തമിഴക രാഷ്ട്രീയത്തിൽ അത്ഭുതം സംഭവിക്കുമോ?
text_fields‘നാനും രജനിയും അരസിയലിൽ ഇണയവേണ്ടിയ തേവൈ ഏർപ്പെട്ടാൽ ഇണൈന്ത് സെയൽപ്പെടുവോം (ഞാ നും രജനിയും രാഷ്ട്രീയത്തിൽ യോജിക്കേണ്ട ആവശ്യമുണ്ടായാൽ ഒന്നിച്ചു പ്രവർത്തിക്കും ) എന്നു കമൽ ഹാസൻ. ‘തമിഴക മക്കളിൻ നലനുക്കാക നാനും കമലും ഇണയും സൂഴ്നിലൈ ഏർപ്പെട്ടാ ൽ നിശ്ചയം ഇണൈവോം’ (തമിഴക മക്കളുടെ ക്ഷേമത്തിനായി ഞാനും കമലും ഒന്നിക്കുന്ന സാഹചര്യം ഉ ണ്ടായാൽ നിശ്ചയമായും യോജിച്ചുനീങ്ങും) എന്നു രജനികാന്തും. ഇതോടെ തമിഴ്നാട്ടിൽ അ ണ്ണാദുെരെ, കരുണാനിധി, എം.ജി.ആർ, ജയലളിത എന്നിവർക്കുശേഷം മറ്റൊരു പുതുയുഗ പിറവിക്ക ് തുടക്കമാവുമോ എന്ന ആകാംക്ഷയാണെങ്ങും. രജനികാന്തിെൻറ ഭാഷയിൽ തമിഴകത്തിൽ അത്ഭുതം സംഭവിക്കാനിരിക്കുകയാണോ?
44 വർഷക്കാലത്തെ സിനിമ ജീവിതത്തിലെ ഇരുവരുടെയും സൗഹൃദം രാഷ്ട്രീയത്തിലും തുടരുമെന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്. ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിലാെണങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നതിന് ഇത് കാരണമാവും. ദ്രാവിഡ-അംബേദ്കർ-അഴിമതിരഹിത രാഷ്ട്രീയമാണ് ഉലകനായകൻ മുന്നോട്ടുവെക്കുന്നതെങ്കിൽ ആത്മീയ മതേതര രാഷ്ട്രീയമാണ് സ്റ്റൈൽമന്നൻ പരിചയപ്പെടുത്തുന്നത്.
കമൽ ഹാസെൻറ സിനിമ ജീവിതത്തിെൻറ 60ാം വാർഷിക ആഘോഷത്തിനിടെ എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായത് തമിഴക രാഷ്ട്രീയത്തിൽ സംഭവിച്ച അത്ഭുതമാണെന്നും ഇതേപോലെ ഭാവിയിലും അത്ഭുതങ്ങൾ തുടരുമെന്നും രജനികാന്ത് പ്രഖ്യാപിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതേ വേദിയിൽ സംവിധായകനും നടൻ വിജയിയുടെ പിതാവുമായ എസ്.എ. ചന്ദ്രശേഖർ രാഷ്ട്രീയത്തിൽ കമലും രജനിയും യോജിച്ചു പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ടതാണ് പുതിയ വഴിത്തിരിവിന് കാരണമായത്. പുതിയ സാഹചര്യത്തിൽ ആരാധകരുടെ കൂട്ടായ്മയായ ‘രജനി മക്കൾ മൻറ’ത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്ന പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് സൂചന. കമൽഹാസെൻറ ‘മക്കൾ നീതി മയ്യ’വുമായി മൻറം സഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഥിരീകരണത്തിന് ആരും ഒരുക്കമില്ല എന്നതുപോലെതന്നെ വാർത്ത ആരും നിഷേധിക്കുന്നുമില്ല. മുമ്പും പലകുറി രാഷ്ട്രീയ രംഗപ്രവേശത്തെക്കുറിച്ച് പ്രവചനങ്ങളുണ്ടായിരുന്നതുകൊണ്ട് ഇനി രണ്ടിലൊന്നുറച്ചുമതി നമ്പുന്നത് എന്ന നിലപാടിലാണ് മാധ്യമങ്ങൾ.
