Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇനിയൊരാൾ ഇതുപോലില്ല

ഇനിയൊരാൾ ഇതുപോലില്ല

text_fields
bookmark_border
ഇനിയൊരാൾ ഇതുപോലില്ല
cancel
camera_alt

കെ.പി. ശശി

52 വർഷത്തെ ഓർമകളാണ്​ ശശി​യുമായുള്ളത്​. ഒ​രേ വർഷമാണ്​ ഞങ്ങൾ ജനിച്ചത്​. 1970ൽ ഡൽഹിയിൽവെച്ചാണ്​ ആദ്യം കാണുന്നത്​. 82 മുതൽ ശശിയോടൊത്ത്​ പ്രവർത്തിക്കാൻ തുടങ്ങി. വ്യക്തിപരവും സാമൂഹികവും പ്രഫഷനലും ആയിരുന്നു ഞങ്ങൾ തമ്മിലെ ബന്ധം.

പല തലങ്ങളി​ലായി ഇഴചേർന്നുകിടക്കുന്ന സൗഹൃദം. ഒരുമിച്ച്​ ഒരുപാട്​ സ്വപ്​നങ്ങൾ കാണുകയും അതിലേക്ക്​ ഒരുപാട്​ യാത്രകൾ ചെയ്യുകയും ചെയ്തു. ഒടുവിൽ ഈ ക്രിസ്മസ്​ ദിനത്തിൽ ശശി പോയി. ബംഗളൂരുവിലെ സുഹൃത്തുക്കൾ ശശിയെക്കുറിച്ച്​ പറയുന്ന ഒരു തമാശയുണ്ട്​ -ദൈവം ശശിയെ സൃഷ്ടിച്ച ശേഷം ‘ഇനി ഇതുപോലെ വേറെ ആൾ വേണ്ട’എന്ന്​ തീരുമാനിച്ച്​ ആ മോൾഡ്​ ഉടച്ചുകളഞ്ഞു.

അത്രയും യുനീക്​ ആയ വ്യക്​തിത്വമായിരുന്നു ശശി. മികച്ച ഒരു കാർട്ടൂണിസ്റ്റ്​, ചലച്ചിത്രകാരൻ, ചിന്തകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ ഒക്കെ ആയിരുന്നു.

84 ലെ ഒരു സംഭവം ഓർമ വരുന്നു. ഞാനും ശശിയുംകൂടി ​അന്നത്തെ മധ്യപ്രദേശിൽ തൊഴിലാളി നേതാവായ ശങ്കർ ഗുഹ നിയോഗിയെ കാണാൻ ചെന്നിറങ്ങിയപ്പോഴാണ്​ അറിയുന്നത്​ അദ്ദേഹം തൊഴിൽ സമരത്തിൽ ജയിലിലാണെന്ന്​. ഉടനെ അദ്ദേഹത്തി​െൻറ സുഹൃത്തായ ഡോ. ബിനായക്​ സെന്നിനെ ചെന്നു​ കണ്ടു.

അദ്ദേഹത്തി​െൻറ ഹോസ്പിറ്റലിൽ തങ്ങാൻ മുറി അനുവദിക്കുകയും ചെയ്തു. ബംഗാൾ റായ്പുർ കോട്ടൺ മിൽസിൽ തൊഴിൽസമരം കൊടുമ്പിരികൊണ്ട സമയമായിരുന്നു അത്​. പൊലീസ്​ വെടിവെപ്പിൽ ഏഴ്​ തൊഴിലാളികൾ മരിച്ച സമരത്തിൽ പ്രതിഷേധിച്ചാണ്​ നിയോഗി ജയിലിലായത്​.

