അതിജീവനത്തിന് ഇറ്റലിയുടെ ഇതിഹാസയുദ്ധം
text_fieldsമരണം 22,170, രോഗികൾ 1,68,949, സുഖപ്പെട്ടവർ 40,164... കോവിഡ് പ്രതിരോധത്തിനുള്ള ഇറ്റലിയുടെ ഇതിഹാസയുദ്ധം അതിവേഗം മുന ്നോട്ട്. ഈ ദൗത്യത്തിൽ 100 ഡോക്ടർമാരും 30 നഴ്സുമാരും നഴ്സിങ് അസിസ്റ്റൻറുമാരും മരിച്ചതായും റിപ്പോർട്ടുണ ്ട്. അഞ്ച് ആഴ്ച പിന്നിട്ട ദേശീയ ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടി, ഇനിയും നീട്ടുമെന്നാണ് സൂചന.
നിലക്കാത ്ത പ്രകമ്പനത്തോടെയുള്ള ഒരു ഭൂകമ്പം പോലെയായിരുന്നു വൈറസ് പടർന്നുപിടിച്ചത്. രണ്ടാംലോക യുദ്ധശേഷമുള്ള ഏ റ്റവും വലിയ പരീക്ഷണം എന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ഗെസെപ്പി കോെൻറ ബി.ബി.സി അഭിമുഖത്തിൽ പറഞ്ഞത്. റോമി െൻറ അതിർത്തിപ്രദേശത്തുള്ള തവാസുൽ സെൻററിലും ഞങ്ങളുടെ വീട്ടിലുമായി ഞാൻ തളച്ചിടപ്പെട്ടിട്ട് 40 ദിവസം കഴിഞ്ഞു . ആശ്വാസകരമായ കാര്യം, ഡോ. സബ്രീന ലീയുടെ നേതൃത്വത്തിലുള്ള തവാസുൽ ഗവേഷണസംഘം കഴിഞ്ഞ ഒന്നര മാസം കൊണ്ട് രണ്ട് പുസ്തകങ്ങളുടെ പരിഭാഷ പൂർത്തിയാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് നിരവധി പുസ്തകങ്ങൾ അയച്ചുകൊടുത്തു.
സർവകലാശാലയുടെ ഇൻറർഫെയ്ത്ത് പഠനപരിപാടിയുടെ ഭാഗമായി നിരവധി വിദ്യാർഥികളുമായി എനിക്ക് വിഡിയോ കോൺഫറൻസ് നടത്താൻ കഴിഞ്ഞു. ചുരുക്കത്തിൽ, കഠിനമായ ദുരിതകാലത്താണെങ്കിലും പ്രതീക്ഷയോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഊർജസ്വലരായിരിക്കാൻ പുതിയ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ലോക്ഡൗൺ മൂലമുണ്ടായ അകലത്തിലും ആത്മാവുകൊണ്ട് ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു- ഈ മനോഭാവം ഇന്ന് ഇറ്റലിയിലെങ്ങും പ്രതിഫലിക്കുന്നു. ഓരോ കാലടിയും ശ്രദ്ധാപൂർവം മുന്നോട്ടുവെക്കുന്ന രാജ്യമാണിന്ന് ഇറ്റലി, കോവിഡിനെതിരായ യുദ്ധത്തിൽ ഒരു വിട്ടുവീഴ്ചക്കും ഇടനൽകാതെ.
രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോൾ കുറവുവന്നിട്ടുണ്ട്. രാജ്യത്തിെൻറ വടക്കുഭാഗത്തുനിന്ന് മറ്റിടങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻകഴിഞ്ഞു. കനത്ത ജനസാന്ദ്രതയുള്ള റോം- ചതുരശ്ര മൈലിൽ 5800 പേർ- പൂർണമായും തുടച്ചുനീക്കപ്പെടുമായിരുന്നു, കർശന ലോക്ഡൗണും സാമൂഹിക അകലം പോലുള്ള നടപടികളും നടപ്പാക്കിയിരുന്നില്ലെങ്കിൽ.
സാമൂഹിക അകലത്തിെൻറ വ്യവസ്ഥ ലഘൂകരിച്ചും വൈറസ് സാഹചര്യം നേരിടാൻ ജനങ്ങളെ പഠിപ്പിച്ചും സ്ഥിതി സാധാരണനിലയിലാക്കാൻ ഘട്ടംഘട്ടമായുള്ള നടപടികളാണ് ഇറ്റാലിയൻ സർക്കാർ സ്വീകരിച്ചത്. മേയ് ആദ്യം ചില ബിസിനസ് നടപടികൾ പുനരാരംഭിക്കും. എന്നാൽ, സ്കൂളുകൾ െസപ്റ്റംബറിലേ തുറക്കൂ. ഇത്തവണ ഇറ്റലിക്കാർക്ക് യാത്രകളില്ലാത്ത വേനലായിരിക്കും.
