Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightേട്രാളിങ്​ നിരോധനം:...

േട്രാളിങ്​ നിരോധനം: സത്യവും മിഥ്യയും

text_fields
bookmark_border
േട്രാളിങ്​ നിരോധനം: സത്യവും മിഥ്യയും
cancel

മൺസൂൺകാല േട്രാളിങ്​ നിരോധനം നാടൻവള്ളങ്ങൾക്കും ഏർപ്പെടുത്തണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈകോടതി നിർദേശിച്ചതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ തുടരുകയാണ്. വിധി നടപ്പാക്കിയാൽ കേരളത്തി​​​െൻറ കടലിൽ മത്സ്യബന്ധനം നടത്തുന്ന ബഹുഭൂരിപക്ഷം യാനങ്ങളും കരക്കിരിക്കേണ്ട അവസ്​ഥ സംജാതമാവുമെന്നാണ് പ്രചാരണം.

എന്നാൽ, കേരളസർക്കാറി​​െൻറ നയനിലപാടുകളെ അരക്കിട്ടുറപ്പിക്കുന്നതും അങ്ങേയറ്റം സ്വാഗതം ചെയ്യപ്പെടേണ്ടതുമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്​. ഇതിൽ പരമ്പരാഗത മീൻപിടിത്തക്കാർ ആശങ്കപ്പെടേണ്ടതില്ല. 1988ലാണ്​  കടലി​​​െൻറ അടിത്തട്ടിലെ േട്രാളിങ്ങിന്​ നിരോധനം ഏർപ്പെടുത്തുന്നത്​. മത്സ്യമേഖലയിലുള്ളവർ ആദ്യകാലത്ത് സംശയത്തോടെ വീക്ഷിച്ച ഇതി​​​െൻറ ശാസ്​ത്രയുക്തി  വെളിപ്പെട്ടപ്പോൾ അവർ അംഗീകരിച്ചു. ആരംഭകാലത്ത് വിവിധ വർഷങ്ങളിൽ 22 മുതൽ 70 ദിവസം വരെ അടിത്തട്ടിലെ േട്രാളിങ്ങിന്​ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജൂൺ 15 മുതൽ ജൂലൈ 31 വരെയുള്ള 47 ദിവസങ്ങളിലായി നിരോധനം നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ, മൺസൂൺകാല നിരോധനം ഇന്ത്യയുടെ പശ്ചിമതീരത്തെ എല്ലാ സംസ്​ഥാനങ്ങളിലും പൊതുവായി 60 ദിവസമാക്കി നിശ്ചയിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ച പശ്ചാത്തലത്തിൽ ഫിഷറീസ്​ മന്ത്രി വിളിച്ചുചേർത്ത യന്ത്രവത്​കൃത ബോട്ടുടമ പ്രതിനിധികൾ ഉൾപ്പെടെയുള്ള മത്സ്യമേഖല പ്രതിനിധികളുടെ യോഗത്തിൽ എടുത്ത തീരുമാനത്തി​​​െൻറ അടിസ്​ഥാനത്തിൽ കേരള സർക്കാർ ഇൗ വർഷം ജൂൺ 10 മുതൽ 52 ദിവസത്തേക്ക്​ േട്രാളിങ്​ നിരോധനം ഏർപ്പെടുത്തി.  ഈ തീരുമാനത്തിനെതിരെയാണ് ഒരു ബോട്ടുടമ ഹൈകോടതിയെ സമീപിച്ചത്.

