Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദൃ​​ശ്യ​​മാ​​കു​​ന്ന...

ദൃ​​ശ്യ​​മാ​​കു​​ന്ന ട്രാ​​ൻ​​സ്​​​െ​ജ​​ൻ​​ഡ​​ർ സ​​മൂ​​ഹം 

text_fields
bookmark_border
ദൃ​​ശ്യ​​മാ​​കു​​ന്ന ട്രാ​​ൻ​​സ്​​​െ​ജ​​ൻ​​ഡ​​ർ സ​​മൂ​​ഹം 
cancel

പൗ​​രാ​​വ​​കാ​​ശ​​ത്തിെ​​​ൻ​റ​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ത്തിെ​​ൻ​റ​​യും അ​​നു​​ഭ​​വ​​ലോ​​കം ട്രാ​​ൻ​​സ്​​​െ​ജ​​ൻ​​ഡ​​റി​​നു സ​​മ്മാ​​നി​​ക്കു​ന്ന​തി​ലും രാ​​ജ്യ​​ത്തി​​നു മാ​​തൃ​​ക​​യാ​​വു​​ക​​യാ​​ണ് കേ​​ര​​ളം.  ട്രാ​​ൻ​​സ്​െ​​​ജ​​ൻ​​ഡ​​ർ​​ന​​യ​വും പ്രാ​​യോ​​ഗി​​ക​പ​​ദ്ധ​​തി​​ക​ളും സം​സ്​​ഥാ​നം ആ​​വി​​ഷ്ക​​രി​​ച്ച് ന​​ട​​പ്പാ​​ക്കി​​വ​രു​ക​യാ​ണ്. ന​​മു​​ക്കി​​ട​​യി​​ൽ അ​​ദൃ​​ശ്യ​​രാ​​യി​​രു​​ന്ന ഒ​​രു വി​​ഭാ​​ഗം ഇ​​പ്പോ​​ൾ പ്ര​​ത്യ​​ക്ഷ​​രാ​​യി​​രി​​ക്കു​​ന്നു. പ​​രി​​ഹാ​​സ​​ങ്ങ​​ളും ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ഭ​​യ​​ന്ന് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു​​മു​​ന്നി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടാ​​തി​​രു​​ന്ന​​വ​​രും അ​​പ​​ക​​ർ​​ഷ​​ത​​കാ​​ര​​ണം മ​​റ​​ഞ്ഞി​​രു​​ന്ന​​വ​​രും ഇ​​ന്ന് കേ​​ര​​ള​​സ​​മൂ​​ഹ​​ത്തിെ​​ൻ​റ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി അ​​വ​​ർ​​ക്ക് ആ​​ത്്മാ​​ഭി​​മാ​​ന​​ബോ​​ധ​​ത്തോ​​ടെ സ​​മൂ​​ഹ​​ത്തി​​ൽ ജീ​​വി​​ക്കാ​​മെ​​ന്ന സ്​​​ഥി​​തി രൂ​​പ​​പ്പെ​​ടു​​ക​​യാ​​ണ്. 

