Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉത്തേജക ബജറ്റല്ല,...

ഉത്തേജക ബജറ്റല്ല, വരുന്നത് ഉപഭോഗ പാക്കേജ്

text_fields
bookmark_border
ഉത്തേജക ബജറ്റല്ല, വരുന്നത് ഉപഭോഗ പാക്കേജ്
cancel
camera_alt?????????? ??? ????????????????? ??????? (??? ??????)

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥ അഞ്ചു ട്രില്യൺ ഡോളറിേൻറതാക്കി മാറ്റാമെന്ന േമാഹമാണ് വീണ്ടും അധികാരത്തിൽ വന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി പങ്കുവെക്കുന്നത്. അഞ്ചു വർഷം മുമ്പ് നൽകിയ മോഹ വും വാഗ്ദാനവും എത്രത്തോളം നടപ്പായി എന്നത് പുതിയ പ്രതീക്ഷകൾ പങ്കുവെക്കുന്നതിന് തടസ്സമാകേണ്ടതില്ല. ജനങ്ങളുട െ മോഹഭംഗങ്ങൾ തെരഞ്ഞെടുപ്പിൽ പ്രശ്നമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് പ്രതിപക്ഷപാർട്ടികളെ തരിപ്പണമാക്കി കഴിഞ് ഞ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്. തെരഞ്ഞെടുപ ്പിൽ നേടിയ വിജയത്തി​​​െൻറ ഇൗ ലഹരി എന്തായിരുന്നാലും ഇന്ത്യ വലിയ പ്രതിസന്ധികൾക്കു മുന്നിലാണ്.

nirmala-sitharaman

തുറിച്ചുനോക്കുന്നത് ​ മാന്ദ്യം
ജി.എസ്.ടിയും നോട്ട് അസാധുവാക്കലും തെരഞ്ഞെടുപ്പിൽ വിഷയമായില്ലെങ്കിലും, അതി​​​െൻറ കെടുതികൾ വ ്യാപാര, വിനിമയ രംഗങ്ങളെ ചൂഴ്ന്നുനിൽക്കുന്നു. ആഗോള സാഹചര്യങ്ങൾക്ക് അനുസൃതമായി വലിയ സാമ്പത്തികമാന്ദ്യത്തിലേ ക്ക് ഇന്ത്യ നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് സാമ്പത്തികവിദഗ്ധർ നൽകുന്നത്. അവകാശവാദങ്ങൾ എന്തു തന്നെയായാലും ഇക്കൊല്ലത്തെ ആദ്യ മൂന്നു മാസങ്ങളിൽ വളർച്ച നിരക്ക് 5.8 ശതമാനത്തിലേക്ക് താഴ്ന്നു. അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.8ലേക്കാണ് വാർഷിക വളർച്ച നിരക്ക് എത്തിനിന്നത്. നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിനു മുന്നിലാണ് രാജ്യം. വ്യവസായികോൽപാദനവും കയറ്റുമതിയും ഇടിഞ്ഞു. കാർ വിൽപന അഞ്ചിലൊന്നു കണ്ട് കുറഞ്ഞത് ഉപഭോഗരംഗത്തെ മാന്ദ്യത്തിന് തെളിവാണ്.
വായ്പ നൽകാൻ ബാങ്കുകൾ തയാറാണെങ്കിലും ഇക്കൊല്ലം തന്നെ റിസർവ് ബാങ്കിന് മൂന്നു വട്ടം പലിശ നിരക്ക് താഴ്ത്തി നിശ്ചയിക്കേണ്ടി വന്നെങ്കിലും, വായ്പയെടുക്കേണ്ടവർക്ക് ആ ഭാരം ചുമലിലേക്ക് വലിച്ചു കയറ്റാൻ കെൽപില്ല. കൃഷി നഷ്​ടക്കച്ചവടമായി കാർഷികമേഖല കടുത്ത പ്രതിസന്ധിയിൽ. ശരാശരി വളർച്ച നിരക്ക് 3.4ൽ നിന്ന് 2.9 ശതമാനത്തിൽ എത്തിനിൽക്കുന്നു. ആറു വർഷങ്ങളിൽ ആദ്യമായി പ്രത്യക്ഷ വിദേശ നിക്ഷേപം കുറയുക മാത്രമല്ല, നിക്ഷേപിച്ചവർ കൂടുതൽ പണം പിൻവലിച്ചുകൊണ്ടുപോവുകയും ചെയ്തു. സർക്കാറി​​​െൻറ കൈയിൽ പണമില്ല. ജി.എസ്.ടി നികുതി വരുമാനം കൂട്ടുമെന്നൊക്കെ പറഞ്ഞെങ്കിലും, നികുതി വരുമാനത്തിൽ 1.4 ലക്ഷം കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വ്യാപാരസംഘർഷങ്ങൾ അടക്കമുള്ള ബാഹ്യ സാഹചര്യങ്ങൾ പുറമെ. ഇങ്ങനെ പലവിധ പ്രശ്നങ്ങൾക്കു നടുവിലാണ് നിർമല സീതാരാമൻ രണ്ടാം മോദിസർക്കാറി​​​െൻറ ആദ്യബജറ്റ് ഇന്ന്​ പാർലമ​​​െൻറിൽ അവതരിപ്പിക്കുന്നത്.

