ഇടിമിന്നൽ -മുൻകരുതലുകൾ സ്വീകരിക്കാം
text_fieldsപ്രപഞ്ചത്തിലെ പ്രതിഭാസങ്ങളിൽ ഒന്നാണ് ഇടിമിന്നൽ, അന്തരീക്ഷത്തിലെ മേഘങ്ങളിൽനിന്നാണ് ഇതുണ്ടാകുന്നത്. മഴമേഘങ്ങൾ കൂടുതലുള്ള കാലങ്ങളിൽ മിന്നലിെൻറ ശക്തി കൂടുതലായതിനാൽ അവ താഴേക്ക് വരുന്നതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇടിമിന്നൽ മൂലമുണ്ടാകുന്നത് നിമിഷനേരത്തേക്കുള്ള വൻവൈദ്യുതി പ്രവാഹമാണ്. അന്തരീക്ഷത്തിൽ ഇടിമിന്നൽ ഏതവസരത്തിലും ഉണ്ടാകാം.
എങ്കിലും ഇടിമിന്നൽ കൂടുതലുണ്ടാകാൻ സാധ്യത ഉച്ചക്കുശേഷമുള്ള സമയത്താണ്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലായി കാണുന്നു. ഉയർന്ന മലനിരകളിലെ തുറസ്സായ സ്ഥലങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടാനിടയുണ്ട്. പ്രകൃതിശക്തികളെ മനുഷ്യന് വരുതിക്ക് നിർത്താനാവില്ല.
ശക്തമായ ഇടിമിന്നലുള്ള സമയങ്ങളിൽ ഉയർന്ന സ്ഥലങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കരുത്. മിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലൂടെ നടക്കാതിരിക്കുക. വള്ളത്തിൽ സഞ്ചരിക്കരുത്. പുഴയോരേത്താ നനഞ്ഞ മണ്ണിലോ നിൽക്കരുത്. മിന്നലുള്ള സമയങ്ങളിൽ പുഴകളിേലാ തോടുകളിലോ കുളിക്കുന്നത് ഒഴിവാക്കണം. തുറസ്സായ സ്ഥലത്ത് നിൽക്കുന്ന വൻമരങ്ങളുടെ ചുവട്ടിൽനിൽക്കുന്നത് ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് സമീപം വളരെ ഉയരത്തിൽ നിൽക്കുന്ന മരങ്ങളുണ്ടെങ്കിൽ അവയുടെ മുകൾഭാഗം മുറിച്ചുമാറ്റുക. ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ പാദങ്ങൾ ചേർത്തുെവച്ച് കുത്തിയിരിക്കുന്നത് ഗുണകരമാണ്. ഓടിമാറാൻ ശ്രമിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് മേൽക്കൂരയില്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലിനുള്ള സാധ്യതകൾ കാണുമ്പോൾതന്നെ കെട്ടിടത്തിലെ വൈദ്യുതിവിതരണ മെയിൻസ്വിച്ച് ഓഫാക്കി വിലപ്പെട്ട ഉപകരണങ്ങളുടെ പിൻ ഊരിയിടണം. കേബ്ൾ ടി.വി കണക്ഷൻ വിച്ഛേദിക്കണം. ലാൻഡ്ഫോൺ കണക്ഷൻ വിച്ഛേദിക്കുക. മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
സ്വിച്ച്ഓഫ് ആക്കുന്നത് നല്ലതാണ്. കൃഷിയിടങ്ങളിലോ മരത്തിനു ചുവട്ടിലോ കെട്ടിടത്തിനു പുറമെേയാ നിൽക്കുന്നത് ഒഴിവാക്കണം.വൈദ്യുതി തൂണുകൾക്കു ചുവട്ടിൽ നിൽക്കരുത്. കെട്ടിടത്തിനുള്ളിൽ മരംകൊണ്ടു നിർമിച്ചതോ പ്ലാസ്റ്റിക് നിർമിതമോ ആയ ഫർണിച്ചറുകളിൽ കാൽ തറയിൽ തൊടാതെ ഇരിക്കുന്നത് ഉചിതമാണ്. ചുവരുകളിൽ സ്പർശിച്ചിരിക്കുന്നതും ഒഴിവാക്കണം. ലോഹനിർമിതമായ പോസ്റ്റ്, ഗ്രിൽ, ഷീറ്റ് തുടങ്ങിയവയിൽക്കൂടി വൈദ്യുതി പ്രവഹിക്കാനിടയുള്ളതിനാൽ അവയിൽതൊട്ട് നിൽക്കരുത്.
ഇടിമിന്നലിൽനിന്ന് കെട്ടിടത്തിലെ വയറിങ്ങിലേക്ക് വൈദ്യുതി പ്രവഹിക്കുന്നതൊഴിവാക്കാൻ പവർപ്ലഗ് േസാക്കറ്റും പിന്നും ഉപയോഗിച്ച് ഒരു ക്രമീകരണമുണ്ടാക്കാം. ഇതിന് 700 രൂപേയാളം ചെലവുവരും. ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉള്ളപ്പോൾ വാഹനങ്ങളിലെ യാത്ര ഒഴിവാക്കി സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യുവാൻ ശ്രമിക്കുക. അത്യാവശ്യഘട്ടങ്ങളിൽ നൽേകണ്ട പ്രഥമശുശ്രൂഷ അറിഞ്ഞിരിക്കണം. മഴക്കാലത്ത് വൈദ്യുതിവിതരണ ലൈനുകളിൽ വ്യാപകമായി നാശനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം അവസരങ്ങളിൽ വൈദ്യുതി ബോർഡ് ജീവനക്കാരല്ലാത്തവരെക്കൊണ്ട് അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിക്കരുത്. മനുഷ്യജീവൻ വിലപ്പെട്ടതാണ്. ജീവിതം ഒരിക്കൽ മാത്രം. അലംഭാവവും അശ്രദ്ധയുംമൂലം അത് ഹോമിക്കപ്പെടരുത്.
(കടപ്പാട് ഉൗർജ സംരക്ഷണ സൊസൈറ്റി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.