സ്വ​​ത്വ​​വൈ​​വി​​ധ്യ​​ങ്ങ​​ൾ സാ​​മൂ​​ഹി​​ക യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. ജാ​​തി, മ​​തം, ഭാ​​ഷ തു​​ട​​ങ്ങി​​യ​​വ​​പോ​​ലെ​​ത​​ന്നെ ലിം​​ഗ​​പ​​ര​​മാ​​യ സ്വ​​ത്വ​​വും സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്നു. ഒ​​രാ​ളു​​ടെ വ്യ​​ക്​​​തി​​ത്വ​​രൂ​​പ​വ​ത്​​​ക​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന സാ​​മൂ​​ഹി​​ക​​വും രാ​ഷ്​​ട്രീ​യ​വും ജ​​നി​​ത​​ക​​വും ലിം​​ഗ​​പ​​ര​​വും മ​​റ്റു​​മാ​​യ നി​​ര​​വ​​ധി സ​​വി​​ശേ​​ഷ​​ത​​ക​​ളെ സ്വ​​ത്വം എ​​ന്നു​​പ​​റ​​യാം. അ​​താ​​യ​​ത് ഒ​​രു വ്യ​​ക​്​​തി​​യി​​ൽ​​ത​​ന്നെ ജാ​​തി, മ​​തം, ഭാ​​ഷ, ദേ​​ശം, ലിം​​ഗം തു​​ട​​ങ്ങി​​യ​​വ​​യെ ആ​​ധാ​​ര​​മാ​​ക്കി വി​​വി​​ധ സ്വ​​ത്വ​​ങ്ങ​​ൾ ഉ​​ണ്ട്. അ​ങ്ങ​നെ​യു​​ള്ള​​പ്പോ​​ൾ സ​​മൂ​​ഹ​​ത്തി​​ൽ സ്വ​​ത്വ​​വൈ​​വി​​ധ്യ​​ങ്ങ​​ൾ നി​​ര​​വ​​ധി​​യു​​ണ്ടാ​​വു​​മ​​ല്ലോ. ഈ ​വൈ​​വി​​ധ്യ​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​താ​​ണ് ബ​​ഹു​​സ്വ​​ര​​ത. അ​​ത​​ത്​ സ്വ​​ത്വം വെ​​ളി​​പ്പെ​​ടു​​ത്തി​​ത്ത​​ന്നെ ആ​​ത്യ​​ന്തി​​ക​​മാ​​യി മ​​നു​​ഷ്യ​നാ​യി ജീ​​വി​​ക്കാ​​ൻ ക​​ഴി​​യ​​ണം. സ്വ​​ത്വ​​വൈ​​വി​​ധ്യ​​ങ്ങ​​ൾ നി​​ല​​നി​​ർ​​ത്തി​ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കാ​​ൻ ക​​ഴി​​യ​​ണ​മെ​ന്ന​താ​ണ്​ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന മു​​ന്നോ​​ട്ടു​വെ​ക്കു​​ന്ന ​ആ​​ശ​​യം. ഭ​​ര​​ണ​​ഘ​​ട​​ന​​ത​​ന്നെ വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത്ത് സ്വ​​ത്വ​​വൈ​​വി​​ധ്യ​​ങ്ങ​​ളി​​ലൂ​​ന്നി​​യ ബ​​ഹു​​സ്വ​​ര​​ത​​യും അ​​തി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ മാ​​ന​​വി​​ക​​ത​​യും സം​​ര​​ക്ഷി​​ക്കു​​ക​​യെ​​ന്ന​​ത് ഇ​​ന്ത്യ​ക്കാ​രു​ടെ പ്ര​​ഥ​​മ ക​​ട​​മ​​യാ​​യി മാ​​റു​​ന്നു.

 ജീ​​വ​​നും ജീ​​വി​​ത​​ത്തി​​നും പ്ര​​തി​​സ​​ന്ധി സൃ​​ഷ്​​​ടി​​ക്കു​​ന്ന സാ​​മൂ​​ഹി​​കാ​​വ​​സ്​​​ഥ​​യി​​ൽ വ്യ​​ക​്​​തി​​യും സ​​മൂ​​ഹ​​വും സ്വ​​ത്വം മ​​റ​​ച്ചു​​വെ​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​വു​​ന്നു. ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ലെ ജാ​​തി​​യു​​ടെ കാ​​ര്യം നോ​​ക്കു​​ക. അ​​ഭി​​മാ​​ന–​​അ​​പ​​മാ​​ന​​ബോ​​ധ​​ങ്ങ​​ൾ എ​​ല്ലാ ജാ​​തി​​യെ​​യും ഒ​​രു​​പോ​​ലെ​​യ​​ല്ല ബാ​​ധി​​ക്കു​​ന്ന​​ത്. മേ​​ൽ–​​കീ​​ഴ്വി​​വേ​​ച​​ന​​ങ്ങ​​ൾ ജാ​​തി​​യി​​ലെ​​ന്ന​​പോ​​ലെ മ​​റ്റു ​സ്വ​​ത്വ​​ങ്ങ​​ളി​​ലും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി അ​​ത് പാ​​ടി​​ല്ലാ​​ത്ത​​താ​​ണ്. 

