യു.എസ് യുദ്ധക്കൊതിയന്മാർ പിന്നെയും
text_fieldsപശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും യു.എസ് പടനീക്കവും ത്വരിതപ്പെടുന്നതിനിടെ തിങ്കളാ ഴ്ച യു.എ.ഇയിലെ ഫുജൈറക്കു സമീപം നാല്എണ്ണക്കപ്പലുകൾ ‘അട്ടിമറി’ക്കിരയായത് പിന്നെയും യുദ്ധഭീതിക്ക് ആക്കം കൂ ട്ടിയിരിക്കുന്നു. ഹോർമുസ് കടലിടുക്കിനടുത്ത് ലോകത്തെ ഏറ്റവും വലിയ ഇന്ധന വിതരണ ഹബ് ആയ ഫുജൈറക്കു സമീപം ആഴക ്കടലിലാണ് സൗദി ക്രൂഡ് ഒായിൽ ടാങ്കറുകളായ അൽ മർസൂഖയും അംജദും യു.എ.ഇയുടെ ഒരു ഇന്ധന ബാർജും നോർവേയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു എണ്ണ ടാങ്കറും അപകടത്തിൽപെട്ടത്. അജ്ഞാതമായ ഒരു വസ്തു കപ്പലിൽ തട്ടി ലോഹക്കൂട്ടിളക്കി ദ്വാര മുണ്ടാക്കിയെന്ന് നോർവീജിയൻ കപ്പൽ മാനേജ്മെൻറ് പറയുന്നു.
സംഭവത്തെക്കുറിച്ച അവ്യക്തത നിലനിൽക്കുേമ് പാഴും പിന്നിൽ ഇറാൻ ആണെന്ന് അമേരിക്ക ആരോപണമുയർത്തിക്കഴിഞ്ഞു. എന്നാൽ, സംഭവം ഞെട്ടിക്കുന്നതാണെന്നും കപ്പലുകള ിൽ പൊട്ടിത്തെറിയുണ്ടായത് മൂന്നാമതൊരു രാജ്യത്തെ അട്ടിമറിക്കാരുടെ വേലയാണെന്നുമാണ് ഇറാെൻറ ആദ്യപ്രതികര ണം. അട്ടിമറി സംഭവം സമുദ്ര ഗതാഗത സുരക്ഷയെ ബാധിക്കുമെന്നും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഏജൻറുമാരുടെ ശ്ര മങ്ങളെ കരുതിയിരിക്കണമെന്നും ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽ കി. അതേസമയം, സ്ഫോടനവാർത്ത യു.എ.ഇ നിഷേധിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു തീർത്തു പറഞ്ഞില്ല. എന്നാൽ, ആക്രമണരീതി പരിശോധിച്ചാൽ ഇറാെൻറ പങ്ക് തള്ളിക്കളയാനാവില്ലെന്ന് യു.എസ് ഒൗദ്യോഗികവൃത്തങ്ങൾ പറയുന്നുമുണ്ട്. ഇറാനെക്കുറിച്ച് ചിലതൊക്കെ കേൾക്കുന്നുണ്ടെന്നും അവർ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ നല്ലപോലെ അനുഭവിക്കേണ്ടി വരുമെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയത് ഇതിെൻറ ചുവടുപിടിച്ചാണ്.
വഴി ചൂണ്ടുന്നത് ഇസ്രായേൽ
മേഖലയിലെ സമുദ്രവഴികളിൽ എണ്ണക്കപ്പലുകളെ ഇറാൻ ലക്ഷ്യമിേട്ടക്കാം എന്ന് നേരത്തേ മുന്നറിയിപ്പ് നൽകി കഴിഞ്ഞയാഴ്ച ഗൾഫിലേക്ക് അമേരിക്ക പടനീക്കം ആരംഭിച്ചതിനു പിറകെയാണ് പുതിയ സംഭവവികാസങ്ങൾ. പടനീക്കത്തിനു പറഞ്ഞ കാരണത്തിന് തെളിവൊന്നും നിരത്തിയില്ലെന്നു മാത്രമല്ല, അമേരിക്കൻ മാധ്യമങ്ങൾ തന്നെ അത്തരമൊരു സ്ഥിതിവിശേഷം ഇപ്പോൾ പശ്ചിമേഷ്യയിലൊന്നും ദൃശ്യമല്ലെന്ന് പ്രതിരോധ, സുരക്ഷാമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിടുകയും ചെയ്തു. പിന്നെ എവിടെ നിന്നാണ് പ്രകോപനത്തിനിടയാക്കിയ സൂചനകൾ വരുന്നത് എന്ന അന്വേഷണത്തിൽ ഇസ്രായേൽ നൽകിയ വിവരം കണക്കിലെടുത്താണ് യുദ്ധവെറിയനായ സുരക്ഷ ഉപദേഷ്ടാവ് േജാൺ ബോൾട്ടണും സയണിസ്റ്റ് വലതുപക്ഷപാതിയായ സ്റ്റേറ്റ് െസക്രട്ടറി മൈക് പോംപിയോയും യുദ്ധകാഹളമൂതുന്നത് എന്നു വ്യക്തമായി.
