ആത്മാഭിമാനം അപായപ്പെടുേമ്പാൾ അണിഞ്ഞൊരുങ്ങാനാവില്ല
text_fields1920 ആഗസ്റ്റ് 18ന് മൗലാനാ ഷൗക്കത്ത് അലിയുമൊത്ത് കോഴിക്കോട് െറയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഗാന്ധിജിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് ഇരുപതിനായിരത്തിലേറെ ജനങ്ങൾ പങ്കെടുത്ത ബഹുജന സമ്മേളനത്തിൽ മഹാത്മജി നടത്തിയ പ്രസംഗത്തിെൻറ ഒരു ഭാഗം പുനഃപ്രസിദ്ധീകരിക്കുന്നു. ഖിലാഫത്ത് മുന്നേറ്റത്തെ എന്തുകൊണ്ട് പിന്തുണക്കുന്നുവെന്ന് ഗാന്ധിജി വിശദമാക്കിയത് ഈ പ്രസംഗത്തിലാണ്. കെ. മാധവൻ നായർ ആയിരുന്നു പരിഭാഷകൻ.
നിങ്ങൾ നൽകിയ ഹൃദ്യമായ സ്വീകരണത്തിന് എെൻറ സഹോദരൻ ഷൗക്കത്ത് അലിക്കും എനിക്കും വേണ്ടി ഞാൻ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഞങ്ങളുടെ ഈ ദൗത്യത്തിെൻറ ഉദ്ദേശ്യം വിവരിക്കുന്നതിനുമുമ്പ് ഒരു വിവരം അറിയിക്കാനുണ്ട്. സിന്ധിൽ രാജദ്രോഹക്കുറ്റത്തിനു വിസ്തരിക്കപ്പെട്ടിരുന്ന പീർമുഹബൂബ് ഷായെ രണ്ടുകൊല്ലത്തെ വെറും തടവിന് ശിക്ഷിച്ചിരിക്കുന്നു. പീറിെൻറ മേൽ ആരോപിക്കപ്പെട്ട കുറ്റം എന്താണെന്ന് എനിക്ക് ശരിക്കറിഞ്ഞുകൂടാ. അദ്ദേഹം പറഞ്ഞതായി ആരോപിക്കപ്പെട്ടിട്ടുള്ള വാക്കുകൾ എപ്പോഴെങ്കിലും അദ്ദേഹം ഉച്ചരിച്ചിട്ടുണ്ടോ എന്നുമറിഞ്ഞുകൂടാ. എന്നാൽ, ഒരു കാര്യം എനിക്കറിയാം. പീർ സാഹിബ് കേസ് വാദിക്കാൻ ഒരുങ്ങിയില്ല. അദ്ദേഹം തനിക്കു നൽകിയ ശിക്ഷ തികഞ്ഞ നിസ്സംഗതയോടെ സ്വീകരിക്കുകയാണുണ്ടായത്. അത് എനിക്ക് ഹൃദയം നിറഞ്ഞ ആഹ്ലാദം ഉളവാക്കി.
കാരണം അനുയായികളുടെ മേൽ ഇത്ര കണ്ടു വമ്പിച്ച സ്വാധീനമുള്ള പീർ സാഹിബ് നാം തുടങ്ങിെവച്ച പ്രക്ഷോഭത്തിെൻറ ആന്തരാർഥം എന്താണെന്നു മനസ്സിലാക്കിയിരിക്കുന്നു. സർക്കാരിെൻറ അധികാരം ചെറുക്കുന്നതുകൊണ്ടു മാത്രം ഈ മഹത്തായ യത്നത്തിൽ വിജയം നേടാൻ പറ്റുമെന്ന് നാം പ്രതീക്ഷിക്കുന്നില്ല. നിസ്സഹകരണത്തിെൻറ ആന്തരാർഥം എന്തെന്നു മനസ്സിലാക്കാനൊത്താൽ നാം വിജയിക്കുക തന്നെ ചെയ്യും എന്നാണ് എെൻറ വിശ്വാസം. ബർമയുടെ ലഫ്റ്റനൻറ് ഗവർണർ തന്നെ പറഞ്ഞിട്ടുണ്ട്, ബ്രിട്ടൺ ഇന്ത്യയുടെ മേൽ ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്നത് ആയുധശക്തി കൊണ്ടല്ല, ജനങ്ങളുടെ സഹകരണത്തിെൻറ ശക്തികൊണ്ടാണ് എന്ന്. അറിഞ്ഞോ അറിയാതെയോ സർക്കാർ ജനങ്ങൾക്കെതിരായി ചെയ്യുന്ന തെറ്റുകൾ പരിഹരിക്കുന്നതിനുള്ള മാർഗം അങ്ങനെ ഗവർണർ തന്നെ നമുക്ക് പറഞ്ഞു തന്നിരിക്കുകയാണ്.
