Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅർണബിന് വേണ്ടത്...

അർണബിന് വേണ്ടത് മാധ്യമപ്രവർത്തകരെയല്ല, ഗുണ്ടകളെ; തേജീന്ദർ സിങ്ങിന്‍റെ കത്ത് ചർച്ചയാകുന്നു

text_fields
bookmark_border
അർണബിന് വേണ്ടത് മാധ്യമപ്രവർത്തകരെയല്ല, ഗുണ്ടകളെ; തേജീന്ദർ സിങ്ങിന്‍റെ കത്ത് ചർച്ചയാകുന്നു
cancel

റിപ്പബ്ലിക് ടിവിയിൽ നിന്ന് രാജിവെച്ച മുൻ ബ്യൂറോ ഹെഡ് തേജീന്ദർ സിങ്ങിന്‍റെ രാജിക്കത്ത് ചർച്ചയാകുന്നു. റിപ്പബ്ലിക്കിൽ ചേരാനെടുത്ത തീരുമാനത്തിൽ ഖേദം തോന്നുന്നു. മാധ്യമ പ്രവർത്തനത്തിൽ അർണബ് ഒരിക്കലും വിപ്ലവമുണ്ടാക്കിയില്ല. മാധ്യമപ്രവർത്തനത്തെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. താൻ കൂടി ആ കുറ്റകൃത്യത്തിൽ പങ്കാളിയായി തീർന്നുവെന്നും അദ്ദേഹം കുറിച്ചു.

പണവും അധികാരവും പതിയെ വന്നുതുടങ്ങിയതോടെ, അർണബ് കൂടുതൽ അഹങ്കാരിയായി മാറി. അർണബിനു വേണ്ടി ആരെയും ഇടിച്ചിടുന്ന പണിയായിരുന്നു റിപ്പോർട്ടർമാർക്ക്. യു.പിയിലെ ഒരു റിപ്പോർട്ടർക്ക് കിട്ടിയ നിർദേശം അന്നത്തെ യു.പി മുഖ്യമന്ത്രിയെ വിടാതെ പിന്തുടരുന്ന ദൃശ്യങ്ങൾ നൽകാനും അതുകഴിഞ്ഞ് വീടിെൻറ മതിൽ ചാടികടന്ന് പൂമുഖത്തെത്താനുമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷൻ ശൃഖലയാണ് റിപ്പബ്ലിക്ക് എന്ന് അർണബ് അവകാശപ്പെടുന്നതെങ്കിലും സത്യത്തിൽ പല സംസ്ഥാനങ്ങളിലും ഒരു റിപ്പോർട്ടർ പോലും ആ ചാനലിനില്ല. ഉണ്ടായിരുന്നവർ രാജിവെച്ചുപോയി. ഇനി ഒരു പ്രഫഷനൽ മാധ്യമ പ്രവർത്തകനും അതിെൻറ ഭാഗമാകാൻ മനസ്സുവെക്കുകയില്ല -തേജീന്ദർ സിങ്ങിന്‍റെ കത്തിൽ പറയുന്നു.

കത്തി​െൻറ പൂർണരൂപം:

എനിക്ക് നൽകിയ പ്രമോഷന് നന്ദി. എച്ച്.ആർ മേധാവി പദവിയിനിന്ന് കമ്പനി വൈസ് പ്രസിഡൻറായി സ്ഥാനക്കയറ്റം ഒരു വലിയ ആദരമാകുമായിരുന്നു, റിപ്പബ്ലിക് അല്ലായിരുന്നുവെങ്കിൽ. റിപ്പബ്ലിക്കിൽ പക്ഷേ, ഒരേ ഒരു നേതാവേ ഉള്ളൂ. പിന്നാമ്പുറ ഭരണം നിയന്ത്രിച്ച് അദ്ദേഹത്തിെൻറ ഭാര്യയും. പേര് എന്തുനൽകിയാലും പിന്നെയുള്ളതെല്ലാം പട്ടിക നിറക്കൽ പദവികൾ മാത്രം.

എെൻറ അനുഭവത്തിെൻറ വെളിച്ചത്തിൽ പറയുകയാണ്, ഇവിടെ എല്ലാം തുടങ്ങുന്നത് അർണബിലാണ്, അവസാനിക്കുന്നത് ഗോസ്വാമിയിലും. എന്നെ അത്രക്ക് വിശ്വാസം പോരെങ്കിൽ, മുൻ എച്ച്.ആർ മേധാവി പറഞ്ഞുതരും.മൂന്നു വർഷത്തിനിടെ എച്ച്.ആർ വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും പണി നിർത്തി പോയ ഏതെങ്കിലും സ്ഥാപനം നിങ്ങൾ കേട്ടിട്ടുണ്ടോ?

കാലം ഒരു മഹാനായ ഗുരുവാണ്, അതുകൊണ്ട് ആത്മാർഥമായി ഞാൻ പ്രാർഥിക്കുകയാണ്, നേരത്തെ വിേട്ടച്ചുപോയ മറ്റുള്ളവർ അനുഭവിച്ചതൊക്കെയും നിങ്ങൾക്കും വരാതിരിക്കട്ടെ, എന്നിരുന്നാലും പ്രമോഷന് അകമഴിഞ്ഞ നന്ദി.ഉറങ്ങുന്ന സമയത്താണ്, അർണബിെൻറ പത്നിയുടെ വിളിയെത്തുന്നത്.


ഇൗ കമ്പനിക്ക് തുടക്കം കുറിക്കും മുമ്പ് ഒരു കോൺഗ്രസ് പത്രത്തിൽ ബ്യൂറോ റിപ്പോർട്ടർ മാത്രമായിരുന്ന അർണബ് പത്നിക്കും അർണബിനും എെൻറ ജോലി പെരുത്ത് ഇഷ്ടമായെന്നും അതിനാൽ പ്രമോഷൻ നൽകാൻ തീരുമാനിച്ചെന്നുമായിരുന്നു വാക്കുകൾ. ഏത് പ്രമോഷനും അർഹത മാനദണ്ഡമാകുേമ്പാഴായിരിക്കും സന്തോഷകരമാകുക.

