Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുന്നിലോടി ടി.ആർ.എസ്

മുന്നിലോടി ടി.ആർ.എസ്

text_fields
bookmark_border
CHANDRASHEKAR-RAO
cancel

മറ്റു സംസ്​ഥാനങ്ങ​െളപോലെ പൊതുതെരഞ്ഞെടുപ്പി​​െൻറ ആവേശത്തിലേക്ക്​ കടന്നിട്ടില്ല തെലങ്കാന. നാലു​ മാസമേ ആയി ട്ടുള്ളൂ നിയമസഭ തെരഞ്ഞെടുപ്പ്​​ കഴിഞ്ഞിട്ട്​. അതി​​െൻറ ആലസ്യം മാറുന്നതിനു​ മുമ്പാണ്​​ ​​​ലോക്​സഭ തെരഞ്ഞെട ുപ്പും വരുന്നത്. നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ടി.ആർ.എസിന്​ (തെലങ്കാന രാഷ്​ട്ര സമിതി) ലോക്​സഭ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം ഉറപ്പാണ്​. അതാണ്​ ആവേശക്കുറവി​​െൻറ ഒരു കാരണം.
17 സീറ്റാണ്​ സംസ്​ഥാനത്ത്​. ഒരെ ണ്ണം അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​​െൻറ (എ.​െഎ.എം.​െഎ.എം) കുത്തകയായ ഹൈദരാബാദാണ് ​.

1984 മുതൽ ഇവിടെ ജയിക്കുന്നത്​ എം.​െഎ.എമ്മാണ്​. അവരാണെങ്കിൽ ടി.ആർ.എസി​​െൻറ സഖ്യവും. ബാക്കി 16ൽ 14 ലോക്​സഭ മണ്ഡലങ ്ങൾക്കു കീഴിൽ വരുന്ന നിയമസഭ സീറ്റുകളിൽ ടി.ആർ.എസിനാണ്​ വൻ ഭൂരിപക്ഷം. ​ഒരു തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഭരണവിരുദ്ധ വികാരമൊന്നും കയറിവരാൻ സമയമായിട്ടില്ലാത്തതിനാൽ പാർട്ടി വലിയ ആത്മവിശ്വാസത്തിലുമാണ്​. മൂന്നു​ ലോക്​സഭ മണ്ഡലങ്ങളിൽ മൂന്നുലക്ഷവും മറ്റൊരു മൂന്നു​ മണ്ഡലങ്ങളിൽ രണ്ടുലക്ഷവും അഞ്ചു​ ലോക്​സഭ മണ്ഡലങ്ങളിൽ ലക്ഷവും രണ്ടിടത്ത്​ അമ്പതിനായിരവും വോട്ടിനാണ്​​ ടി.ആർ.എസ്​ മുന്നിൽ നിൽക്കുന്നത്​. ഇത്​ മറികടക്കാൻ മറ്റു​ പാർട്ടികൾ ഇനി ശക്തിയാർജിച്ചിട്ടു​ വേണം.

ഖമ്മം, മഹ്​ബൂബബാദ്​ മണ്ഡലങ്ങളിലാണ്​ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്​ മേൽക്കൈയുള്ളത്​. ഖമ്മത്ത്​ കോൺഗ്രസിന്​ 34,490 വോട്ട്​ ലീഡുണ്ട്​. മഹ്​ബൂബബാദിൽ 8913 വോട്ട്​ ഭൂരിപക്ഷമാണുള്ളത്​. 2014ലെ ലോക്​സഭ തെര​ഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച സെക്കന്ദരാബാദിലെ അസംബ്ലി മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പിൽ ടി.ആർ.എസ്​ 1,48,000 വോട്ടുകൾക്ക്​ മുന്നിലെത്തി. അതിനാൽ ബി.ജെ.പിക്ക്​ അവിടെയും പ്രതീക്ഷയില്ല. ഹൈദരാബാദ്​ മണ്ഡലത്തിനു കീഴിലെ നിയമസഭ സീറ്റുകളിൽ എം.​െഎ.എം​ 2,98,000 വോട്ടിന്​​ മുന്നിലാണ്​.

മേദക്​, കരീംനഗർ, മൽക്കാജ്​ഗിരി എന്നിവയാണ്​ ടി.ആർ.എസി​​െൻറ സ്വന്തം മണ്ഡലങ്ങൾ. മേദകിൽ 3,60,000, കരീംനഗറിൽ 3,20,000, മൽക്കാജ്​ഗിരിയിൽ 3,12,000 എന്നിങ്ങനെയാണ്​ ഭൂരിപക്ഷം. ഇതേ നില തുടരാൻ സാധിച്ചാൽ സംസ്​ഥാനത്ത്​ 16 വരെ സീറ്റ്​ നേടാൻ ടി.ആർ.എസിന്​ സാധിച്ചേക്കുമെന്നാണ്​ വിലയിരുത്തൽ. ഇത്​ കോൺഗ്രസിന്​ വൻ തിരിച്ചടിയാവുകയും ചെയ്യും. ഖമ്മം ജില്ലയിലെ സ്വതന്ത്ര എം.എൽ.എ എൽ. രാമുലുവിനെ സ്വന്തം പാർട്ടിയിലേക്ക്​ കൊണ്ടുവരാനും ടി.ആർ.എസിന്​ കഴിഞ്ഞു. ഇതേ ജില്ലയി​ലെ കോൺഗ്രസ്​, ടി.ഡി.പി എം.എൽ.എമാരെയും സ്വന്തം പാർട്ടിയിലെത്തിച്ച്​ നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്​ പാർട്ടി.

സീറ്റുകൾ തൂത്തുവാരുമെന്നും തെരഞ്ഞെടുപ്പിനുശേഷം പാർട്ടി നേതാവ്​ കെ. ചന്ദ്രശേഖർ റാവു ദേശീയരാഷ്​ട്രീയത്തിൽ സുപ്രധാന പങ്കുവഹിക്കുമെന്നും ടി.ആർ.എസ്​ വർക്കിങ്​ പ്രസിഡൻറ്​ കെ. താരക രാമറാവു പ്രഖ്യാപിച്ചുകഴിഞ്ഞു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒറ്റഘട്ടമായാണ്​ തെരഞ്ഞെടുപ്പിന്​​​ സാധ്യത. താരക രാമറാവു കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്​. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ ബുധനാഴ്​ച സംസ്​ഥാനത്തെത്തി. ഉത്തര തെലങ്കാനയിലെ നേതാക്കളുമായാണ്​ അദ്ദേഹം കൂടിക്കാഴ്​ച നടത്തിയത്​.

സി.പി.എമ്മും സി.പി.​െഎയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിച്ച്​ പൂർണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിലും സഖ്യത്തിന്​ സാധ്യതയില്ല. എന്നാൽ, സമാന ചിന്താഗതിക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന്​ സി.പി.​െഎ നേതാവ്​ ചദ വെങ്കട്​ റെഡ്​ഡി പറഞ്ഞു. ചന്ദ്രബാബു നായിഡുവി​​െൻറ ടി.ഡി.പിയും ജഗൻ മോഹൻ റെഡ്​ഡിയുടെ വൈ.എസ്​.ആർ കോൺഗ്രസും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ്​ നേടിയെങ്കിലും ഇപ്പോൾ ചി​ത്രത്തിലില്ല. ഹൈദരാബാദിൽനിന്ന്​ നാലാം വട്ടവും ഉവൈസി തന്നെ ജനവിധി തേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaopinionTRSmalayalam newsK.Chandrashekar raoLok Sabha Electon 2019
News Summary - TRS in loksabha elections-Opinion
Next Story