േട്രാളിങ്​ എന്ന മത്സ്യബന്ധന രീതി
ഒന്നോ രണ്ടോ യാനങ്ങൾ ഉപയോഗിച്ച് കോണാകൃതിയിൽ ബാഗുപോലുള്ള വല കടലിലൂടെ വലിച്ചുകൊണ്ടുപോകുന്ന മത്സ്യബന്ധന രീതിയാണ് േട്രാളിങ്​. സമുദ്രത്തി​​​െൻറ ഉപരിതലത്തിലൂടെയാണ് വല വലിക്കുന്നതെങ്കിൽ അതിനെ പെലാജിക് േട്രാളിങ്​ എന്നും അടിത്തട്ടിലാണ് വലിക്കുന്നതെങ്കിൽ ബോട്ടം േട്രാളിങ്​ എന്നും വിളിക്കുന്നു. ഇതിനിടയിലുള്ള ജലത്തിലൂടെ വല വലിക്കുന്ന േട്രാളിങ്​ മിഡ് വാട്ടർ േട്രാളിങ്​ ആണ്​. േട്രാളിങ്ങിൽ വലയുടെ മാർഗത്തിലെ ജലത്തിൽ ലഭ്യമായ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാതരം ജീവികളും അരിച്ചെടുക്കപ്പെടുന്നു. ഇതിൽ വാണിജ്യ പ്രാധാന്യമുള്ളതും ഇല്ലാത്തതുമുണ്ടാകും. മറ്റൊരർഥത്തിൽ േട്രാളിങ്​ വിവേചനരഹിതമായ മത്സ്യബന്ധന രീതിയാണ്.  വലയുടെ കണ്ണിവലുപ്പമാണ് പ്രധാനമായും ജീവികളുടെ വലുപ്പം നിശ്ചയിക്കുന്നത്. കേരള സമുദ്രാതിർത്തിയിൽ പെലാജിക് േട്രാളിങ്ങും മിഡ് വാട്ടർ േട്രാളിങ്ങും 1984 നവംബർ മുതൽ വർഷം മുഴുവനും പൂർണമായി നിരോധിച്ചിട്ടുണ്ട്.  അതുപോലെ 1986 ഫെബ്രുവരി മുതൽ കേരളത്തി​​​െൻറ സമുദ്രാതിർത്തിയിൽ രാത്രികാല ബോട്ടം േട്രാളിങ്ങും നിരോധിച്ചിട്ടുണ്ട്.  സംസ്​ഥാന നിയന്ത്രണത്തിലുള്ള കടലിൽ  പകൽസമയ ബോട്ടം േട്രാളിങ്​ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മൺസൂൺകാല േട്രാളിങ്​ നിരോധനം കാലവർഷത്തെ ബോട്ടം േട്രാളിങ്​ നിയന്ത്രിക്കാനാണ്​. 

മത്സ്യപ്രജനനം മൺസൂൺ കാലത്ത്
ഇന്ത്യൻ മഹാസമുദ്രത്തിലെ ഉഷ്ണമേഖലയിൽ മത്സ്യങ്ങളുൾപ്പെടെ സമുദ്രജീവികളുടെ പ്രത്യുൽപാദനവും വംശവർധനയും മൺസൂൺ മഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒട്ടുമിക്ക മത്സ്യങ്ങളുടെയും പ്രജനനവും വംശവർധനയും ഏറ്റവും കൂടുതൽ നടക്കുന്നത് മൺസൂണിലോ അതിന് തൊട്ടുമുമ്പോ പിമ്പോ ഉള്ള മാസങ്ങളിലാണ്. അതുപോലെ, പല മത്സ്യങ്ങളുടെയും സ്വാഭാവിക ആഹാരമായ അകശേരുകികൾ ഉൾപ്പെടെയുള്ള ജീവികളുടെ വംശവർധന പ്രധാനമായി മൺസൂണിലാണ്​. നെയ്​ മത്തി, ചാള മത്തി, നത്തൽ, ചൂര, നെയ്മീൻ, ആവോലി, കിളിമീൻ, നാരൻ ചെമ്മീൻ, തെള്ളി (പൂവാലൻ) ചെമ്മീൻ, കണവ തുടങ്ങി വാണിജ്യ പ്രാധാന്യമുള്ള 40ഒാളം മത്സ്യയിനങ്ങൾ പ്രത്യുൽപാദനം നടത്തുന്നത് മുഖ്യമായും ഏപ്രിൽ^ഒക്ടോബർ മാസങ്ങളിലാണ്. മൺസൂൺകാല േട്രാളിങ്​ കാലവർഷത്തിന് തൊട്ടുമുമ്പും കാലവർഷകാലങ്ങളിലും പ്രത്യുൽപാദനം നടത്തുന്ന മത്സ്യങ്ങളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കുന്നതിന് കാരണമാവുന്നു. കാലവർഷത്തിന് തൊട്ടുശേഷമുള്ള മാസങ്ങളിൽ മുട്ടയിടുന്ന മത്സ്യങ്ങളുടെ കാര്യത്തിൽ മൺസൂൺകാല േട്രാളിങ്​ പ്രജനന സജ്ജരായ പൊരുന്ന മത്സ്യങ്ങളുടെ (brood fish)  നാശത്തിന് ഹേതുവാകുന്നു. 