സ്​​​ഥി​​തി​​സ​​മ​​ത്വ​​വും സാ​​മൂ​​ഹി​ക​​നീ​​തി​​യും ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ലു​​ള്ള ജ​​നാ​​ധി​​പ​​ത്യ​​സ​​മൂ​​ഹ​​ത്തി​​ൽ തു​​ട​​രാ​​ൻ പാ​​ടി​​ല്ലാ​​ത്ത വി​​വി​​ധ വി​​വേ​​ച​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാ​ണ്​ ലിം​​ഗ​​വി​​വേ​​ച​​നം. സ്​​​ത്രീ–​​പു​​രു​​ഷ​​സ​​മ​​ത്വ​​ത്തെ​​ക്കു​​റി​​ച്ചും സ്​​​ത്രീ​​ക​​ൾ നേ​​രി​​ടു​​ന്ന വി​​വേ​​ച​​ന​​ത്തെ​​യും അ​​ടി​​മ​​ത്ത​​ത്തെ​​യും കു​​റി​​ച്ചു​​മു​​ള്ള ച​​ർ​​ച്ച​​ക​​ൾ സ​​ജീ​​വ​​മാ​​ണ്. യാ​​ഥാ​​സ്​​​ഥി​​തി​​ക കീ​​ഴ്വ​​ഴ​​ക്ക​​ങ്ങ​​ളാ​​ണ് സ്​​​ത്രീ​​സ​​മൂ​​ഹ​​ത്തിെ​​ൻ​റ ര​​ണ്ടാം​​ത​​രം പൗ​​ര​​ത്വം സ്​​​ഥാ​​പി​​ക്കാ​​നാ​​യി പൊ​​തു​​സ​​മൂ​​ഹം തു​​ട​​ർ​​ന്നു​​വ​​രു​​ന്ന​​ത്. ഭ​​ര​​ണ​​ഘ​​ട​​നാ​​മൂ​​ല്യ​​ങ്ങ​​ളു​​ടെ മേ​​ന്മ​​യെ​​ക്കു​​റി​​ച്ച് ആ​​വേ​​ശ​​ത്തോ​​ടെ വാ​​ചാ​​ല​​രാ​​വു​​ന്ന​​വ​​രി​​ലും ഈ ​​യാ​​ഥാ​​സ്​​​ഥി​​തി​​ക​​ത്വം പ്ര​​ബ​​ല​​മാ​​ണ്. സ്​​​ത്രീ–​​പു​​രു​​ഷ​​ൻ എ​​ന്നീ ര​​ണ്ട് ലിം​​ഗ​​സ്വ​​ത്വ​​ങ്ങ​​ൾ​​പോ​​ലെ പ്ര​​ധാ​​ന​​മാ​​ണ് ട്രാ​​ൻ​​സ്​​​െ​ജ​​ൻ​​ഡ​​ർ. ലിം​​ഗ​​പ​​ര​​മാ​​യ സ്വ​​ത്വ​​ത്തി​​ൽ ച​​കി​​ത​​വും അ​​പ​​ക​​ർ​​ഷ​​ഭ​​രി​​ത​​വു​​മാ​​യ അ​​വ​​സ്​​​ഥ അ​​നു​​ഭ​​വി​​ച്ച് ജീ​​വി​​ക്കു​​ന്ന ഒ​​രു വി​​ഭാ​​ഗ​​മാ​​ണി​​വ​​ർ. ആ​​ൺ–​​പെ​​ൺ എ​​ന്നീ ര​​ണ്ട് ലിം​​ഗ​​സ്വ​​ത്വ​​ങ്ങ​​ൾ മാ​​ത്രം അം​​ഗീ​​ക​​രി​​ച്ചു​​വ​​രു​​ന്ന സ​​മൂ​​ഹ​​ത്തി​​നു​​മു​​ന്നി​​ൽ മ​​റ്റൊ​​രു ലിം​​ഗ​​സ്വ​​ത്വം നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക്ക് നൂ​​റ്റാ​​ണ്ടു​​ക​​ളു​​ടെ ച​​രി​​ത്ര​​മു​​ണ്ട്. 

