മതേതര ഭരണഘടനയെ തോൽപിക്കുന്ന സുപ്രീംകോടതി
text_fieldsഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ നീതിബോധത് തിലേക്ക് രൂപാന്തരംപ്രാപിക്കുന്ന ഭീതിദമായ വെല്ലുവിളിയാണ് അയോധ്യതർക്കത്തിൽ സുപ് രീംകോടതി പുറപ്പെടുവിച്ച വിധിയുടെ സന്ദേശം. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത സം ഘ്പരിവാറിനു മുന്നിൽ ഒരു തളികയിലെന്നവണ്ണം, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭീകരമ ായ വർഗീയകലാപങ്ങൾക്കും ഹിന്ദുത്വരാഷ്ട്രീയവത്കരണത്തിനുമുള്ള സമ്മാനമെന്നന ിലയിൽ ഇന്ത്യയുടെ മതേതര ബഹുസ്വരതയുടെ അടയാളംകൂടിയായിരുന്ന ബാബരി മസ്ജിദ് നിലന ിന്നിരുന്ന സ്ഥലം മുഴുവൻ സുപ്രീംകോടതി എഴുതിനൽകുമ്പോൾ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ് ്ട്രീയം അതിെൻറ നാഴികക്കല്ലുകളിലൊന്ന് പൂർത്തിയാക്കുകയാണ്. ഒപ്പം ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്ലിക് പുതിയ ഇരുട്ടിലേക്ക് നിലയില്ലാതെ വീഴുകയും.
ഇന്ത്യൻ സമൂഹത്തിൽ രാഷ്ട്രീയാധികാരം എല്ലാവിധ നൃശംസതയോടുംകൂടി പ്രയോഗിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം സുപ്രീംകോടതിയുടെ പടിക്ക് അകത്തും പുറത്തും ഈ വിധിക്കായി കാത്തുനിൽക്കുന്നുണ്ട് എന്ന ഭീതിയും വിധേയത്വവും ഈ വിധിയിലുണ്ട് എന്നത് കാണാതിരിക്കരുത്. 1949 ഡിസംബർ 22-23 രാത്രിയിൽ ബാബരി മസ്ജിദിലേക്ക് രാമെൻറയും സീതയുടെയും വിഗ്രഹങ്ങൾ അതിക്രമിച്ചുകടത്തിയത് തെറ്റാണെന്നു കോടതി പറയുന്നു. 1992 ഡിസംബർ ആറിനു ബാബരി മസ്ജിദ് തകർത്ത നടപടി കടുത്ത തെറ്റാണെന്ന് കോടതി നിരീക്ഷിക്കുന്നു. ഈ അനീതികളെ, ഇന്ത്യയിലെ നീതിന്യായവാഴ്ചയെത്തന്നെ സംഘടിതമായ ആക്രമണത്തിലൂടെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തന്നെ ഇല്ലാതാക്കിയ ആക്രമണത്തിന് സംഘ്പരിവാറിനും ഹിന്ദുത്വരാഷ്ട്രീയശക്തികൾക്കും ലഭിക്കുന്നത് തങ്ങളുടെ മതവർഗീയ രാഷ്ട്രീയത്തിെൻറ സാധൂകരണമാണ്. ബാബരി മസ്ജിദ് തകർത്ത അനീതി എടുത്തുപറയുന്ന കോടതി, തകർത്ത ശക്തികൾക്കുതന്നെ ഭൂമി വിട്ടുകൊടുത്തുകൊണ്ടു നടത്തിയ നീതിനടപ്പാക്കൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെക്കുറിച്ച ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
മസ്ജിദ് തകർത്തത് അനീതിയാണെങ്കിൽ ആ അനീതിയുടെ പരിഹാരം തകർത്തവർക്ക് അതേ സ്ഥലം കൈമാറലാണോ? ഭൂരിപക്ഷ മതവർഗീയതയുടെ വിശ്വാസങ്ങളും ശാഠ്യങ്ങളുമാണ് രാജ്യത്തെ നീതിന്യായവ്യവസ്ഥ എന്നതിലേക്കാണ് ഇന്നത്തെ കോടതിവിധി അതിവേഗം നമ്മെ കൊണ്ടുപോകുന്നത്. ഒരു ആധുനിക ജനാധിപത്യസമൂഹത്തിലാണ് ഇത്തരത്തിലൊരു വിധിയെന്നത് നമ്മെ അമ്പരപ്പിക്കേണ്ടതാണ്. പതിനാറാം നൂറ്റാണ്ടിൽ നടന്നതെന്ന് ആരോപിക്കപ്പെടുന്ന ഒരു തർക്കത്തിൽ, മൂന്നര നൂറ്റാണ്ടുകൾക്കിപ്പുറം മതവിശ്വാസത്തിെൻറ അടിസ്ഥാനത്തിലോ ഭൂനിയമങ്ങളുടെ അടിസ്ഥാനത്തിലോ ഒന്നും ഇനി തർക്കിക്കേണ്ടതില്ല എന്ന അടിസ്ഥാനത്തിൽ മഹന്ത് രഘുബീർദാസിെൻറ ഹരജി തള്ളിയ ബ്രിട്ടീഷ് ന്യായാധിപൻ കാണിച്ച ചരിത്രപരമായ യുക്തി ഒന്നേകാൽ നൂറ്റാണ്ടിനിപ്പുറം ഇന്ത്യയിലെ സുപ്രീംകോടതിക്ക് ഇല്ലാതെപോയത് ദൗർഭാഗ്യകരമാണ്. ഈ വിധി രാജ്യത്തെ ഹിന്ദുത്വരാഷ്ട്രീയത്തിെൻറ പ്രത്യയശാസ്ത്ര വ്യാപനത്തിനുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ടുനീണ്ട രാഷ്ട്രീയപദ്ധതിയിലെ നിർണായക വഴിത്തിരിവാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാവിധ പൗരാവകാശങ്ങളെയും ലംഘിച്ചാലും ഭൂരിപക്ഷ മതവിശ്വാസത്തിെൻറയും ഹിന്ദുത്വത്തിെൻറയും മേലങ്കിയണിഞ്ഞാൽ അതിനെയെല്ലാം രാജ്യത്തെ കോടതികൾവരെ സാധൂകരിക്കും എന്നതാണത്. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ അതെത്രമാത്രം അപകടകരമായ സൂചനയാണ് എന്ന് സുപ്രീംകോടതിക്കും അറിയാതെ വരില്ല.
ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിെൻറ വളരെ കൃത്യമായ പദ്ധതിയിലൂടെ മാത്രമാണ് രാമജന്മഭൂമി എന്ന സങ്കൽപത്തിന് ഒരു വലിയ തർക്കത്തിെൻറ മാനം കൈവരുന്നത്. 1949ൽ മസ്ജിദിലേക്ക് വിഗ്രഹങ്ങൾ ഒളിച്ചുകടത്താൻ കൂട്ടുനിന്ന കെ.കെ. നായർ പിന്നീട് ഹിന്ദു മഹാസഭയുടെ ടിക്കറ്റിൽ പാർലമെൻറിലേക്ക് ജയിച്ചെത്തിയതിൽനിന്നും 1980കൾ ആയപ്പോഴേക്കും ഇന്ത്യയുടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള സംഘ്പരിവാറിെൻറ ആയുധമായി മാറുകയായിരുന്നു രാമജന്മഭൂമി പ്രചാരണം. 1984ൽ വിശ്വഹിന്ദു പരിഷത്ത് വിളിച്ചുകൂട്ടിയ ധർമസംസദിൽ രാമജന്മഭൂമിക്കായുള്ള പ്രമേയം അംഗീകരിച്ചശേഷം 1992ൽ ബാബരി മസ്ജിദ് തകർക്കുന്നതുവരെയും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയം അതിെൻറ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പൊക്കിയെടുത്തത് ഈ രാമജന്മഭൂമി പ്രചാരണമായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിെൻറ സാംസ്കാരിക ബിംബങ്ങളെ ഇന്ത്യൻ സമൂഹത്തിെൻറ സാമൂഹികവ്യവഹാരത്തിലേക്ക് പുതിയ ഭാവത്തോടെ ഇറക്കാൻ ഇക്കാലത്ത് അവർക്കായി. ദൂരദർശനിൽ നിരന്തരമായി വന്ന രാമായണവും മഹാഭാരതവുമെല്ലാം സംഘ്പരിവാർ ആവശ്യപ്പെടുന്നതരത്തിലുള്ള ഒരു സാംസ്കാരിക രാഷ്ട്രീയം സൃഷ്ടിച്ചെടുത്തു. ഇന്ദിര ഗാന്ധിയുടെ അവസാനനാളുകൾ തൊട്ട് കോൺഗ്രസ് കളിക്കാൻ തുടങ്ങിയ മൃദുഹിന്ദുത്വ രാഷ്ട്രീയമാകട്ടെ, ഹിന്ദുത്വ രാഷ്ട്രപദ്ധതിക്ക് വഴി കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരുന്നു. അയോധ്യയിൽ ശിലാന്യാസം നടത്താൻ രാജീവ് ഗാന്ധി സർക്കാർ നൽകിയ പിന്തുണ കോൺഗ്രസ് അവരോടു മാത്രമല്ല ഇന്ത്യയുടെ മതേതരചരിത്രത്തോടുതന്നെ കാണിച്ച ചതികളിലൊന്നായിരുന്നു.