ഇറ്റാലിയൻ ഭരണവർഗത്തിെൻറ പരീക്ഷണകാലം കൂടിയായി ഇത്, രാഷ്ട്രീയ നയതന്ത്രജ്ഞത തെളിയിച്ച് അവർ അവസരത്തിനൊത്തുയരുകയും ചെയ്തു. ചൈനക്കാരായ ചില സഞ്ചാരികളിൽ രോഗലക്ഷണം കണ്ടയുടൻ ചൈനക്കാർക്കെതിരെ മൊത്തത്തിൽ വിദ്വേഷപ്രചാരണത്തിന് നീക്കമുണ്ടായി. ഉടൻ പ്രധാനമന്ത്രി അതിനെ അപലപിച്ചു, ‘നിങ്ങളുടെ ചൈനീസ് അയൽക്കാരനെ ആലിംഗനം ചെയ്യുക’ എന്നൊരു പ്രതീകാത്മക കാമ്പയിൻതന്നെ തുടങ്ങി.
ലോക്ഡൗണും സാമൂഹിക അകലവും നടപ്പാക്കുന്നതിൽ പൊലീസ് മാനുഷിക സമീപനമാണ് സ്വീകരിച്ചത്. ലോകത്ത് ഏറ്റവും മാനുഷികമായ ആരോഗ്യസുരക്ഷാസംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. അത് എല്ലാ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന മറ്റുള്ളവർക്കും പൂർണമായും സൗജന്യവും ഫലപ്രദവുമായ ആരോഗ്യസുരക്ഷ ഉറപ്പുനൽകുന്നു. സ്വകാര്യ മെഡിക്കൽ മാഫിയ രാജ്യത്ത് ഇല്ലെന്നുതന്നെ പറയാം. വ്യക്തിപരമായ ധാർമിക പ്രതിബദ്ധതയോടെയാണ് ഭൂരിപക്ഷം ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നത്, ഇത് എെൻറ അനുഭവത്തിൽനിന്ന് ഉറപ്പിച്ചുപറയാൻ കഴിയും. കോവിഡിനെതിരായ പോരാട്ടത്തിൽ വിരമിച്ച നിരവധി ഡോക്ടർമാരാണ് സന്നദ്ധപ്രവർത്തനത്തിന് എത്തിയത്. ഇവർതന്നെയാണ് മരണത്തിന് കീഴടങ്ങിയവരിൽ ഏറെയും എന്നത് വേദനാജനകമാണ്. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിന് വിരുദ്ധമായിട്ടായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രിയും മറ്റ് അധികൃതരും കോവിഡ് വിരുദ്ധയുദ്ധത്തിൽ അവരുടെ പങ്ക് നിർവഹിച്ചത്.
ഇറ്റാലിയൻ സത്തയുടെ കാമ്പിന് ഒരു ഉദാഹരണം പറയാം: എെൻറ അടുത്ത സുഹൃത്തായി 93കാരനായ റിട്ട. കേണലുണ്ട്. കോവിഡ് പടരുന്നതിനുമുെമ്പന്ന പോലെ ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ എെൻറ ഓഫിസിനടുത്തുള്ള അദ്ദേഹത്തിെൻറ ചെറിയ ഫാമിൽ വണ്ടിയോടിച്ചെത്തും, അവിടുത്തെ ജോലികൾ ചെയ്യും, അദ്ദേഹത്തിെൻറ കൂട്ടായി മാറിയ എെൻറ പൂച്ചക്ക് ഭക്ഷണവും നൽകിയശേഷമാണ് മടക്കം.
ഇറ്റലി തീർച്ചയായും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ജനസംഖ്യയുടെ 22 ശതമാനത്തിലേറെ 65നുമേൽ പ്രായമുള്ളവരാണ്, ശരാശരി പ്രതീക്ഷിത ആയുർദൈർഘ്യം 84 വയസ്സാണ്, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒന്ന്. എന്തുകൊണ്ട് കോവിഡ് മരണം ഇത്രയും കൂടി എന്നതിനുള്ള ഉത്തരം കൂടി ഇൗ കണക്കുകളിലുണ്ട്. ഒന്നുപറയാം; കോവിഡിനെതിരെ പോരാടുന്ന രാജ്യങ്ങൾക്കെല്ലാം ഇറ്റലിയിൽനിന്ന് പഠിക്കാൻ നിരവധി പാഠങ്ങളുണ്ട്, തുടക്കത്തിെൻറ അലംഭാവം മുതൽ വേദനജനകമായ അനുഭവങ്ങളിലൂടെ നേടിയ വിജയത്തിൽനിന്നുവരെ.
(തവാസുൽ യൂറോപ് സെൻറർ ഫോർ ഡയലോഗ് അഡ്വൈസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.