Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 1:25 PM IST Updated On
date_range 4 July 2018 1:29 PM ISTപൊലീസ് മേധാവി നിയമനം: സുപ്രീംകോടതി ഉത്തരവ് നാഴികക്കല്ല്
text_fieldsbookmark_border
സംസ്ഥാന പൊലീസ് മേധാവിയെ രാഷ്ട്രീയ താൽപര്യത്തിനൊത്ത് നിയമിക്കുന്ന സർക്കാറിെൻറ നടപടി അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ചരിത്രപരമാണ്. പൊലീസ് പരിഷ്കരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ പര്യാപ്തമായ നിർദേശങ്ങളാണ് പ്രകാശ് സിങ് കേസിെൻറ തുടർച്ചയായി സുപ്രീംേകാടതിയുടെ ഇൗ നിലപാട്. യു.പി.എസ്.സി തിരഞ്ഞെടുക്കുന്ന മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളെ ഇനി സംസ്ഥാനത്തെ പൊലീസ് മേധാവിയായി സർക്കാറിന് നിയമിക്കേണ്ടിവരും.
പ്രഗല്ഭരും സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അവരെക്കാൾ ജൂനിയറായ ഉദ്യോഗസ്ഥരെ പൊലീസ് മേധാവിയായി നിയമിക്കുന്ന രീതി കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ തുടരുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ചീഫ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി െബഞ്ചിെൻറ ഇൗ ഉത്തരവ് ഉണ്ടായത്. ടി.പി. സെൻകുമാറിനെ മാറ്റി ലോക്നാഥ് െബഹ്റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ ഇടതു സർക്കാറിനെ നേരത്തേ വിമർശിച്ചിരുന്നു.സെൻകുമാർ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളുടെ തുടർച്ചയായി വേണം ഇൗ ഉത്തരവുകളെയും കണേണ്ടത്.
1. നിലവിലെ ഡി.ജി.പി വിരമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ അടുത്ത ഡി.ജി.പിയുടെ നിയമന നടപടികൾ ആരംഭിച്ചിരിക്കണം.
2. യോഗ്യരായ ഉദ്യോഗസ്ഥരുടെ പേരുകൾ മൂന്നുമാസം മുമ്പുതന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് നൽകണം.
3. സീനിയോറിറ്റി, പ്രവർത്തന മികവ് തുടങ്ങിയവ പരിഗണിച്ച് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് യു.പി.എസ്.സി നിർദേശിക്കേണ്ടത്.
4. ഇൗ ചുരുക്കപ്പട്ടികയിൽനിന്ന് ഒരാളെ പൊലീസ് മേധാവിയായി നിയമിക്കാൻ മാത്രമാണ് ഇനി സംസ്ഥാനസർക്കാറിന് അധികാരമുള്ളൂ.
5. അങ്ങനെ നിയമിക്കപ്പെടുന്നയാൾക്ക് രണ്ടു വർഷത്തെ സേവന കാലാവധി ഉറപ്പുവരുത്തുകയും വേണം.
2006ൽ പൊലീസ്പരിഷ്കരണത്തിനായി സുപ്രധാനമായ ഏഴ് ഉത്തരവുകൾ സുപ്രീംകോടതി പുറപ്പെടുവിച്ചു. കേസ് ഫയൽ ചെയ്ത് ഒരു പതിറ്റാണ്ടിനുശേഷമാണ് ഇൗ വിധികൾ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
1. പൊലീസ് സേനയിൽ സംസ്ഥാന സർക്കാർ അനാവശ്യമായ സമ്മർദം ചെലുത്തരുത്. വിശാലമായ മാർഗനിർദേശങ്ങളാണ്നൽകേണ്ടത്. പൊലീസിെൻറ പ്രവർത്തനത്തെ കൃത്യമായി വിലയിരുത്തണം.
2. സംസ്ഥാന പൊലീസ്മേധാവിയെ പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം നിയമിക്കണം. രണ്ടുവർഷം മിനിമം പ്രവർത്തന കാലയളവ് നൽകണം.