ഭർത്താവും ഭാര്യയും ചേർന്ന് നിർത്താതെ വായിട്ടലക്കൽ തുടർന്നതോടെ ഞാൻ ഫോൺ കട്ട് ചെയ്തു. മറ്റു പത്രങ്ങൾ ആളുകളെ പറഞ്ഞുവിടുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യുന്ന കാലത്ത് പ്രമോഷൻ നൽകി സ്റ്റാഫിനോട് എത്ര കാരുണ്യവാന്മാരാണ് തങ്ങളെന്നായിരുന്നു സംസാരത്തിെൻറ ചുരുക്കം.

പ്രമോഷൻ ലഭിക്കുന്നതോടെ ഉത്തരവാദിത്വ ഭാരം കൂടുമെന്നും സ്റ്റോറികൾ ഡസ്കിൽ ഏതുനിലക്ക് മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനം നിങ്ങൾക്കാകുമെന്നും പറഞ്ഞപ്പോൾ വീണ്ടും അദ്ഭുതം തോന്നി. ഡസ്കിലെ ഒാരോരുത്തരായി യാത്ര പറഞ്ഞ് ഇറങ്ങിയ കഴിഞ്ഞ രണ്ടു വർഷവും അതുതന്നെയായിരുന്നു ഞാൻ ചെയ്തു പോന്നത്. ഇൗ പ്രമോഷനിൽ മറ്റൊരു തമാശ കൂടിയുണ്ടായിരുന്നു, ശമ്പള വർധന മാത്രമില്ല. പകരം, റിപ്പബ്ലികിെൻറ പരമോന്നത നേതാവ് സ്റ്റാഫിനോട് എത്ര ഉദാര കേദാരമാണെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണം (സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്ന് റിപ്പബ്ലിക് വിലാസം എടുത്തുകളയണമെന്ന് ഭീഷണിപ്പെടുത്തിയ കമ്പനിയെ കുറിച്ച് എങ്ങനെയാണ് ഞങ്ങൾ പറയേണ്ടത്).


പക്ഷേ, സ്വന്തം ഇമേജിൽ മാത്രം വിശ്വസിക്കുന്ന ഒരാളായതിനാൽ സമൂഹ മാധ്യമത്തിൽ അത് പോസ്റ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം.ഒന്നുരണ്ട് ദിവസം അത് ഞാൻ പാലിച്ചു, തെറ്റു മനസ്സിലായതോടെ ആ പോസ്റ്റ് ഞാൻ കളഞ്ഞു.നമുക്കെല്ലാവർക്കും അറിയാം, അർണബ് വൻതോതിലാണ് പണം വാരിക്കൂട്ടുന്നത്. അദ്ദേഹത്തിെൻറ വൃത്തത്തിലെ ചിലർക്കും പണം നന്നായി കിട്ടുന്നു. പക്ഷേ, പണി ശരിക്കും ചെയ്യുന്നവർക്ക് ഇവിടെ നയാപൈസ മാത്രം.

ജീവനക്കാർക്ക് ശമ്പള വർധന നൽകാതെ, ആ പണം കൂടി ഉപയോഗിച്ച് ഒരു ഹിന്ദി ചാനൽ തുടങ്ങാനും അതിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കാനുമായിരുന്നു തിടുക്കം.ആഗസ്റ്റിലേക്ക് തിരിച്ചുവരാം. പ്രമോഷൻ അറിയിപ്പുമായി നിങ്ങളുടെ ഇമെയ്ൽ ലഭിച്ച മറുപടി ഉടൻ അയക്കാമെന്നു കരുതിയതാണ്. പിന്നെ, കുറച്ചുദിവസം കാത്തിരിക്കാമെന്ന് തോന്നി.

നിങ്ങൾക്ക് ഒാർമയുണ്ടാകും, രാജിക്കത്ത് നൽകുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു പ്രമോഷൻ വാഗ്ദാനം ഞാൻ നിരസിക്കുന്നത്. രാജിക്ക് കാരണം വിശദമാക്കി ഒരു നീണ്ട കത്ത് അയക്കുമെന്ന് അതോടൊപ്പം സൂചിപ്പിച്ചിരുന്നു. ആ കത്താണിത്. റിപ്പബ്ലിക് ടി.വിയിൽ ഒരു ജോലിക്കും ഞാൻ അപേക്ഷ നൽകിയിട്ടില്ല. മുമ്പ് ജോലിയെടുത്ത സ്ഥാപനത്തിൽ ഏറെ സംതൃപ്തനും സന്തോഷവാനുമായിരുന്നു. 2017ൽ എെൻറ വിവാഹ ദിനത്തിലാണ് അർണബിെൻറ ഒാഫിസിൽ നിന്ന് ഒരാൾ വിളിച്ച് അർണബിന് സംസാരിക്കാനുണ്ടെന്ന് പറയുന്നത്. ഗുരുദ്വാരയിൽ വിവാഹ ചടങ്ങുകൾ തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു അത്. വെറുതെ കളിയാക്കാൻ ആരുടെയോ പ്രവൃത്തിയാകാമെന്നേ തോന്നിയുള്ളൂ. അതിനാൽ, കുറച്ചുദിവസം കഴിഞ്ഞ് വിളിക്കാൻ പറഞ്ഞ് ആ കോൾ മടക്കി.


അദ്ഭുതകരമായത്, കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും ആ കോൾ എത്തി. വാട്സാപ് വീഡിയോകോളിൽ അർണബുമായി സംസാരിച്ചു. വിനയപൂർവവും മൃദുലഭാഷിയുമായ പെരുമാറ്റം. ടെലിവിഷനിൽ മാത്രം കണ്ടുപരിചയിച്ച ഒരാൾ ആദ്യമായി എന്നോട് സംസാരിക്കുന്നു. എന്തുകൊണ്ട് ടൈംസ്നൗ വിട്ടുവെന്ന് വിശദമായി എന്നോട് പങ്കുവെച്ചു. പല വിഷയങ്ങളിൽ മാനേജ്മെൻറ് തന്നെ അപമാനിച്ചതും ഒരു മാസം സ്റ്റുഡിയോയിൽ കയറാതെ വിട്ടുനിന്നതും വിശദീകരിച്ചു. ടൈംസ്നൗ സാമ്രാജ്യത്തെ തകർക്കുന്ന ഗോലിയാത്താകും താനെന്നുകൂടി ആത്മവിശ്വാസം പ്രകടിപ്പിച്ചു..ചിലരാണ് പേര് നിർദേശിച്ചതെന്നും ടീമിൽ ഉൾപെടുത്തുന്നതിൽ സന്തോഷമുണ്ടെന്നുമായിരുന്നു പിന്നീട് പറഞ്ഞത്.

