Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപുതു സി​റിയോദയം

പുതു സി​റിയോദയം

text_fields
bookmark_border
syria civil war
cancel

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​സ​ദ്​ കു​ടും​ബ​വാ​ഴ്ച​ക്ക്​ അ​റു​തി​വ​രു​ത്തി സി​റി​യ​ൻ പ്ര​തി​പ​ക്ഷ​സേ​ന ഡ​മ​സ്ക​സ്​ കീ​ഴ​ട​ക്കു​​​മ്പോ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി​യാ​ണ്​ പ​ശ്ചി​മേ​ഷ്യ​യി​ൽ തു​റ​ക്കു​ന്ന​ത്. അ​റേ​ബ്യ​യി​ലെ​ങ്ങും അ​നു​ര​ണ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലെ അ​റ​ബ്​ വ​സ​ന്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ക്ഷോ​ഭ​മു​ണ്ടാ​യെ​ങ്കി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​പ്പോ​ലെ സി​റി​യ​യി​ൽ അ​ത്​ ഭ​ര​ണ​മാ​റ്റ​ത്തി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നി​ല്ല.

അ​ക്കാ​ല​ത്ത്​ വി​മ​ത​സേ​ന ഒ​രു ഘ​ട്ട​ത്തി​ൽ ഡ​മ​സ്ക​സി​ന്‍റെ ക​വാ​ടം എ​ത്തി​യെ​ങ്കി​ലും ഇ​റാ​ന്‍റെ നി​ഴ​ൽ സം​ഘ​മാ​യ ഹി​സ്​​ബു​ല്ല​യു​ടെ​യും പി​ന്നീ​ട്​ ഇ​റാ​ന്‍റെ​ത​ന്നെ​യും ഇ​ട​പെ​ട​ലും റ​ഷ്യ​യു​ടെ സ​ഹാ​യ​വും കൊ​ണ്ട്​ ബ​ശ്ശാ​റു​ൽ അ​സ​ദ്​ പി​ടി​ച്ചു​നി​ന്നു. സി​റി​യ​ൻ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്‍റെ മ​റ​പ​റ്റി ത​ഴ​ച്ച ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ലേ​ക്ക്​ പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ ശ്ര​ദ്ധ​യൂ​ന്നി​യ​തോ​ടെ ശ്വാ​സം വി​ടാ​ൻ പ​ഴു​ത്​ കി​ട്ടി​യ​ത്​ ബ​ശ്ശാ​റി​നാ​യി​രു​ന്നു.

സി​റി​യ​യു​ടെ​യും ഇ​റാ​ഖി​ന്‍റെ​യും അ​തി​ർ​ത്തി​ക​ൾ മാ​യ്​​ച്ച്​ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ പ​ടു​ത്തു​യ​ർ​ത്തി​യ ഖി​ലാ​ഫ​ത്ത്​ ഭ​ര​ണ​കൂ​ടം വി​ദേ​ശ​സേ​ന​ക​ളോ​ട്​ ഏ​റ്റു​മു​ട്ടി നാ​മാ​വ​ശേ​ഷ​മാ​കു​മ്പോ​ൾ ബു​ദ്ധി​പ​ര​മാ​യി പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു ഇ​പ്പോ​ഴ​ത്തെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ അ​ബൂ മു​ഹ​മ്മ​ദ്​ അ​ൽ ജൗ​ലാ​നി. ​

ഐ.​എ​സി​ന്‍റെ​യും അ​ൽ​ഖാ​ഇ​ദ​യു​ടെ​യും ആ​ഗോ​ള ജി​ഹാ​ദ്​ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് വേ​റി​ട്ട്​ സി​റി​യ മാ​ത്ര​മാ​ണ്​ ത​ന്‍റെ ഉ​ന്ന​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​രു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. അ​വി​ടെ​നി​ന്നാ​ണ്​ ഹ​യാ​ത്​ ത​ഹ്​​രീ​ർ അ​ശ്ശാം അ​ഥ​വാ എ​ച്ച്.​ടി.​എ​സി​ന്‍റെ ഉ​ദ​യം.

യു.​എ​സി​ന്‍റെ ഭീ​ക​ര പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും ജൗ​ലാ​നി​യു​ടെ പു​തി​യ നീ​ക്ക​ത്തെ സം​യ​മ​ന​ത്തോ​ടെ​യാ​ണ്​ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം നോ​ക്കി​ക്കാ​ണു​ന്ന​ത്. നി​യു​ക്ത പ്ര​സി​ഡ​ന്‍റ്​ ​ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ അ​ത്​ വ്യ​ക്ത​മാ​ണ്.

