മാഞ്ഞു പോയവർ
text_fieldsഹിന്ദു മതമൗലികവാദം ശക്തിപ്പെടുന്നത് പ്രമേയമാക്കി തയാറാക്കിയ ‘രാം കെ നാം’ ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി 1990 ഒക്ടോബർ 30 ന് ഞാനും സുഹൃത്ത് പർവേസ് മർവാനും അയോധ്യയിലെത്തി. 1949ൽ രാത്രിയുെട ഇരുട്ടിൽ മസ്ജിദിനകത്തുകയറി രാമപ്രതിഷ്ഠ സ്ഥാപിച്ച സംഘത്തിലൊരാളായ ഒരു സന്യാസിയുമായി അവിടെ ഞങ്ങൾ സംസാരിച്ചു.
മസ്ജിദിനകത്ത് ബിംബങ്ങൾ സ്ഥാപിച്ചത് അഭിമാനത്തോടെയാണ് മഹന്ത് ശാസ്ത്രിജി ഇപ്പോഴും ഓർക്കുന്നത്. തെൻറ പങ്ക് മറ്റുള്ളവർ മറന്നുപോയതിൽ മാത്രമായിരുന്നു അദ്ദേഹത്തിന് വേദന. മറുവശം സരയൂപാലം കടന്ന് അയോധ്യയുെട ഇരട്ട നഗരമായ ഫൈസാബാദിലേക്ക് ഞങ്ങൾ ചെന്നു.
അവിടെ ബാബരി മസ്ജിദിലെ പഴയ ഇമാമിനെയും മകനെയും കണ്ടുമുട്ടി.മസ്ജിദിനകത്ത് അതിക്രമിച്ചുകടന്ന സംഭവത്തിനുടൻ പൂർവ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും അടുത്ത വെള്ളിയാഴ്ച തന്നെ വീണ്ടും നമസ്കാരത്തിന് തുറന്നുനൽകുമെന്നും മജിസ്ട്രേറ്റ് ഉറപ്പുനൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. ‘‘ആ വെള്ളിയാഴ്ചക്കായി കാത്തിരിപ്പിലാണ്’’, ഇമാമിെൻറ മകൻ പറഞ്ഞു.
ബാബരി മസ്ജിദ്/രാമജന്മ ഭൂമിയിൽ കോടതി ചുമതലപ്പെടുത്തിയ പൂജാരി ലാൽദാസിനെയും ഞങ്ങൾ ചെന്നുകണ്ടു. ഹിന്ദുത്വയുടെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. മതത്തെ ദുരുപയോഗപ്പെടുത്തുന്ന ചിലർക്കായി മത സഹവർത്തിത്വം ബലികഴിക്കപ്പെടുന്നതിൽ ഉത്കണ്ഠ അദ്ദേഹത്തിെൻറ വാക്കുകളിൽ നിറഞ്ഞു.
1992 ഡിസംബർ ആറിന് ഹിന്ദുത്വ ശക്തികൾ മസ്ജിദ് നാമാവശേഷമാക്കി. ഫൈസാബാദിൽ ഞാൻ സംസാരിച്ച പ്രായം ചെന്ന ഇമാമും മകനും 1992 ഡിസംബർ ഏഴിന് കൊല്ലപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞ് ടൈംസ് ഒാഫ് ഇന്ത്യയുടെ ഉൾപ്പേജിലൊരിടത്ത് ‘വിവാദ പൂജാരി കൊല്ലപ്പെട്ട നിലയിൽ’ എന്ന വാർത്തയും കണ്ടു. നാടൻ തോക്കുപയോഗിച്ചായിരുന്നു പൂജാരി ലാൽദാസിനെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.