‘സമരത്തിലെ പൊലീസ്​ അതിക്രമത്തെ വിമർശിച്ച്​ ഒരു കാർട്ടൂൺ വേണമല്ലോ ശശീ’എന്ന്​ അന്നു​ രാത്രി ബിനായക്​ സെൻ ചോദിച്ചു. എനിക്ക്​ ഡ്രോയിങ്​ പേപ്പർ തരുമോ എന്ന്​ ചോദിച്ചു. കൈയോടെ ഗംഭീര കാർട്ടൂൺ വരച്ചുനൽകി. ആ കാർട്ടൂൺ ആയിരക്കണക്കിന്​ സീറോക്സ്​ അടിച്ചു. പിറ്റേന്ന്​ പോസ്റ്ററായി മുഴുവൻ ഇടങ്ങളിലും​ പതിക്കപ്പെട്ടു. അത്ര ശക്​തമായിരുന്നു ആ കാർട്ടൂൺ.

എനിക്ക്​ തോന്നുന്നത്​ പൊളിറ്റിക്കൽ കാർട്ടൂണിങ്ങിൽ ഇന്ത്യയിൽ പയനീയറിങ്​ ആയിരുന്നു ശശി. വെറും തമാശ ഉണ്ടാക്കുന്ന കാർട്ടൂണായിരുന്നില്ല; മറിച്ച്​ ചിന്തിപ്പിക്കുന്ന, അനീതികൾക്കെതിരെ എതിർപ്പറിയിക്കുന്ന ഒന്നായിരുന്നു. അതുപോലെ പോസ്റ്റ്​​ കാർഡ്​ കാർട്ടൂണുകൾ. ഇന്ത്യയിൽ ആരും പരീക്ഷിച്ചിട്ടില്ലാത്ത ആശയമാർഗം കൂടിയായിരുന്നു അത്​.

ഇന്ത്യയിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള ബുദ്ധിമുട്ട്​ ശശി പരിഹരിക്കാൻ ശ്രമിച്ചത്​ 80കളിലെ ചെറു കൂട്ടായ്മകളെയും വായനശാലകളെയും ഒന്നിച്ചുനിർത്തി സമാന്തര സിനിമ പ്രദർശനശാലകൾ ഉണ്ടാക്കിയായിരുന്നു. അത്​ വലിയ വിജയവും ആയി. 80കളിൽ ഉയർന്നുവന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ച്​ ശശി ഏറെ സംസാരിച്ചു.

ന്യൂ സോഷ്യൽ മൂവ്​മെന്‍റ്​സ്​ (എൻ.എസ്​.എം) എന്ന ആ പേര്​ തന്നെ കണ്ടെത്തിയത്​ ശശിയായിരുന്നു. പിന്നെ എല്ലാവരും ഉപയോഗിച്ചു തുടങ്ങി. മത്സ്യത്തൊഴിലാളി, പരിസ്ഥിതി, നർമദ... തുടങ്ങി തദ്ദേശവാസികളുടെ അതിജീവന സമരങ്ങൾക്കിട്ട പേരായിരുന്നു അത്​.

‘ലിവിങ് ഇൻ ഫിയർ’എന്നത്​ ഏലൂരിൽ വ്യവസായശാലയിൽനിന്നുള്ള രാസവാതക പ്രസരണത്തെത്തുടർന്ന്​ ഒരു ജനത രോഗഭീതിയിലായ സാഹചര്യം വിവരിക്കുന്ന ശശിയെടുത്ത ഡോക്യുമെന്‍ററി ആയിരുന്നു. ഒരുപക്ഷേ ഇതായിരിക്കും​ ഏഷ്യയിലെ ആദ്യ ന്യൂക്ലിയർവിരുദ്ധ സിനിമ.

ഭീതിയുടെ നിഴൽ എന്ന്​ മൊഴിമാറ്റം നടത്തി ഇത്​ കേരളമെമ്പാടും പ്രദർശിപ്പിച്ചു. സമാന ദുരിതം അനുഭവിക്കുന്ന മലേഷ്യയിലെ ഒരു ഫാക്ടറിയിലെ ​തൊഴിലാളികളിൽ ഈ ഡോക്യുമെന്‍ററി അവരുടെ ഭാഷയിലേക്ക്​ മൊഴിമാറ്റം ചെയ്ത്​ സത്യഗ്രഹം നടക്കുന്ന നൂറു ദിവസവും പ്രദർശിപ്പിച്ചിരുന്നു.