കൈ​യൊ​ഴി​ഞ്ഞ്​ ഇ​റാ​ൻ

യ​ഥാ​ർ​ഥ​ത്തി​ൽ, 2023 ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ തു​ട​ങ്ങി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ ഉ​പോ​ൽ​പ​ന്നം കൂ​ടി​യാ​ണ്​ ബ​ശ്ശാ​റു​ൽ അ​സ​ദി​ന്‍റെ സ്ഥാ​ന​ന​ഷ്ടം. ഹ​മാ​സി​ന്​ പി​ന്നാ​ലെ ഇ​സ്രാ​യേ​ലി​ന്‍റെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​നാ​നി​ലെ ഹി​സ്​​ബു​ല്ല​ക്കും സി​റി​യ​യി​ലു​ള്ള ഇ​റാ​ന്‍റെ സ​ന്നാ​ഹ​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ ക്ഷ​തം സം​ഭ​വി​ച്ചി​രു​ന്നു.

ഹി​സ്​​ബു​ല്ല​യെ ക​രു​ത്തു​റ്റ പോ​രാ​ട്ട സം​ഘ​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത ഹ​സ​ൻ ന​സ്​​റു​ല്ല​യെ​പോ​ലു​ള്ള നേ​താ​ക്ക​ളെ മാ​ത്ര​മ​ല്ല, നി​ര​വ​ധി റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ​മാ​രെ​യും ഇ​റാ​ന്​ ന​ഷ്ട​പ്പെ​ട്ടു. ഈ ​പ​രി​ത​സ്ഥി​തി​യി​ൽ അ​തി​സാ​ഹ​സി​ക​മാ​യി ഇ​ട​പെ​ട്ട്​ ഒ​രി​ക്ക​ൽ​കൂ​ടി ബ​ശ്ശാ​റി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള കെ​ൽ​പ്​ ഇ​റാ​ന്​ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നു​വേ​ണം ക​രു​താ​ൻ.

എ​ങ്കി​ലും ക​ഴി​ഞ്ഞ 10-15 വ​ർ​ഷ​മാ​യി ബ​ശ്ശാ​റു​ൽ അ​സ​ദി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന ഇ​റാ​ന്‍റെ പൊ​ടു​ന്ന​നെ​യു​ള്ള പി​ന്മാ​റ്റം അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി. എ​ച്ച്.​ടി.​എ​സി​ന്‍റെ മു​ന്നേ​റ്റം തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ ബ​ശ്ശാ​റി​ന്​ ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി ഡ​മ​സ്ക​സി​ലെ​ത്തി​യ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ്​ അ​റാ​ഗ്​​ചി ക്ര​മേ​ണ സ്വ​രം മാ​റ്റി​യ​ത്​ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ബ​ശ്ശാ​റി​ന്‍റെ വി​ധി ​ദൈ​വേ​ച്ഛ​ക്ക്​ വി​ടു​ന്നു എ​ന്നാ​ണ്​ ഒ​ടു​വി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ചോ​ർ​ന്നു​കി​ട്ടി​യ ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ന്‍റെ ആ​ഭ്യ​ന്ത​ര കു​റി​പ്പി​ൽ എ​ച്ച്.​ടി.​എ​സി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ലെ അ​ന്ധാ​ളി​പ്പ്​ പ്ര​ക​ട​മാ​യി​രു​ന്നു. സി​റി​യ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​വി​ശ്വ​സ​നീ​യ​വും വി​ചി​ത്ര​വു​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച ആ ​കു​റി​പ്പി​ൽ ബ​ശ്ശാ​റി​ന്‍റെ പ​ത​നം ഇ​റാ​ൻ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

ഇ​റാ​ൻ ദേ​ശീ​യ ചാ​ന​ൽ വി​മ​ത​രെ ആ​ദ്യം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്​ ‘അ​വി​ശ്വാ​സി​ക​ളാ​യ തീ​വ്ര​വാ​ദി​ക​ൾ’ എ​ന്നാ​യി​രു​ന്നു. അ​ത്​ ക്ര​മേ​ണ ‘സാ​യു​ധ​സം​ഘ​ങ്ങ​ൾ’ എ​ന്നാ​യി മാ​റി.

ഇ​റാ​ന്​ കേ​വ​ലം സ​ഖ്യ​ക​ക്ഷി മാ​ത്ര​മാ​യി​രു​ന്നി​ല്ല ബ​ശ്ശാ​റും സി​റി​യ​യും. ഇ​റാ​ഖും സി​റി​യ​യും ല​ബ​നാ​നും യ​മ​നു​മൊ​ക്കെ അ​ട​ങ്ങി​യ ത​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ‘പ്ര​തി​രോ​ധ​ത്തി​ന്‍റെ അ​ച്ചു​ത​ണ്ടി’​ന്‍റെ ഹൃ​ദ​യം കൂ​ടി​യാ​യി​രു​ന്നു ബ​ശ്ശാ​ർ.