രാജ്യത്തെ ടെലിവിഷൻ വ്യവസായത്തിൽ വിപ്ലവമാകും റിപ്പബ്ലിക് ചാനൽ. അധികാരമുള്ളവനെ അത് ചോദ്യം ചെയ്യും. അധഃസ്ഥിതെൻറ ശബ്ദമാകും. ഒരു സമ്പൂർണ വാർത്താ ചാനലായിരിക്കും റിപ്പബ്ലിക്ക്, അർണബ് പറഞ്ഞു.പ്രിൻറാണ് തെൻറ തട്ടകമെന്നും ടെലിവിഷൻ രംഗത്ത് പരിചയമില്ലെന്നും ഞാൻ വിശദീകരിച്ചു. എന്നാൽ, പുതുമുഖങ്ങളെയാണ് തേടുന്നതെന്നായിരുന്നു മറുപടി. യുവാക്കളായ പ്രഫഷനലുകളാകും ഇൗ ചാനലിെൻറ കരുത്ത്. യുവ മാധ്യമ പ്രവർത്തകർ നടത്തുന്ന ചാനലാകും ഇത്.

ഏറ്റവും വലിയ പ്രചോദന പ്രഭാഷകരിലൊരാളാണ് അർണബെന്നു തീർത്ത് പറയാം, കാരണം അദ്ദേഹത്തിെൻറ വാക്കുകളിൽ ഞാൻ വീണുപോയി. ഒരിക്കലും ടെലിവിഷൻ രംഗത്ത് നിൽക്കരുതെന്ന് തീരുമാനിച്ച ഞാൻ നേരെ ചെന്ന് അദ്ദേഹത്തിെൻറ സംഘത്തിലൊരാളായി. ശമ്പളത്തെ കുറിച്ച ചർച്ചയിൽ, ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഇതുവരെയും വാങ്ങുന്ന ശമ്പളം തന്നെ വാങ്ങണമെന്നും കമ്പനി ലാഭത്തിലാകുന്നതോടെ ഇരട്ടിയാക്കുമെന്നും മോഹിപ്പിച്ചു. അന്നുവരെയും ഞാൻ പണിയെടുത്ത സ്ഥാപനത്തിലെ എഡിറ്റർ ഇൻ ചീഫ് വിളിച്ച് 20,000 രൂപ അടിയന്തരമായി ഉയർത്തിതരാമെന്നും രാജിവെക്കരുതെന്നും ആവശ്യപ്പെെട്ടങ്കിലും ഞാൻ വഴങ്ങിയില്ല. അർണബിന് വാക്കുനൽകിപ്പോയെന്ന് എഡിറ്ററോട് പറഞ്ഞു.


പിറകോട്ടുനോക്കുേമ്പാൾ റിപ്പബ്ലിക്കിൽ ചേരാനെടുത്ത തീരുമാനത്തിൽ ഖേദം തോന്നുകയാണ്. മാധ്യമ പ്രവർത്തനത്തിൽ അദ്ദേഹം ഒരിക്കലും വിപ്ലവമുണ്ടാക്കിയില്ല. എന്നല്ല, അതിനെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. ഒരു പ്രഹസനമാക്കി മാറ്റി, ഞാൻ കൂടി ആ കുറ്റകൃത്യത്തിൽ പങ്കാളിയായി തീരുകയും ചെയ്തു.ലോഞ്ചിങ് കഴിഞ്ഞ ആദ്യ ആഴ്ച തന്നെ ടി.ആർ.പി റേറ്റിങ്ങിൽ ചാനൽ ഒന്നാമതെത്തിയത് ഞങ്ങളെ അതിരറ്റ് സന്തോഷിപ്പിച്ചു. എല്ലാവരും ചേർന്ന് രക്തവും വിയർപ്പും നൽകിയുണ്ടാക്കിയ വിജയം.ഇൗ കൂട്ടായ്മയുടെ വിജയത്തെ അർണബ് അഭിനന്ദിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ, എവിടെയും എപ്പോഴും അർണബ് മാത്രമായിരുന്നു. രാജ്യത്തുടനീളം അർണബിനെ വാഴ്ത്തി ബാനറുകൾ ഉയർന്നു. ഹിന്ദി ചാനൽ ടി.ആർ.പി റേറ്റിങ്ങിൽ ഒന്നാമതെത്തിയതിനു പിറകെയാണ് ഡൽഹിയിൽ സമാന ബാനർ വന്നതെന്നു പറഞ്ഞാൽ എന്നെ വിശ്വസിക്കണമെന്നില്ല.

ആഴ്ചകൾ പിന്നിട്ടതോടെ, ചിത്രത്തിൽ അർണബ് മാത്രമേ ഉള്ളൂവെന്നും കൂട്ടായ്മയിൽ അദ്ദേഹത്തിന് വിശ്വാസമില്ലെന്നും ബോധ്യമായി. മാസങ്ങൾക്കു ശേഷം ഇത്തിരി കൂടി കടന്ന്, റിപ്പബ്ലിക്കിൽ ഞങ്ങളെല്ലാം പദവികൾ നിറക്കാൻ മാത്രമുള്ളവരാണെന്നും തിരിച്ചറിഞ്ഞു. വൈകുന്നേരം അർണബ് ഏറ്റെടുക്കുംവരെയുള്ള ഇടവേളയിൽ സ്ക്രീനിൽ നിറയേണ്ടവർ. അർണബ് ഒരു വൻമരമാണെന്നും അതിനാൽ, ചുവടെ മറ്റൊരു മരം വളരില്ലെന്നുമായിരുന്നു രീതി.