ഭി​​ന്ന​​ലൈം​​ഗി​​ക​ർ, ഭി​​ന്ന​​ലിം​​ഗ​​ക്കാ​​ർ, മൂ​​ന്നാം​​ലിം​​ഗ​​ക്കാ​​ർ തു​​ട​​ങ്ങി​​യ പേ​​രു​​ക​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു വി​​ഭാ​​ഗ​​മാ​​ണ് ട്രാ​​ൻ​​സ്​​െ​​ജ​​ൻ​​ഡ​​ർ. യ​​ഥാ​​ർ​ഥ​​ത്തി​​ൽ ഈ ​​പ്ര​​യോ​​ഗ​​ങ്ങ​​ളൊ​​ന്നും ത​​ന്നെ ശ​​രി​​യാ​​യ അ​​ർ​ഥ​​വി​​നി​​മ​​യം സാ​​ധ്യ​​മാ​​ക്കു​​ന്നി​​ല്ല. ‘ഭി​​ന്നം’ എ​​ന്ന പ്ര​​യോ​​ഗ​​ത്തി​​ന് വ്യ​​ത്യ​​സ്​​​തം എ​​ന്ന് അ​​ർ​​ഥ​​മു​​ണ്ട്. എ​​ന്തി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്​​​ത​​മാ​​യ ലൈം​​ഗി​​ക​​ത​​യും ലിം​​ഗ​​ത്വ​​വു​​മാ​​ണ് ഭി​​ന്ന​​ലിം​​ഗ​​ക്കാ​​ർ എ​​ന്ന​​തു​​കൊ​​ണ്ടു​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് എ​​ന്ന അ​​വ്യ​​ക്​​​ത​​ത ആ ​​പ്ര​​യോ​​ഗ​​ത്തി​​ലു​​ണ്ട്. നി​​ല​​വി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത് ആ​​ൺ–​​പെ​​ൺ ലിം​​ഗ​​ത്വ​​മാ​​ണ് എ​​ന്ന​​തു​​കൊ​​ണ്ട് മ​​റ്റു​​ള്ള​​വ അ​​തി​​നെ ആ​​ധാ​​ര​​മാ​​ക്കി നി​​ർ​​ണയി​​ക്ക​​ണ​​മെ​​ന്നു പ​​റ​​യാ​​നാ​​വി​​ല്ല. 
മൂ​​ന്നാം​​ലിം​​ഗ​​ക്കാ​​ർ എ​​ന്ന​​താ​​വ​​ട്ടെ, ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​യ പ്ര​​യോ​​ഗ​​മാ​​ണ്. അ​​വി​​ടെ ഒ​ന്നും ര​ണ്ടും സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ ആ​​ര് എ​​ന്ന ചോ​​ദ്യം പ്ര​​സ​ക്​​​ത​​മാ​​കും. അ​​റ​​വാ​​ണി, ഹി​​ജ​​ഡ തു​​ട​​ങ്ങി​​യ പ്ര​​യോ​​ഗ​​ങ്ങ​​ൾ ഇ​​ന്ത്യ​​യു​​ടെ വി​​വി​​ധ ​ഭാ​​ഗ​​ങ്ങ​​ളി​ലു​​ണ്ട്. മ​​ല​​യാ​​ള​​ത്തി​​ൽ അ​​ടു​​ത്ത​​കാ​​ല​​ത്തു​​മാ​​ത്ര​​മാ​​ണ് ട്രാ​​ൻ​​സ്​​​െ​ജ​​ൻ​​ഡ​​ർ മു​​ഖ്യ​​ധാ​​രാ ച​​ർ​​ച്ച​​യു​​ടെ ഭാ​​ഗ​​മാ​​യ​​ത്. 

