Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅപ്പോൾ നമ്മളെ എങ്ങനെ​...

അപ്പോൾ നമ്മളെ എങ്ങനെ​ കൊല്ലണം?

text_fields
bookmark_border
Usha-P-E
cancel

അറിയാത്ത രോഗം വന്നാൽ ആദിവാസികൾക്ക്​ ചികിത്സ അറിയില്ല. ആക്രമിക്കപ്പെടുമെന്നും വിവരമില്ല. അവർ പരസ്​പരം തല്ലുണ്ടാക്കാറുണ്ടെങ്കിലും ആദിവാസികൾ സംഘടിതമായി ആരെയും തല്ലി​ക്കൊന്നിട്ടില്ല. ഉൗര​ി​ലെത്തുന്ന മൃഗങ്ങൾക്കുപോലും ഒരു ഒാഹരി ഭക്ഷണം നൽകുന്നതാണ്​ അവരുടെ ശീലം. അത്തരമൊരു സമൂഹത്തിലെ യുവാവിനെയാണ്​ ഭക്ഷണ സാധനങ്ങൾ മോഷ്​ടി​െച്ചന്ന പേരിൽ ഒരു സംഘമാളുകൾ ചേർന്ന്​ കെട്ടിയിട്ട്​ മർദിച്ചത്​. 
അടുത്തകാലത്തായി അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ കാണപ്പെടുന്ന ഉണർവിൽ കുടിയേറ്റക്കാർ വല്ലാതെ അസ്വസ്​ഥരാണ്​. അവരെ അടിച്ചമർത്താൻ ലഭിക്കുന്ന ഏത്​ അവസരവും അവർ ഉപയോഗിക്കുന്നു. അതു തന്നെയാകണം മധുവെന്ന മാനസികവൈകല്യമുള്ള ആ യുവാവിനെ അടിച്ച്​ കൊല്ലുന്നതിലേക്ക്​ നയിച്ചതും. മോഷ്​ടിച്ചെങ്കിൽ തല്ലിക്കൊല്ലേണ്ട കാര്യമു​ണ്ടോ? ആദിവാസി അല്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരു​ന്നോ? കള്ളനെന്ന്​ നാട്ടുകാർ ആരോപിക്കുന്ന മധു എന്ന ആദിവാസി യുവാവിനെ​ പിടിച്ചുകൊണ്ടുപോകാനാണ്​ ​പൊലീസ്​ താൽപര്യം കാണിച്ചത്​. മർദിച്ചവരെ പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം അപ്പോൾ തന്നെ എന്തുകൊണ്ട്​ അറസ്​റ്റുചെയ്​തില്ലെന്നു പരിശോധിക്കണം. ഇതും ഒറ്റപ്പെട്ട സംഭവമല്ല. അട്ടപ്പാടിയിൽ ആദിവാസി പ്രതിയാണെങ്കിൽ പൊലീസ്​ നടപടികൾക്ക്​ വേഗമുണ്ടാകും. ആദിവാസി വാദിയാണെങ്കിൽ എഫ്​.​െഎ.ആർ പോലും ഉണ്ടാകണമെന്നില്ല.

പ്രത്യേക പരിഗണന ലഭ​ിക്കേണ്ടതെന്ന്​ കേന്ദ്ര സർക്കാർ നിശ്ചയിച്ച പട്ടികയിൽ കുറുമ്പ സമുദായത്തിൽപ്പെടുന്നയാളാണ്​ കൊല്ലപ്പെട്ട മധു. കടുക്​മണ്ണിൽ മധുവിന്​ മാത്രമല്ല മാനസികവൈകല്യം. വേറെയും ചിലരുണ്ട്​. അവരും അലഞ്ഞുതിരിഞ്ഞ്​ നടക്കുന്നുണ്ട്​.  മാനസിക വൈകല്യമുള്ള ആദിവാസി യുവാക്കളെകൊണ്ട്​ പണിയെടുപ്പിക്കുകയും തക്കംകിട്ടു​േമ്പാൾ  അവരെ മർദിക്കുകയും ചെയ്യുന്നത്​ അട്ടപ്പാടിയി​ലെ പതിവ്​ കാഴ്​ചയാണ്​. എന്നാൽ ഒരാളെ തല്ലിക്കൊല്ലുന്നത്​ ഇതാദ്യം. 