കാരണം, ചാനലിെൻറ മുഖമായി മറ്റൊരാളെ അദ്ദേഹത്തിന് താങ്ങില്ലായിരുന്നു. അതിനിടെ, ഡൽഹിയിൽ കോൺഗ്രസ് വാർത്ത സമ്മേളനത്തിൽ റിപ്പബ്ലിക് ചാനലിന് അനുമതി നിഷേധിക്കപ്പെട്ടു. അതത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സംസ്ഥാന ഒാഫിസുകൾക്ക് മുമ്പിൽ കറുത്ത റിബൺ കെട്ടി പ്രതിഷേധിക്കാൻ ഉത്തരവ് വന്നു. ഒരു രാഷ്ട്രീയ കക്ഷിക്കെതിരെ പ്രതിഷേധിക്കൽ ഞങ്ങളുടെ പണിയല്ലെന്ന് ആരോടു പറയാൻ. അങ്ങനെ എല്ലാവരും അതും ചെയ്യേണ്ടിവന്നു.

ഒരു പതിവു ദിവസം ഡെസ്കിൽനിന്ന് എനിക്ക് ഒരാളുടെ കോൾ വന്നു. (അർണബിെൻറ പീഡനം പരമാവധി സഹിക്കേണ്ടിവന്ന് ഒാഫിസിൽവെച്ച് ഹൃദയാഘാതം വരെ ഉണ്ടായ അദ്ദേഹത്തിെൻറ പേരു പറയുന്നില്ല). സുനന്ദ പുഷ്കറുടെ വീടിനടുത്ത് ചെന്ന് ഒളിച്ചിരിക്കാനും പറയുന്ന സമയത്ത് ഏൽപിക്കുന്ന കാര്യം ചെയ്യാനുമായിരുന്നു നിർദേശം.എന്തിനാകും ഒളിച്ചിരിക്കുന്നത്? സ്വന്തം സ്റ്റാഫിനെ അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, അവസാന നിമിഷം വരെ ഞങ്ങളോട് ഒന്നും പങ്കുവെക്കുകയുമില്ല.


ഞാൻ ആ വീട്ടിലേക്ക് ചെന്നു. ഉടൻ വന്നു സന്ദേശം, അകത്തുകയറി സുനന്ദയുടെ വൃദ്ധനായ പിതാവിനെ കണ്ട് ശശി തരൂരിനെ തെറി വിളിക്കാൻ പറയണം. അതിനു ഞാൻ ശ്രമം നടത്തിയതാണ്. പക്ഷേ, അകത്തുകയറി ആ തളർന്നുകിടക്കുന്ന പിതാവിനെ കണ്ടപ്പോൾ എനിക്ക് കണ്ണീരാണ് വന്നത്. തീരെ അവശനാണ്, മാനസികമായി ധൈര്യമില്ലാത്ത അവസ്ഥയിലും. അതു ഞാൻ ഡസ്കിൽ അറിയിച്ചു. പക്ഷേ, കിട്ടിയ മറുപടി, അർണബ് ദേഷ്യത്തിലാണെന്നും എന്തുചെയ്താണെങ്കിലും പിതാവിനെ കൊണ്ട് ശശി തരൂർ മകളെ കൊന്നെന്ന് പറയിപ്പിക്കണമെന്നുമായിരുന്നു.

വിസമ്മതിച്ച് ഞാൻ സ്ഥലം വിട്ടു. തരൂരും പുഷ്കറും തമ്മിലെ നല്ല ബന്ധത്തെ കുറിച്ച് സംസാരിച്ച വീട്ടുജോലിക്കാരനോട് സംസാരിച്ചശേഷമായിരുന്നു മടക്കം. അതുപക്ഷേ, ഒരിക്കലും ചാനൽ വഴി പുറം ലോകമറിഞ്ഞില്ല.പിറ്റേന്ന് അർണബ് വിളിച്ച് മറ്റു പലതിനുമെന്ന പോലെ തെറിവിളിച്ചു. സുനന്ദയുടെ പിതാവിൽനിന്ന് തരൂരിനെ ചീത്തവിളിക്കുന്ന ബൈറ്റ് സംഘടിപ്പിക്കാത്തതുവഴി തന്നെ അപമാനിച്ചുവെന്നായിരുന്നു ആക്ഷേപം.ഇതുപോലൊരു മാധ്യമ പ്രവർത്തനത്തിനു വേണ്ടിയായിരുന്നില്ല ഞാൻ റിപ്പബ്ലിക്കിലെത്തിയത്, അർണബിനു വേണ്ടി ആരെയും ഇടിച്ചിടുന്ന പണിയായിരുന്നു റിപ്പോർട്ടർമാർക്ക്.

യു.പിയിലെ ഒരു റിപ്പോർട്ടർക്ക് കിട്ടിയ നിർദേശം അന്നത്തെ യു.പി മുഖ്യമന്ത്രിയെ വിടാതെ പിന്തുടരുന്ന ദൃശ്യങ്ങൾ നൽകാനും അതുകഴിഞ്ഞ് വീടിെൻറ മതിൽ ചാടികടന്ന് പൂമുഖത്തെത്താനുമായിരുന്നു. സുരക്ഷ ജീവനക്കാരൻ വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞതിന് അർണബിെൻറ ഭാര്യയുടെ കടുത്ത വാക്കുകൾ താങ്ങാനാകാതെ അയാൾ പിറ്റേന്ന് രാജിവെച്ചുപോയി.

പണവും അധികാരവും പതിയെ വന്നുതുടങ്ങിയതോടെ, അർണബ് കൂടുതൽ അഹങ്കാരിയായി മാറി. മറ്റൊരാൾക്കും പിന്നെ അയാൾ ചെവി കൊടുത്തില്ല. ചാനലിൽ സ്വന്തം സ്റ്റാഫിനെയും മാനിച്ചില്ല. തുടർച്ചയായ പീഡനത്തിൽ സഹികെട്ട് കുറെപേർ ജോലി നിർത്തിപോയി. ഇതല്ല, മാധ്യമ പ്രവർത്തനമെന്ന് അവർക്കുറപ്പുണ്ടായിരുന്നു.പതിയെ എല്ലാവരും രാജിയെന്ന വഴിയിലേക്കു നീങ്ങി. യു.പിയിലെ റിപ്പോർട്ടറിലായിരുന്നു തുടക്കമെങ്കിൽ മധ്യപ്രദേശ് റിപ്പോർട്ടർ പിന്നെ പണിവിട്ടു. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ചണ്ഡിഗഢ്, ബംഗളൂരു എന്നിവയിലും മറ്റ് അനേകം ബ്യൂറോകളിലും എഡിറ്റോറിയൽ നയത്തിൽ പ്രതിഷേധിച്ച് രാജി തുടർന്നു.

