സഖ്യം വിട്ടില്ല; ബി.ജെ.പി-എ.ജി.പി നാടകമെന്ന് ഗൗരവ് ഗൊഗോയി
text_fieldsകോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ സംഘത്തിലെ യുവനേതാവും അസം മുൻമുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനുമായ ഗൗരവ് ഗൊഗോയി അസം തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാ യ യുവനേതാവാണ്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ അസമിലെ കലിയാബോറില്നിന്ന് ഇന്ന് ജനവിധി തേടുന്ന ഗൊഗോയി പാർട്ടിയുടെ സംസ്ഥാനത്തെ സ്ഥിതിയും മറ്റു കാര്യങ്ങളും വ്യക്തമാക ്കി ‘മാധ്യമ’ത്തോട്
സംസാരിക്കുന്നു...
? മോദി സര്‍ക്കാറിനെ താഴെയിറക്കാൻ വിവി ധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് കാര്യ മായ ശ്രമം നടത്തിയില്ലെന്ന് ആക്ഷേപമുണ്ടല്ലോ. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച് ച് അസം ഗണപരിഷത്ത് (എ.ജി.പി) എന്‍.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിച്ചിട്ടും ആ അവസരം കോൺഗ ്രസ് ഉപയോഗപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ്?
*അസമില്‍ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി അസം ഗണപരിഷത്ത് കളിച്ച ഒരു നാടകം മാത്രമായിരുന്നു സഖ്യം വിട്ടുവെന്ന പ്രചാരണം. എ.ജി.പി സഖ്യം വിട്ടില്ല. ബി.ജെ.പിയോടുള്ള രോഷം തങ്ങളില്‍നി ന്ന് ഒഴിവാകാന്‍ ബി.ജെ.പിയും എ.ജി.പിയും നടത്തിയ ഒത്തുകളിയായിരുന്നു അത്. എ.ജി.പിയുമായി സഖ്യത്തിനുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നിയോഗിച്ച ആളുകള്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവര്‍ ശരിക്കും സഖ്യം വിട്ടിട്ടില്ല എന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ഞാന്‍ പറഞ്ഞതാണ്. അന്ന് വിശ്വസിക്കാത്തവര്‍ക്കും ഇപ്പോള്‍ ബോധ്യമായി. പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ നിര്‍ബന്ധിതമായ എ.ജി.പി ഒരു നാടകത്തിലൂടെ ജനരോഷം തണുപ്പിക്കാമെന്നാണ് കണക്കുകൂട്ടിയത്.
പൗരത്വ ഭേദഗതി ബില്ലിനെ ബി.ജെ.പി അനുകൂലിച്ചപ്പോള്‍ മൂന്ന് എ.ജി.പി നേതാക്കളാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍, ആ മൂന്ന് രാജിക്കത്തുകളും സ്വീകരിക്കാന്‍ എ.ജി.പി നേതൃത്വം തയാറായില്ല. സഖ്യം വിട്ടുവെന്ന് പറയുന്ന എ.ജി.പി ഉടന്‍ ബി.ജെ.പിയുമായി ചേര്‍ന്നതായി പ്രസ്താവനയിറക്കുമെന്നും പറഞ്ഞു. അതും യാഥാര്‍ഥ്യമായി. കാരണം, എ.ജി.പിയില്‍ ബി.ജെ.പിക്കു വേണ്ടി പണിയെടുക്കുന്ന ചില നേതാക്കളുണ്ട്. എ.ജി.പിയെ കാലാന്തരത്തില്‍ ഇല്ലാതാക്കി ആ വോട്ടുകളത്രയും ബി.ജെ.പിയിലേക്ക് മാറ്റുകയാണ് അവരുടെ ചുമതല. അത്തരമൊരു സാഹചര്യത്തില്‍ സഖ്യം വിടാത്ത എന്‍.ഡി.എ ഘടകകക്ഷിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചില്ലെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്.
? എ.ജി.പി സ്ഥാപക നേതാവ് പ്രഫുല്ല കുമാര്‍ മഹന്ത കഴിഞ്ഞയാഴ്ചയും ബി.ജെ.പി സഖ്യത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയിരുന്നല്ലോ. ശരിക്കും അദ്ദേഹം സഖ്യത്തിനെതിരല്ലേ?
പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി എതിര്‍ത്ത നേതാവാണ് പ്രഫുല്ല കുമാര്‍ മഹന്ത. ബില്ലിനെ പിന്തുണക്കുന്നവരുമായി സഖ്യം അരുതെന്ന് അദ്ദേഹം പറയുകയും ചെയ്തു. അത് മാറ്റിപ്പറയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് അദ്ദേഹം വീണ്ടും അക്കാര്യം ആവര്‍ത്തിച്ചത്. അതേസമയം, ബില്ലിനെതിരെ ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എ.ജി.പി പ്രവര്‍ത്തകര്‍ക്കറിയാം. നേതാക്കള്‍ തങ്ങള്‍ സഖ്യം തുടരുന്നുവെന്ന് പറയുമ്പോഴും വലിയൊരു വിഭാഗം എ.ജി.പി അണികൾ അത് അംഗീകരിക്കാന്‍ മാനസികമായി തയാറായിട്ടില്ല. എ.ജി.പി നേതാക്കള്‍ക്കൊപ്പമല്ല, കോണ്‍ഗ്രസിെൻറ നിലപാടിനൊപ്പമാണ് അവരുടെ അണികള്‍. ഈ നാടകം അവര്‍ക്ക് മനസ്സിലായിരിക്കുന്നു.