ആ ​അ​ച്ചു​ത​ണ്ടി​ന്‍റെ ത​ണ്ടൊ​ടി​യു​മ്പോ​ൾ ഇ​റാ​ന്​ ന​ഷ്ട​പ്പെ​ടു​ന്ന​ത്​ ല​ബ​നാ​നി​ലെ ഹി​സ്​​ബു​ല്ല​യി​ലേ​ക്കു​ള്ള പാ​ല​മാ​ണ്, അ​റ​ബ്​ ഭൂ​മി​യി​ൽ കാ​ലു​റ​പ്പി​ക്കാ​നു​ള്ള മ​ണ്ണാ​ണ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ വ​ലി​യ അ​ധ്വാ​നം കൊ​ണ്ട്​ സി​റി​യ​യി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ടു​ന്ന​ത്​ പാ​ശ്ചാ​ത്യ ലോ​ക​വു​മാ​യു​ള്ള ആ​ണ​വ, ആ​​ണ​വേ​ത​ര ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ന്‍റെ നി​ല ദു​ർ​ബ​ല​പ്പെ​ടു​ത്തും.

ഇ​സ്രാ​യേ​ലി​ന്റെ നി​ല​പാ​ടെ​ന്ത്​?

ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധ​മാ​ണ്​ പു​തി​യ ഭ​ര​ണ​കൂ​ടം നേ​രി​ടാ​നി​രി​ക്കു​ന്ന ആ​ദ്യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്ന്. ’67ൽ ​ബ​ശ്ശാ​റി​ന്‍റെ പി​താ​വ്​ ഹാ​ഫി​സു​ൽ അ​സ​ദ്​ പ്ര​തി​രോ​ധ മ​ന്ത്രി ആ​യി​രി​ക്കു​മ്പോ​ഴാ​ണ്​ ഇ​സ്രാ​യേ​ലു​മാ​യി യു​ദ്ധം തോ​റ്റ്​ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഗോ​ലാ​ൻ കു​ന്നു​ക​ൾ കൈ​മോ​ശം വ​രു​ന്ന​ത്. ’73ൽ ​ഈ​ജി​പ്​​തി​നൊ​പ്പം ചേ​ർ​ന്ന യോം ​കി​പ്പു​ർ യു​ദ്ധ​ത്തി​ൽ ഗോ​ലാ​ൻ കു​ന്നു​ക​ൾ മോ​ചി​പ്പി​ക്കാ​ൻ വി​ഫ​ല​ശ്ര​മം ന​ട​ത്തു​മ്പോ​ൾ ഹ​ാഫസ്​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഗോ​ലാ​ൻ പ്ര​ദേ​ശം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന സി​റി​യ​യു​ടെ ആ​വ​ശ്യം ഒ​രി​ക്ക​ലും ഇ​സ്രാ​യേ​ൽ അം​ഗീ​ക​രി​ച്ചി​ല്ല. സി​റി​യ​യും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ല്​ ത​ന്നെ ഗോ​ലാ​നാ​ണ്. ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ൽ പ​ല​ത​വ​ണ ഇ​സ്രാ​യേ​ൽ പ്ര​കോ​പ​ന​പ​ര​മാ​യി സി​റി​യ​ക്കു​ള്ളി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി.

ഒ​ന്നി​നും ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ കാ​ല​ഹ​ര​ണ​പ്പെ​ട്ട യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന സി​റി​യ​ൻ സൈ​ന്യ​ത്തി​ന്​ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട്​ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലും ഐ.​എ​സി​ന്‍റെ തേ​ർ​വാ​ഴ്ച​യി​ലും പ്ര​ക​ട​മാ​യ​തും സി​റി​യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഈ ​ദൗ​ർ​ബ​ല്യ​മാ​യി​രു​ന്നു.

ഇ​സ്രാ​യേ​ൽ ബ​ന്ധ​ത്തി​ൽ പു​തി​യ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ നി​ല​പാ​ട്​ എ​ന്താ​ണെ​ന്ന്​ വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ൽ​ത​ന്നെ, മു​ൻ​ക​രു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്ന മ​ട്ടി​ൽ ഗോ​ലാ​നി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും വ​രു​ന്നു​ണ്ട്.

നേ​ര​ത്തേ അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ളു​ടെ പു​റ​ത്ത്​ നി​രാ​യു​ധീ​ക​രി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പ്ര​കോ​പ​ന​ക​ര​മാ​യ ഈ ​ന​ട​പ​ടി. സി​റി​യ​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ​നി​ന്ന് മു​ത​ലെ​ടു​പ്പ്​ ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന്​ വ്യ​ക്തം. ഇ​തി​നെ പു​തി​യ ഭ​ര​ണ​കൂ​ടം എ​ങ്ങ​നെ നേ​രി​ടു​ന്നു എ​ന്ന​ത്​ ​സി​റി​യ​യു​ടെ ഭാ​വി​യെ​ത​ന്നെ നി​ർ​ണ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria Civil WarWorld NewsRebels
News Summary - syria civil war-rebels
Next Story