Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരണ്ടാം വരവ്; വീ​ണ്ടും...

രണ്ടാം വരവ്; വീ​ണ്ടും വൈ​റ്റ് ഹൗ​സി​ലേ​ക്ക്

text_fields
bookmark_border
Donald Trump
cancel

നാ​ല് വ​ർ​ഷം മു​മ്പ് ജോ ​ബൈ​ഡ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഡോ​ണ​ൾ​ഡ് ട്രം​പി​ന് വൈ​റ്റ് ഹൗ​സും അ​മേ​രി​ക്ക​ൻ ജ​ന​ത​യും യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​തെ​ങ്ങ​നെ​യെ​ന്ന് ഓ​ർ​മ​യു​ണ്ടോ? സാ​ധാ​ര​ണ അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് മു​മ്പ് വൈ​റ്റ് ഹൗ​സി​ൽ ചി​ല കീ​ഴ്വ​ഴ​ക്ക​ങ്ങ​ളു​ണ്ട്: പി​​​ൻ​​​ഗാ​​​മി​​​യു​​​മാ​​​യൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്​​​​ച; അ​​​തു​​​ക​​​ഴി​​​ഞ്ഞ്​ ല​​​ളി​​​ത​​​മാ​​​യൊ​​​രു ചാ​​​യ സ​​​ൽ​​​ക്കാ​​​രം; ശേ​​​ഷം, ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​ർ​​​ക്കു​​​മൊ​​​പ്പ​​​മു​​​ള്ള ​ഫോ​​ട്ടോ​​ സെ​​​ഷ​​​ൻ; എ​ല്ലാം ക​ഴി​ഞ്ഞ് കു​ടും​ബ​ത്തോ​ടൊ​പ്പം പ​ടി​യി​റ​ക്കം.

എ​ന്നാ​ൽ, അ​തി​നൊ​ന്നും കാ​ത്തു​നി​ൽ​ക്കാ​തെ ജോ ​ബൈ​ഡ​ൻ വൈ​റ്റ് ഹൗ​സി​ൽ പ്ര​വേ​ശി​ക്കും മു​മ്പേ അ​ദ്ദേ​ഹം വാ​ഷി​ങ്ട​ൺ വി​ട്ടു. 2021 ജ​​​​​നു​​​​​വ​​​​​രി ആ​​​​​റി​​​​​ന്​ യു.​​​​​എ​​​​​സ്​ പാ​​​​​ർ​​​​​ല​​​​​മെ​​​​ൻ​​​​റ്​ മ​​​​​ന്ദി​​​​​ര​​ത്തി​​​ലേ​​​ക്ക്​ (കാ​പി​റ്റോ​ൾ ബി​ൽ​ഡി​ങ്) അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു​​​​​ക​​​​​യ​​​​​റാ​​​​​ൻ അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത​തി​ന് ഇം​പീ​ച്ച്മെ​ന്റ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​ഒ​ളി​ച്ചോ​ട്ടം! ആ ​ഒ​ളി​ച്ചോ​ട്ട​ത്തോ​ടെ ട്രം​പ് യു​ഗം അ​വ​സാ​നി​ച്ചു​വെ​ന്ന് വി​ധി​യെ​ഴു​തി​യ​വ​രു​ണ്ട്. പ​ക്ഷേ, സം​ഭ​വി​ച്ച​ത് മ​റി​ച്ചാ​യി​രു​ന്നു. സെ​ന​റ്റി​ലെ റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇം​പീ​ച്ച്മെ​ന്റി​ൽ ക്ലീ​ൻ ചി​റ്റ് വാ​ങ്ങി​യ​തോ​ടെ തു​ട​ർ​ന്നും ​പൊ​തു​ജീ​വി​ത​ത്തി​ൽ തു​ട​രാ​മെ​ന്നും മ​ത്സ​രി​ക്കാ​മെ​ന്നു​മാ​യി.

അ​പ്പോ​ഴും, 75 പി​ന്നി​ട്ടൊ​രാ​ൾ അ​തി​ന് മു​തി​രി​ല്ലെ​ന്നാ​ണ് ക​രു​തി​യ​ത്. പി​ന്നീ​ട്, ലൈം​ഗി​ക പീ​ഡ​നം അ​ട​ക്ക​മു​ള്ള നി​ര​വ​ധി​ കേ​സു​ക​ൾ​ക്കി​ട​യി​ൽ​പെ​ട്ട​തോ​ടെ അ​ക്കാ​ര്യം തീ​ർ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​ക്ഷേ, സം​ഭ​വി​ച്ച​ത​ത്ര​യും മ​റി​ച്ചാ​ണ്: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ശ​ത്രു​ക്ക​ളെ ആ​ദ്യം ഒ​തു​ക്കി; ശേ​ഷം, ഉ​ന്മാ​ദ​രാ​ഷ്ട്രീ​യ​ത്തി​ന്റെ ത​ന്റെ പ​ഴ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പ​ഴ​യ​തി​ലും ശ​ക്തി​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കെ​തി​രെ പ്ര​യോ​ഗി​ച്ചു. അ​തി​പ്പോ​ൾ ഫ​ലം ക​ണ്ടി​രി​ക്കു​ന്നു. 78ാം വ​യ​സ്സി​ൽ വീ​ണ്ടും ​പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ്ര​സി​ഡ​ന്റ്.

