ഡി.എം.കെ കാറ്റിൽ രണ്ടില വാടും; താമര വിരിയില്ല
text_fieldsതമിഴ് മണ്ണിൽ ഡി.എം.കെ സഖ്യത്തിെൻറ പ്രചാരണ തീക്കാറ്റിൽ അണ്ണാ ഡി.എം.കെയുടെ 'രണ്ടില' വാടും. ഹാട്രിക് വിജയം തേടി കളത്തിലിറങ്ങിയ അണ്ണാ ഡി.എം.കെക്ക് ഇത്തവണ നിരാശയായിരിക്കും ഫലം. പത്തുവർഷത്തെ ഇടവേളക്കുശേഷം ഡി.എം.കെ അധികാരത്തിലേറുമെന്നാണ് അവസാന സൂചനകൾ.
234 അംഗനിയമസഭയിൽ ഡി.എം.കെ സഖ്യത്തിന് ചുരുങ്ങിയത് 150-170 വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 125 സീെറ്റങ്കിലും ഡി.എം.കെക്ക് തനിച്ച് കിട്ടും. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. 50- 60 സീറ്റ് വരെ അണ്ണാ ഡി.എം.കെ സഖ്യത്തിന് ലഭിക്കുമെന്ന് കരുതുന്നു. അണ്ണാ ഡി.എം.കെ മാത്രം 45ൽ കുറയാതെ സീറ്റ് നേടിയേക്കും. 20ലധികം സീറ്റുകളിൽ ഫലം പ്രവചനാതീതമാണ്. ബി.ജെ.പിയുടെ 'താമര' ഇത്തവണയും തമിഴ് മണ്ണിൽ വിരിയില്ല.
ആറ് സീറ്റുകളിൽ വീതം മത്സരിക്കുന്നതിൽ സി.പി.െഎക്ക് നാലിലും സി.പി.എമ്മിന് രണ്ടിലും മുൻതൂക്കമുണ്ട്. മുസ്ലിംലീഗ് മൂന്ന് സീറ്റുകളിൽ രണ്ടിൽ മുന്നിലാണ്. മനിതനേയ മക്കൾ കക്ഷി ഒരു സീറ്റ് നേടും.
വിവിധ മുന്നണികളുടെ അഞ്ച് മുഖ്യമന്ത്രി സ്ഥാനാർഥികളാണ് ഇത്തവണ കളം നിറഞ്ഞത്. ഡി.എം.കെ സഖ്യത്തിെൻറ എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ മുന്നണിയുടെ എടപ്പാടി പളനിസാമി, മക്കൾ നീതിമയ്യത്തിെൻറ കമൽഹാസൻ, അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ ടി.ടി.വി ദിനകരൻ, നാം തമിഴർ കക്ഷിയുടെ സീമാൻ എന്നിവർ.
സ്റ്റാലിൻ ചെന്നൈ കൊളത്തൂരിലും എടപ്പാടി പളനിസാമി സേലം എടപ്പാടിയിലും ജയിച്ചുകയറുമെന്നതിൽ ആർക്കും സംശയമില്ല. കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടുന്ന കമൽഹാസൻ അവസാന റൗണ്ടിൽ അൽപം മുന്നിലാണ്. ബി.ജെ.പി മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനാണ് കമൽഹാസന് വെല്ലുവിളി. ബി.ജെ.പിയുടെ വിജയം നഗരത്തിലെ മതസൗഹാർദം തകരുന്നതിന് കാരണമാവുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സന്ദർശനേത്താടനുബന്ധിച്ച് ടൗൺഹാളിലെ മുസ്ലിം വ്യാപാര കേന്ദ്രങ്ങൾക്കുനേരെ കല്ലേറുണ്ടായത് ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. യുവ വോട്ടർമാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്തുണ ലഭ്യമായാലേ കമൽഹാസൻ കടന്നുകൂടൂ. ഡി.എം.കെ സഖ്യം സ്ഥാനാർഥി തമിഴ്നാട് കോൺഗ്രസ് ഉപാധ്യക്ഷനായ മയൂര ജയകുമാറിന് പ്രചാരണരംഗത്ത് വേണ്ടത്ര മുന്നേറ്റമുണ്ടാക്കാനായില്ല.
കോവിൽപട്ടിയിൽ ടി.ടി.വി ദിനകരനും തിരുവൊറ്റിയൂരിൽ സീമാനും കടുത്ത മത്സരമാണ് നേരിടുന്നത്. ചെന്നൈ ചേപ്പാക്കത്ത് സ്റ്റാലിെൻറ മകനും നടനുമായ ഉദയ്നിധി വൻഭൂരിപക്ഷത്തോടെ വിജയിക്കും. ആയിരംവിളക്കിൽ സിനിമാനടിയായ ബി.ജെ.പിയുടെ ഖുശ്ബുവിെൻറ നില സുരക്ഷിതമല്ല.
