തെരഞ്ഞെടുപ്പ് ജീവനും ജഡത്വവും തമ്മിൽ
text_fieldsമെച്ചപ്പെട്ട ജീവിതാവസ്ഥ ലക്ഷ്യംവെച്ചായിരുന്നു കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകളിൽ പൗരന്മാരുടെ സമ്മതിദാനമെങ്കിൽ ഇക്കുറി അത് ജീവൻ ബാക്കിനിർത്തണോ വേണ്ടയോ എന്ന ചോദ ്യത്തിനു മുന്നിലാണ്. ഇന്ത്യൻ ജനാധിപത്യെത്ത മാത്രമല്ല, ഭാവിജീവിതത്തെതന്നെ കെടുത ്തിക്കളയുന്ന കാളകൂടമാണ് കുറച്ചു കാലമായി ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് പ്രയോ ഗിച്ചുകൊണ്ടിരിക്കുന്നത്.
ജാതിയുടെയും മതത്തിെൻറയും പേരിൽ ജനവിഭാഗങ്ങളെ ശത്രു ക്കളാക്കൽ, ഭക്ഷണം, വസ്ത്രം, വിശ്വാസം എന്നീ മനുഷ്യാവകാശങ്ങളെ ധ്വംസിക്കൽ, ചിന്താസ്വാതന്ത്ര്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും കുരുതികൊടുക്കൽ, ഭരണഘടന സ്ഥാപനങ്ങളെ ആന്തരികമായി തകർക്കൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലും പാപ്പരാക്കൽ, വർത്തമാനകാലത്തെ മാത്രമല്ല ഭൂതകാലത്തെയും വിഷലിപ്തമാക്കൽ എന്നീ ദുർനയങ്ങൾ നടപ്പാക്കിയിട്ടും രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ (കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, എസ്.പി, ആം ആദ്മി, ഡി.എം.കെ, കമ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയവർ) അതിെൻറ ഗുരുതരാവസ്ഥ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ രാഷ്ട്രീയകക്ഷികളുടെ അനുഭാവികൾ നേതൃത്വ പരിമിതികൾ മറികടന്ന് വരുംതെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് വിരുദ്ധ കൃത്യതയോടെ വോട്ട് കുത്തുകതന്നെ ചെയ്യണം. സ്വന്തം സ്വാധീനവലയങ്ങളിൽ സമാനമായ ജാഗ്രതക്കായി പ്രചാരണം നടത്തുകയും വേണം. കൂടാതെ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, കലാസാംസ്കാരിക സ്ഥാപനങ്ങൾ, സ്പോർട്സ് സൊസൈറ്റികൾ, മതസംഘടനകൾ, ആത്മീയ സംഘടനകൾ തുടങ്ങിയവയും 2019ലെ തെരഞ്ഞെടുപ്പിൽ പ്രകടമായ നിലപാട് ഉയർത്തിപ്പിടിക്കേണ്ടതാണ്.
അല്ലെങ്കിൽ വിഷലിപ്തമാക്കപ്പെടുന്ന ദേശത്തോടൊപ്പം അവരുടെ സ്വപ്നസരണികളും റദ്ദാക്കപ്പെടും. ചിപ്കോ പ്രസ്ഥാന തുടർച്ചക്കാരാകട്ടെ, നർമദ ബച്ചാവോ ആന്ദോളൻകാരാകട്ടെ പ്രചണ്ഡമായ രീതിയിൽ തെരഞ്ഞെടുപ്പ് പക്ഷം പ്രഖ്യാപിക്കണം.
കാരണം, ഫാഷിസ്റ്റ് കാലുഷ്യത്തിൽ ഒരു വിത്തുപോലും മുളപൊട്ടുകയില്ല. ഇന്ദിര ഗാന്ധി നാഷനൽ സെൻറർ, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി എന്നിവയിലെ ജീവനക്കാർ ആർക്കെതിരാണ് സ്വന്തം വോട്ടെന്ന് വ്യക്തമാക്കണം. ജീവനുള്ള രാഷ്ട്രീയത്തിലേ കലയും സംസ്കാരവും ശ്വാസോച്ഛ്വാസം നടത്തൂ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ബി. സി.സി.ഐയും ചിട്ടവട്ടങ്ങൾ വെടിഞ്ഞ് കളിക്കാരോട് ഈ തെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയഗൗരവം ഉപദേശിക്കണം.
ചകിതമാക്കപ്പെടുന്ന വായുമണ്ഡലത്തിൽ ഒരൊറ്റ കളിപ്പന്തും പൊങ്ങുകയില്ല. മാതാ അമൃതാനന്ദമയീ മഠം, സത്യസായി സേവാ സംഘം, ആർട്ട് ഓഫ് ലിവിങ്, കശ്യപ വേദിക് റിസർച് ഫൗണ്ടേഷൻ എന്നീ ആത്മീയ സംഘടനകളിലെ അംഗങ്ങൾ തങ്ങൾ ഫാഷിസ്റ്റുകളിൽനിന്ന് സഹിച്ചിട്ടുള്ള മുഷ്ക്കുകൾ സ്മരിച്ച് അതിെൻറ തുടർച്ചക്കെതിരെ ചൂണ്ടുവിരൽ അമർത്തണം. തീർച്ചയായും അപരവിദ്വേഷം ഭക്തിയുടെയും ആത്മീയതയുടെയും അന്തകനാണ്. ഇസ്ലാമിനെ സമാധാന മതമായിക്കാണുന്ന, തീവ്രത തൊട്ടുതീണ്ടാത്ത മുസ്ലിം സംഘടനകൾ തങ്ങളുടെ അതിമൃദുത്വം ഫാഷിസ്റ്റുകൾക്ക് പിന്തുണയാകാതെ സൂക്ഷിക്കണം. നന്മക്കും തിന്മക്കും ഇടയിൽ മുഹമ്മദ് നബി നിഷ്പക്ഷത അനുവദിക്കുന്നില്ല.
എന്തിന്, അടൽ ബിഹാരി വാജ്പേയിയെ, ലാൽകൃഷ്ണ അദ്വാനിയെ ആരാധിക്കുന്ന പാരമ്പര്യ ബി.ജെ.പി അനുയായികൾകൂടി ഭാരതം ഇങ്ങനെ മുച്ചൂടാക്കപ്പെടുന്നതിനെതിരെ കരുക്കൾ നീക്കണം. സമചിത്തതയും അന്തസ്സും പുലർത്തിയിരുന്ന പഴയ ആർ.എസ്.എസ് കാര്യവാഹകന്മാരും ഈ കുരുത്തംകെട്ട പോക്കിന് വോട്ടുപെട്ടിയിലൂടെ മുന്നറിയിപ്പ് നൽകണം. അതെ, 2019 പാർലമെൻറ് ഇലക്ഷൻ കക്ഷിരാഷ്ട്രീയങ്ങൾ തമ്മിലുള്ളതല്ല, ജീവനും ജഡത്വവും തമ്മിലുള്ളതാണെന്ന് ഇന്ത്യൻ ജനത തിരിച്ചറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.