ആ​​ൺ–​​പെ​​ൺ എ​​ന്നീ ര​​ണ്ടു ലിം​​ഗ​​ത്വ​​ങ്ങ​​ൾ മാ​​ത്രം ക​​ണ്ടും കേ​​ട്ടും ശീ​​ലി​​ച്ചു​​വ​​ന്ന കേ​​ര​​ളീ​​യ​​ർ​​ക്ക് ഇ​​പ്പോ​​ഴും ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലാ​​ത്ത വി​​ഭാ​​ഗ​​മാ​​ണി​​ത്. ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നു ക​​രു​​തി യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ ഇ​​ല്ലാ​​തെ​​യാ​​വു​​ന്നി​​ല്ല. സാ​​മൂ​​ഹി​​ക​​മാ​​യ വൈ​​വി​​ധ്യ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കു​​ന്ന അ​​തേ യു​​ക്​​​തി​​ത​​ന്നെ​​യാ​​ണ് ട്രാ​​ൻ​​സ്​​െ​ജ​​ൻ​​ഡ​​ർ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ന്ന തി​​രി​​ച്ച​​റി​​വി​​ലേ​​ക്കും ന​​യി​​ക്കേ​​ണ്ട​​ത്.

ലിം​​ഗ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന​​തി​​ൽ വ്യ​​വ​​സ്​​​ഥാ​​പി​​ത​​മാ​​യ സ​​മ്പ്ര​​ദാ​​യ​​ങ്ങ​​ളു​ണ്ട്.  ഒ​​രു കു​​ഞ്ഞി​​െൻറ ബാ​​ഹ്യ​​ശ​​രീ​​ര​​ത്തി​​െൻറ സ്വ​​ഭാ​​വ​​മാ​​ണ് ലിം​​ഗ​​നി​​ർ​ണ​​യ​​ത്തി​​ന് ആ​​ധാ​​രം. അ​​ത​​നു​​സ​​രി​​ച്ച് ആ​ൺ അ​​ല്ലെ​​ങ്കി​​ൽ പെ​​ണ്ണ് എ​​ന്ന് നി​​ർ​​ണ​​യി​​ക്കു​​ന്നു. ആ​​ണിെ​​ൻ​റ​​യും പെ​​ണ്ണിെ​​ൻ​റ​​യും ബാ​​ഹ്യ​​ശ​​രീ​​ര​​സ്വ​​ഭാ​​വ​​മു​​ള്ള കു​​ഞ്ഞു​​ങ്ങ​​ളെ സൗ​​ക​​ര്യ​​പൂ​​ർ​വം ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ടോ അ​​വ​​രെ​​യും ആ​​ണ് അ​​ല്ലെ​​ങ്കി​​ൽ പെ​​ണ്ണ് എ​​ന്ന് നി​​ർ​ണ​യി​​ച്ചു​​കൊ​​ണ്ടോ ഇ​​ത​​ര​​ലിം​​ഗ​​സ്വ​​ത്വ​​ങ്ങ​​ളെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​ണ് പി​​ന്തു​​ട​​ർ​​ന്നു​​വ​​രു​​ന്ന രീ​​തി. ഒ​​രു കു​​ഞ്ഞിെ​​ൻ​റ വ​​ള​​ർ​​ച്ച​​യി​​ലു​​ണ്ടാ​​കു​​ന്ന ബാ​​ഹ്യ​​ശ​​രീ​​ര​​മാ​​റ്റ​​ങ്ങ​​ളോ ശാ​​രീ​​രി​​ക അ​​വ​​യ​​വ​​ങ്ങ​​ൾ​​ക്ക​​പ്പു​​റം േക്രാ​​മ​​സോ​​മു​​ക​​ൾ, ഹോ​​ർ​​മോ​​ണു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യി​​ൽ സം​​ഭ​​വി​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ളോ പ​​രി​​ഗ​​ണി​​ച്ച് ജ​​നി​​ക്കു​​മ്പോ​​ൾ നി​​ർ​​ണ​​യി​​ക്കു​​ന്ന ലിം​​ഗ​​ത്വ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ സ​​മൂ​​ഹം ത​​യാ​​റാ​​വു​​ന്നി​​ല്ല. അ​​താ​​ണ് ട്രാ​​ൻ​​സ്​​​െ​ജ​​ൻ​​ഡ​​ർ വി​​ഭാ​​ഗം നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി.
