ട്രംപിെൻറ സൗദിസന്ദർശനം: നവലോകക്രമത്തിന് തുടക്കമാകുമോ?
text_fieldsപ്രസിഡൻറ് തെരെഞ്ഞടുപ്പിെൻറ പ്രചാരണവേളയിലുടനീളം ഡോണൾഡ് ട്രംപ് ഇസ്ലാമിനെയും മുസ്ലിംകളെയും വിമർശിച്ച് നടത്തിയ പ്രഭാഷണങ്ങളും തെരഞ്ഞെടുക്കപ്പെട്ടയുടൻ ഏഴു മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് അമേരിക്കൻ സന്ദർശനാനുമതി നിഷേധിച്ചതും വൻ ആശങ്ക മുസ്ലിം ലോകത്ത് സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന നാളുകൾ അമേരിക്കയുടെ പ്രതിലോമകരമായ നടപടികൾ കൂടുതൽ ഭീകരവാദികളെ സൃഷ്ടിക്കുകയാവും ചെയ്യുക എന്ന ഭീതിയും മുസ്ലിം ലോകത്തുണ്ട്. ഇൗ ആശങ്കക്ക് അറുതിവരുത്തുകയാണ് തെൻറ പ്രഥമ വിദേശപര്യടനത്തിന് സൗദി അറേബ്യ തെരഞ്ഞെടുത്തതിലൂടെ ട്രംപ് ചെയ്തത്. മുസ്ലിം ലോകത്തിെൻറ പുണ്യസ്ഥലങ്ങളായ മക്കയും മദീനയും നിലകൊള്ളുന്ന സൗദി അറേബ്യ തന്നെ തെൻറ പ്രഥമ സന്ദർശനലക്ഷ്യമാക്കിയത് നേരേത്ത സ്വീകരിച്ച തീവ്ര നിലപാടുകളുടെ തിരുത്തായി ലോകം വിലയിരുത്തും. മാത്രമല്ല, ലോകത്ത് സജീവമായി നിലകൊള്ളുന്ന മൂന്ന് സെമിറ്റിക് മതങ്ങളായ ഇസ്ലാം, ജൂത, ക്രൈസ്തവ മതങ്ങളുടെ ആസ്ഥാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ച ട്രംപ് ആദ്യം ഇസ്ലാമിക ആസ്ഥാനത്തെ തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ഇസ്രായേലും വത്തിക്കാനുമാണ് അടുത്ത ലക്ഷ്യങ്ങൾ.
സന്ദർശനത്തിൽ ജി.സി.സി രാഷ്ട്രത്തലവന്മാരെയും മുസ്ലിം രാഷ്ട്രങ്ങളുടെ തലവന്മാരെയും അദ്ദേഹം കാണുന്നുണ്ട്. ആഭ്യന്തര സംഘർഷങ്ങളും ഭീകരവാദപ്രവർത്തനങ്ങളും കാരണം അഭയാർഥികളായി കഴിയുന്ന ദശലക്ഷക്കണക്കിന് മുസ്ലിംകൾക്ക് ആശ്വാസംപകരുന്ന തീരുമാനങ്ങൾ രണ്ടു നാളത്തെ ചർച്ചയിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം എണ്ണ വിലയിടിവ് കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗൾഫ്നാടുകൾക്ക് നിക്ഷേപസാധ്യതകളുടെ കവാടം തുറന്നുകിട്ടുമെന്നും അതിലൂടെ കൂടുതൽ വിദേശനിക്ഷേപങ്ങൾ സമാഹരിക്കാനാവുമെന്നും പ്രതീക്ഷയുണ്ട്. ഭീകരതക്കെതിെര സഹകരണാത്മകമായ പ്രവർത്തനങ്ങൾ കൈക്കൊള്ളാൻ സന്ദർശനം ഉപകരിക്കും.
കൂടാതെ െഎ.എസ്, അൽഖാഇദ പോലുള്ള ഭീകരസംഘടനകൾക്ക് ആയുധം നൽകുന്നത് തടയാനും ഇൗ സന്ദർശനം ഉപകരിക്കും. 10,000 കോടി ഡോളറിെൻറ ആയുധ ഇടപാടിന് നേരേത്ത സൗദി അറേബ്യ വകകണ്ടെത്തിയിരുന്നു. എന്നാൽ, സൗദിയിൽ തന്നെ ആയുധനിർമാണ ഫാക്ടറി തുടങ്ങാനും ആവശ്യമുള്ള ആയുധങ്ങളുടെ 50 ശതമാനം സൗദി ഫാക്ടറിയിൽ നിർമിക്കാനുമുള്ള ബൃഹത് പദ്ധതി സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇൗ പദ്ധതിക്കും അമേരിക്കയുടെ സഹായം ആവശ്യമുണ്ട്. 40,000 പേർക്ക് നേരിട്ടും 30,000 പേർക്ക് പരോക്ഷമായും ജോലി നൽകുന്നതാണ് ഇൗ പദ്ധതി. നാറ്റോയുടെ മാതൃകയിൽ പശ്ചിമേഷ്യൻ സൈനികസഖ്യം രൂപവത്കരണത്തിനും ഇൗ സന്ദർശനം സഹായകമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യമൻ, സിറിയ, ഫലസ്തീൻ തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹാരാർഥം നടത്തപ്പെടുന്ന ശ്രമങ്ങൾക്കും ഇൗ സന്ദർശനം സഹായകമാകും. ഇറാനുമായി മുൻ പ്രസിഡൻറ് ഒബാമ ഉണ്ടാക്കിയ ആണവ ഉടമ്പടിയിലൂടെ ഇറാനുമേലുണ്ടായിരുന്ന ഉപരോധം നീക്കിയത് മേഖലയിൽ വമ്പിച്ച പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ട്രംപിെൻറ സന്ദർശനവേളയിൽ ഇക്കാര്യവും ചർച്ചചെയ്യപ്പെടുമെന്ന് കരുതുന്നു.
മിതവാദിയായി പൊതുവെ അറിയപ്പെടുന്ന ഹസൻ റൂഹാനി രണ്ടാമതും ഇറാൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ യാദൃച്ഛികമെങ്കിലും ട്രംപ് സൗദിയിൽ കാലുകുത്തിയത്. വിശിഷ്യ തെൻറ കേവല ഭൗതികസിദ്ധാന്തത്തിന് കടകവിരുദ്ധമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിെൻറ പ്രയോക്താവായ റഷ്യൻ പ്രസിഡൻറ് പുടിനുമായി ചങ്ങാത്തം സ്ഥാപിക്കാൻ ധൈര്യം കാണിച്ചിരിക്കേ പുടിന് റൂഹാനി അപ്രാപ്യനായെന്നുവരില്ല.
ഇൗ ചരിത്രപരമായ സംഭവത്തിന് യഥാർഥ കാരണക്കാരൻ സൗദി രണ്ടാം കിരീടാവകാശിയും രാജ്യരക്ഷമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആലുസഉൗദാണെന്നതിൽ സംശയമില്ല. അദ്ദേഹം വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ സംഭാഷണമാണ് ഇൗയൊരു നീക്കത്തിന് കാരണമായി തീർന്നത്. അതിനുശേഷമാണ് യു.എ.ഇ, തുർക്കി, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ ട്രംപിെന കണ്ടത്. രണ്ടു നാളുകളിലായി നടത്തപ്പെടുന്ന സുപ്രധാന ചർച്ചകളും പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവനകളും നവലോകക്രമത്തിെൻറ തുടക്കമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.