സാമ്പ്രദായ സംഗീതത്തിെൻറ സ്വരവിശുദ്ധി
text_fieldsകലർപ്പില്ലാത്ത ശുദ്ധസംഗീതത്തിെൻറ ചാരുതയായിരുന്നു പാറശ്ശാല െപാന്നമ്മാൾ. േകരളത്തിലെ ഏറ്റവും തലമുതിർന്ന സംഗീജ്ഞയും സംഗീതഗുരുവുമായിരുന്നു ടീച്ചർ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ജനിച്ച അവർ കുട്ടിക്കാലം മുതലേ സംഗീതത്തിൽ പ്രാവീണ്യം തെളിയിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെയാണ് തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളജിൽ പഠിക്കണമെന്ന മോഹമുണ്ടായത്. അന്ന് വിഖ്യാത സംഗീതജ്ഞനും വാഗേയകാരനുമായ മുത്തയ്യാ ഭാഗവതരാണ് പ്രിൻസിപ്പൽ. അദ്ദേഹത്തെ വന്നുകണ്ട് പാടുകയും കുട്ടിയിലെ സംഗീത പ്രതിഭയെ അേദ്ദഹം അംഗീകരിക്കുകയും ചെയ്തേതാടെ വഴിതുറന്നു. മുത്തയ്യാ ഭാഗവതർ പോയശേഷം ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ പ്രിൻസിപ്പലായി വന്നു. അദ്ദേഹത്തിെൻറ കീഴിലായി തുടർന്നുള്ള പഠനം. അങ്ങനെ രണ്ടു മഹാരഥന്മാരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു.
കോഴ്സ് പൂർത്തിയാക്കിയശേഷം സ്കൂളിൽ സംഗീത അധ്യാപികയായി കുറച്ചുകാലം ജോലി ചെയ്തശേഷം സ്വാതിതിരുനാൾ കോളജിൽ തന്നെ അസി. പ്രഫസറായി നിയമനം ലഭിച്ചു. അന്ന് എെൻറ പിതാവ് പ്രഫ. എം. സുബ്രഹ്മണ്യശർമ അവിടെ വയലിൻ അധ്യാപകനായിരുന്നു. നാട്ടിലെ സദസ്സുകളിൽ മാത്രമൊതുങ്ങിനിന്ന െപാന്നമ്മാളിെൻറ സംഗീതത്തെ കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നതിൽ അദ്ദേഹവും പങ്കുവഹിച്ചു.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് പ്രിൻസിപ്പലായി റിട്ടയർ ചെയ്യുന്നതുവരെയും തുടർന്നും നിരവധി കച്ചേരികൾ അവതരിപ്പിച്ചിരുന്ന പൊന്നമ്മാൾ ടീച്ചർക്ക് ജീവിത സായന്തനത്തിലാണ് യഥാർഥ അംഗീകാരം ലഭിക്കുന്നത്. 2006ൽ അവരുടെ 82ാം വയസ്സിലാണ് തിരുവനന്തപുരത്തെ പ്രശസ്തമായ നവരാത്രി മണ്ഡപത്തിൽ പാടാൻ അവസരം ലഭിക്കുന്നത്. കവടിയാർ കൊട്ടാരത്തിലെ സംഗീതജ്ഞൻ കൂടിയായ പ്രിൻസ് രാമവർമയുടെ ക്ഷണപ്രകാരമായിരുന്നു ഇത്. നവരാത്രി മണ്ഡപത്തിെൻറ ചരിത്രത്തിൽ ഒരു വനിത പാടുന്നത് അന്നാദ്യമായിരുന്നു. ആ ചരിത്ര ദിവസത്തിൽ ഒപ്പമിരുന്ന് വയലിൻ വായിച്ചത് ഞാനായിരുന്നു.
തുടർന്നാണ് പ്രശസ്തമായ മദ്രാസ് മ്യൂസിക് അക്കാദമിയിലേക്ക് ടീച്ചർക്ക് ക്ഷണം ലഭിച്ചപ്പോഴും അവർക്കുവേണ്ടി വയലിൻ വായിക്കാൻ കഴിഞ്ഞു. തുടർന്ന് ചെെന്നെ, മൈസൂരു, ബംഗളൂരു തുടങ്ങി വിവിധ നഗരങ്ങളിലും ഇംഗ്ലണ്ടിലെ ലീവ്ലാൻഡ് ത്യാഗരാജ ഫെസ്റ്റിവലിലും പാടാൻ അവസരം ലഭിച്ചു. തുടർന്നാണ് പത്മശ്രീയും സ്വാതി പുരസ്കാരവും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവുമുൾപ്പെെട അംഗീകാരങ്ങൾ അവരെ തേടിവന്നത്.
90 പിന്നിട്ട ശേഷവും നിരവധി കേച്ചരികളിൽ പാടി. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ മൈസൂരുവിൽനിന്നും ബംഗളൂരുവിൽനിന്നുമുള്ള ക്ഷണങ്ങളൊക്കെ പിന്നീട് ഒഴിവാക്കുകയായിരുന്നു. അവസാനമായി രണ്ടുവർഷം മുമ്പാണ് നവരാത്രി മണ്ഡപത്തിൽ പാടിയത്. ശുദ്ധമായ സാമ്പ്രദായസംഗീതത്തിൽ ഒരുവിധത്തിലുള്ള കലർപ്പുകളും അനുവദിക്കാതെ തലമുറകൾക്ക് പകർന്നുനൽകാൻ ടീച്ചറെപ്പോലൊരാൾ ഉണ്ടായിരുന്നത് നമ്മൾ ജീവിക്കുന്ന തലമുറയുടെ ഭാഗ്യമായി വേണം കരുതാൻ.
(ആകാശവാണിയിലെ മുതിർന്ന സ്റ്റാഫ് ആർട്ടിസ്റ്റും യേശുദാസിെൻറ കച്ചേരികളിലെ സ്ഥിരം വയലിനിസ്റ്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.