നാം സർക്കാറിനോട് എത്രത്തോളം സഹകരിക്കുകയും എത്രത്തോളം അവരെ പിൻതാങ്ങുകയും ചെയ്യുന്നുവോ അത്രത്തോളം നാം അവരുടെ കുറ്റങ്ങളിൽ പങ്കാളികളായിത്തീരുന്നു. സാധാരണ സാഹചര്യങ്ങളിൽ സർക്കാർ ചെയ്യുന്ന തെറ്റുകൾ പൊറുക്കുന്നതിന് പ്രഖ്യാപിതേച്ഛക്ക് എതിരായി സർക്കാർ കാണിക്കുന്ന തെറ്റ് വിവേകമുള്ള പൗരൻ ഒരിക്കലും പൊറുക്കുകയില്ല. ഇന്ത്യ ഗവൺമെൻറും ബ്രിട്ടീഷ് ഗവൺമെൻറും ഇന്ത്യയോട് ഇരട്ടത്തെറ്റ് കാണിച്ചിരിക്കുകയാണെന്ന് ഈ മഹാസമ്മേളനത്തിൽെവച്ച് പ്രഖ്യാപിക്കാൻ ഞാൻ ധൈര്യപ്പെടുന്നു. നാം ആത്മാഭിമാനമുള്ള ഒരു ജനതയാണെങ്കിൽ, നമ്മുടെ അന്തസ്സിനെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നമുക്ക് തന്നെ ബോധ്യമുണ്ടെങ്കിൽ, സർക്കാർ അടിച്ചേൽപിച്ചിരിക്കുന്ന ഈ ഇരട്ട അപമാനം സഹിക്കുന്നത് അന്യായവും അനുചിതവുമാണ്. നിസ്സഹായനായ തുർക്കി സുൽത്താെൻറ മേൽ കെട്ടിെവച്ചിരിക്കുന്ന സമാധാന ഉടമ്പടി രൂപപ്പെടുത്തുകയും അതിൽ മുഖ്യകക്ഷി ആയിത്തീരുകയും ചെയ്തിരിക്കുന്നതു നിമിത്തം ബ്രിട്ടീഷ് ഗവൺമെൻറ് സ്വന്തം സാമ്രാജ്യത്തിലെ മുസ്ലിം പൗരന്മാരുടെ വികാരങ്ങളെ മനഃപൂർവം വ്രണപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ മുസൽമാൻമാരെ ഇണക്കിക്കൊണ്ടു പോകേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയ സന്ദർഭത്തിൽ ഇന്നത്തെ പ്രധാനമന്ത്രി തെൻറ സഹപ്രവർത്തകരോട് ആലോചിച്ച് വ്യക്തമായി വാഗ്ദാനം നൽകിയിട്ടുണ്ടായിരുന്നു.