സൗദി അറേബ്യയുടെ എണ്ണയുൽപാദന സംവിധാനങ്ങളെ ഇറാൻ ഉന്നം വെക്കുന്നുണ്ടെന്ന് ഇസ്രായേൽ വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കണമെന്ന് ഇറാന് താൽപര്യമുണ്ടായിരുന്നെങ്കിലും അത് അത്യന്തം അപകടകരമാവും എന്നു കണ്ട് ഉപേക്ഷിച്ചു. എന്നാൽ, അവർക്ക് കൂടുതൽ താൽപര്യം സൗദി എണ്ണയുൽപാദന സംവിധാനങ്ങൾ ആക്രമിക്കാനാണ്. അതുവഴി എണ്ണവിലയിൽ വർധനയുണ്ടാകുന്നതോടെ വമ്പിച്ച ലാഭം കൊയ്യാനാകുമെന്ന് തെഹ്റാൻ കണക്കുകൂട്ടുന്നു- സ്രോതസ്സുകളെയൊന്നും ഉദ്ധരിക്കാതെ ചാനൽ 13 എന്ന ഇസ്രായേൽ ടി.വി റിപ്പോർട്ട് ചെയ്തതാണിത്. യു.എസിെൻറയും സഖ്യകക്ഷികളുടെയും കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യംവെക്കുന്നുവെന്നും റിപ്പബ്ലിക്കൻ ഗാർഡുകൾക്ക് ഇസ്രായേലിനെ ആക്രമിക്കാൻ കൊതിയുണ്ടെന്നും പേരു വെളിപ്പെടുത്താത്ത അറബ് ഇൻറലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് ഇസ്രായേൽ ആദ്യം മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം റിപ്പോർട്ട് ചെയ്തു നാലു നാളുകൾക്കുശേഷമായിരുന്നു ചാനലിെൻറ പുതിയ വാർത്ത.
ഏപ്രിൽ മൂന്നാം വാരത്തിൽ ഇസ്രായേൽ സുരക്ഷസമിതി തലവൻ മെയ്ർ ബെൻ ശാബത്ത് വൈറ്റ് ഹൗസിൽ അമേരിക്കൻ സുരക്ഷ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മൊസാദ് ഇൻറലിജൻസിൽനിന്നുള്ള ഇൗ ‘ആധികാരികവിവരം’ കൈമാറിയത്. ‘‘ഇറാൻ ആക്രമണത്തിനു ശ്രമിക്കുന്നുവെന്നോ അത് ഏതു വിധമാണെന്നോ എന്നതൊക്കെ ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ, അമേരിക്കൻ സമ്മർദം ഏറുന്തോറും ഇറാന് ചൂട് കയറുന്നുണ്ടെന്നത് വ്യക്തം. അതിനാൽ, ഗൾഫിലെ അമേരിക്കൻ താൽപര്യങ്ങളെ അവർ ആക്രമിക്കാം’’ എന്നാണ് ഇസ്രായേൽ നൽകിയ മുന്നറിയിപ്പ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ കഴിഞ്ഞയാഴ്ച യു.എസ്.എസ് അബ്രഹാം ലിങ്കൺ അടങ്ങുന്ന അമേരിക്കയുടെ വൻ സേനാവ്യൂഹത്തിെൻറ ഗൾഫ് മേഖലയിെല വിന്യാസം പ്രഖ്യാപിച്ചത്.
