പ്രവർത്തകർക്ക് ഉൗർജം പകർന്ന നേതാവ്
text_fieldsബി.ജെ.പിയുടെ വളർച്ചയുടെ നെടുന്തൂണായിരുന്ന നേതാവ് അടൽ ബിഹാരി വാജ്പേയി പ്രവർത്തകർക്ക് എന്നും ആവേശവും ഉൗർജവും പകർന്ന വ്യക്തിയായിരുന്നു. സംഘടനയുെട സമ്മേളനങ്ങൾ വരുന്ന സമയത്ത് പ്രവർത്തകർക്ക് ശരിയായ ദിശാബോധം കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രസ്ഥാനത്തെ പതിയെ കെട്ടിപ്പടുത്ത് െകാണ്ടുവന്ന് ഭരണത്തിൽവെര എത്തിച്ചതിന് ബി.ജെ.പി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
കേരളത്തിലെ സംഘടനപ്രവർത്തനത്തിന് പ്രത്യേകം താൽപര്യമെടുത്ത അഖിലേന്ത്യ നേതാവായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിൽ ബി.ജെ.പി സാന്നിധ്യം ശക്തമായിരുന്നെങ്കിലും ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ സാധിക്കാത്തതിനുള്ള കാരണങ്ങൾ അദ്ദേഹം പഠിച്ചു. പാർട്ടിയെ ദക്ഷിണേന്ത്യയിലേക്ക് അടുപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ അദ്ദേഹം നടത്തിെക്കാണ്ടിരുന്നു. ഇൗ സാഹചര്യം മുന്നിൽകണ്ടുള്ള ഭരണശൈലിക്ക് മുൻകൈയെടുത്തത് ഭാരതീയ ജനംഘം പ്രസിഡൻറായിരുന്ന ദീൻദയാൽ ഉപാധ്യായയാണെങ്കിലും പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വാജ്പേയിയും എൽ.കെ. അദ്വാനിയും തന്നെയായിരുന്നു ചുക്കാൻ പിടിച്ചത്.
1967ലെ ജനസംഘത്തിെൻറ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്തിയതും കേരളത്തിലെ പ്രത്യേക രാഷ്ട്രീയസ്ഥിതി മുന്നിൽകണ്ടാണ്. ഇൗ സമ്മേളനത്തിലാണ് ദീൻദയാൽ ഉപാധ്യായ പ്രസിഡൻറാകുന്നത്. അദ്ദേഹം 1968ൽ കൊല്ലപ്പെട്ടപ്പോൾ അതിെൻറ മുഴുവൻ നെടുനായകത്വം വഹിച്ച വ്യക്തികളിലൊരാളാണ് അടൽജി. കേരളത്തിലെ പല സ്ഥലങ്ങളിലും ബി.ജെ.പിയുടെ പ്രവർത്തകരുടെ ശിബിരത്തിലും മറ്റു പരിപാടികളിലും അദ്ദേഹം പെങ്കടുത്തു. കോഴിക്കോട്, എറണാകുളം, വയനാട്, കാസർകോട്, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പലപ്പോഴായി എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷത്തെ അംഗീകരിക്കുകയും അവർക്ക് പറയാനുള്ളത് ഉൾകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഇന്ദിര ഗാന്ധിയെ ‘ദുർഗ‘ എന്നു വിളിക്കാൻപോലും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പ്രതിപക്ഷത്തെ മിക്കയാളുകളും പറഞ്ഞിരുന്നത് അടൽജി നല്ലയാളാണെന്നും അദ്ദേഹത്തിെൻറ പ്രസ്ഥാനമാണ് മോശമെന്നുമായിരുന്നു. ആ സമയത്ത് അദ്ദേഹം മറുപടി പറഞ്ഞത് വൃക്ഷം നന്നായാലല്ലേ, ഫലവും നന്നാവൂ എന്നായിരുന്നു. തനിക്ക് പറയാനുള്ളത് വ്യക്തതയോടെ ആരെയും മുഷിപ്പിക്കാതെ പറയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നതിെൻറ തെളിവാണ് ഇൗ വാക്കുകൾ.
എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് കൂട്ടു മന്ത്രിസഭകൾ തകരുന്ന കാഴ്ചകളാണ്. എന്നാൽ, കൂട്ടു കക്ഷികളെ ഒരുമിച്ച് നിർത്താൻ സാധിച്ച ഒരു ചരിത്രം വാജ്പേയിക്കുണ്ടായിരുന്നു. ഒരു കവി ഹൃദയൻകൂടിയായിരുന്ന അദ്ദേഹത്തിെൻറ ഇതര മതസ്ഥരോടും ഇതര രാഷ്ട്രീയ കക്ഷികേളാടുമുള്ള സമീപനവും വ്യത്യസ്തമായിരുന്നു. 1967ലാണ് വാജപേയിയെ കാണുന്നതെങ്കിലും അടുത്തിടപഴകാൻ സാധിച്ചത് 1991നു ശേഷമാണ്. ബി.ജെ.പിയുടെ ഒാർഗനൈസിങ് സെക്രട്ടറി ആയതിനു ശേഷം വാജ്പേയി കേരളത്തിൽ പെങ്കടുത്ത മിക്ക പരിപാടികളിലും പെങ്കടുക്കാനായി. പ്രവർത്തകർക്ക് ലക്ഷ്യബോധം നൽകുന്നതും യഥാർഥ ദേശീയതയെ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതുമായ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ ആദരവോടെ നോക്കി നിന്നിട്ടുണ്ട്. തിരുവനന്തപുരത്ത് സമ്മേളനത്തിന് വന്ന സമയത്ത് ഒ. രാജഗോപാലിനൊപ്പം തിരുവനന്തപുരം എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചത് ഇപ്പോഴും ഒാർമയിൽ മായാതെയുണ്ട്.
( തയാറാക്കിയത്: സമൂർ നൈസാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.