വഴിയൊരുക്കിയതെന്ത്?

ട്രം​പി​ന്റെ ര​ണ്ടാം വ​ര​വി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​ന്റെ ഉ​ത്ത​രം ല​ളി​തം: ട്രം​പ് പോ​യാ​ലും ‘ട്രം​പി​സം’ അ​ത്ര പെ​ട്ടെ​ന്ന് മാ​ഞ്ഞു​പോ​വി​ല്ലെ​ന്ന് അ​മേ​രി​ക്ക​യി​ലെ രാ​ഷ്ട്രീ​യ പ​ണ്ഡി​റ്റു​ക​ൾ ജോ ​ബൈ​ഡ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത നി​മി​ഷ​ത്തി​ലേ പ്ര​വ​ചി​ച്ചി​രു​ന്നു. നാ​ലു​വ​ർ​ഷം മു​മ്പ് അ​ദ്ദേ​ഹം ബാ​ക്കി​വെ​ച്ച തീ​വ്ര​വ​ല​തു​പ​ക്ഷ ന​യ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്താ​ൻ ​ബൈ​ഡ​ന്റെ ഭ​ര​ണ​കൂ​ട​ത്തി​നാ​യി​ല്ല. ഭ​രി​ക്കു​ന്ന​ത് ഡെ​മോ​ക്രാ​റ്റു​ക​ളാ​യി​രു​ന്നു​വെ​ങ്കി​ലും ന​യം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടേ​താ​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണ്, കു​ടി​യേ​റ്റ നി​യ​മ​ത്തി​ലും വി​ദേ​ശ​കാ​ര്യ ന​യ​ത്തി​ലു​മെ​ല്ലാം ഒ​രു മാ​റ്റ​വു​മി​ല്ലാ​തി​രു​ന്ന​ത്. മ​റു​വ​ശ​ത്ത്, രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക് വ​ലി​യ​തോ​തി​ൽ ഇ​ടി​വ് സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ, ട്രം​പി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. 2022 ന​വം​ബ​റി​ലാ​ണ് അ​ദ്ദേ​ഹം മൂ​ന്നാ​മ​തും പ്ര​സി​ഡ​ന്റ് പ​ദ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ കാ​ര്യ​മാ​യ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇം​പീ​ച്ച്മെ​ന്റി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, സെ​ന​റ്റി​ൽ അ​തു​ണ്ടാ​യി​ല്ല.

പ​ക്ഷേ, ഏ​ഴ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്. 2023 ഡി​സം​ബ​റി​ൽ കൊ​ള​റാ​ഡോ സു​പ്രീം​കോ​ട​തി കാ​പി​റ്റോ​ൾ ബി​ൽ​ഡി​ങ് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി. 2024 മാ​ർ​ച്ചി​ൽ യു.​എ​സ് സു​പ്രീം​കോ​ട​തി ഈ ​വി​ധി റ​ദ്ദാ​ക്കി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​മെ​ന്നാ​യി.

നി​ക്കി ഹാ​ലി, ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​വേ​ക് രാ​മ​സ്വാ​മി തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ട്രം​പി​നെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ റേ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ട്രം​പ് വി​ജ​യി​ച്ചു. ജൂ​ലൈ​യി​ൽ അ​ദ്ദേ​ഹ​ത്തെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നി​ട​യി​ൽ, ജോ ​ബൈ​ഡ​ൻ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പി​ന്മാ​റി, ക​മ​ല ഹാ​രി​സ് വ​ന്ന​ത് ട്രം​പി​ന് ഗു​ണ​ക​ര​മാ​യി. ഡെ​മോ​ക്രാ​റ്റി​ക് ക്യാ​മ്പ് അ​ൽ​പം ക്ഷീ​ണ​ത്തി​ലാ​ണെ​ന്ന് സ്ഥാ​പി​ക്കാ​ൻ ഇ​തി​ലൂ​ടെ ട്രം​പി​ന് സാ​ധി​ച്ചു.