മധ്യവർഗ വരുമാനക്കെണിയിലേക്ക്​
ഏതെങ്കിലും ഒരു മേഖലയിലല്ല, പല മേഖലകളിൽ ഉത്തേജക പാക്കേജ് ആവശ്യമായ സന്ദർഭമാണ്. കാർഷിക, വ്യവസായ, വ്യാപാര, കയറ്റുമതി രംഗങ്ങൾക്കെല്ലാമായി ഉത്തേജകപാക്കേജോ സിദ്ധൗഷധങ്ങളോ നിർമല സീതാരാമ​​​​െൻറ ബജറ്റ് പെട്ടിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. സാമ്പത്തികമാന്ദ്യമോ വിവിധ മേഖലകൾ നേരിടുന്ന പ്രതിസന്ധിയോ ഒറ്റ ബജറ്റുകൊണ്ട് മാറ്റിയെടുക്കാൻ കഴിയുന്നതല്ല. അതിന് നയപരമായും ഘടനാപരമായുമുള്ള മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്. നയങ്ങളിലൊന്നും മാറ്റമില്ല. എന്നാൽ, മാന്ദ്യം മൂടിനിൽക്കേ, രണ്ടാമതും ജയിപ്പിച്ചതിന് ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന ചില നടപടികളും പൊടിക്കൈകളും പ്രയോഗിക്കാതെയും വയ്യ. അത് ഏതൊക്കെ വിധത്തിലായിരിക്കുമെന്നതാണ് ഇൗ ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്. പ്രതീക്ഷിക്കേണ്ടത് ഉത്തേജക പാക്കേജല്ല, ഉപഭോഗം വർധിപ്പിക്കാനുള്ള പാക്കേജാണ്.

ബ്രസീലി​​​െൻറയും ദക്ഷിണാഫ്രിക്കയുടെയും ദുർഗതിയിലേക്ക് തെന്നി വീണേക്കാവുന്ന മധ്യവർഗ വരുമാനക്കെണിയുടെ വക്കിലാണ് ഇന്ത്യ എത്തിനിൽക്കുന്നതെന്ന മുന്നറിയിപ്പ് സാമ്പത്തികവിദഗ്ധർ ഇതിനകം നൽകിയിട്ടുണ്ട്. മധ്യവർഗക്കാർക്കിടയിലെ ഉപഭോഗമാന്ദ്യമാണ് കാരണം. ഇന്ത്യയിൽ 10 കോടിയോളം വരുന്ന മധ്യവർഗ ഉപഭോക്താക്കളാണ് വിപണിയെ പ്രധാനമായും ചലിപ്പിക്കുന്നത്. പണത്തി​​​െൻറ അധികവ്യയം ഭാവി അപകടത്തിലാക്കുമെന്ന സൂചനകൾ, മാന്ദ്യത്തി​​​െൻറ പശ്ചാത്തലത്തിൽ വാങ്ങൽ ശേഷി കുറഞ്ഞത് എന്നിവയൊക്കെ വഴിയാണ് മധ്യവർഗക്കാർ അടുത്തകാലത്തായി അൽപം സൂക്ഷിച്ച് പണം ചെലവാക്കുന്നത്. അവർക്കിടയിൽ വിശ്വാസം വളർത്തുകയും പണം ലഭ്യമാക്കുകയും ചെലവിടാൻ പ്രേരിപ്പിക്കുകയും ചെയ്താൽ വിപണിക്ക് ഉണർവുണ്ടാകും. ഇൗ വഴിക്കുള്ള ശ്രമങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് കാണണം. ആദായ നികുതിയിളവ് പരിധി ഉയർത്തൽ, റിയൽ എസ്​റ്റേറ്റ് രംഗത്ത് ഉണർവു നൽകാൻ പാകത്തിൽ ഭവനവായ്പ രംഗത്തെ ആനുകൂല്യങ്ങൾ തുടങ്ങിയ പൊടിക്കൈ പ്രയോഗങ്ങൾ ഉണ്ടാകും.