ആ​​ൺ​​ശ​​രീ​​ര​​വും പെ​​ണ്ണിെ​​ൻ​റ മ​ന​​സ്സു​മു​​ള്ള​​വ​​രും പെ​​ൺ​​ശ​​രീ​​ര​​വും ആ​​ണിെ​​ൻ​റ മ​​ന​സ്സു​മു​​ള്ള​​വ​രാ​​ണ് ട്രാ​​ൻ​​സ്​െ​​​ജ​​ൻ​​ഡ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. പെ​​രു​​മാ​​റ്റ​​രീ​​തി​​യി​​ലൂ​​ടെ​​യും ശാ​​രീ​​രി​​ക​​ചേ​​ഷ്​​​ട​​ക​​ളി​​ലൂ​​ടെ​​യും തി​​രി​​ച്ച​​റി​​യ​​പ്പെ​​ടു​ന്ന​തോ​​ടെ അ​​വ​​ർ വെ​​ല്ലു​​വി​​ളി നേ​​രി​​ടാ​​ൻ തു​​ട​​ങ്ങു​​ന്നു. കു​​ടും​​ബം, സു​​ഹൃ​​ത്തു​​ക്ക​​ൾ, അ​​ധ്യാ​​പ​​ക​​ർ തു​​ട​​ങ്ങി നി​​ര​​ന്ത​​രം ബ​​ന്ധ​​പ്പെ​​ടു​​ന്ന എ​​ല്ലാ ഇ​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും തി​​ക്​​​താ​​നു​​ഭ​​വ​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​രു​​ന്ന​​തോ​​ടെ അ​​ദൃ​​ശ്യ​​രാ​​യി​ മാ​​റാ​​ൻ അ​​വ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​വു​​ന്നു. അ​​ദൃ​​ശ്യ​​രാ​​വു​​ന്നു എ​​ന്ന​​തി​​ന​​ർ​ഥം അ​​വ​​ർ നി​​ല​​നി​​ൽ​​ക്കു​​ന്നി​​ല്ല എ​​ന്ന​​ല്ല. ക്രി​​മി​​ന​​ലു​​ക​​ളും സാ​​മൂ​ഹി​ക​വി​​രു​​ദ്ധ​​രു​​മാ​​യി മു​​ദ്ര​​കു​​ത്ത​​പ്പെ​​ടു​​ക​​യും ക​​പ​​ട​​സ​​ദാ​​ചാ​​ര​​ത്തി​​െൻറ ലൈം​​ഗി​​ക​​തൃ​​ഷ്ണ ശ​​മി​​പ്പി​​ക്കു​​ന്ന​ വി​​ഭാ​​ഗ​​മാ​​യി മാ​​റാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​വു​​ക​​യും ചെ​​യ്യു​​ന്ന​​വ​​രാ​​ണ് ട്രാ​​ൻ​​സ്​​െ​​ജ​​ൻ​​ഡ​​ർ വി​​ഭാ​​ഗം.