ഖിലാഫത്ത് പ്രശ്നം നന്നായി പഠിച്ചിട്ടുെണ്ടന്നാണ് എെൻറ അവകാശവാദം. ഖിലാഫത്ത് പ്രശ്നത്തെക്കുറിച്ചുള്ള മുസൽമാെൻറ വികാരം എന്താണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടിതാ വീണ്ടും ഞാൻ ഇവിടെെവച്ചു പ്രഖ്യാപിക്കുന്നു. ഖിലാഫത്ത് പ്രശ്നത്തിൽ സർക്കാർ മുസൽമാെൻറ വികാരങ്ങളെ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന്. ഇന്ത്യയിൽ മുസൽമാന്മാർ അങ്ങേയറ്റത്തെ മനോനിയന്ത്രണം പാലിച്ചിരുന്നില്ലെങ്കിൽ, നിസ്സഹകരണ ത്തിെൻറ സന്ദേശം അവർക്കു പറഞ്ഞുകൊടുത്തിരുന്നില്ലെങ്കിൽ, ആ സന്ദേശം അംഗീകരിക്കുന്നതിന് അവർ തയാറായിരുന്നില്ലെങ്കിൽ ഇവിടെ ഇതിനകം തന്നെ രക്തച്ചൊരിച്ചിലുണ്ടാകുമായിരുന്നു. മുസൽമാെൻറ ലക്ഷ്യപ്രാപ്തിക്ക് രക്തച്ചൊരിച്ചിൽ സഹായകമാവുകയില്ലെന്നു തീർച്ചയാണ്. എന്നാൽ, ഭിതനായ ഒരു മനുഷ്യൻ, വ്രണിതഹൃദയനായ ഒരു മനുഷ്യൻ, തെൻറ പ്രവൃത്തിയുടെ നൻമ തിൻമകളെക്കുറിച്ച് ചിന്തിക്കുകയില്ല. ഖിലാഫത്ത് പ്രശ്നത്തെക്കുറിച്ച് എനിക്ക് ഇത്രയുമാണ് പറയാനുള്ളത്.
സ്വദേശി പ്രസ്ഥാനത്തിെൻറ ഉദ്ദേശ്യം ഇന്ത്യയിലെ സ്ത്രീപുരുഷന്മാർക്ക് ത്യാഗം ചെയ്യുന്നതിനുള്ള കഴിവുണ്ടെന്നു പ്രകടമാക്കുകയാണ്; അല്ലാതെ സർക്കാരിെൻറ മേൽ സമ്മർദം ചെലുത്തുകയല്ല. ഇന്ത്യൻ ജനതയുടെ നാലിലൊന്നുവരുന്ന ഒരു വിഭാഗത്തിെൻറ മതം അപകടത്തിലാവുകയും ഇന്ത്യയുടെ ആത്മാഭിമാനം തന്നെ ആപത്തിനെ നേരിടുകയും ചെയ്യുമ്പോൾ നമുക്ക് ജപ്പാൻ വസ്ത്രങ്ങളും ഫ്രഞ്ചുവസ്ത്രങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങാൻ സാധിക്കുകയില്ല. ഇന്ത്യയിലെ പാവപ്പെട്ട നെയ്ത്തുകാർ, സ്വന്തം സഹോദരിമാർ നൂറ്റുണ്ടാക്കുന്ന നൂല് സ്വന്തം കുടിലുകളിൽ ഇരുന്ന് നെയ്ത് ഉണ്ടാക്കുന്ന വസ്ത്രങ്ങൾ മതി നമുക്ക് എന്ന് നമ്മൾ തീരുമാനിക്കണം.
ഈ ആദ്യഘട്ടത്തിൽ രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. ഒന്ന് പരിപൂർണമായ അക്രമരാഹിത്യം. അത് നിസ്സഹകരണത്തിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. രണ്ട് - കുറച്ച് ആത്മത്യാഗം, നിസ്സഹകരണത്തിെൻറ ഈ പരീക്ഷണത്തിൽകൂടി കടന്നുപോകുന്നതിനു വേണ്ടത ധൈര്യവും വിവേകവും ക്ഷമാശീലവും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രദാനം ചെയ്യുന്നതിന് ഞാൻ ഈശ്വരനോടു പ്രാർഥിക്കുന്നു. നിങ്ങൾ എനിക്കു നൽകിയ വമ്പിച്ച സ്വീകരണത്തിനും എെൻറ വാക്കുകൾ തികഞ്ഞ നിശ്ശബ്ദതയോടെ, അങ്ങേയറ്റത്തെ ക്ഷമയോടെ, കേട്ടുകൊണ്ടിരുന്നതിനും ഞാൻ നിങ്ങൾക്കു നന്ദിപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.