ആധാർ റിവ്യൂ സുപ്രീംകോടതി പ്രതീക്ഷ നൽകുന്നു
text_fieldsആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന െബഞ്ചിെൻറ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ചരിത്രപരമായ വിയോജന വിധിന്യായത്തിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധി യുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നു. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെ ട്രിക് തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധിയെഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കൻ കോടത ി ഇന്ത്യൻ സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’യും ‘ആധാർ വിധി’യും വിശദമായി ചർച്ചചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ആധാ ർവിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ആധാർ വിധിയ െ സംബന്ധിച്ച് ഹരജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു ക േസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവൺമെൻറ് കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടിെൻറ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നുവരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലിെൻറ കാര്യത്തിൽ ചെയ്തതുപോലെ ‘ധന ബിൽ’ ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബിൽ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബിൽ ധനബിൽ ആണോ? കേന്ദ്രസർക്കാറിെൻറ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടിെൻറ സെക്ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? ഇൗ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഏഴംഗ െബഞ്ചിെൻറ പരിഗണനക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018ൽ ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ െബഞ്ചിെൻറ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കാനാണ് വിശാലെബഞ്ചിെൻറ അഭിപ്രായം തേടിയത്.
സാധാരണഗതിയിൽ ഒരു ബിൽ നിയമമാകാൻ പാർലമെൻറിെൻറ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള ധനവിനിയോഗത്തെമാത്രം സംബന്ധിച്ച നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ’ ആയി പരിഗണിച്ചു ലോക്സഭക്ക് പാസാക്കാം. രാജ്യസഭക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്സഭ സ്പീക്കർ ആണ് ഒരു ബിൽ ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകൾ, ഗവൺമെൻറിെൻറ ബാധ്യതപരിധി, സഞ്ചിത നിധിയിൽനിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷൻ110 (1) (എ) മുതൽ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധനബിൽ ആയി നിർവചിച്ചിട്ടുള്ളത്.
ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാൽ, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തിൽ അവ്യക്തത ബാക്കിനിൽക്കുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബിൽ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തി.
ഭൂരിപക്ഷവിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബിൽ ധനബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷൻ രണ്ട് (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗികമായി], സെക്ഷൻ 33 (2 ), 47, 57[ഭാഗികമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തിെൻറ ഭാഗമല്ല, അതുകൊണ്ട് ധനബിൽ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ, സ്പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾകൂടി ഉള്ള ബിൽ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.
മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മറ്റ് ഗവൺമെൻറ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ ഏഴിെൻറ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്ഷൻ ഏഴ് ആണ്, നിയമത്തിെൻറ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 ാം അനുഛേദത്തിെൻറ പരിധിയിൽ വരുന്നതാണ്’ എന്ന് കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിെൻറ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 നെക്കുറിച്ചു പറയുന്നത് അതോറിറ്റിയുടെ രൂപവത്കരണവും പ്രവർത്തനവും, അതിെൻറ ദൈനംദിന കാര്യനിർവഹണ പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ തുടങ്ങി എല്ലാം ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിെൻറ പരിധിയിൽ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം െവച്ചുനോക്കിയാൽ ഗവൺമെൻറിെൻറ എന്തു പ്രവർത്തനമാണ് ധനബില്ലിെൻറ പരിധിയിൽ വരാത്തത്? മാത്രമല്ല, ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ മാത്രമാണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷവിധിയിൽ പറയുന്നതുപോലെ ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.
അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 ഇ.യുടെ കീഴിൽ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷെൻറ കണ്ടെത്തൽ. യഥാർഥത്തിൽ 110 (ഇ) ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്ന് ‘ചാർജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ 110 (ഇ) യുടെ പരിധിയിൽ വരൂ. അതായത് പാർലമെൻറ് വോട്ടിനിട്ട് അനുമതി നൽകേണ്ടതില്ലാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകൾ; രാജ്യസഭയുടെയും ലോക്സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവൺമെൻറിെൻറ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈകോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജിയുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതിവിധികൾ നടപ്പാക്കാനുള്ള ചെലവുകൾ; പാർലമെൻറ് നിയമപ്രകാരം ചാർജ് ചെയ്യാവുന്ന ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.ഏതു ബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോക്സഭയുടെമാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടിെൻറ നിയമസാധുത പരിശോധിച്ച െബഞ്ച് ഇക്കാര്യങ്ങൾ ശരിയായി മനസ്സിലാക്കി. അതുകൊണ്ട് ഇക്കാര്യങ്ങൾ ഒരു ഏഴംഗ െബഞ്ച് പരിഗണിച്ചു തീർപ്പു കൽപിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി.
ജസ്റ്റിസ് ചന്ദ്രചൂഡ് ഈ കേസിലും പ്രത്യേക വിധിയിൽ അനുച്ഛേദം 110 സംബന്ധിച്ച തെൻറ കാഴ്ചപ്പാട് വ്യക്തമാക്കുകയും ഫിനാൻസ് ആക്ട് ഭേദഗതി ധനബിൽ അല്ല എന്ന് വിധിയെഴുതുകയും ചെയ്യുന്നുണ്ട്. രണ്ടു സഭകളുള്ള (ബൈക്കാമറൽ) ഇന്ത്യയുടെ പാർലമെൻററി സംവിധാനത്തിെൻറ പ്രത്യേകതയും, അതിൽ രാജ്യസഭയുടെ പ്രാധാന്യവും, ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ ഈ നിലപാട് ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്. കോടതി ഇനിയും പരിഗണിക്കാനിരിക്കുന്ന ആധാർ പുനഃപരിശോധന ഹരജികൾ സംബന്ധിച്ച് ഇത് വളരെ ശുഭകരമായ സൂചനയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.