Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമ്പത്തിക സംവരണ...

സാമ്പത്തിക സംവരണ തട്ടിപ്പിലെ സവർണത വെളിപ്പെടുേമ്പാൾ

text_fields
bookmark_border
സാമ്പത്തിക സംവരണ തട്ടിപ്പിലെ സവർണത വെളിപ്പെടുേമ്പാൾ
cancel

ജാതിസംവരണം മോശമാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് നീതിെയന്നും അതിലാണ് പുരോഗമനമുള്ളതെന്നും എല്ലാകാലത്തും കമ്യൂണിസ്​റ്റ്​ പാർട്ടികളും സവർണ സമുദായ മുന്നണികളും സമൂഹത്തോട് പറഞ്ഞുകൊണ്ടിരുന്നു. ജാതിസംവരണം വഴി ജാതീയത നിലനിർത്താനേ കഴിയൂ എന്നും ജാതിസംവരണം മെറിറ്റിനെ നശിപ്പിക്കുമെന്നും കമ്യൂണിസ്​റ്റ്​ ആചാര്യൻ ഇ.എം.എസ്​ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. നമ്പൂതിരിപ്പാടിെൻറ ബ്രാഹ്മണിസമാണ് കേരളത്തിലെയെങ്കിലും കമ്യൂണിസം-ഇത്​ അംഗീകരിക്കാൻ അവർ തയാറ​െല്ലങ്കിലും. തൽക്കാലം അതവിടെനിൽക്കട്ടെ. ജാതിസംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ 103ാം ഭരണഘടന ഭേദഗതി നിയമത്തിലൂടെ തുടങ്ങി. അതിനും ഒരു വർഷം മുമ്പുതന്നെ കേരളത്തിൽ സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള ഗവൺമെൻറ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സാമ്പത്തികസംവരണം എന്ന പേരുപറഞ്ഞ് മുന്നാക്ക ജാതിസംവരണം നടപ്പാക്കി. 96 ശതമാനവും സവർണർ മാത്രം ഉദ്യോഗസ്ഥരായിരിക്കുന്ന ദേവസ്വം ബോർഡിലേക്ക് 10 ശതമാനം സവർണർക്കുകൂടി പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുക എന്ന താൽപര്യത്തിനു പിന്നിൽ കമ്യൂണിസ്​റ്റുകാർക്കുണ്ടായിരുന്ന താൽപര്യം തൽക്കാലം വിശദീകരിക്കേണ്ടതില്ല. എങ്കിലും രാഷ്​ട്രീയ പാർട്ടികൾ പൊതുസമൂഹത്തോട് പറഞ്ഞതും അവർ നടപ്പാക്കിയതും എന്താണെന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്.

ദുരിതം പേറുന്നവർക്ക് ഒരു സഹായം നൽകാനാണ് ഞങ്ങൾ ഈ സംവരണം നൽകുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ജാതിയും മതവും ഉപേക്ഷിക്കുന്നവർക്കും അതിനതീതമായി എല്ലാ ദരിദ്രർക്കും ഇൗ സംവരണത്തിെൻറ പങ്ക് നൽകുക എന്നതാണ് തങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കമ്യൂണിസ്​റ്റ്​ വക്താക്കൾ വ്യക്തമാക്കിയതാണ്. എന്നാൽ, ഇവർ എന്താണ് നടപ്പാക്കിയത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. യഥാർഥത്തിൽ ഇവർ പാവപ്പെട്ടവർക്കല്ല സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. മുന്നാക്ക ജാതിയിൽ പിന്നാക്കംനിൽക്കുന്നവർ എന്നാണ് ഇവർ വിശദീകരിക്കുന്നത്. സവർണ സമുദായം അധികാരവും സമ്പത്തും കൈവശംവെച്ച് അനുഭവിക്കുന്നവരാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. സമ്പന്നരിൽ ഭൂരിപക്ഷവും സവർണർതന്നെയാണ്. സവർണരിൽ 90 ശതമാനവും അതിസമ്പന്നരാണ്. പാവപ്പെട്ട 10 ശതമാനം ഉണ്ടെന്നത് നേരാണ്. സവർണരിലെ ലക്ഷപ്രഭുക്കളാണ് നിലവിലെ സംവരണവിഭാഗത്തിൽ വരുന്നത്. നിലവിലെ ദാരിദ്ര്യമാനദണ്ഡമനുസരിച്ച് നാലു ലക്ഷം രൂപയും രണ്ടര ഏക്കർ വസ്തുവും ഉള്ളവർ ദരിദ്രരാണ്-ഇതാണ് വിചിത്രം.

ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട് നേരിട്ട് ബോധ്യമുള്ള ഒരു കാര്യം സൂചിപ്പിക്കാം. ഞാറക്കൽ ഭാഗത്ത് 300നടുത്ത് റാങ്കുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടിക്ക് പ്രവേശനം ലഭിച്ചില്ല. എന്നാൽ, ആയിരത്തിനു മുകളിൽ റാങ്കുള്ള മുന്നാക്ക വിഭാഗത്തിലെ കുട്ടിക്ക് സീറ്റ് ലഭിച്ചു. ജസ്​റ്റിസ് ശശിധരൻ നായർ കമീഷ​െനയാണ് മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കണ്ടെത്താൻ സർക്കാർ ചുമതലപ്പെടുത്തിയത്. കാശുകൊടുത്ത് ജാതകദോഷം തിരുത്തി എഴുതിക്കുന്ന കൗശലമാണ് ശശിധരൻ നായർ കമീഷനിലൂടെ ഇവിടെ സർക്കാർ നടപ്പാക്കിയിരിക്കുന്നത്. ജനസംഖ്യ, ദാരിദ്ര്യം എന്നിവയെക്കുറിച്ച വിശ്വസനീയമായ ഒന്നും റിപ്പോർട്ടിലില്ല. പൊതുസമൂഹത്തിെൻറ അഭിപ്രായം കമീഷൻ കേട്ടിട്ടുപോലുമില്ല. രാഷ്​ട്രീയനേതാക്കളുടെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പും പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അഞ്ചു ലക്ഷത്തിനു താഴെ വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കണം എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. പിന്നാക്കക്കാരിലെ അതിസമ്പന്നരെ കണ്ടെത്തുന്ന ക്രീമിലെയർ പരിധി പ്രകാരം അതിനു താഴെ വരുന്ന എല്ലാ മുന്നാക്കക്കാരെയും ദരിദ്രരായി പരിഗണിക്കണം എന്നാണ് കെ.ബി. ഗണേഷ്കുമാർ പറഞ്ഞത്. 10 ലക്ഷം രൂപ വരുമാനമുള്ളവരെ പാവപ്പെട്ടവരായി കണക്കുകൂട്ടണമെന്ന് പി.സി. ജോർജ് പറയുന്നു. സംസ്ഥാന പ്ലാനിങ് ബോർഡിൽനിന്ന് വിവരം ശേഖരിക്കണം എന്നാണ് സി. ദിവാകരൻ കമീഷനോട് പറഞ്ഞത്. ഇതാണ് രാഷ്​ട്രീയപാർട്ടികളുടെ നിലപാട്.

സംവരണം ഏർപ്പെടുത്തിയശേഷമുള്ള വസ്തുതകൾകൂടി പരിശോധിക്കുന്നത് നന്നാകും.

കേരളത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സർക്കാർ സ്കൂളുകളിലാണ് ഒ.ബി.സി വിഭാഗത്തിന് സംവരണ സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. ഇവിടെയാണ് ദാരിദ്ര്യത്തിെൻറ പേരിലുള്ള സംവരണവും നടപ്പാക്കിയിരിക്കുന്നത്. ഒ.ബി.സിക്ക് സർക്കാർ ​േക്വാട്ടയിൽ 28 ശതമാനമാണ് സംവരണം. 20 ശതമാനം പട്ടികജാതി-പട്ടികവർഗ സംവരണവുമാണ്. ആകെ സീറ്റിെൻറ 52 ശതമാനമാണ് ജനറൽ ​േക്വാട്ട. ആ നിലക്ക് ഇതിൽ 10 ശതമാനമാണ് മുന്നാക്കസംവരണത്തിന് അനുവദിക്കേണ്ടത്. ആകെ സീറ്റുകൾ 1,62,815. അതിെൻറ 52 ശതമാനം എന്നു പറയുന്നത് 84,664 സീറ്റുകളാണ്. ഇതിെൻറ 10 ശതമാനം എന്നാൽ 8466 സീറ്റുകൾ. എന്നാൽ, ഹയർ സെക്കൻഡറി മേഖലയിൽ സർക്കാർ മുന്നാക്ക സംവരണത്തിന് അനുവദിച്ചുനൽകിയത് 16,711 സീറ്റുകളാണ്. ഇത് ഗവ. സ്കൂളുകളിലെ മൊത്തം സീറ്റിെൻറയും 10 ശതമാനത്തിനു മേലെയാണ്. ഇത് തട്ടിപ്പും ചതിയും വഞ്ചനയുമാണെന്നാണ് മനസ്സിലാക്കേണ്ടത്.