ഞങ്ങൾ റിപ്പബ്ലിക്കിൽ ചേർന്നത് യഥാർഥ മാധ്യമ പ്രവർത്തനം ലക്ഷ്യമിട്ടാണെന്നും ഒരു രാഷ്ട്രീയ കക്ഷിയുടെ ഗുണ്ടാപണിയെടുക്കാനല്ലെന്നും ആ കക്ഷിയോട് യോജിക്കാത്തവരെ ഇടിച്ചിടുന്ന പണിയെടുക്കാനാവില്ലെന്നും അവർ നിലപാട് വ്യക്തമാക്കി. രണ്ട് ചാനലുകളുമുപയോഗിച്ച് തന്‍റെ പഴയ കമ്പനികൾക്കെതിരെ കണക്കു തീർക്കുകയാണ് അർണബെന്ന് ഏവർക്കും അറിയാമായിരുന്നു. ഒച്ചയിട്ട് ഒതുക്കുന്ന നിലപാടിനോട് സഹപ്രവർത്തകരും പഴയകാല മാധ്യമ കൂട്ടുകാരും പരസ്യമായി വിയോജിച്ചു.


റിപ്പബ്ലിക്കിലെ പ്രമുഖ അവതാരകരിലേറെയും സ്ഥലം വിട്ടു. അവരിൽ പ്രശസ്തനായ ഒരാൾ പരസ്യമായി അപമാനിക്കപ്പെട്ട് സ്റ്റുഡിയോക്ക് പുറത്തേക്ക് വലിച്ചിഴക്കപ്പെടുന്ന രംഗം ഇപ്പോഴും ഒാർമയുണ്ട്. പിന്നെയൊരിക്കലും അദ്ദേഹം തിരിച്ചുവന്നില്ല.അർണബിെൻറ വലംകൈയും ഹൃദയ സൂക്ഷിപ്പുകാരുമായിരുന്ന പ്രധാനികളൊക്കെയും സ്ഥാപനം വിട്ടുപോയി. പ്രഫഷനൽ ലോകത്ത് വലിയ സംഭാവനകളുള്ളവരായിരുന്നു അവർ. എന്തിന് റിപ്പബ്ലിക് വിട്ടുവെന്ന് മാത്രം അവർ പറഞ്ഞില്ല. കാരണം, 'നിങ്ങൾക്കെതിരെ വ്യാജോക്തികളുടെ ലോകം തീർക്കാനുള്ള വേദി അദ്ദേഹത്തിനൊപ്പമാണെന്നതായിരുന്നു' ഒരു മുൻ അവതാരകൻ പറഞ്ഞത്.ആദിത്യ രാജ് കൗളായിരുന്നു എെൻറ പേര് നിർദേശിച്ചത്. മുമ്പ് രണ്ടു തവണ ജമ്മുവിൽ എന്നെ അയച്ചിട്ട് എെൻറ ജോലി അദ്ദേഹം കണ്ടിരുന്നു.

ടൈംസ് നൗവിൽ അന്നും റിപ്പബ്ലിക്കിൽ ഇപ്പോഴും നിരവധി എക്സ്ക്ലൂസീവ് സ്റ്റോറികളുടെ പിന്നിലെ കരം ആദിത്യയായിരുന്നു. അദ്ദേഹത്തിെൻറ ബന്ധങ്ങളുടെ ലോകം ഞാൻ നേരിട്ട് അനുഭവിച്ചതാണ്.അയാളെ തന്‍റെ ടീമിൽ ലഭിച്ചത് അർണബിെൻറ ഭാഗ്യമായിരുന്നു. കാരണം, റിപ്പബ്ലിക്കിൽ ബ്രേക്കിങ് വാർത്തകൾ മുതൽ എക്സ്ക്ലൂസീവുകൾ മുതൽ അഭിമുഖങ്ങൾ വരെ എല്ലാം അവതരിപ്പിച്ച് രാപ്പകൽ കൗളുണ്ടായിരുന്നു. റിപ്പബ്ലിക് ടി.വിയെ ആദിത്യ ടി.വിയെന്ന് അർണബ് പേരുമാറ്റിയിടേണ്ടിവരുമെന്നുവരെ ഞങ്ങൾ കളിപറഞ്ഞു. അർണബ് ഒന്നും അധികമായി അദ്ദേഹത്തിന് നൽകിയില്ല. പക്ഷേ, ഒാരോ ഒാരോ വാർത്തയിലും ആദിത്യയുടെ സ്പർശമുണ്ടായിരുന്നു. എന്നിട്ടും, ഒരുനാൾ ആദിത്യ ജോലി നിർത്തി പോയപ്പോഴാണ് ഞങ്ങളറിഞ്ഞത്. പക്ഷേ, ഇപ്പോഴുമറിയില്ല, എന്താകും അർണബിനും ആദിത്യക്കുമിടയിലുണ്ടായതെന്ന്.

അർണബിനെ നന്നായറിയാവുന്ന ആർക്കും ഉൗഹിക്കാവുന്നതേയുള്ളൂ.ആദിത്യ ഇനിയും വളരുന്നത് ഇതുപോലൊരു അർണബിന് താങ്ങാവുന്നതിലപ്പുറത്താണെന്ന് ലളിതം, അത് ആദിത്യക്ക് പുറത്തേക്ക് വഴിയും തുറന്നു. അയാൾ പോയതോടെ, ചാനലിെൻറ നെട്ടല്ലൊടിഞ്ഞു. ഭാരം ചുമലിലേറാൻ ഞങ്ങളൊക്കെയും കിണഞ്ഞുശ്രമിച്ചു. പക്ഷേ, നടന്നില്ല. ഞങ്ങളുടെ ശ്രമങ്ങളെയൊട്ട് അർണബ് മാനിച്ചുമില്ല.നിങ്ങൾ ചേരുംമുമ്പുതന്നെ, ഇൗ കൂട്ടായ്മയുടെ ഭാഗമായിമാറിയ ചിലരുടെ പേരുകൂടി പറയാൻ ഞാൻ സ്വാതന്ത്ര്യമെടുക്കട്ടെ.