സ്ഥാനമേൽക്കും മുമ്പു തന്നെ ഇറാനെ അമേരിക്ക ആക്രമിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് ബോൾട്ടൺ. നേരത്തേ അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് അന്നത്തെ പ്രസിഡൻറ് ജോർജ് ബുഷ് ഗൾഫിൽ വിന്യസിച്ച പടക്കപ്പലാണ് യു.എസ്.എസ് അബ്രഹാം ലിങ്കൺ. കഴിഞ്ഞ മാസം തന്നെ ഇൗ പടക്കപ്പൽ സാധാരണനിലയിൽ വിന്യസിക്കുന്നതായി പെൻറഗൺ അറിയിച്ചിരുന്നതാണ്. എന്നാൽ, അതിനെ ഇറാൻ ഭീഷണിയുമായി ബന്ധിപ്പിക്കുകയാണ് ബോൾട്ടൺ ചെയ്തത്. യു.എസ്.എസ് ആർലിങ്ടണിെൻറ വിന്യാസം കൂടി അറിയിച്ച് അതിന് കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു. ട്രംപ് ഭരണകൂടത്തെ ഇറാനെതിരായ ആക്രമണത്തിന് ഇളക്കിവിടുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് സ്റ്റേറ്റ് സെക്രട്ടറിയും സുരക്ഷ ഉപദേഷ്ടാവും. കഴിഞ്ഞ മേയിൽ ആണവകരാറിൽ നിന്നു ഏകപക്ഷീയമായി പിന്മാറിയപ്പോഴും തെഹ്റാനിലെ ഭരണമാറ്റം ട്രംപിെൻറ അജണ്ടയിലുണ്ടായിരുന്നില്ല. എന്നാൽ, ഇറാൻ വിരുദ്ധ ആക്രമണത്തിലേക്കും ഭരണമാറ്റത്തിലേക്കും കാര്യങ്ങളെത്തിക്കാനുള്ള തീവ്രശ്രമമാണ് പോംപിയോയും ബോൾട്ടനും നടത്തിവരുന്നതെന്ന് പാശ്ചാത്യമാധ്യമങ്ങളും നിരീക്ഷകരും പറയുന്നു. ഇറാനെതിരെ ഏതു കച്ചിത്തുരുമ്പും ഉപയോഗിക്കാൻ തക്കംപാർത്തു നടക്കുകയാണ് ഇരുവരും.
അതിനാദ്യമായി ചെയ്തത് ഇറാനെതിരെ ഉപരോധമേർപ്പെടുത്തുേമ്പാൾ തെഹ്റാന് ഒരുകാലത്തും വഴങ്ങാനാവാത്ത കർശനമായ ഉപാധികൾ വെക്കുകയാണ്. പിന്നീട്, കഴിഞ്ഞ സെപ്റ്റംബറിൽ ഇറാഖിൽ ബഗ്ദാദിലെ യു.എസ് എംബസി പരിസരത്തും ബസറയിലെ കോൺസുലേറ്റിനു സമീപവും ഏതാനും റോക്കറ്റുകൾ പതിച്ചത് ഇറാൻ വിരുദ്ധനീക്കത്തിന് മൂർച്ച കൂട്ടാനുപയോഗിച്ചു. ബഗ്ദാദിലെ ഇൗജിപ്ത് എംബസിക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ആദ്യ റോക്കറ്റുകൾ പതിച്ചതെന്നും ബസറയിലെ വിമാനത്താവളത്തിനു നേർക്കു തൊടുത്ത റോക്കറ്റാണ് അതിനടുത്ത യു.എസ് കോൺസുലേറ്റിലേക്കാണെന്ന് പോംപിയോ വ്യാഖ്യാനിച്ചതെന്നും പിന്നീട് ‘റോയിേട്ടഴ്സ്’ റിേപ്പാർട്ട് ചെയ്തു. പിന്നീട് ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നുവെന്നായി ആേരാപണം. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നേരത്തേ ഉന്നയിച്ച ഇൗ ആരോപണവും അമേരിക്കൻ വിദഗ്ധർ തള്ളിക്കളഞ്ഞു.