? മൗലാന ബദ്റുദ്ദീന്‍ അജ്മലിെൻറ ഒാള് ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ടുമായും (എ.ഐ.യു.ഡി.എഫ്) സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയല്ലോ. എന്നിട്ടും അവര്‍ താങ്കളുടേതടക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്. ഇത് എന്തുകൊണ്ട്? എ.ഐ.യു.ഡി.എഫ് പിന്തുണ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ?
സ്വന്തം അടിത്തറ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ പാര്‍ലമെൻററി രാഷ്ട്രീയത്തില്‍ ആരാണ് ധൈര്യപ്പെടുക. സ്വന്തം ചെയ്തികള്‍ കാരണം ആ പാര്‍ട്ടി അസമില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സിറ്റിങ് എം.എല്‍.എമാരുണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവരുടെ പ്രകടനം പരമദയനീയമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അവശേഷിക്കുന്ന പോക്കറ്റുകളിലേക്ക് സ്വയം പിന്‍വാങ്ങുകയാണ് അവര്‍ ചെയ്തത്. അവരുടെ തട്ടകങ്ങളില്‍ കൂടി കോണ്‍ഗ്രസ് ശക്തിപ്പെടുന്ന കാഴ്ചയാണ് അസമില്‍. അതുകൊണ്ടാണ് അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
? താങ്കള്‍ ശക്തമായ മത്സരം നേരിടുന്ന കലിയാബോറിലും അസമില്‍ പൊതുവിലും ഈ തെരഞ്ഞെടുപ്പിലുള്ള വിഷയമെന്താണ്?
പൗരത്വ ഭേദഗതി ബില്‍ തന്നെയാണ് ഇക്കുറി അസമിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. അതുപോലെത്തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക നയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. മണ്ണെണ്ണയുടെയും പെട്രോളിെൻറയും വില വര്‍ധന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചര്‍ച്ചയാകും.
? അസമിലെ വിദേശികള്‍ക്കായി തടവുകേന്ദ്രങ്ങള്‍ ഒരുക്കിയത് താങ്കളുടെ പിതാവിെൻറ ഭരണകാലത്താണ്. പൗരത്വ ഭേദഗതി ബില്ലിനൊപ്പം സജീവ ചര്‍ച്ചയായ അസമിലെ പൗരന്മാരെ നിര്‍ണയിക്കാനുള്ള പൗരത്വ പട്ടികയെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് എന്താണ്?
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാണ്. അസം പൗരന്മാരെ കണ്ടെത്താനുള്ള പട്ടികയില്‍ എല്ലാ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്. എന്നാല്‍, ഇത് കേന്ദ്രസർക്കാർ നടപ്പാക്കിയപ്പോഴുണ്ടായ കുഴപ്പംമൂലം അസമിലെ തദ്ദേശീയരായ ആയിരക്കണക്കിനാളുകള്‍ കരട് പൗരത്വ പട്ടികയില്‍നിന്ന് പുറത്തായി. ഗൂര്‍ഖകളും രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അസമിലേക്ക് വന്നവരും പട്ടികയില്‍ പേരില്ലാതെ പ്രതിസന്ധിയിലായി. പശ്ചിമ ബംഗാളില്‍ നിന്ന് അസമില്‍ വന്ന പലരും നീക്കംചെയ്യപ്പെട്ടു. അത്രക്കും മോശമായ തരത്തിലായിരുന്നു ബി.ജെ.പി സര്‍ക്കാറിെൻറ പൗരത്വ പട്ടിക പ്രക്രിയ. അന്തിമ പട്ടികയില്‍ നിന്ന് യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാര് പുറത്താകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറയേണ്ടിവന്നത് അവര്‍ ഇറക്കിയ പട്ടികയില്‍ നിന്ന് യഥാര്‍ഥ പൗരന്മാര് പുറത്തായതുകൊണ്ടാണ്. കോണ്‍ഗ്രസ് പറയുന്നത് സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു.
? അസമില്‍ അതിനെ ബി.ജെ.പി മറികടക്കുന്നത് എങ്ങനെയാണ്?
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അവസാന ശ്രമങ്ങള്‍ മുഴുവൻ വര്‍ഗീയ ധ്രുവീകരണത്തിലാണെന്നത് നിര്‍ഭാഗ്യകരമാണ്. ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന മുദ്രാവാക്യവുമായി വന്ന മോദി ‘കുച്ച്കേ സാഥ് കുച്ച്കേ വികാസ്’ എന്നതിലേക്ക് മാറിയിരിക്കുന്നു. ഈ സര്‍ക്കാറിെൻറ ദുരിതം എല്ലാ മത ജാതി വിഭാഗങ്ങളും ഒരുപോലെ അനുഭവിക്കുന്നു എന്നതാണ് സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.