രാജ്യത്ത് പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരിലൊരാളാണ് സ്നേഹേഷ് അലക്സ് ഫിലിപ്പ്. മുൻനിര വാർത്ത ഏജൻസിക്കു വേണ്ടി പാകിസ്താനിൽ ജോലിയിലായിരുന്നു നേരത്തെ അലക്സ്. അവിടുന്നാണ് അർണബ് സംഘത്തിൽ ചേരുന്നത്. പക്ഷപാതം നിറഞ്ഞ എഡിറ്റോറിയൽ നയങ്ങളും ജീവനക്കാരോടുള്ള പക്ഷപാതവുമായിരുന്നു അദ്ദേഹം വിട്ടുപോകാനിടയാക്കിയത്. ഇന്നും സ്നേഹേഷിെൻറ പഴയ റിപ്പോർട്ടുകൾ റിപ്പബ്ലിക് വാർത്തകൾക്ക് ഉപയോഗപ്പെടുത്തുന്നു.സൗത്ത് ഇന്ത്യയുടെ സ്റ്റാർ അവതാരകനായിരുന്നു ഹരി ഹരൺ. റിപ്പബ്ലിക്കിൽ ചേർന്ന് മാസങ്ങൾക്കകം അദ്ദേഹം ആ ജോലി വിട്ടു. ഇതിനും കാരണം വേറെ പറയേണ്ടതില്ല.

മൃദുഭാഷിയും ഒപ്പം ജോലിയിൽ അത്രക്ക് സമർപിതനുമായി പരീക്ഷിത് ലൂത്രയെ പോലൊരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം എന്തിന് വിട്ടുവെന്ന് എല്ലാവർക്കുമറിയാം. ലൂത്ര മാധ്യമ രംഗത്തുണ്ടിപ്പോഴും, കൂടുതൽ സജീവമായി.നീണ്ട 17 വർഷം ദൂരദർശൻ അവതാരകനായ സകൽ ഭട്ട് വലിയ അനുഭവ സമ്പത്തുമായാണ് റിപ്പബ്ലിക്കിലെത്തിയത്. തന്നെക്കാൾ വലിയവരോ കൂടുതൽ ആരാധകരുള്ളവരോ ആയ ഒരാളെയും അർണബിന് താങ്ങാനാവില്ലെന്നതിനാൽ സകലും പോയി. വീണ്ടും ദൂരദർശനിലെത്തിയ അവർ ഇപ്പോഴും പ്രൈം ടൈം വാർത്തകൾ അവതരിപ്പിക്കുന്നു.



ടൈംസ് നൗ വിട്ട് റിപ്പബ്ലിക്കിലെത്തിയ പൂജ പ്രസന ഇൗ കമ്പനിയെ പുതിയ ഉയരങ്ങൾ കുറിക്കാൻ സഹായിച്ചവരാണ്. അർണബിനൊത്ത് മുംബൈയിൽ സ്റ്റുഡിയോ സെറ്റ് ചെയ്യാനായി ആഴ്ചകളോളമാണ് അവർ കുടുംബത്തെ വിട്ടുനിന്നത്. അവരും ഇപ്പോൾ റിപ്പബ്ലിക്കിലില്ല. കാരണം മാത്രം പറയുന്നില്ല.ഇൗ ചാനൽ ശ്രംഖലയുടെ നട്ടെല്ലായിരുന്നു പ്രേമ ശ്രീദേവി. അവരും ഇൗ ജോലി വേണ്ടെന്നുവെച്ചു. പ്രേമയില്ലാതെ ഇൗ ചാനൽ സമ്പൂജ്യമാണെന്ന് മുെമ്പാരിക്കൽ അർണബ് പറഞ്ഞത് ഞാനോർക്കുന്നു.

ഒരാഴ്ചക്കിടെ ഇനിയുമൊരുപാട് പേർ രാജി നൽകിയതായി ഞാൻ അറിഞ്ഞു. റിയ ചക്രവർത്തിയുടെ അഭിമുഖം തരപ്പെടുത്താത്തതിന് അപമാനിതരായതിനു പിന്നാലെയായിരുന്നു അവരുടെ പടിയിറക്കം.റിയയുടെ അഭിമുഖം സംഘടിപ്പിച്ച് മറ്റു ചാനലുകളെ കടത്തിവെട്ടാനുള്ള ശ്രമത്തിനിടെ കൂടെയുള്ള ജീവനക്കാരെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യാൻ അർണബിന് ഒട്ടും മടിയുണ്ടായിരുന്നില്ല.

രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷൻ ശ്രംഖലയാണ് റിപ്പബ്ലിക്ക് എന്ന് അർണബ് അവകാശപ്പെടുന്നതെങ്കിലും സത്യത്തിൽ പല സംസ്ഥാനങ്ങളിലും ഒരു റിപ്പോർട്ടർ പോലും ആ ചാനലിനില്ല. ഉണ്ടായിരുന്നവർ രാജിവെച്ചുപോയി. ഇനി ഒരു പ്രഫഷനൽ മാധ്യമ പ്രവർത്തകനും അതിെൻറ ഭാഗമാകാൻ മനസ്സുവെക്കുകയില്ല.ഡൽഹിയിൽ ഒരു ബീറ്റ് റിപ്പോർട്ടർ പോലുമില്ല. വ്യോമസേനയുടെയും നാവിക സേനയുടെയും യൂനിഫോം തിരിച്ചറിയാത്ത ഒരു ക്രൈം റിപ്പോർട്ടറാണിപ്പോൾ പ്രതിരോധ വാർത്തകൾ ചെയ്യുന്നത്. രണ്ടു വർഷം മുമ്പുള്ള വാർത്ത ഇൻറർനെറ്റിൽനിന്നെടുത്ത് പുതിയതായി റിപ്പോർട്ടുചെയ്ത് നാണംകെട്ടപ്പോൾ സൈന്യത്തിെൻറ തലയിൽ വെച്ചുകെട്ടിയ കക്ഷി. മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് കൈമാറിയതെന്ന് വാദിക്കാൻ വ്യാജ സ്ക്രീൻഷോട്ടും പങ്കുവെച്ചു.കുറെ ദിവസങ്ങളായി സ്വജനപക്ഷപാതിത്വത്തെ കുറിച്ചാണ് അർണബ് കുരവയിട്ടുകൊണ്ടിരിക്കുന്നത്.