അന്നു ചെനി ഇന്നു ബോൾട്ടൺ
2004-2007 കാലത്ത് അന്നത്തെ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിനെ ഇറാൻ ആക്രമണത്തിന് മൂച്ചു കൂട്ടിയിരുന്ന ഡിക് ചെനിയുടെ ശ്രമത്തോടാണ് േപാംപിയോ-ബോൾട്ടൺ കൂട്ടുകെട്ടിെൻറ ഇപ്പോഴത്തെ നീക്കങ്ങളെ അമേരിക്കൻ നിരീക്ഷകർ ചേർത്തുവായിക്കുന്നത്. ചെനിയുടെ ഇറാൻ നയരൂപകർത്താവായിരുന്ന ജോൺ ബോൾട്ടൺ അന്നേ തെറ്റായ വിവരങ്ങൾ ചോർത്തിക്കൊടുത്ത് കുപ്രസിദ്ധി നേടിയതാണ്. ചെനിക്ക് ബുഷിനെ വഴിക്കു കൊണ്ടുവരാൻ പ്രയാസമായിരുന്നെങ്കിൽ ആയുധക്കച്ചവടക്കമ്പക്കാരനായ ട്രംപിനെ വളച്ചെടുക്കാൻ ഇപ്പോഴത്തെ കൂട്ടുകെട്ടിനു കഴിയുമെന്നതാണ് നിരീക്ഷകരുടെ ആശങ്ക. ഇറാഖ്, അഫ്ഗാൻ അധിനിവേശാനുഭവങ്ങളെ മുൻനിർത്തി ഇറാനുമായി യുദ്ധത്തിന് സൈന്യം എതിരാണെങ്കിലും ഇനി വരാനിരിക്കുന്ന പ്രതിരോധ സെക്രട്ടറിക്ക് എത്രത്തോളം പിടിച്ചുനിൽക്കാനാകും എന്ന സംശയവും അവർ ഉയർത്തുന്നു. ഇപ്പോൾ പുതിയ സൈനികനീക്കം ബോൾട്ടൺ പ്രഖ്യാപിച്ചതിന് ആധാരമാക്കിയത് അമേരിക്കൻ ഇൻറലിജൻസ് റിപ്പോർട്ടുകളെയല്ല. പകരം, ഇസ്രായേൽ പകർന്ന വിവരങ്ങളെയാണ്.
ആക്രമണത്വര മൂത്ത ബോൾട്ടൺ അമേരിക്കയുടെ പ്രഖ്യാപിത കാർട്ടർ ചാർട്ടറും തിരുത്തിക്കുറിച്ചു. ലോകത്തെങ്ങുമുള്ള അമേരിക്കൻ താൽപര്യങ്ങളുടെ സംരക്ഷണമായിരുന്നു ഇതര രാഷ്ട്രങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിന് മുൻ പ്രസിഡൻറ് ജിമ്മി കാർട്ടർ വെച്ച ന്യായം. എന്നാൽ, ഇൗ മാസാദ്യം ഇറാൻ ഭീഷണിയെക്കുറിച്ച മുന്നറിയിപ്പുമായി പുതിയ പടനീക്കം പ്രഖ്യാപിച്ച ബോൾട്ടൺ അതിനു പറഞ്ഞ ന്യായം അമേരിക്കൻ താൽപര്യം മാത്രമല്ല, അതിെൻറ സഖ്യകക്ഷികളുടെ താൽപര്യം കൂടിയാണ്. പശ്ചിമേഷ്യയിൽ ഇസ്രായേൽ അടക്കമുള്ള അമേരിക്കൻ സഖ്യകക്ഷികൾക്കെതിരായ നീക്കവും ഇറാനെ ആക്രമിക്കാനുള്ള ന്യായമായി മാറുമെന്നു ചുരുക്കം. ഇങ്ങനെ എന്തു വന്നാലും ഇറാനെയും ഉത്തരകൊറിയയെയുമൊക്കെ ആക്രമിക്കാനുള്ള അടങ്ങാത്ത യുദ്ധാവേശത്തിലാണ് ബോൾട്ടൺ.
കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹത്തെ നിയമിച്ചപ്പോൾ തന്നെ 94 കാരനായ മുൻ പ്രസിഡൻറ് കാർട്ടർ മുന്നറിയിപ്പ് നൽകിയത്, രാജ്യത്തിെൻറ ദുരന്തം എന്നായിരുന്നു. ‘‘പ്രസിഡൻറ് ട്രംപിെൻറ ഏറ്റവും മോശമായ തെറ്റാണ് ബോൾട്ടെൻറ നിയമനം. ഉത്തര കൊറിയയെ ആക്രമിക്കണമെന്ന വാദമുള്ളയാളാണത്. ഇറാനെ പോലും വെറുതെ വിടുന്നില്ല. ഇറാഖ് അധിനിവേശമെന്ന തെറ്റായ തീരുമാനത്തിനു പിന്നിലും ഇയാളാണ് ചരടുവലിച്ചത്’’-കാർട്ടർ ചൂണ്ടിക്കാട്ടി. കാർട്ടർ പറഞ്ഞിടത്തേക്കാണ് ഇസ്രായേലിെൻറ സേവ പിടിച്ച് ബോൾട്ടൺ ട്രംപിനെ നയിക്കുന്നതെന്നു പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.