ബോഡിനായ്ക്കന്നൂരിൽ അണ്ണാ ഡി.എം.കെയിലെ ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം, അണ്ണാ ഡി.എം.കെ മന്ത്രിമാരായ രാജേന്ദ്രബാലാജി( രാജപാളയം), ആർ.പി. ഉദയകുമാർ(തിരുമംഗലം), ഡോ.സി. വിജയഭാസ്ക്കർ( വീരാലിമല), തങ്കമണി(കുമാരപാളയം), എസ്.പി. വേലുമണി(തൊണ്ടാമുത്തൂർ), ജയകുമാർ(രായപുരം), കെ.എ. ശെേങ്കാട്ടയൻ(ഗോപിച്ചെട്ടിപാളയം), കെ.പി. അൻപഴകൻ (പാലക്കോട്), സി.വി. ഷൺമുഖം(വിഴുപ്പുറം), കോസി വീരമണി(ജോലാർപേട്ട) എന്നിവർ ജയിച്ചുകയറിയേക്കും.
അണ്ണാ ഡി.എം.കെ മന്ത്രിമാരായ എം.ആർ. വിജയഭാസ്ക്കർ(കരൂർ), പാണ്ഡ്യരാജൻ(ആവടി), ബി.ജെ.പി നേതാവ് എച്ച്. രാജ, വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് ആളൂർ ഷാനവാസ്(നാഗപട്ടണം) തുടങ്ങിയവർ കടുത്ത വെല്ലുവിളി നേരിടുന്നു. സംവരണം നൽകിയിട്ടും വണ്ണിയർക്ക് ഭൂരിപക്ഷമുള്ള വടക്കൻ തമിഴകത്തിൽ അണ്ണാ ഡി.എം.കെ സഖ്യത്തിന് പ്രചാരണരംഗത്ത് മുന്നേറാൻ സാധിച്ചിട്ടില്ല. കോയമ്പത്തൂർ ഉൾപ്പെടെ തമിഴക പശ്ചിമ മേഖലയിൽ മാത്രമാണ് അണ്ണാ ഡി.എം.കെ സഖ്യം അൽപമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഒാരോ കുടുംബത്തിനും വാഷിങ് മെഷീൻ, വർഷത്തിൽ ആറ് പാചക വാതക സിലിണ്ടർ സൗജന്യം, വീട്ടമ്മമാർക്ക് മാസന്തോറും 1,500 രൂപ ധനസഹായം, വീട്ടിലൊരാൾക്ക് സർക്കാർ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയ അണ്ണാ ഡി.എം.െകയുടെ പ്രകടന പത്രിക ജനം വിശ്വാസത്തിലെടുത്തിട്ടില്ലെന്നുവേണം കരുതാൻ. അതേസമയം പ്രായോഗിക വാഗ്ദാനങ്ങളാണ് ഡി.എം.കെ പ്രകടന പത്രികയിലുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യമുണ്ടാക്കിയതോടെ ന്യൂനപക്ഷ വിഭാഗങ്ങൾ അണ്ണാ ഡി.എം.കെയെ കൈവിടുകയും ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതരപക്ഷത്തേക്ക് നീങ്ങുകയുമായിരുന്നു. തമിഴ്നാട് ബിഷപ്പ് കൗൺസിലും തമിഴ്നാട് ജമാഅത്തുൽ ഉലമാസഭയും ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ഇൗ സാഹചര്യത്തിലാണ്. അപകടം മണത്ത നിരവധി അണ്ണാ ഡി.എം.കെ സ്ഥാനാർഥികൾ ബി.ജെ.പി നേതാക്കളുടെ പടങ്ങളും താമര ചിഹ്നവും നോട്ടീസിലും ബാനറുകളിലും ബോർഡുകളിലും ഒഴിവാക്കിയിരുന്നു.
പാട്ടാളി മക്കൾ കക്ഷിയെ മുന്നണിയിലുൾപ്പെടുത്തുന്നതിെൻറ ഭാഗമായി 'വണ്ണിയർ' സമുദായത്തിന് 10.5 ശതമാനം സംവരണമേർപ്പെടുത്തിയ അണ്ണാ ഡി.എം.കെ സർക്കാറിെൻറ നടപടി വെളുക്കാൻ തേച്ചത് പാണ്ടായ പോെലയായി. ഇതര ജാതി- സമുദായ സംഘടനകൾ അണ്ണാ ഡി.എം.കെയോട് ഇടഞ്ഞു. തെക്കൻ തമിഴക ജില്ലകളിലാണ് അണ്ണാ ഡി.എം.കെയെ ഇത് ഏറെ ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.