എങ്കിൽ, അത് ഏറ്റവും യോജിക്കുന്ന ആളാകും അദ്ദേഹമെന്ന് ഞാൻ പറയുന്നു. അയാളുടെ ഭാര്യ (അർണബിെൻറ ഭാര്യയാണെന്നതാണ് ഏക യോഗ്യത)യാണ് രണ്ടു ചാനലുകളുടെയും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹത്തിെൻറ അടുത്ത പിണിയാളുകളിലൊരാൾക്ക് അടുത്തായി എക്സിക്യുട്ടീവ് എഡിറ്റർ ന്യൂസായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. റിസർച്ച് സഹായിയായി ഉണ്ടായിരുന്നയാൾ ഡിജിറ്റൽ ഡെസ്കിെൻറ മേധാവിയായി (കാരണം, ഇൗ വനിത അർണബിന്‍റെ പത്നിയുടെ നാട്ടുകാരിയാണ്). അടുത്തിടെ സീനിയർ അസോസിയേറ്റ് എഡിറ്ററായി പ്രമോഷൻ ലഭിച്ചയാളുടെ ഭാര്യയെ ഹിന്ദി ചാനൽ ഇൻപുഡ് മേധാവിയാക്കിയിട്ടുണ്ട്. അവരുടെ ജോലിയാകട്ടെ, നോയിഡ ഒാഫിസിലെ ജീവനക്കാർക്കു മേൽ സദാസമയം നിരീക്ഷണം നടത്തി ആരൊക്കെ ഒാഫിസിലുണ്ടെന്നും ഇല്ലെന്നും അർണബിനെയും ഭാര്യയെയും അറിയിക്കലാണ്.

എനിക്ക് ഇത്തിരി ആശ്വാസകരമായിരുന്നു ജോലി. ഉമർ അബ്ദുല്ലക്കും മഹ്ബൂബ മുഫ്തിക്കുമെതിരെ സംസാരിക്കൽ മാത്രമായിരുന്നു എെൻറ ജോലി. സദാ സമയവും അവരെ ദേശവിരുദ്ധരായി അവതരിപ്പിക്കാനായാൽ എെൻറ ജോലി തീർന്നു. പരമാവധി ആ ദൗത്യം ഞാൻ നിർവഹിക്കുകയും ചെയ്തു.കള്ളം പറയൽ അത്രക്ക് എനിക്ക് ബോധിക്കാതിരുന്നതിനാൽ ക്രമേണ ഞാൻ പ്രതിരോധത്തിലേക്ക് കളംമാറി. അതെെൻറ ഇഷ്ട മേഖലയുമായിരുന്നു. ആ വിഷയത്തിൽ കുറെ എക്സ്ക്ലൂസീവ് വാർത്തകളും ഞാൻ കൊണ്ടുവന്നു. പക്ഷേ, മുതിർന്ന ഉദ്യോഗസ്ഥരിലേറെയും എന്നോട് നിരന്തരം പറഞ്ഞത്, തേജീന്ദർ ഇൗ കമ്പനിയിലായത് നിനക്ക് തെറ്റിയെന്നായിരുന്നു.



വിവാഹിതനാണ് ഞാൻ, കുടുംബമുണ്ട്, മകളും. അവർക്ക് ഭക്ഷണം നൽകണം. പ്രതിമാസം തുറിച്ചുനോക്കുന്ന ബാങ്ക് അടവുകളുണ്ട്. അർണബിനൊപ്പം പണിയെടുക്കാൻ അങ്ങനെ എെൻറ ആദർശങ്ങളിലേറെയും ഞാൻ ബലി കഴിച്ചു. റിപ്പബ്ലിക്കിൽ മാധ്യമ പ്രവർത്തനമല്ല ചെയ്യുന്നതെന്ന ബോധ്യത്തോടെയായിരുന്നു എല്ലാം.അവസാനത്തെ ആണിയും തറക്കുന്നത് ആഗസ്റ്റ് അഞ്ചിനായിരുന്നു, മാസങ്ങളായി ഞാൻ എടുക്കാൻ ഉദ്ദേശിച്ച അഭിമുഖം മറ്റൊരു റിപ്പോർട്ടർക്ക് കൈമാറുന്നു. കാരണം, അയാൾ അർണബിന്‍റെ പത്നിയുടെ നാട്ടുകാരനാണ്. ആത്മഹത്യ പ്രേരണക്ക് മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസ് ഇല്ലാതാക്കാൻ ഇയാളാണ് അർണബിനെ സഹായിച്ചത്.

അയാളുടെ ഷോക്കു ശേഷം അർണബ് എന്നെ വിളിച്ച് ഒച്ചവെക്കാൻ തുടങ്ങി. ക്ഷമ നെല്ലിപ്പലക കണ്ട ഞാൻ അതേ നാണയത്തിൽ, അതേ ഭാഷയിൽ തിരിച്ചും പറഞ്ഞു. എന്നല്ല, ശുദ്ധ പഞ്ചാബിയിൽ കുറച്ച് നല്ല വാക്കുകൾ കൂടി ചേർത്ത്. തന്‍റെ ജീവിതം മുഴുക്കെ അയാൾ അത് ഒാർമയിൽ കൊണ്ടുനടക്കണം.കൂടെ സ്റ്റുഡിയോകളിലുള്ള പാനലിസ്റ്റുകൾക്കെതിരെ എന്നും മോേട്ടാർ പൈപ് തുറന്നപോലെ പ്രവഹിച്ചുകൊണ്ടിരിക്കാറുള്ള അർണബ് തന്‍റെ സഹപ്രവർത്തകരെ തെറിയും ശാപവാക്കുകളും ചേർത്തേ വിളിക്കൂ. അതിന് മരുന്ന് ഇനിയും വൈകരുതെന്നേ ഞാൻ വെച്ചുള്ളൂ.