അട്ടപ്പാടിയിൽ മാനസിക വൈകല്യം ബാധിച്ച ഒ​േട്ടറെ പേരുണ്ട്​. അവർക്ക്​ വേണ്ടത്​ ക്ലിനിക്കലായ ചികിത്സയല്ല, അതിനു അട്ടപ്പാടിയിൽ സൗകര്യമില്ല. ഒരു സംഘടനയുടെ പേരിൽ ഇത്തരക്കാർക്ക്​ ചികിത്സ നൽകുന്നുണ്ട്​. അവർ മരുന്ന്​ വീട്ടിലേക്ക്​ കൊടുത്തയക്കും. കൃത്യമായി കഴിക്കുന്നു​വോ എന്നു​ പരിശോധിക്കാൻ പോലും അവർക്ക്​ സംവിധാനമില്ല. അല്ലെങ്കിലും അവർക്ക്​ വേണ്ടത്​ ഇത്തരം ചികിത്സയല്ല. എല്ലാ ആദിവാസി ഉൗരുകളിലും ഏതെങ്കിലുമൊക്കെ തരത്തിൽ മാനസിക വൈകല്യമുള്ളവരെ കാണാം. ചിലർക്ക്​ വിഷാദരോഗമായിരിക്കും. ചെറുപ്പത്തിലേ ഭക്ഷണം കിട്ടാത്ത പ്രശ്​നമുണ്ട്​. പഠിച്ചിട്ടും ജോലി ലഭിക്കാത്തത്​ മൂലമുള്ള മാനസിക പ്രയാസങ്ങളുണ്ട്​. സ്​ത്രീകളെ പുറത്തുനിന്നുള്ളവർ ആക്രമിക്കുന്നതിൽനിന്നുള്ള പ്രശ്​നങ്ങളുണ്ട്​. പ്രണയ നൈരാശ്യമുണ്ട്. അങ്ങനെ നിരവധിയാണ്​ കാരണങ്ങൾ. എന്നാൽ, ഇതൊന്നും സർക്കാർ ഗൗരവമായി കാണുന്നില്ല. 

ആദിവാസികളോടുള്ള പൊതുസമൂഹത്തി​​െൻറ നിലപാടാണ്​ അട്ടപ്പാടിയിൽ നിന്നുള്ള ആ വിഡിയോയിലൂടെ പുറത്തുവരുന്നത്​. കുരങ്ങു കളിപ്പിക്കുക എന്നത്​ സ്​ഥിരം പരിപാടിയാണ്​. മനോരോഗിയായ പെൺകുട്ടികൾ പീഡനത്തിനിരയായ നിരവധി സംഭവങ്ങളുണ്ട്​. ആദിവാസി മേഖലയിലെ മാനസിക വൈകല്യ ചികിത്സക്ക്​ പ്രത്യേക പദ്ധതിവേണമെന്ന ആവശ്യം പലവട്ടം സർക്കാറി​​െൻറ ​ശ്രദ്ധയിൽപ്പെടുത്തിയതാണ്​. ആദിവാസികൾക്കിടയിൽ മാനസിക വൈകല്യം വർധിക്കാൻ സാംസ്​കാരികപരമായ ചില കാരണങ്ങളും ഉണ്ട്​. മദ്യപാനവും കാരണമാണ്​. പുരുഷന്മാരിലാണ്​ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ആദിവാസി മേഖലകളിൽ പുരുഷന്മാർക്കു വേണ്ടി പദ്ധതിയില്ലെന്നതും ശ്രദ്ധേയമാണ്​. എല്ലാ പദ്ധതികളും സ്​ത്രീകൾക്കുവേണ്ടിയാണ്​. രാഷ്​ട്രീയ പാർട്ടികൾ ജാഥകൾക്കുവേണ്ടി അന്വേഷിക്കുന്നതും സ്​ത്രീകളെ.