ഇ​​ന്ത്യ​​ൻ​​പൗ​​ര​​രെ​​ന്ന നി​​ല​​യി​​ൽ ട്രാ​​ൻ​​സ്​െ​​​ജ​​ൻ​​ഡ​​ർ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ത്തി​​ന് അ​​ർ​​ഹ​​രാ​​ണെ​​ന്ന വി​​ധി 2009ൽ ​​ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച​​തോ​​ടെ​​യാ​​ണ് ട്രാ​​ൻ​​സ്​​​ജ​​ൻ​​ഡ​​ർ ഇ​​ന്ത്യ​​ൻ​​സ​​മൂ​​ഹ​​ത്തി​​ൽ ച​​ർ​​ച്ച​​യാ​​വു​​ന്ന​​ത്. സ്വ​​വ​​ർ​​ഗ​​ലൈം​​ഗി​​ക​​ത അ​​ട​​ക്ക​​മു​​ള്ള വ്യ​​ത്യ​​സ്​​​ത ലൈം​​ഗി​​ക​​ത ക്രി​​മി​​ന​​ൽ കു​​റ്റ​​മാ​​ണെ​​ന്ന് സ്​​​ഥാ​​പി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ​ശി​​ക്ഷാ​​നി​​യ​​മ​​ത്തി​​ലെ ഐ.​പി.​സി 377ാം ​വ​​കു​​പ്പ് അ​​ന്ന് ഹൈ​​േ​കാ​​ട​​തി റ​​ദ്ദാ​​ക്കി. 1861ൽ ​​ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​കാ​​ല​​ത്ത് നി​​ല​​വി​​ൽ​വ​​ന്ന​​താ​​ണ് ഐ.​​പി.​സി 377. ​എ​​ന്നാ​​ൽ 2013ൽ ​​സു​​പ്രീം​​കോ​​ട​​തി, ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി​​യു​​ടെ വി​​ധി റ​​ദ്ദാ​​ക്കി. ഇ​​ന്ത്യ​​ൻ ശി​​ക്ഷാ​​നി​​യ​​മ​​ത്തി​​ലെ ഒ​​രു വ​​കു​​പ്പ് റ​​ദ്ദാ​​ക്കേ​​ണ്ട​​ത് കോ​​ട​​തി​​യ​​ല്ല, ഇ​​ന്ത്യ​​ൻ പാ​​ർ​​ല​​മെ​​ൻ​റാ​​ണ് എ​​ന്ന് സു​​പ്രീം​​കോ​​ട​​തി പ​​റ​​ഞ്ഞു. 2014 ഏ​​പ്രി​​ലി​​ൽ ട്രാ​​ൻ​​സ്​െ​​​ജ​​ൻ​​ഡ​​റിെ​​ൻ​റ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന നി​​രീ​​ക്ഷ​​ണം സു​​പ്രീം​​കോ​​ട​​തി ന​​ട​​ത്തി. 