എന്നെ നിങ്ങൾക്ക് വിശ്വസിക്കാം, ഒരിക്കലെങ്കിലും അർണബിനൊപ്പം ജോലിയെടുത്ത എല്ലാവരും അവർക്കു വേണ്ടി ഇത്രയും പറഞ്ഞതിന് എന്നെ അനുമോദിച്ചിേട്ടയുള്ളൂ. കുറെ പേർ വിട്ടുപോന്നു. കുറെ പേർ വൈകാതെ പുറത്തുകടക്കും.യുവ മിടുക്കരെ ജോലിക്കെടുത്ത് നയാപൈസ നൽകുന്നതാണ് അർണബ് ശൈലി. ഡെസ്കിൽ പരിചയം ഒട്ടുമില്ലാത്ത പുതുമുറക്കാരെയാണ് ഡെസ്കിലിരുത്തുക.

അതിനാൽ, അദ്ദേഹത്തിെൻറ ഡെസ്ക് നയങ്ങളെ ചോദ്യം ചെയ്യാനും ആരുമുണ്ടാകില്ല. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ വാട്സാപ് സന്ദേശങ്ങളാണ് ആ നയങ്ങളെ തീരുമാനിക്കുന്നത്.തൊഴിൽ നിയമങ്ങൾ പച്ചയായാണ് അർണബ് ലംഘിച്ചത്. റിപ്പബ്ലിക് (ഇംഗ്ലീഷ് ചാനൽ) ടി.വിയിലേക്കാണ് എടുത്തതെങ്കിലും ഹിന്ദി ചാനലിനു വേണ്ടി പണിയെടുക്കാൻ ഞങ്ങളെ നിർബന്ധിച്ചു. ഡിജിറ്റൽ ഡെസ്കിൽ നിശ്ചിത വാർത്തകൾ എത്തിച്ചില്ലെങ്കിൽ ശമ്പളം കുറക്കുമെന്ന് ഭീഷണി മുഴക്കി. ജോലിക്കു ചേരുേമ്പാഴുള്ള കരാറിൽ ഇത് പറഞ്ഞില്ലെന്നിരിക്കെ ഇത് തൊഴിൽ നിയമത്തിന് എതിരാണ്. ഇൗ കുറിപ്പയച്ച എച്ച്.ആർ ജീവനക്കാർ പോലും കോടതി കയറേണ്ടിവരും.

സ്വന്തം ജീവനക്കാരോട് ഒട്ടും അനുതാപമില്ലാത്തയാളാണ് അർണബ്. കണ്ടെയ്ൻമെൻറ് സോണിലുള്ളവരെ പോലും നിർബന്ധിച്ച് ജോലിക്ക് കയറാൻ പറയും. എത്ര അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും മറ്റു വഴികളുണ്ടായിരുന്നില്ല. കമ്പനി ലാപ്ടോപ്പ് എെൻറ വശമുണ്ട്. മുൻ ജീവനക്കാരിൽ പലരുടെയും ബാധ്യത കൊടുത്തുതീർക്കാനുള്ളതിനാൽ എെൻറത് തീർപ്പാക്കുകയും എൻ.ഒ.സിയും റിലീവിങ് കത്തും നൽകുകയും ചെയ്ത ശേഷം ഞാൻ തിരിച്ചുനൽകും.

20 ദിവസത്തിനുള്ളിൽ അത് നൽകിയില്ലെങ്കിൽ കോടതി കയറുകയല്ലാതെ എനിക്ക് മുമ്പിൽ മറ്റു വഴികളുണ്ടാകില്ലെന്ന് അറിയിക്കുന്നു.അർണബിെൻറ പ്രതികാര ബുദ്ധി എനിക്കറിയാം. എെൻറ കരിയർ നശിപ്പിക്കാനും ജോലി വഴി മുടക്കാനും അയാൾ ശ്രമിക്കുമെന്ന് ഉറപ്പാണെങ്കിലും ഒരാളെങ്കിലും അയാൾക്കെതിരെ ശബ്ദിക്കേണ്ടതില്ലേ? ഇനിയുമൊരുപാട് യുവാക്കൾ ചതിയിൽ പെടുന്നത് ഒഴിവാകുകയെങ്കിലും ചെയ്യാം. മാധ്യമ പ്രവർത്തനത്തിൽ കൈയൊപ്പ് പതിപ്പിക്കാൻ ഇറങ്ങി അടിമപ്പണിയിൽ ചെന്നുപെടുന്നതും ഇല്ലാതെയാക്കാം.

ഒരുകാര്യം കൂടി രേഖാമൂലം അറിയിക്കെട്ട, എനിക്കോ കുടുംബത്തിനോ വല്ല അപകടമോ മറ്റു അസ്വാഭാവികതകളോ സംഭവിച്ചാൽ അർണബും അയാളുടെ ഭാര്യയുമായിരിക്കും അതിന് ഉത്തരവാദികൾ. ഇൗ സത്യവാങ്മൂലം ഞാൻ അടിയന്തരമായി നാട്ടിലെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്യും.ബി.ടി.ഡ്ലബ്യു ഹണി കൗർ, നിങ്ങൾക്ക് നല്ലതു വരെട്ട, മുൻ എച്ച്.ആർ മേധാവി അനുഭവിച്ചത് നിങ്ങൾക്ക് ഭവിക്കാതിരിക്കട്ടെ

എന്ന്,

തേജീന്ദർ സിങ് സോധി

മുൻ ബ്യൂറോ ഹെഡ്, റിപ്പബ്ലിക് ടി.വി

ഇപ്പോൾ സ്വതന്ത്രൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic tvTejinder Singh Sodhishocking letter
News Summary - Tejinder Singh Sodhi’s shocking letter
Next Story