ഇനി പ്രഫഷനൽ കോളജുകൾ നോക്കാം. കേരളത്തിൽ ആകെ 10 ഗവ. മെഡിക്കൽ കോളജുകളാണുള്ളത്. ആകെ സീറ്റുകൾ 1555. ഒ.ബി.സിക്ക് 30 ശതമാനം. എസ്.സി-എസ്.ടി വിഭാഗത്തിന് 10 ശതമാനം. കേന്ദ്രവിഹിതംകൂടി കഴിഞ്ഞുള്ള 1132 സീറ്റിൽ മാത്രമാണ് സംവരണം ബാധകമാകുക എന്നറിയണം. ആകെ 419 സീറ്റുകളാണ് സംവരണത്തിനുള്ളത്. അവസാനിക്കുന്ന 60 ശതമാനമാണ് ജനറൽ സീറ്റുകൾ. ഇതിൽ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിനു വേണ്ടത്. ഉത്തരവ് വന്നപ്പോൾ മൊത്തം സീറ്റിെൻറയും 10 ശതമാനം എടുത്തിരിക്കുന്നു. 130 സീറ്റ് മുന്നാക്ക സംവരണത്തിനു മാറ്റിവെച്ചു. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിന് ലഭിച്ചത് 93 സീറ്റ്. ജനസംഖ്യയിൽ 27 ശതമാനമുള്ള മുസ്​ലിംകൾക്കാകട്ടെ 84 സീറ്റുകളും. ഇതിൽനിന്നും വിവേചനം മനസ്സിലാക്കാം. ഈഴവ സമുദായത്തിലെ 1654 റാങ്കുള്ള കുട്ടിക്കാണ് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചത്. മുസ്​ലിം വിഭാഗത്തിൽ 1417ാം റാങ്കിനും പ്രവേശനം ലഭിച്ചു. പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിലെ 4492 റാങ്കുകാരന് പ്രവേശനം ലഭിച്ച സ്ഥാനത്ത് മുന്നാക്കത്തിലെ പാവപ്പെട്ട വിഭാഗത്തിലെ 8461ാം റാങ്കുകാരന് പഠനാവസരം ലഭിച്ചു. സംവരണം മൂലം മെറിറ്റ് നഷ്​ടപ്പെടും എന്നു വാദിച്ചവർ ഇതിനെങ്കിലും മറുപടി പറയണം. മെഡിക്കൽ കോളജ് പി.ജി സീറ്റുകളിലും ഇതുതന്നെയാണ് അവസ്ഥ. ആകെയുള്ള 849 സീറ്റുകളിൽ ഒാൾ ഇന്ത്യ ​േക്വാട്ടയായ 422 എണ്ണം കഴിച്ച് ബാക്കി 427 സീറ്റിലാണ് സംവരണം ബാധകമാകുന്നത്. ആകെ ഒമ്പതു ശതമാനമാണ് ഒ.ബി.സിക്കു ലഭിക്കുന്ന സംവരണം. ഈഴവ, തിയ്യ, ബില്ല വിഭാഗങ്ങൾക്ക് മൂന്നു ശതമാനവും മുസ്​ലിംകൾക്ക്​ രണ്ടു ശതമാനവും ബാക്കിയുള്ളവക്ക് നാലു ശതമാനവും. ഒ.ബി.സി വിഭാഗത്തിന് ആകെ 38 സീറ്റുകൾ ലഭിച്ചപ്പോൾ സവർണ സംവരണത്തി​െപട്ടവർക്ക് 31 സീറ്റുകൾ ലഭിച്ചു. ഇത് യഥാർഥ സംവരണ മാനദണ്ഡങ്ങളെ തകർക്കുന്ന കൊള്ളയാണ്.

ഉദ്യോഗമേഖലയിലേക്കും ഈ സംവരണതന്ത്രം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാറും ഉേദ്യാഗസ്ഥവൃന്ദവും അതിന് കൂട്ടുനിൽക്കുന്നു. സവർണ ജാതിസംവരണം ഭരണഘടനവിരുദ്ധമാണെന്ന് മണ്ഡൽ കേസിൽ സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. മുന്നാക്ക ജാതിസംവരണം ഉദ്യോഗമേഖലയിൽ ഏർപ്പെടുത്താനുള്ള നടപടികളിൽനിന്നു സർക്കാർ പിന്തിരിയണം. സുപ്രീംകോടതിയിൽ ഭരണഘടന ബെഞ്ച് പരിശോധിക്കുന്ന 103ാം ഭരണഘടന ഭേദഗതി നിയമം സംബന്ധിച്ച വിധി വരുന്നതുവരെയെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും തുടരാതിരിക്കാനുള്ള മാന്യതയെങ്കിലും സർക്കാർ കാണിക്കണം. കാതലായ വിഷയങ്ങളിൽ കള്ളത്തരം നടത്താൻ ഉപദേശകർ ശ്രമിക്കുന്ന കാര്യമെങ്കിലും മുഖ്യമന്ത്രി തിരിച്ചറിയണം.

(പിന്നാക്കസമുദായ വികസന വകുപ്പ് മുൻ ഡയറക്ടറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudfinancial reservationForward reservation
Next Story