Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആഹ്ലാദത്തിനപ്പുറം...

ആഹ്ലാദത്തിനപ്പുറം ഇന്ത്യക്ക് ആശങ്കയും

text_fields
bookmark_border
US Presidential Election 2024
cancel
camera_alt

ട്രംപും ​മോദിയും

ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ലേ​ക്ക് ര​ണ്ടാ​മൂ​ഴ​മെ​ത്തു​ന്ന​ത് ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് സം​ഘ് പ​രി​വാ​റും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റു​മെ​ങ്കി​ലും അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ആ​ഹ്ലാ​ദ​ത്തി​ന​പ്പു​റം ചി​ല ആ​ശ​ങ്ക​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഇ​ന്ത്യ മു​ൻ​കൂ​ട്ടി കാ​ണു​ന്നു​ണ്ട്.

‘ഹൗ​ഡി മോ​ഡി’​യും ‘ന​മ​സ്തേ ട്രം​പു’​മാ​യി ഒ​ന്നാ​മൂ​ഴ​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും കാ​ണി​ച്ച അ​ടു​പ്പം മു​ന്നാ​മൂ​ഴ​ത്തി​ലും തു​ട​രു​മെ​ന്ന് ട്രം​പ് ആ​ദ്യ​മേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ന​യ​ത​ന്ത്ര പ​ങ്കാ​ളി​യാ​യ ഇ​ന്ത്യ അ​വ​സ​ര​ങ്ങ​ൾ​ക്കൊ​പ്പം വെ​ല്ലു​വി​ളി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ട്രം​പ് വ​ന്നാ​ലും ക​മ​ല വ​ന്നാ​ലും അ​മേ​രി​ക്ക ഒ​റ്റ​ക്ക് നി​ൽ​ക്കാ​നാ​ണ് നോ​ക്കു​ക​യെ​ന്ന് വി​ദേ​ശ​മ​​ന്ത്രി ജ​യ്ശ​ങ്ക​ർ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ത്ത​ത്.

‘‘ഒ​ന്നാ​മ​ത് അ​മേ​രി​ക്ക’’​എ​ന്ന ത​ന്റെ ത​ത്ത്വ​ത്തി​ലൂ​ന്നി വി​ദേ​ശ ന​യം ഉ​ട​ച്ചു​വാ​ർ​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ട്രം​പി​ന്റെ വ​ര​വ്. ട്രം​പി​ന്റെ സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ൾ ലോ​ക​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന സ​മ്പ​ദ് ശ​ക്തി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കാ​ൻ പോ​ന്ന​താ​ണ്. ഡോ​ള​ർ നി​ര​ക്കേ​റു​ന്ന​ത് ഡോ​ള​റി​ൽ അ​ട​ക്കാ​നു​ള്ള ക​ട​ബാ​ധ്യ​ത​ക​ളു​ള്ള മ​റ്റു ​രാ​ജ്യ​ങ്ങ​ളെ​യും ഞെ​രു​ക്കും. അ​​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ​യും വ​ർ​ധി​ക്കും. ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തു​മ്പോ​ൾ മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 10 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി തീ​രു​വ​യു​ണ്ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ചൈ​ന​യും ബ്ര​സീ​ലും പോ​ലെ ഇ​ന്ത്യ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം തീ​രു​വ ചു​മ​ത്തു​ന്നു​ണ്ടെ​ന്ന് ട്രം​പ് വി​മ​ർ​ശി​ച്ചി​ട്ടു​മു​ണ്ട്. അ​മേ​രി​ക്ക​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​ണ് ത​ന്റെ മു​ൻ​ഗ​ണ​ന​യെ​ന്ന് വ്യ​ക്ത​മാ​ക്കി അ​തി​ന് വി​ഘ്നം നി​ൽ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്പ​ടി​ക​ളോ​ടു​ള്ള വി​ര​ക്തി ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. വേ​ണ്ടി​വ​ന്നാ​ൽ അ​ത്ത​രം ഉ​ട​മ്പ​ടി​ക​ളി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്നും അ​ല്ലെ​ങ്കി​ൽ തി​രു​ത്തു​മെ​ന്ന​തും ട്രം​പി​ന്റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. പാ​രി​സ് കാ​ലാ​വ​സ്ഥ ഉ​ട​മ്പ​ടി​യും ഇ​റാ​ൻ ആ​ണ​വ ക​രാ​റും ഒ​ന്നാ​മൂ​ഴ​ത്തി​ലെ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ.

ട്രം​പി​ന്റെ വ​ര​വി​ൽ ഇ​ന്ത്യ ഏ​റെ ആ​ശ​ങ്ക​യോ​ടെ കാ​ണു​ന്ന​ത് മേ​ഖ​ല ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്. വി​ദേ​ശ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​ൻ ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തു​മെ​ന്നും അ​വ വാ​ങ്ങു​ന്ന​വ​രു​ടെ നി​കു​തി ഭാ​ര​മേ​റ്റു​മെ​ന്നു​മാ​ണ് ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പ്. അ​മേ​രി​ക്ക​ൻ വി​പ​ണി​യെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ഐ.​ടി, ഔ​ഷ​ധ, വ​സ്ത്ര നി​ർ​മാ​ണ മേ​ഖ​ല​ക​ൾ​ക്ക് ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​കും.

കു​ടി​യേ​റ്റ​ത്തി​ലു​ള്ള ട്രം​പി​ന്റെ കാ​ർ​ക്ക​ശ്യ​മാ​ണ് ഇ​ന്ത്യ​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​ന്ന് എ​ച്ച് വ​ൺ ബി ​വി​സ​യി​ൽ ഇ​ന്ത്യ​ക്കാ​ർ അ​നു​ഭ​വി​ച്ച​താ​ണ്. കൂ​ടു​ത​ൽ തൊ​ഴി​ൽ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ വെ​ച്ചും അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ കു​റ​ക്കാ​നു​ള്ള നീ​ക്കം ഇ​ന്ത്യ​ൻ ​ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും അ​വ​രെ ആ​ശ്ര​യി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കും. ഈ ​ര​ണ്ട് മേ​ഖ​ല​യി​ലും ട്രം​പു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പ്ര​യാ​സ​ക​ര​മാ​യേ​ക്കു​​മെ​ന്നും അ​തേ​സ​മ​യം മ​റ്റു ചി​ല മേ​ഖ​ല​ക​ളി​ൽ മോ​ദി​യു​മാ​യു​ള്ള ബ​ന്ധം അ​ദ്ദേ​ഹം മാ​നി​ക്കു​മെ​ന്നു​മാ​ണ് വി​ദേ​ശ​മ​​ന്ത്രി ജ​യ്ശ​ങ്ക​റി​ന്റെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamala HarrisDonald TrumpUS Presidential Election 2024
News Summary - US Presidential Election 2024
Next Story