പണം എവിടെ നിന്ന്​?
എന്നാൽ, അതിനൊപ്പം അടിസ്ഥാന സൗകര്യവികസനം, സാമൂഹികക്ഷേമ പദ്ധതികൾ എന്നിവക്കെല്ലാം വകയിരുത്താൻ സർക്കാറിന് പണം വേണം. നികുതി വരുമാനം ഇടിഞ്ഞുനിൽക്കുേമ്പാൾ മറ്റു ധനസമാഹരണ വഴികൾ ഉൗർജിതപ്പെടുത്തും. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപനയും മറ്റുമാണത്. ഒാഹരി വിൽപനക്ക് ആക്കം കൂട്ടുന്ന നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാവും. 46 പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുകയോ പൂട്ടുകയോ ചെയ്യുക എന്നത് സർക്കാറി​​​െൻറ 100 ദിന പദ്ധതികളിലൊന്നാണ്. മാസങ്ങൾക്കു മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് ലക്ഷ്യമിട്ടത് 90,000 കോടി രൂപയുടെ ഒാഹരിവിൽപനയാണ്. സർക്കാറി​​​െൻറ താൽപര്യക്കുറവു കൊണ്ടല്ല, ഇന്ത്യയിലെ നിക്ഷേപഭദ്രതയെക്കുറിച്ച ആഭ്യന്തര^മറുനാടൻ സംശയങ്ങൾക്കിടയിലാണ് എയർ ഇന്ത്യയുടെയും 12 പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഒാഹരിവിൽപന നീക്കം ഇതുവരെ എവിടെയും എത്താതെ നിൽക്കുന്നത്.
ഇൗ സാഹചര്യങ്ങൾക്കിടയിലാണ് റിസർവ് ബാങ്കി​​​െൻറ 3.6 ട്രില്യൺ ഡോളറി​​​െൻറ കരുതൽ മൂലധനത്തിൽ കേന്ദ്രസർക്കാർ കണ്ണുവെച്ചത്. യഥാർഥത്തിൽ റിസർവ് ബാങ്കിന് എത്ര കരുതൽധനം വേണമെന്ന് പഠിക്കാൻ ബിമൽ ജലാൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, ആ തുകയിൽ ഒരു വിഹിതം പ്രതീക്ഷിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. ഗവേണിങ് േബാർഡിൽ വരുത്തിയ മാറ്റങ്ങൾ, റിസർവ് ബാങ്കിനെ സർക്കാറി​​​െൻറ താളത്തിനു തുള്ളുന്ന സംവിധാനമാക്കി മാറ്റിക്കഴിഞ്ഞിട്ടുമുണ്ട്. അവിടെയും നിൽക്കുന്നതല്ല വിഭവ സമാഹരണ മാർഗങ്ങൾ. നികുതിയേതര വരുമാനം വർധിപ്പിക്കാൻ സർക്കാർ ഭൂമി, റെയിൽവേ സ്ഥലം തുടങ്ങി സർക്കാർ ആസ്തികൾ കൂടുതലായി വിൽപനക്കു വെക്കുമെന്ന് വ്യക്തമാണ്.