സാധാരണയായി മൺസൂൺകാലം സമുദ്രത്തിലെ പ്രാഥമിക ഉൽപാദനം (primary productivity) ഏറ്റവും ഉയർന്ന കാലമാണ്. ആഴങ്ങളിലെ ജലത്തി​​​െൻറ ഉപരിഗതിയും കരയിൽനിന്നുള്ള നീരൊഴുക്കും കാരണം കാലവർഷസമയത്ത്​ കടൽജലം പൊതുവെ പോഷകസമ്പന്നമായിരിക്കും. ഇത് കടലിലെ സർവ ജീവപ്രക്രിയകളുടെയും രാസോർജത്തി​​​െൻറ ഉറവിടമായ അതിസൂക്ഷ്മ സസ്യങ്ങളുടെ ഉൗർജിത ഉൽപാദനത്തിനും ഹേതുവാകുന്നു. കടലിലെ ഈ അടിസ്​ഥാന ഉൽപാദനവും അതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ഭക്ഷ്യകലവറയുമാണ് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സകലജന്തുക്കളുടെയും നിലനിൽപ്പിന് ആധാരം.  അടിത്തട്ടിലെ േട്രാളിങ്​ മൂലം വെള്ളത്തി​​​െൻറ കലക്കം കൂടുന്നു.  ജലത്തി​​​െൻറ ആഴങ്ങളിലേക്ക്​ സൂര്യപ്രകാശം എത്താതിരിക്കാൻ ഇത് കാരണമാകുന്നു.  സൂര്യപ്രകാശത്തി​​​െൻറ സാന്നിധ്യത്തിൽ മാത്രമേ പ്രകാശസംശ്ലേഷണം സാധ്യമാവൂ എന്നതിനാൽ കടലിലെ പ്രകാശിത മേഖല (photic zone)യുടെ ശോഷണം കടലിലെ പ്രാഥമിക ഉൽപാദനത്തെ ദോഷകരമായി ബാധിക്കുന്നു. 

മത്സ്യോൽപാദന വർധന 
മൺസൂൺകാല േട്രാളിങ്​ നിരോധനം മത്സ്യവിഭവ സംരക്ഷണത്തിനും ഉൽപാദന വർധനക്കും സഹായകമാവുന്നുണ്ടെന്ന്​ കണക്കുകൾ പറയുന്നു. കേരളത്തിൽ ആദ്യമായി മൺസൂൺകാല ബോട്ടം േട്രാളിങ്​ നിരോധനം ഏർപ്പെടുത്തിയത് 1988ലാണ്. അന്നുമുതൽ എല്ലാ വർഷവും മൺസൂൺകാല നിരോധനം തുടരുന്നുണ്ട്. 1988ന് മുമ്പുള്ള ഒന്നര ദശകത്തിലെ സംസ്​ഥാനത്തി​​​െൻറ ശരാശരി വാർഷിക കടൽമത്സ്യ ഉൽപാദനം 3.62 ലക്ഷം മെട്രിക് ടണ്ണായിരുന്നു.  എന്നാൽ, 1988ന് ശേഷമുള്ള ഒന്നര ദശകത്തിലെ ശരാശരി വാർഷിക കടൽമത്സ്യ ഉൽപാദനം 5.76 ലക്ഷം മെട്രിക് ടണ്ണാണ്.  അതായത് േട്രാളിങ്​ നിരോധനം വന്നതിന് ശേഷമുള്ള 15 വർഷ കാലയളവിൽ സംസ്​ഥാനത്ത് 59 ശതമാനം ഉൽപാദനവർധനയുണ്ടായി. ഇൗ വർധന മൺസൂൺകാല മത്സ്യ ഉൽപാദനത്തിലും പ്രീമൺസൂൺ, പോസ്​റ്റ്​ മൺസൂൺ കാല മത്സ്യ ഉൽപാദനത്തിലും പ്രകടമാണ്. 

2000ത്തിന് ശേഷം കടൽമത്സ്യ ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഏറെ ഉണ്ടായെങ്കിലും േട്രാളിങ്​ നിരോധനത്തിന് മുമ്പുള്ള നിലയിലേക്ക്​ തിരിച്ചുപോയിട്ടില്ല. 2012ൽ ഉൽപാദനം 8.38 ലക്ഷം മെട്രിക് ടണ്ണെന്ന സർവകാല റെക്കോഡിലുമെത്തി.