ഏതായാലും ഒന്നുറപ്പ്. തമിഴ്സിനിമയിലെ രണ്ട് ജാംബവാൻമാരുടെയും ഒന്നിച്ചുള്ള രാഷ്ട്രീയ മുന്നേറ്റം ദ്രാവിഡ കക്ഷികളിൽ വേണ്ടത്ര അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പുതിയ തരംഗത്തിന് ഇത് കാരണമാവുമെന്നുറപ്പാണ്. ഇരുവരും ഇതുവരെ ആർക്കും പിടികൊടുക്കാത്തതുകൊണ്ട് ആകാംക്ഷകൾ വലിയ കക്ഷികളിൽ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുകയാണ്. മോദിയും അമിത്ഷായും ‘കൃഷ്ണനും അർജുനനും’ പോലെയാണെന്നും ജമ്മു-കശ്മീർ വിഭജിച്ചത് സ്വാഗതാർഹമാണെന്നും രജനികാന്ത് പ്രഖ്യാപിച്ചപ്പോൾ സംഘ്പരിവാർ കേന്ദ്രങ്ങളിൽ ആഹ്ലാദം പകർന്നു. ആ മനപ്പായസമുണ്ടു കഴിയുന്നതിനിടെയാണ് തന്നെ ആർക്കും കാവി പുതപ്പിക്കാനാവില്ലെന്ന രജനികാന്തിെൻറ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. അത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. രജനികാന്തിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിനും പിന്തുണ ഉറപ്പിക്കുന്നതിനും ഉന്നത കേന്ദ്രങ്ങൾ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയിരുന്നത്. 2021ലെ നിയമസഭ പൊതുതെരഞ്ഞെടുപ്പിൽ 234 നിയമസഭ സീറ്റുകളിലും മത്സരിക്കുമെന്ന് രജനികാന്ത് രണ്ടു വർഷം മുേമ്പ പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 21നാണ് മധുരയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കമൽഹാസൻ രാഷ്ട്രീയകക്ഷിയുടെ പേരും പതാകയും പ്രഖ്യാപിച്ചത്. താമസിയാതെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരവും കിട്ടി. കമൽഹാസെൻറ മുഴുവൻ സമയ രാഷ്ട്രീയാവതാരം തമിഴക ജനത ഏറെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. സിനിമയിൽ നിന്ന് എത്തിയ എം.ജി.ആറും ജയലളിതയും തമിഴക രാഷ്ട്രീയത്തിൽ തിളങ്ങി. പിന്നീട് വന്ന വിജയ്കാന്ത് കുറച്ചുകാലം പിടിച്ചുനിന്നെങ്കിലും അനാരോഗ്യം തടസ്സമാവുകയായിരുന്നു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്റ്റൈൽമന്നൻ രജനികാന്ത് മടിച്ചുനിൽക്കുേമ്പാഴാണ് ‘മക്കൾ നീതി മയ്യ’വുമായി കമൽഹാസെൻറ രണ്ടും കൽപിച്ച ഇറക്കം. ദശാബ്ദങ്ങളായി തമിഴകത്തിെൻറ ഭരണം കൈയാളുന്ന ദ്രാവിഡകക്ഷികൾക്ക് ബദലായി പുതിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാവണമെന്നാണ് കമൽഹാസൻ ആഗ്രഹിക്കുന്നത്.
തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ സർക്കാറിനും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനുമെതിരെ ശക്തമായ നിലപാടാണ് കമൽഹാസൻ സ്വീകരിച്ചത്. ഇടത് ചിന്താഗതിക്കാരനായ താൻ മധ്യപക്ഷത്താണ് നിലയുറപ്പിക്കുന്നതെന്നും ജനങ്ങളെ നേരായ മാർഗത്തിലൂടെ നയിക്കുകയാണ് ലക്ഷ്യമെന്നും കമൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച കമൽ ഹാസെൻറ പാർട്ടിക്ക് നഗര പ്രദേശങ്ങളിൽ 10 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടു. ടി.ടി.വി. ദിനകരെൻറ പാർട്ടിയെ പിന്നിലാക്കി മക്കൾ നീതിമയ്യം മൂന്നാം സ്ഥാനം കൈയടക്കി.
2017 ഡിസംബറിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന് അതുവഴി ചിതറിക്കിടക്കുന്ന ആരാധകസംഘങ്ങളെ ഒരു കുടക്കീഴിലാക്കാൻ കഴിഞ്ഞു. ആരാധകരെ ഒരുമിപ്പിക്കാൻ തുറന്ന വെബ്സൈറ്റും ആപ്പും വൻ പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 75 ലക്ഷം കവിഞ്ഞിരുന്നു. ട്വിറ്ററിൽ 44 ലക്ഷത്തിലധികം പേർ രജനിയെ പിന്തുടരുന്നുണ്ട്. സിനിമ മേഖലയിലുള്ളവരെ തനിക്കൊപ്പം അണിനിരത്താനും വിവിധതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കമൽ ഹാസനും രജനികാന്തും ഒന്നിച്ചുനീങ്ങുമെന്ന പ്രഖ്യാപനം ഇരുവരുടെയും അനുയായികളിൽ ആവേശം പകർന്നിട്ടുണ്ട്. അഞ്ച് ദശാബ്ദക്കാലത്തെ ദ്രാവിഡഭരണത്തിന് വിരാമമിടാൻ ഇൗ പുതിയ കൂട്ടുക്കെട്ടിന് കഴിയുമോയെന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.