Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 1:06 PM IST Updated On
date_range 31 Dec 2017 1:06 PM ISTഅത്ഭുതകരൻ
text_fieldsbookmark_border
തമിഴകത്ത് ഒാഖിയേക്കാൾ വലിയ ചുഴലി അല്ല മഹാശ്ചര്യമാണ് ഡിസംബർ 24ന് സംഭവിച്ചത്. ജയലളിതയുടെ ആർ.കെ നഗറിൽ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ടി.ടി.വി. ദിനകരൻ എന്ന ‘സ്വതന്ത്രൻ’ കൊടുങ്കാറ്റായി ആഞ്ഞുവീശി. എ.െഎ.എ.ഡി.എം.കെയുടെ രണ്ടില ഒടിഞ്ഞു. ദിനകരെൻറ പ്രഷർ കുക്കറിനു മുന്നിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യൻ ഒ. പന്നീർ ശെൽവവും വെന്തുരുകിയെന്നു പറയുന്നതാവും ശരി. ഡി.എം.കെക്ക് കെട്ടിവെച്ച കാശുപോയി. തലകുത്തി വീഴുകയും നാണംകെടുകയും മാത്രമല്ല നിഷേധ വോട്ടായ നോട്ടക്കും പിന്നിലായി ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി ദിനകരെൻറ ഭൂരിപക്ഷത്തിനു മുന്നിൽ. എങ്ങനെ കണ്ണുതള്ളാതിരിക്കും. 2016ൽ ജയലളിത നേടിയ 39,545 വോട്ടിെൻറ ഭൂരിപക്ഷം ദിനകരൻ തിരുത്തി. 47,707 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ദിനകരൻ നടത്തിയ അട്ടിമറി അതായത് അഭ്യാസപ്രകടനങ്ങളാണ് ദിവസങ്ങളായി തമിഴ് കക്ഷിക്കാരുടെ ആശ്ചര്യവിഷയം. വെള്ളിയാഴ്ച സ്പീക്കർ പി. ധനപാലിെൻറ ചേംബറിൽ ദിനകരൻ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ അേയാഗ്യരാക്കപ്പെട്ട 18 എം.എൽ.എമാരിൽ 14 പേരും എ.െഎ.എ.ഡി.എം.കെയുടെ സഖ്യകക്ഷി എം.എൽ.എയായ കരുണാസും സാക്ഷികളായി. മന്ത്രിമാരും എം.എൽ.എമാരും അടക്കം ഭൂരിപക്ഷം നേതാക്കളും തെൻറ ഒപ്പമാണെന്ന് ദിനകരൻ പ്രഖ്യാപിക്കുേമ്പാൾ എടപ്പാടിക്ക് എങ്ങനെ ഇനി ഉറക്കംവരും? പന്നീർ ശെൽവം എങ്ങനെ അടങ്ങിയിരിക്കും! ചിഹ്നവും പാർട്ടിയുമല്ല, ജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പ്രാധാന്യെമന്നു പറഞ്ഞതും ദിനകരനാണ്. എന്നാൽ, പണത്തിനാണ് പ്രാധാന്യമെന്നും ഒാരോ വോട്ടർക്കും ചുരുങ്ങിയത് 10,000 രൂപയെങ്കിലും കൊടുത്തിട്ടുണ്ടെന്നുമാണ് ശത്രുക്കൾ പറയുന്നത്. തമിഴ്നാട് രാഷ്ട്രീയവും അധികാരക്കളികളും അറിയുന്നവർക്ക് ഇതൊന്നും ഒരു അത്ഭുതമല്ല. ഇതിനേക്കാൾ വലുതൊക്കെ അവിടെ സംഭവിക്കും. സംഭവിച്ചിട്ടുണ്ട്. സിനിമാക്കഥകളെ വെല്ലുന്നതാണ് ‘സൂപ്പർ’ ചരിതങ്ങൾ.
ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് ചൂടിൽ ഇറങ്ങിനടക്കുേമ്പാൾ പറഞ്ഞുകേട്ട ഒരു കാര്യമുണ്ട്. ‘എടപ്പാടിക്ക് അധികാരവും പണവുമുണ്ട്. പന്നീർ ശെൽവത്തിനും അതുണ്ട്. ദിനകരനും പണമുണ്ട്. പക്ഷേ, ആദ്യത്തെ രണ്ടുപേർ ചെലവഴിക്കാൻ മടിക്കുേമ്പാൾ ദിനകരൻ എറിയുന്നു. എറിഞ്ഞുപിടിക്കുന്നു’. ഫലം വന്നപ്പോൾ ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി മാത്രമല്ല, ചിലരൊക്കെ പ്രവചിച്ചതുപോലെ ദിനകരൻ തെന്ന ഉദിച്ചു. ഡി.എം.കെയുടെ സൂര്യനേക്കാൾ യഥാർഥ ദിനകരെൻറ ഉദയത്തിനാണ് ആർ.കെ നഗർ സാക്ഷിയായത്. പുരട്ച്ചി തലൈവിവരെ ഒരുകാലത്ത് അകറ്റിനിർത്തിയ മന്നാർഗുഡി സംഘത്തിലെ ദിനകരെൻറ ഉദയം, തമിഴ്നാട് ഭരിക്കുന്ന ഇ.പി.എസ്^ ഒ.പി.എസ് പക്ഷത്തിെൻറ അടിത്തറതന്നെ ഇളക്കുമെന്ന സ്ഥിതിയാണിപ്പോൾ. 1980കളിൽ രംഗപ്രവേശം ചെയ്യുകയും വളർന്നുപന്തലിക്കുകയും ചെയ്ത ശശികലയുെടയും ദിനകരെൻറയും മറ്റും നേതൃത്വത്തിലുള്ള മന്നാർഗുഡി സംഘത്തിെൻറ നഷ്ടപ്പെട്ട ഉൗർജം തിരിച്ചുനൽകുന്നതാണ് ഇപ്പോഴത്തെ വിജയം. മൂന്നു മാസത്തിനകം എടപ്പാടി പളനി സ്വാമി സർക്കാർ നിലംപൊത്തുമെന്ന് എം.ജി.ആറിെൻറയും ജയലളിതയുടെയും സമാധിയിൽ പുഷ്പാർച്ചന നടത്തിയും ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിച്ചും ദിനകരൻ പറയുേമ്പാൾ ഒന്നര കോടിയോളം വരുന്ന എ.െഎ.എ.ഡി.എം.കെ അണികൾ ആവേശമൊന്നും പുറത്തുകാണിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ പുകമാത്രമല്ല, തീയും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ‘രണ്ടില’ ചിഹ്നം സംബന്ധിച്ച തർക്കം തെരഞ്ഞെടുപ്പ് കമീഷെൻറ മുന്നിലെത്തിയപ്പോൾ രണ്ടില സ്വന്തമാക്കാൻ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡൽഹിയിലെത്തിയത് വെറുതെയല്ല. ചുരുങ്ങിയത് 50 കോടി രൂപവരെ കൈക്കൂലി നൽകാൻ തയാറായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതേത്തുടർന്ന് 2017 ഏപ്രിൽ 17ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കൈക്കൂലി-അഴിമതി കേസിൽ ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖർ ജയിലിലായി. ഒരു കോടിയിലേറെ രൂപ ഇയാൾ താമസിച്ച ഹോട്ടലിൽനിന്ന് പിടിച്ചെടുത്തു. ഗൂഢാലോചന, അഴിമതി കുറ്റങ്ങളാണ് ഇൗ കേസിൽ ദിനകരനെതിരെ ചുമത്തിയത്. അതുകൊണ്ടൊന്നും മന്നാർഗുഡി സംഘത്തിലെ ഇളമുറക്കാരനെ തളക്കാനായില്ല. ഒടുവിൽ രണ്ടില എടപ്പാടിക്കും പന്നീർ ശെൽവത്തിനും തെരഞ്ഞെടുപ്പ് കമീഷൻ നൽകിയപ്പോഴും ദിനകരൻ മുന്നോട്ടുപോയി. ചിഹ്നം നഷ്ടമായപ്പോഴാണ് ‘പ്രഷർ കുക്കർ’ അടുപ്പത്തുവെച്ചത്. മണ്ഡലത്തിലെ മക്കൾ അത് മനസ്സുകൊണ്ട് സ്വീകരിച്ചു. വോട്ടർമാർ രണ്ടിലയെയും ഉദയസൂര്യനെയും താമരയെയും അവഗണിച്ച് കുക്കറിൽ അമർത്തിയത് ദിനകരെൻറ അത്ഭുത വിജയം ഉറപ്പിക്കുകയായിരുന്നു. അതേക്കുറിച്ചും ദിനകരന് പറയാനുണ്ട്. എം.ജി.ആർ-ജയലളിത പക്ഷത്തിന് രണ്ടില ചിഹ്നം ലഭിച്ചാലേ പ്രയോജനമുള്ളൂ. അവർ രണ്ടില കാണിച്ചാൽ ജനം ആർത്തുവരും. എന്നാൽ, എം.എൻ. നമ്പ്യാർക്കും പി.എസ്. വീരപ്പക്കും രണ്ടില കൊടുത്തിട്ട് എന്തുഫലം? അവർക്ക് ആരെങ്കിലും വോട്ട് കുത്തുമോ? തമിഴ് മനസ്സിെൻറ താളമറിഞ്ഞായിരുന്നു ദിനകരെൻറ കൊട്ട്.
വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഏതു പ്രതിസന്ധികളെയും മറികടക്കാൻ ദിനകരന് പ്രത്യേക മെയ്വഴക്കം തന്നെയുണ്ട്. വി.കെ. ശശികലയുടെ സഹോദരി വനിതാമണിയുെട മൂത്തമകൻ. സാക്ഷാൽ ജയലളിതയുടെ ലാളനയേറ്റ യുവരാഷ്ട്രീയ നേതാവ്. ജയലളിത മകനായി ദത്തെടുത്ത് ആഡംബര വിവാഹം നടത്തിക്കൊടുത്ത സുധാകരെൻറ േജഷ്ഠൻ. രാഷ്ട്രീയ കരുനീക്കങ്ങളിൽ മോശക്കാരനല്ല. നടന്ന വഴികളിലൊക്കെ പണം വാരിവിതറുന്ന ഉദാരമതി. ജയലളിതയുടെ മനസ്സിലും പോയസ് ഗാർഡനിലും കയറിക്കൂടിയത് ശശികല വഴി. എം.ജി.ആർ. മരണപ്പെട്ടപ്പോൾ പാർട്ടി പിടിക്കാൻ ജയലളിതക്ക് ബുദ്ധിയും ശക്തിയും പകർന്നവരിൽ മുന്നിൽ നടന്നവൻ. അതിെൻറ പ്രത്യുപകാരമയാണ് 1999ൽ ജയലളിത പെരിയകുളം ലോക്സഭ സീറ്റ് നൽകിയത്. അടവുകൾ പിഴക്കാതെ ലോക്സഭയിലെത്തി. 2004ൽ വീണ്ടും മത്സരിച്ചെങ്കിലും പിഴച്ചു. എന്നാൽ, രാജ്യസഭാംഗത്വം നൽകി ജയലളിത സഹായിച്ചു.
അവിഹിത സ്വത്തു കേസിൽ ശശികല ജയിലിലായതോടെ മന്നാർഗുഡി കുടുംബത്തിെൻറ മുഖമാണ് ദിനകരൻ. ആർ.കെ നഗർ പകർന്ന ശക്തി ചില്ലയറല്ല. ജയലളിതയെ തമിഴകത്തിന് അങ്ങനെ മറക്കാനാവില്ല. തോഴിയായ ശശികലയെയും അങ്ങനെ തള്ളാനാവില്ല. അവർ അകന്നും അടുത്തും അധികാര രാഷ്ട്രീയത്തിെൻറ ചുക്കാൻ പിടിക്കുേമ്പാൾ, അവിടെെയല്ലാം ദിനകരെൻറ സാന്നിധ്യമുണ്ടായിരുന്നു. 2011ൽ ശശികലയുടെ കുടുംബാംഗങ്ങളെ മുഴുവൻ ജയലളിത അധികാരസ്ഥാനങ്ങളിൽനിന്ന് പുറത്താക്കി. ജയലളിത കണ്ണടച്ചതോടെ അവർ കൂടുതൽ ശക്തിയോടെ തിരിച്ചുവന്നു. ശശികല അഗ്രഹാര ജയിലിലേക്ക് പോയപ്പോൾ പണവും പ്രതാപവുമെല്ലാം ഏൽപിച്ചത് ദിനകരനെയാണെന്ന് എതിരാളികൾ പറയുന്നു. ഇ.പി.എസ്-ഒ.പി.എസ് വിഭാഗങ്ങൾ ഒന്നിച്ചപ്പോൾ ദിനകരൻ പുറത്തായി. അപ്പോഴെല്ലാം ചിന്നമ്മയുെട ആശീർവാദത്തോടെ ഒരു തിരിച്ചുവരവിന് ഇൗ 54കാരൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിെൻറ ഒടുവിലത്തെ അഭ്യാസമാണ് ആർ.കെ നഗറിൽ പയറ്റിയത്. ആ ഉന്നം പിഴച്ചില്ല. ഡി.എം.കെയുടെ വോട്ട് ചോർച്ച ആരും കാണാതിരിക്കുന്നില്ല. കരുണാനിധിയുടെ മകൻ സ്റ്റാലിെൻറ അതിബുദ്ധിയാണ് ദിനകരെൻറ വിജയക്കുതിപ്പിനു പിന്നിലെന്ന് കരുതുന്നവരുണ്ട്. ഭരണത്തിൽ പിടിമുറുക്കിയ ഇ.പി.എസ്-ഒ.പി.എസ് പക്ഷത്തെ തകർക്കാൻ ദിനകരൻ എന്ന ചാട്ടുളിക്ക് കഴിയുമെന്ന് ഡി.എം.കെ കണക്കുകൂട്ടിയിരിക്കണം. അതുകൊണ്ടുകൂടിയാണ് തമിഴകത്തെ നെറ്റിപ്പട്ടം കെട്ടിയ പാർട്ടികൾക്കു മുന്നിൽ ദിനകരൻ അത്ഭുതം പ്രവർത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story