ആദിവാസികളുടെ സവിശേഷതകൾ മനസ്സിലാക്കി പദ്ധതി തയാറാക്കുന്നതിൽ സർക്കാറും ശ്രദ്ധിക്കുന്നില്ല. 30,000 ജനസംഖ്യയുള്ള പണിയർക്കും 19 ഉൗരുകളിലെ 500 കുടുംബങ്ങളിൽപ്പെട്ട 2500 പേർ മാത്രമുള്ള കുറുമ്പകൾക്കുവേണ്ടിയും ഒരേ പദ്ധതിയാണ്​​. ഒാരോ സമുദായത്തി​​െൻറയും സാംസ്​കാരികവും സാമൂഹികവുമായ അവസ്​ഥ അടിസ്​ഥാനമാക്കിയുള്ള പദ്ധതിയാണ്​ ആവശ്യം. ആദിവാസിയെ കള്ളനാക്കുക എന്നത്​ ഒരുതരം മനോരോഗമാണ്​. അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി നഷ്​ടപ്പെട്ടു. അവരുടെ റോഡും ജലസേചന സൗകര്യങ്ങളും നഷ്​ടമായി. സ്​ത്രീകൾ ഉപദ്രവിക്കപ്പെട്ടു. അവിടെ നീതിയും നിയമവും ആദിവാസികൾക്കൊപ്പമല്ല. ഒറ്റപ്പെടുത്തി ഒാടിക്കുക എന്നത്​ ചരിത്രപരമാണ്​. മുമ്പ്​ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച്​പിടിക്കാൻവന്ന ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ എസ്​. സുബ്ബയ്യയെ അടിച്ചോടിച്ചതും ചരിത്രം. 

അട്ടപ്പാടി​യിലെ ആദിവാസികൾ​ക്കിടയിൽ പട്ടിണി നിലനിൽക്കുന്നു. പലതി​​െൻറയും അടിസ്​ഥാനം അതാണ്​. അവരുടെ ജീവിതം റേഷനരിയിൽ കോർത്തിണക്കി മാനസിക ആരോഗ്യം ഇല്ലാതാക്കി. ചെറുത്തുനിൽപ്​, മത്സരങ്ങളെ നേരിടുക എന്നിവയൊന്നും ഇപ്പോൾ ആദിവാസികളുടെ ജീവിതത്തിലില്ല. അവരെ ​ശോഷിപ്പിച്ചും പരിഹസിച്ചും ആട്ടിയോടിക്കാനാണ്​ ശ്രമിക്കുന്നത്​. ആദിവാസികളുടെ പ്രകൃതി വിഭവങ്ങൾ ഇല്ലാതാക്കി. കൃഷി നഷ്​ടമായി. കൃഷിയുമായി ബന്ധപ്പെട്ട്​ അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തുന്നില്ല. പച്ചക്കറികളും കടുകും തുവരയും റാഗിയുമൊന്നും ഇപ്പോൾ കൃഷിചെയ്യുന്നില്ല. എല്ലാവരും റേഷൻകടകൾക്ക്​ മുന്നിലാണ്​. ഒന്നും ചെയ്യാനില്ലാത്ത അവസ്​ഥ പുരുഷന്മാരെ കാര്യമായി ബാധിച്ചിട്ടുണ്ട്​. 

ആദിവാസിയുടെ മണ്ണും പെണ്ണും കാടും അഭിമാനവും എല്ലാം കട്ടെടുത്തതിനു ശേഷം അതിനു നിയമവുമുണ്ടാക്കിയിട്ട് ഇപ്പോ അവനെ കള്ളനാണ് എന്നു പറഞ്ഞ്​ തല്ലിക്കൊല്ലുന്നു. ആ രാത്രിയിൽ കോട്ടത്തറയിലെ മോർച്ചറിക്കു​ മുന്നിൽ ആരുമുണ്ടായിരുന്നില്ല. മരിച്ചെന്നുറപ്പ് വരുത്തി എല്ലാരും മടങ്ങിപ്പോയിരിക്കുന്നു. വിക്​ടർ യൂഗോയുടെ ഴാങ്​ വാൽ ഴാങ്ങി​നെപ്പോലെ കയറിപ്പോകാൻ അയാൾക്ക്‌ ഒരിടവും ഉണ്ടായില്ല. ഭക്ഷണം മോഷ്​ടിച്ചുവെന്നു പറഞ്ഞ്​ അടിച്ചുകൊല്ലുമ്പോൾ ആദിവാസിയുടെ എല്ലാം തട്ടിയെടുത്ത നിങ്ങളെ /നമ്മളെ എങ്ങനെ കൊല്ലണം ? 1975ലെ ഭൂനിയമം തുടങ്ങി എത്രയോ നിയമങ്ങൾ. അവക്കൊന്നും മധുവി​​െൻറ  ജീവന്​ സംരക്ഷണം നൽകാൻ കഴിഞ്ഞില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhuMalayalam ArticleUsha P.EAttappadTribal Issues
News Summary - Usha P.E React Attappady Tribal Issues -Malayalam Article
Next Story