റെയിൽവെ ബജറ്റ്​ ലയിപ്പിച്ചത്​ വെറുതെയല്ല
റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചത് ഭരണസൗകര്യത്തിനു വേണ്ടി മാത്രമല്ലെന്നു കൂടി തെളിഞ്ഞുവരുകയാണ്. റെയിൽവേ വലിയ സ്വകാര്യവത്​കരണത്തിലേക്ക് നീങ്ങുകയും ഇൗ പൊതുജന സേവന മേഖലയിൽ നിന്ന് സർക്കാർ കൂടുതലായി പിന്മാറുകയുമാണ്. പുതിയ ലോക്സഭയിൽ സോണിയഗാന്ധി ആദ്യമായി സംസാരിച്ച വിഷയം, റായ്ബറേലി കോച്ച് ഫാക്ടറി സ്വകാര്യവത്​കരണമാണ്. കാറ്ററിങ്ങിൽ തുടങ്ങി, റെയിൽവേ സ്​റ്റേഷനുകളും ഭൂമിയും വാണിജ്യാടിസ്ഥാനത്തിൽ വികസനത്തിന് വിട്ടുകൊടുക്കുന്നേടത്ത് എത്തിനിൽക്കുന്ന സ്വകാര്യവത്​കരണത്തി​​​െൻറ അടുത്ത പടിയായി സ്വകാര്യ യാത്രാവണ്ടികൾക്ക് റെയിൽവേ അനുമതി നൽകാൻ പോവുന്നു. അതുവഴി പുതിയ യാത്രാ വണ്ടികൾ ജനങ്ങൾക്കു കിട്ടുകയല്ല രാജധാനിയും ശതാബ്​ദിയും പോലുള്ള വണ്ടികൾ സ്വകാര്യ ഒാപറേറ്റർമാർക്ക് വിട്ടുകൊടുക്കുകയാവും സംഭവിക്കുക. റെയിൽബജറ്റ് പൊതുബജറ്റിനോടു ചേർക്കുകയും, പുതിയ വണ്ടികൾ ബജറ്റി​​​െൻറ ഭാഗമായി പ്രഖ്യാപിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നിൽ ഇൗ തിരക്കഥയുണ്ട്.

തിരുവനന്തപുരവും മംഗലാപുരവും അടക്കം ആറു വിമാനത്താവളങ്ങൾ അദാനിത്താവളങ്ങളായി മാറുന്നത് വ്യോമയാന മേഖലയിലെ സ്വകാര്യവത്​കരണ കുതിപ്പ്. വിഴിഞ്ഞം തുറമുഖം അദാനിക്ക് പോയത് തുറമുഖ രംഗത്തെ മാറ്റം. അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി വലിയ തുക ബജറ്റിൽ മാറ്റിവെക്കുന്ന സർക്കാർ, പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനും മറ്റുമാണ് ഇതിൽ നല്ല പങ്ക് ചെലവഴിക്കുന്നത് എന്നതാണ് യാഥാർഥ്യം. ബജറ്റ് പിന്തുണയുള്ള സർക്കാർ^കോർപറേറ്റ് അവിഹിതവും ഒത്തുകളിയുമായി സ്വകാര്യവത്​കരണം മാറിക്കഴിഞ്ഞു. സ്വകാര്യവത്​്കരണത്തോടെ കുത്തഴിഞ്ഞ റെയിൽവേ വീണ്ടും ദേശസാത്​കരിക്കുന്നതിനെ ബ്രിട്ടനിൽ 73 ശതമാനം പേർ അനുകൂലിക്കുന്നു എന്നത് ഇതിനൊപ്പം ചേർത്തു വായിക്കാം.

കേരളത്തിനെന്ത്​?
ഇതിനെല്ലാമിടയിൽ പുതിയ ബജറ്റിൽ കേരളം എന്തു പ്രതീക്ഷിക്കണം? എയിംസ് കേരളത്തി​​​െൻറ സ്വപ്നമാണ്. മിക്ക സംസ്ഥാനങ്ങൾക്കും അത് അനുവദിച്ചു കഴിഞ്ഞിരിക്കേ, ആരോഗ്യരംഗത്ത് രണ്ടാംതലമുറ രോഗലക്ഷണങ്ങൾ തെളിഞ്ഞു കാണുന്ന കേരളത്തിന് എയിംസ് അനുവദിച്ചെന്നു വരാം. നിപയുടെയും മറ്റും സാഹചര്യത്തിൽ പുതിയ വില്ലൻ രോഗാണുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ടെസ്​റ്റിങ് ലബോറട്ടറിയും പരിഗണിക്കപ്പെേട്ടക്കാം. ധനകമീഷൻ മാനദണ്ഡങ്ങൾ, ജി.എസ്.ടി എന്നിവ വഴി സംസ്ഥാനങ്ങൾക്ക് കൂടുതൽ കേന്ദ്രവിഹിതം കിട്ടുന്ന സാഹചര്യത്തിൽ, പുതിയ രാഷ്​​ട്രീയ സാഹചര്യങ്ങൾക്കിടയിൽ, അതിനപ്പുറത്തെ പരിഗണന കേരളമടക്കം പല പ്രതിപക്ഷ സംസ്ഥാനങ്ങളും പ്രതീക്ഷിക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleunion budgetindia newsunion budget 2019
News Summary - Union Budget Expectations-Article
Next Story