ഇതിെൻറ തുടർച്ചയായാണ് ഉരുണ്ടുപോന്ന വഴികളിലെല്ലാം നൂറുകണക്കിനാളുകൾ വർഗീയലഹളകളിൽ കൊല്ലപ്പെട്ട അദ്വാനിയുടെ രഥയാത്ര നടക്കുന്നത്. ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആ രഥമിപ്പോൾ കൊണ്ടുചെന്നു കെട്ടിയിരിക്കുന്നത് ഇന്ത്യയുടെ സുപ്രീംകോടതിയിലാണ് എന്ന് അർഥശങ്കക്കിടയില്ലാത്തവിധം അയോധ്യവിധി നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു ക്ഷേത്രം നിർമിക്കാൻ സർക്കാർ ട്രസ്റ്റ് ഉണ്ടാക്കണമെന്നാണ് കോടതി ഉത്തരവിടുന്നത്. എന്നുമുതലാണ് ആരാധനാലയങ്ങളുടെ നിർമാണം സർക്കാർ ഏറ്റെടുക്കാൻ തുടങ്ങിയത്? മതേതരത്വത്തെക്കുറിച്ചുള്ള വികൃതമായ ധാരണകളാണ് ഇതുവഴി കോടതി നൽകുന്നത്. മതേതരത്വം എന്നാൽ രാജ്യത്തെ ഭൂരിപക്ഷമതത്തിെൻറ വിശ്വാസങ്ങൾക്ക് കീഴ്പ്പെട്ടുജീവിക്കുക എന്നതല്ല. ഹിന്ദുക്കളല്ലാത്തവർക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ അവർ ഒന്നുകിൽ രണ്ടാംകിട പൗരന്മാരായി കഴിയുകയോ അല്ലെങ്കിൽ ഹിന്ദുമതവിശ്വാസങ്ങളെ അംഗീകരിക്കുകയോ വേണമെന്നത് വി.ഡി. സവർക്കർ മുതലുള്ള ഹിന്ദുത്വരാഷ്ട്രീയ സൈദ്ധാന്തികരുടെ ആക്രോശമാണ്. ഹിന്ദുക്കൾക്ക് രാമൻ ജനിച്ച സ്ഥലമാണെന്ന് വിശ്വാസമുള്ളതുകൊണ്ട് 500 കൊല്ലക്കാലത്തോളമായി നിലനിൽക്കുന്ന ഒരു മസ്ജിദിനുമേൽ മുസ്ലിംകൾക്കുള്ള അവകാശം അവർ ഉപേക്ഷിക്കണമെന്നും അങ്ങനെ വിധേയരായി നിൽക്കുന്നതിനുള്ള ഔദാര്യമായി മറ്റൊരിടത്ത് പള്ളി പണിയാൻ അഞ്ചേക്കർ തരാമെന്നും പറയുന്ന ഒരു കോടതിവിധി അരനൂറ്റാണ്ട് മുമ്പുള്ള ഹിന്ദുമഹാസഭയുടെ ഏതെങ്കിലും പ്രമേയത്തിെൻറ കൂടെ കൂട്ടിക്കെട്ടി വായിച്ചാൽ നാം പെെട്ടന്ന് തിരിച്ചറിഞ്ഞു എന്നുവരില്ല.
ഈ രാജ്യത്തെ എല്ലാ മതേതര, ജനാധിപത്യസ്ഥാപനങ്ങളും സംഘ്പരിവാറിെൻറ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണ്. അത് വെറും സർക്കാർ രൂപവത്കരിക്കുന്ന അധികാരം മാത്രമല്ല. ഇന്ത്യയിലെ സാമൂഹികവ്യവഹാരങ്ങളുടെ ചട്ടക്കൂടും ഉള്ളടക്കവും ഭാഷയും നിശ്ചയിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി ഹിന്ദുത്വരാഷ്ട്രീയം മാറിയിരിക്കുന്നു. അത് വെറും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുരുങ്ങിനിൽക്കുന്നില്ല. 1992ൽ ബാബരി മസ്ജിദിെൻറ ഓരോ ഗോപുരവും തകർന്നുവീഴുമ്പോൾ ആർപ്പുവിളിച്ച ആൾക്കൂട്ടം ഇന്ന് രാജ്യത്തിെൻറ സ്വാഭാവികശബ്ദമായി മാറിയിരിക്കുന്നു. ഭൂരിപക്ഷ മതവർഗീയതയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തെ പൗരത്വംപോലും മതാടിസ്ഥാനത്തിൽ നിർണയിക്കുകയാണ്. അതിെൻറയൊക്കെക്കൂടെ ചേർത്തുവെച്ചുമാത്രമേ അയോധ്യ കേസിലെ സുപ്രീംകോടതിവിധിയെ വായിക്കാനാകൂ.
നീതി എന്ന സങ്കൽപം ഇന്ത്യയിൽ വിദൂരവും മങ്ങിയതുമായി മാറുകയാണ്. 1990 സെപ്റ്റംബർ 25ന് ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിൽനിന്ന് ക്ഷേത്രത്തിലെ പുരോഹിതൻ ധർമയുദ്ധത്തിനായി ധർമധ്വജം കൈമാറി. രാമക്ഷേത്രനിർമാണമെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് വർഗീയകലാപങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ കടന്നുപോയ ആ യാത്രയുടെ മുഖ്യസംഘാടകനാണ് ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലകളിലൂടെ അദ്വാനിയുടെ നിഴലിൽനിന്നും അയാൾ പുറത്തുവന്നു. ബാബരി മസ്ജിദിനു പകരം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി അയാൾ തരും.
നീതിക്കിപ്പോൾ ഇതാണ് ഭാഷ്യം!
(സുപ്രീംകോടതി
അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.