തിരുവാതിര ഞാറ്റുവേലയും നക്ഷത്രവും
text_fieldsഈ വർഷത്തെ തിരുവാതിര ഞാറ്റുവേല വെള്ളിയാഴ്ച ആരംഭിക്കുകയാണ്. ഒരു പക്ഷേ, കേരളീയർക്കു മാത്രം അവകാശപ്പെടാവുന്ന പ്രകൃതിയുടെ കലണ്ടറാണ് ഞാറ്റുവേലകൾ. ഞാറ്റുവേല എന്നാൽ ഞായറിെൻറ വേല, ഞായർ സൂര്യനാണ് വേല എന്നാൽ വേള അതായത് സമയം. അശ്വതി മുതൽ രേവതി വരെയുള്ള 27 നാൾ നക്ഷത്രങ്ങളിൽ സൂര്യനെ ഏത് നക്ഷത്രത്തിെൻറ പശ്ചാത്തലത്തിലാണോ കാണുന്നത് ആ നക്ഷത്രത്തിെൻറ പേരിലായിരിക്കും ആ ഞാറ്റുവേല അറിയപ്പെടുക. ഞാറ്റുവേലകളിൽ ഏറ്റവും പ്രശസ്തമായത് തിരുവാതിര തന്നെ. പലതരം കൃഷികളും ആരംഭിക്കാൻ അനുകൂലമായ ഞാറ്റുവേലയാണിത്. കേരളത്തിൽ പൊതുവെ ഏറ്റവും നന്നായി മഴ കിട്ടുന്ന ഒരു ഞാറ്റുവേലയും ഇതു തന്നെ. ‘തിരുവാതിരയിൽ തിരിമുറിയാതെ മഴ’ എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. സാമൂഹ്യശാസ്ത്രപരമായി നോക്കുമ്പാൾ ഞാറ്റുവേലകൾ മുമ്പെങ്ങോ കഴിഞ്ഞുപോയ ഒരു കാർഷിക സംസ്കാരത്തിെൻറ ബാക്കിപത്രങ്ങളാണ്.
ചിലർ ജ്യോതിഷത്തിലെ അന്ധവിശ്വാസങ്ങളെ ഞാറ്റുവേലകളുടെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. പുതിയ തലമുറക്ക് ഞാറ്റുവേലകൾ ഏതാണ്ട് അന്യമാണ്. സമഗ്രമായി പ്രകൃതിയെ പഠിച്ച ഒരു ജനത നമുക്ക് മുമ്പ് ജീവിച്ചിരുന്നു. ദീർഘകാലത്തെ ആകാശനിരീക്ഷണത്തിലൂടെ അയനചലനങ്ങളും ഋതുഭേദങ്ങളും അവർ സൂക്ഷ്മമായി പഠിച്ച് വ്യക്തമായി വിലയിരുത്തി. സൂര്യചന്ദ്രന്മാരെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ടെലിസ്കോപ്പ് പോലുമില്ലാത്ത കാലത്ത് വെറും കണ്ണുകൊണ്ട് നിരീക്ഷിച്ചു.
വാനശാസ്ത്രത്തെ ഗണിതശാസ്ത്രത്തിെൻറ പശ്ചാത്തലത്തിൽ നോക്കിക്കണ്ടു.ഓരോ ഞാറ്റുവേലയിലും എങ്ങനെ കൃഷി ചെയ്യണമെന്നും എങ്ങനെ കാലികളെ വളർത്തണമെന്നും എങ്ങനെ കാലാവസ്ഥ പെരുമാറുമെന്നും അവർ പഠിച്ചിരുന്നു. കാലത്തിെൻറ കുത്തൊഴുക്കിൽ പലതും നഷ്ടപ്പെട്ടെങ്കിലും ഞാറ്റുവേലാ സങ്കൽപത്തിൽ നിന്ന് നമുക്കിനിയും പലതും പഠിക്കാനുണ്ട്. തിരുവാതിര നക്ഷത്രം മിഥുനരാശിയുടെ ഭാഗമാകയാൽ ഇത് മിഥുന മാസമാണേല്ലാ. എന്നാൽ, ധനുമാസത്തിൽ തിരുവാതിര നക്ഷത്രത്തിെൻറ പശ്ചാത്തലത്തിൽ ചന്ദ്രനെ കാണുമ്പോൾ നമുക്കത് ആേഘാഷമായ പൂതിരുവാതിരയാണ്. ജ്യോതിശാസ്ത്രപരമായി നോക്കുമ്പോൾ തിരുവാതിര ഓറിയോൺ എന്ന നക്ഷത്രഗണത്തിലെ ബെറ്റൽ ഗൂസ് എന്ന നക്ഷത്രമാണ്.
സൂര്യനേക്കാൾ അനേകമടങ്ങ് വലുപ്പമുള്ള തിരുവാതിര ഒരു ചുവന്ന മഹാഭീമനാണ്. ഏതു നിമിഷവും ഒരു സൂപ്പർ നോവയായി പൊട്ടിത്തെറിക്കാവുന്ന ഈ നക്ഷത്രം ഭൂമിയിൽനിന്ന് ഏതാണ്ട് 647 പ്രകാശ വർഷം അകലെയാണ്. ഇന്നു തന്നെ തിരുവാതിരപൊട്ടിത്തെറിച്ചാലും നാം ആ വിവരം അറിയുക 647 വർഷം കഴിഞ്ഞായിരിക്കും. വെറും കണ്ണുകൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും വലുപ്പം കൂടിയ നക്ഷത്രങ്ങളിലൊന്നാണ് തിരുവാതിര. ശരാശരി 13, 14 ദിവസമാണ് ഒരു ഞാറ്റുവേലയുടെ ദൈർഘ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.