3. സംസ്ഥാന പൊലീസ് മേധാവിക്കുമാത്രമല്ല, ജില്ല പൊലീസ് മേധാവി, സ്േറ്റഷൻ ഹൗസ് ഒാഫിസർ എന്നിവർക്കും മിനിമം രണ്ടുവർഷത്തെ പ്രവർത്തന കാലയളവ് നൽകണം.
4. കേസന്വേഷണവും ക്രമസമാധാനവും വേർപെടുത്തണം.
5. പൊലീസ് സേനയിലെ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ സർവിസ് പ്രശ്നങ്ങൾ പരിശോധിക്കാൻ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് രൂപവത്കരിക്കണം.
6. ലോക്കപ്പ് പീഡനം, മനുഷ്യാവകാശ ലംഘനം എന്നിവയെ സംബന്ധിച്ച് ജനങ്ങളുടെ പരാതികളിൽ നടപടികൾ സ്വീകരിക്കാൻ പൊലീസ് കംപ്ലയിൻറ് അതോറിറ്റികൾ, സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും രൂപവത്കരിക്കണം.
7. പൊലീസ് മേധാവിയുടെ നിയമന ശിപാർശ നൽകാൻ സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ രൂപവത്കരിക്കണം.
ഇൗ ഉത്തരവുകൾക്കുശേഷം കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ പൊലീസ് നിയമങ്ങൾ പാസാക്കി. എന്നാൽ, പ്രകാശ് സിങ് കേസിെൻറ അന്തസത്തയെ തകർക്കുന്ന രീതിയിലായിരുന്നു അവയെല്ലാംതന്നെ.
പൊലീസ് പരിഷ്കരണം എന്തിന്?
സമൂഹത്തിെൻറ ക്ഷേമവും സുരക്ഷയും പൊലീസിെൻറ പ്രവർത്തന മികവിലാണ് അധിഷ്ഠിതമായിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് പൊലീസ് വിധേയമായാൽ പൊലീസിെൻറ നിഷ്പക്ഷത നഷ്ടപ്പെടുകയും നിയമവാഴ്ച തകരുകയും ചെയ്യും. ഇന്ന് പൊലീസിനെതിരെയുള്ള പ്രധാന ആരോപണം രാഷ്ട്രീയ വത്കരണം മാത്രമല്ല ക്രിമിനലൈസേഷൻ കൂടിയാണ്.ജനപക്ഷത്തുനിന്നുകൊണ്ടുള്ള പൊലീസാണ് ജനപ്രിയമാകുന്നത്. ഭരണപക്ഷത്തുള്ളപ്പോൾ പൊലീസിനെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർതന്നെ പ്രതിപക്ഷത്താകുേമ്പാൾ പൊലീസിെൻറ നിഷ്പക്ഷതയെയും രാഷ്ട്രീയവത്കരണത്തെയും എതിർക്കുന്നത് അപഹാസ്യമാണ്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കേണ്ട പൊലീസ്തന്നെ വലിയ മനുഷ്യാവകാശ ലംഘകരായി മാറുന്നുവെന്നാണ് മനുഷ്യാവകാശ കമീഷനുകൾതന്നെ പറയുന്നത്.
‘പൊലീസ്’ എന്നത് ഭരണഘടന പ്രകാരം സംസ്ഥാന വിഷയമാണ്. വിവിധ സംസ്ഥാനങ്ങൾ വിവിധ തരത്തിലുള്ള പൊലീസ് നിയമങ്ങളാണ് നിലവിൽ നിർമിച്ചിട്ടുള്ളത്. ഇത് സുപ്രീംകോടതി വിധിയുടെ നിരാസവുമാണ്. സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായി. കോടതി അലക്ഷ്യ നടപടികൾ സംസ്ഥാനങ്ങൾക്കെതിരെ സ്വീകരിക്കാൻ ഏതൊരു പൗരനും കഴിയും. പൊലീസിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭരണകൂടങ്ങൾക്ക് ശക്തമായ താക്കീതാണ് ഇൗ ഉത്തരവിലൂടെ സുപ്രീംകോടതി നൽകിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story