വിദ്വേഷം നിറഞ്ഞ പ്രചാരണം

പാ​ർ​ട്ടി​ക്കു​ള്ളി​ലെ മ​ത്സ​ര​സ​മ​യ​ത്തും പി​ന്നീ​ട് ​​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്തു​മെ​ല്ലാം വി​ദ്വേ​ഷ​പൂ​ർ​ണ​മാ​യ പ​രാ​മ​ർ​ശ​മാ​ണ് ട്രം​പി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. തു​ട​ർ​ച്ച​യാ​യ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ക​മ​ല ഹാ​രി​സി​നും മ​റ്റും നേ​ർ​ക്ക് പ്ര​യോ​ഗി​ച്ചു. ശ​രി​ക്കും ട്രം​പി​സം ത​ന്നെ. ഇ​തി​നി​ട​യി​ൽ ഒ​രു ​പ്ര​സം​ഗ​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ചെ​വി​ക്ക് വെ​ടി​യേ​റ്റ​തും വാ​ർ​ത്ത​യാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ട്രം​പും ക​മ​ല​യും ഏ​താ​ണ്ട് ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ർ​വേ ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ച്ച​ത്. എ​ന്നാ​ൽ, ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ സാ​മാ​ന്യം മി​ക​ച്ച വി​ജ​യ​മാ​ണ് ട്രം​പി​ന് അ​മേ​രി​ക്ക​ൻ ജ​ന​ത സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ട്രം​പി​ന്റെ ‘അ​മേ​രി​ക്ക ഫ​സ്റ്റ്’ എ​ന്ന മു​​ദ്രാ​വാ​ക്യ​ത്തോ​​ടൊ​പ്പ​മാ​ണ് ഭൂ​രി​ഭാ​ഗം അ​മേ​രി​ക്ക​ക്കാ​രു​മെ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​ന​പ്പു​റം, പാ​ർ​ട്ടി വ്യ​ത്യാ​സ​മി​ല്ലാ​തെ അ​മേ​രി​ക്ക എ​ത്ര​മേ​ൽ വ​ല​ത്തോ​ട്ട് ചാ​ഞ്ഞു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്.

ആദ്യം ബിസിനസ് പിന്നെ രാഷ്ട്രീയം

1946 ജൂ​ൺ 14ന് ​ന്യൂ​യോ​ർ​ക് സി​റ്റി​യി​ലാ​ണ് ട്രം​പ് ജ​നി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം പി​താ​വി​നൊ​പ്പം ബി​സി​ന​സി​ലാ​ണ് ശ്ര​ദ്ധി​ച്ച​ത്. 1982ൽ, ​അ​ദ്ദേ​ഹ​ത്തി​ന്റെ ‘ട്രം​​​​​​​​പ്​ മാ​​​​​​​​നേ​​​​​​​​ജ്​​​​​​​​​മെ​​​​​​​​ൻ​​​​​​​​റ്​ കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ’ എ​​​​​​​ന്ന സ്ഥാ​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​​രെ യു.​​​​​​​​എ​​​​​​​​സ്​ നീ​​​​​​​​തി​​​​​​​​ന്യാ​​​​​​​​യ വ​​​​​​​​കു​​​​​​​​പ്പ്​ വം​​​​​​​​ശ​​​​​​​​വി​​​​​​​​വേ​​​​​​​​ച​​​​​​​​ന​​​​​​​ത്തി​​​​​​​​ന്​ നി​​​​​​​​യ​​​​​​​​മ​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം, പി​താ​വി​നെ വീ​ട്ടി​ലി​രു​ത്തി ബി​സി​ന​സ് സ്വ​ന്ത​മാ​യി നോ​ക്കി​ന​ട​ത്താ​ൻ തു​ട​ങ്ങി.

അ​തോ​ടെ, പി​​​താ​​​വി​​​നെ​​​ക്കാ​​​ൾ വ​​​ലി​​​യ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യി. ആ ​​​പേ​​​രി​​​ൽ വ​​​ലി​​യൊ​​​രു ബി​​​സി​​​ന​​​സ്​ സാ​​​​മ്രാ​​​ജ്യ​​​വും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കെ​​​ട്ടി​​​പ്പൊ​​​ക്കി. റി​​​യ​​​ൽ എ​​​സ്​​​​റ്റേ​​​റ്റി​​​ലും ബ്രാ​​​ൻ​​​ഡി​​​ങ്ങി​​​ലു​​​മൊ​​​ക്കെ​​​യാ​​​യി എ​​​ത്ര​​​യോ സം​​​രം​​​ഭ​​​ങ്ങ​​​ൾ. ഇ​​​തി​​​നി​​​ടെ, ലോ​​​ക​​സു​​​ന്ദ​​​രി മ​​​ത്സ​​​രം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സം​​​ഘാ​​​ട​​​ക​​​നും ടി.​​​വി അ​​​വ​​​താ​​​ര​​​ക​​​നു​​​മാ​​​യി.