2017 ആ​​ഗ​സ്​​റ്റി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ മ​​റ്റൊ​​രു നി​​രീ​​ക്ഷ​​ണ​​വും സു​​പ്രീം​​കോ​​ട​​തി ന​​ട​​ത്തി. സ്വ​​കാ​​ര്യ​​ത മൗ​​ലി​​കാ​​വ​​കാ​​ശ​​മാ​​ണെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞു. വ്യ​​ത്യ​​സ്​​​ത ലൈം​​ഗി​​ക താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ മൗ​​ലി​​കാ​​വ​​കാ​​ശ​​ത്തി​​ൽ​​പെ​​ടു​​ന്ന​​താ​​ണെ​​ന്നും അ​​തു​​കൊ​​ണ്ട് വ്യ​​ത്യ​​സ്​​​ത​ ലിം​​ഗ​​സ്വ​​ത്വ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​രീ​​ക്ഷി​​ക്കു​​ന്നു. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​നു​​ച്ഛേ​​ദം 14, 15, 21 എ​​ന്നി​​വ ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ടാ​​ണ്  കോ​​ട​​തി ഈ ​​നി​​രീ​​ക്ഷ​​ണം മു​​ന്നോ​​ട്ടു​​െ​വ​​ച്ച​​ത്. തു​​ല്യ​​ത എ​​ന്ന​​ത് ഓ​​രോ വ്യ​​ക്​​​തി​​യു​​ടെ​​യും സ്വ​​ത്വ​​ത്തിെ​​ൻ​റ തു​​ല്യ​​ത കൂ​​ടി​​യാ​​ണ് എ​​ന്നും വി​​വേ​​ച​​ന​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ച്ച് തു​​ല്യ​​ത ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും സു​​പ്രീം​​കോ​​ട​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

2016ൽ ​​ട്രാ​​ൻ​​സ്​​െ​​​ജ​​ൻ​​ഡ​​ർ ബി​​ൽ ലോ​​ക്സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. സ​​ബ്ജ​​ക്ട് ക​​മ്മി​​റ്റി​​യു​​ടെ പ​​രി​​ഗ​​ണ​​ന​ക്കു​​വി​​ട്ട ബി​ൽ പാ​​ർ​​ല​​മെ​​ൻ​റി​​ൽ ശീ​​ത​​കാ​​ല സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. ഭ​​ര​​ണ​​ഘ​​ട​​ന​​പ​​ര​​മാ​​യ എ​​ല്ലാ അ​​വ​​കാ​​ശ​​ങ്ങ​​ളും അ​​നു​​ഭ​​വി​​ക്കാ​​ൻ ഇ​​ന്ത്യ​​യി​​ലെ എ​​ല്ലാ പൗ​​ര​​ർ​​ക്കും ഒ​​രു​​പോ​​ലെ സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ടാ​​വ​​ണം. 

സ്വാ​​ത​​ന്ത്ര്യം ഭ​​ര​​ണ​​കൂ​​ട​​ത്തിെ​​ൻ​റ ഔ​​ദാ​​ര്യ​​മ​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വ് അ​​വ​​കാ​​ശ​​ബോ​​ധ​​ത്തി​​​െൻറ ആ​​ദ്യ​​പാ​​ഠം കൂ​​ടി​​യാ​​ണ്. അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ടു​​ന്ന സ്വാ​​ത​​ന്ത്ര്യ​​ത്തെ​​ക്കു​​റി​​ച്ച് തി​​രി​​ച്ച​​റി​​ഞ്ഞ് മു​​ന്നോ​​ട്ടു​​വ​​രു​​ന്ന സ​​മൂ​​ഹ​​ങ്ങ​​ളാ​​ണ് വി​​മോ​​ച​​ന​​ത്തി​​െൻറ ആ​​ഹ്ലാ​​ദം അ​​നു​​ഭ​​വി​​ച്ചി​​ട്ടു​​ള്ള​​ത്. ട്രാ​​ൻ​​സ്​െ​​​ജ​​ൻ​​ഡ​​ർ സ​​മൂ​​ഹ​​ത്തോ​​ടൊ​​പ്പം പൊ​​തു​​സ​​മൂ​​ഹ​​വും ഈ ​​തി​​രി​​ച്ച​​റി​​വ് ആ​​ർ​ജി​​ക്കേ​​ണ്ട​​തു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​ന​​പ​​ര​​മാ​​യ പൗ​​രാ​​വ​​കാ​​ശം സം​​ര​​ക്ഷി​​ക്കു​​ക​​യെ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്തം പാ​​ർ​​ല​​മ​​െൻറ്​ എ​​ന്ന ജ​​നാ​​ധി​​പ​​ത്യ​​സം​​വി​​ധാ​​നം നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കാം.

(സം​സ്​​ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്​​ട​റാ​ണ്​ ലേ​ഖി​ക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articletransgendersmalayalam news
News Summary - Transgenders - Article
Next Story