന്നുവെന്നു മറന്നുപോകരുത്. ഇൗ ഭ്രാന്ത് ഒന്നു നിർത്തൂ, പ്ലീസ്...എെൻറ കഥ തീർന്നില്ല. 2015 ഫെബ്രുവരിയിൽ ഞാൻ പിന്നെയും കേരളത്തിൽ വന്നു. കോട്ടയത്തെ ക്രിസ്ത്യൻപള്ളിയിൽ എെൻറ പത്രാധിപരുടെ അന്ത്യശുശ്രൂഷയിൽ പങ്കുകൊള്ളാനും കുഴിമാടത്തിന് ചാരെ നിന്നു പ്രാർഥിക്കാനും. എെൻറ ജീവിതത്തിലെ ഏറ്റവും മുന്തിയ ഉപദേശം നൽകി കൊൽക്കത്തയിൽ ഒരു കുടുംബത്തെ വളർത്താൻ സഹായസഹകരണം നൽകിയത് അദ്ദേഹമായിരുന്നല്ലോ.
('ദ ടെലഗ്രാഫ്' ദിനപത്രം എഡിറ്ററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.