പ്ര​​​സി​​​ഡ​​​ൻ​​​റ്​ സ്ഥാ​​​ന​​​ത്തേ​​​ക്ക്​ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പു​​​വ​​​രെ, ‘അ​​​പ്ര​​​ൻ​​​റി​​സ്’ എ​​​ന്ന ബി​​​സി​​​ന​​​സ്​ റി​​​യാ​​​ലി​​​റ്റി ഷോ​​​യു​​​ടെ അ​​​വ​​​താ​​​ര​​​ക​​​നാ​​​യി​​​രു​​​ന്നു. ഏ​​​താ​​​നും സി​​​നി​​​മ​​​ക​​​ളി​​​ലും മു​​​ഖം കാ​​​ണി​​​ച്ചു. ബി​​​സി​​​ന​​​സി​​​ലും രാ​​​ഷ്​​​​ട്രീ​​​യ​​​ത്തി​​​ലു​​​മാ​​​യി 19 പു​​​സ്​​​​ത​​​ക​​​ങ്ങ​​​ൾ ര​​​ചി​​​ച്ചു. നാ​​​ല​​​ര​പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ട​​​യി​​​ലെ ബി​​​സി​​​ന​​​സ്​ ക​​​രി​​​യ​​​റി​​​നി​​​ടെ, 4000 കേ​​​സു​​​ക​​​ളാ​​​ണ്​ നേ​​​രി​​​ട്ട​​​ത്. ഇ​​​ത്ര​​​യ​​​ധി​​​കം കോ​​​ട​​​തി ക​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ മ​​​റ്റൊ​​​രു രാ​​​ഷ്​​​​ട്രീ​​​യ നേ​​​താ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ല. മൂ​​​ന്ന്​ ഭാ​​​ര്യ​​​മാ​​​രി​​​ലാ​​​യി അ​​​ഞ്ച്​ മ​​​ക്ക​​​ളു​ണ്ട്.

അ​മേ​രി​ക്ക​ക്ക് ഇ​നി സു​വ​ർ​ണ​കാ​ലം -ട്രം​പ്

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ക്ക് സു​വ​ർ​ണ​കാ​ലം വാ​ഗ്ദാ​നം ചെ​യ്ത് നി​യു​ക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫ​ല​മ​റി​ഞ്ഞ​ശേ​ഷം ​ഫ്ലോ​റി​ഡ​യി​ലെ പാം ​ബീ​ച്ച് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ട്രം​പി​ന്റെ പ്ര​ഖ്യാ​പ​നം. അ​സാ​ധാ​ര​ണ​വും അ​തി​ശ​ക്ത​വു​മാ​യ ജ​ന​വി​ധി​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ര്യ മെ​ലാ​നി​യ ട്രം​പ്, മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ, നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സ്, ഭാ​ര്യ ഉ​ഷ വാ​ൻ​സ് തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ ജെ.​ഡി. വാ​ൻ​സും ഭാ​ര്യ​യും ന​ൽ​കി​യ പി​ന്തു​ണ അ​തു​ല്യ​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കാ​നു​ള്ള ജ​ന​വി​ധി​യാ​ണി​ത്. ഇ​ത്ത​ര​മൊ​രു മു​ന്നേ​റ്റം മു​മ്പ് ക​ണ്ടി​ട്ടി​ല്ല. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​മാ​ണ് ഇ​തെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു. രാ​ജ്യ​ത്തും ഒ​രു പ​ക്ഷേ മ​റ്റൊ​രി​ട​ത്തും ഇ​തു​പോ​ലൊ​ന്ന് സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. രാ​ജ്യ​ത്തി​​ന്റെ മു​റി​വു​ണ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​നി. അ​ങ്ങ​നെ ഈ ​മു​ന്നേ​റ്റം പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​മെ​ന്നും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു.

ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ തി​രി​ച്ചു​വ​ര​വു​ക​ളി​ലൊ​ന്നാ​ണ് ട്രം​പി​​ന്റെ വി​ജ​യ​മെ​ന്ന് നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സ് പ​റ​ഞ്ഞു. ​ഡോ​ണ​ൾ​ഡ് ട്രം​പി​​ന്റെ നേ​തൃ​ത്വ​ത്തി​ൻ കീ​ഴി​ൽ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യി​ലും ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpUS Presidential Election 2024
News Summary - US Presidential Election 2024
Next Story