സമ്പൂർണ നിയന്ത്രണത്തിന്​ പരിമിതികളേറെ
മത്സ്യവിഭവത്തി​​​െൻറ പരിപാലനത്തിനും സംരക്ഷണത്തിനും എല്ലാ രീതിയിലുമുള്ള ബന്ധനവും മൺസൂൺ കാലങ്ങളിൽ നിരോധിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം എന്ന ചോദ്യം ഉയരാം. കർക്കശമായ ശാസ്​ത്രവീക്ഷണം അനുസരിച്ച്​ മൺസൂൺ കാലങ്ങളിൽ സമ്പൂർണ നിരോധനമാണ് കൂടുതൽ ഉചിതം.  എന്നാൽ യാന്ത്രികമായ , പാവപ്പെട്ടവരെ മുന്നിൽ കാണാത്ത ശാസ്​ത്രതത്ത്വ പ്രയോഗം പ്രതിലോമകരമായിരിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം മത്സ്യബന്ധനവുമായി മാത്രം കേന്ദ്രീകരിച്ചാണ്. സ്വതവേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കടലോര മത്സ്യത്തൊഴിലാളികളെ കാലവർഷ പഞ്ഞമാസങ്ങളിൽ പട്ടിണിയിലേക്ക്​ തള്ളിവിടാൻ സമ്പൂർണ നിരോധനം ഹേതുവാകും.  ഇത് തീരപ്രദേശങ്ങളിൽ അസ്വസ്​ഥത സൃഷ്​ടിക്കും. തീരദേശ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക പിന്നാക്കാവസ്​ഥയും മത്സ്യ സമ്പത്തി​​​െൻറ പരിപാലനമെന്ന ആവശ്യവും തമ്മിലുള്ള സമന്വയമെന്ന നിലയിലാണ് വർഷകാല േട്രാളിങ്​ നിരോധനം ഏർപ്പെടുത്തുന്നത്. കടലിലെ ആവാസവ്യവസ്​ഥക്കും ജലജീവികൾക്കും ഏറ്റവും വിനാശകരമായ മിൻപിടിത്തരീതിയാണ് അടിത്തട്ടിലെ േട്രാളിങ്​ എന്നതും തീരുമാനത്തിന് നിമിത്തമായി.

കോടതിവിധിയും ആശങ്കകളും
 ഈ വർഷം സർക്കാർ പുറപ്പെടുവിച്ച അടിത്തട്ടിലെ േട്രാളിങ്​ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയിൽ ജൂൺ 21ന് കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി, വിഷയം ആഴത്തിലും അങ്ങേയറ്റം ഗൗരവത്തോടെയും വിശകലനം ചെയ്തുള്ളതാണ്. മൺസൂൺകാല േട്രാളിങ്​ നിയന്ത്രണത്തിനായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ബാധകമായിരിക്കും എന്നാണ് കോടതിവിധി. സർക്കാർ മൺസൂൺ കാലത്ത് കടലി​​​െൻറ അടിത്തട്ടിലെ േട്രാളിങ്​ 52 ദിവസത്തേക്ക്​ നിരോധിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അതായത് ബോട്ടം േട്രാളിങ്ങിനാണ്​ നിരോധനം. േട്രാൾവലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം–യന്ത്രവത്​കൃത ബോട്ടുകൾ, മോട്ടോർ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങൾ, മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങൾ എന്നിവ ഉപയോഗിച്ചായാലും -നിരോധനത്തി​​​െൻറ പരിധിയിൽവരും. മറിച്ചുള്ള പ്രചാരണം വസ്​തുതകൾ മനസ്സിലാക്കാതെയാണ്. അതുകൊണ്ടു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ല. നിയമം മൂലം നിരോധിക്കപ്പെട്ട വലകൾ ഉപയോഗിക്കാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണമില്ല.

(ഫിഷറീസ്​ വകുപ്പിലെ അഡീഷനൽ ഡയറക്ടറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articletrollingTrolling banmalayalam news
News Summary - Trolling Ban, True and False - Article
Next Story