കേരളത്തിൽ പതിനായിരം പേരുടെ ഒപ്പുശേഖരണം നടത്തി അന്നത്തെ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്ക്​ അയച്ചുകൊടുക്കുകയും എം.പിമാരെ സിനിമ കാണിക്കുകയും ചെയ്തു. അവർ പാർലമെന്‍റിൽ വിഷയം ഉന്നയിച്ചു. റേഡിയേഷൻ ഹോട്ട്​സ്​പോട്ടുകൾ പഠിക്കാൻ പിന്നീട്​ കേന്ദ്ര സർക്കാർ പ്രത്യേക സമിതി രൂപവത്​കരിച്ചിരുന്നു.

നർമദ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ‘വാലി റഫ്യൂസസ്​ ടു ഡൈ’എന്ന ശശിയുടെ സിനിമ ഇറങ്ങുംവരെ സമരത്തിന്‍റെ മുദ്രാവാക്യം ശരിയായ പുനരധിവാസം എന്നതായിരുന്നു. ശശിയാണ്​ പാരിസ്ഥിതിക പ്രാധാന്യംകൂടി സമരത്തിന്‍റെ പ്രധാന മുദ്രാവാക്യമായി കൊണ്ടുവന്നത്​.

‘വാലി റഫ്യൂസസ്​ ടു ഡൈ’സിനിമ ആക്ടിവിസ്റ്റുകളുടെ ഇടപെടലിൽ ജാപ്പനീസ്​ സർക്കാറിനെ കാണിക്കുകയും അവർ പദ്ധതിയിൽനിന്ന്​ പിന്മാറുകയും ചെയ്​തു. സിനിമയെ സാമൂഹിക മാറ്റത്തിനുള്ള ഉപകരണമാക്കി മാറ്റാമെന്നത്​ ശശിയുടെ ആശയമായിരുന്നു. അതിനായി പരിശ്രമിക്കുകയും ചെയ്തു.

ഒരു വിഷയത്തിൽനിന്ന്​ അടുത്ത വിഷയത്തിലേക്ക്​ ചാടുകയായിരുന്നില്ല ശശി ചെയ്തത്​. സിനിമ ചിത്രീകരിച്ച്​ കഴിയുമ്പോഴാണ്​ സാമൂഹിക ഉത്തരവാദിത്തം തുടങ്ങുന്നതെന്ന പക്ഷക്കാരനായിരുന്നു അയാൾ. ഇടപെടുന്ന വിഷയത്തിൽ ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജനങ്ങൾക്കിടയിലായിരുന്നു. മഅ്​ദനിയുടെ തടങ്കൽ വിഷയമാക്കിയ ‘ഫാബ്രിക്കേറ്റഡ്​’ഏറെ ശ്രദ്ധേയമായിരുന്നു. ശശിയെ വേദനിപ്പിച്ച മനുഷ്യാവകാശ പ്രശ്നമായിരുന്നു മഅ്​ദനിയുടേത്​.

കൗണ്ടർ കറന്‍റ്​സ്​ എഡിറ്റർ ബിനു മാത്യു വിശേഷിപ്പിച്ച ‘ശശി ഓഫ്​ മെനി തിങ്​സ്​’എന്നത്​ കൃത്യമായ പ്രയോഗമാണ്​. ശശിയെ ഓരോരുത്തരും ഓർക്കുന്നത്​ വ്യത്യസ്ത തരത്തിലായിരിക്കും. മനുഷ്യസ്​നേഹി എന്നനിലയിൽ, സിനിമ പ്രവർത്തകർ എന്നനിലയിൽ... അങ്ങ​നെ പല അടരുകളായിരിക്കും ആ ബന്ധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoriesKP Sasi
News Summary - There is no one else like this
Next Story