Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2019 8:31 AM IST Updated On
date_range 10 Sept 2019 8:31 AM ISTവക്കം അബ്ദുൽ ഖാദർ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തപുഷ്പം
text_fieldsbookmark_border
ഏഴു പതിറ്റാണ്ടുകൾക്കപ്പുറം 1943 സെപ്റ്റംബർ 10ന് ബ്രിട്ടീഷ് ഗവൺമെൻറ് തൂക്കിലേറ്റിയ വക്കം അബ്ദുൽഖാദർ മരണത് തിന് തൊട്ടുമുമ്പ് പിതാവിന് എഴുതിയ വികാരോജ്ജ്വലമായ കത്തിലെ അവസാന ഭാഗമിതാണ്: ‘‘പ്രിയ പിതാവേ, സമാധാനപൂർണവു ം അചഞ്ചലവുമായ ഒരു ഹൃദയം തന്ന് പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എെൻറയും അങ്ങയുടെയും ഈ ന ിസ്സഹായതയിൽ മനഃചാഞ്ചല്യം കാണിക്കാൻ പാടില്ല. അല്ലാഹുവിെൻറ തീരുമാനത്തിൽ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന ്ദർഭമാണിത്. എന്നെ ജീവഹാനി കൊണ്ടാണെങ്കിൽ അങ്ങയെ സന്താനനഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. ഞാൻ അധൈര്യപ്പെടുന്നില്ല. എെൻറ ഹൃദയദാർഢ്യതക്ക് ഉറപ്പുകൂടുകയാണ്. ഈ അതികഠിനമായ വാർത്ത അങ്ങയെ ദാരുണമാം വിധം ദുഃഖിപ്പിക്കുമെന്ന് എനിക്കറിയാം. അല്ലാഹുവിെൻറ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു, മനസ്സിനെ നിയന്ത്രിച്ചു സമാധാനപ്പെടുക. നാം നിസ്സഹായരാണെന്നും അല്ലാഹുവിെൻറ സഹായം മാത്രമേ ഉള്ളൂ എന്നും ഓർക്കുക. ഞാൻ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറുമണിക്കു മുമ്പായിരിക്കും എെൻറ എളിയ മരണം. ധൈര്യപ്പെടുക. സമയം അതിക്രമിച്ചിരിക്കുന്നതിനാൽ ഞാൻ നിർത്തുന്നു. ഇതാ മണി പന്ത്രണ്ട് അടിക്കുവാൻ പോകുന്നു. എെൻറ മരണദിനത്തിെൻറ ആരംഭനിമിഷം. അതേ, റമദാൻ മാസത്തിലെ ഏഴാം ദിനം വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറുമണിക്കും മധ്യേ ഞാൻ മരിക്കുന്നു. വന്ദ്യനായ പിതാവേ, വാത്സല്യനിധിയായ ഉമ്മ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എനിക്കൊരു ആശ്വാസവചനവും നിങ്ങളോടു പറയാനില്ല. ഞാൻ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്ക് പരലോകത്ത് വീണ്ടും കാണാം. ഞാൻ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചത് എന്ന് ദൃക്സാക്ഷികളിൽനിന്ന് ഒരിക്കൽ അറിയുേമ്പാൾ നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും. ഞാൻ നിർത്തട്ടെ.’’
തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ് 25ന് വാവാക്കുഞ്ഞ് -ഉമ്മുസൽമ ദമ്പതികളുടെ മകനായി ജനിച്ച അബ്ദുൽഖാദർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രക്തപുഷ്പമായിരുന്നു. മികച്ച ഗായകനും കലാ-കായിക രംഗങ്ങളിൽ മിടുമിടുക്കനും അരോഗദൃഢഗാത്രനും ആകർഷണീയ വ്യക്തിത്വത്തിെൻറ ഉടമയുമായ ഖാദർ വിദ്യാഭ്യാസ കാലത്ത് സ്കൂളിലെ ഹീറോ ആയിരുന്നു. അക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത് ആവേശകരമായ വിപ്ലവഗാനങ്ങൾകൊണ്ട് സമരസേനാനികളെ പുളകമണിയിച്ചു. മഹാത്മജിയുടെ കേരളസന്ദർശന വേളയിൽ കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വമ്പിച്ച ജനക്കൂട്ടത്തിനിടയിൽകൂടി ഇടിച്ചുകയറി ഗാന്ധിജിയുടെ കൈകൾ കടന്നുപിടിച്ച് മുത്തംവെച്ച സംഭവം അക്കാലത്ത് നാട്ടുകാർ അഭിമാനപൂർവം പറയുമായിരുന്നു.
1938ൽ ഖാദറിന് 21 വയസ്സുള്ളപ്പോൾ പിതാവിെൻറ താൽപര്യപ്രകാരം മലേഷ്യയിലേക്ക് പോയി അവിടെ പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് സെക്ഷനിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും തുടർന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ ആവേശം ഖാദറിെൻറ മനസ്സിനെ ഇളക്കിമറിച്ചു. അന്ന് മലേഷ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു പോരാടിയിരുന്ന ഇന്ത്യ ഇൻഡിപെൻഡൻറ് ലീഗിൽ ചേർന്ന ഖാദർ പിന്നീട് വിപ്ലവനായകനായി വളർന്നു. ഇൻഡിപെൻഡൻറ് ലീഗുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന മലേഷ്യയിലെ കേരള മുസ്ലിംകളുടെ കൂട്ടായ്മ കേരള മുസ്ലിം യൂനിയെൻറ സെക്രട്ടറിയായും പ്രവർത്തിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യ പോരാട്ടത്തിന് രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന ഖാദർ മർമപ്രധാന വിഭാഗത്തിെൻറ ചുമതലക്കാരനായി. ഐ.എൻ.എ ഭടന്മാർക്ക് പരിശീലനത്തിന് രൂപവത്കരിച്ച സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശീലനം പൂർത്തിയാക്കിയശേഷം ഖാദർ ധീരന്മാരുടെ കോർയൂനിറ്റായ ചാവേർ സ്ക്വാഡിൽ പ്രമുഖനായി. ബ്രിട്ടീഷ് ഭരണം തകർക്കാൻ രഹസ്യനീക്കത്തിന് ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി.
1942 സെപ്റ്റംബർ 18ന് രാത്രി 10 നാണ് അവർ മലേഷ്യയിലെ പെനാങ്ക് തുറമുഖത്തുനിന്ന് ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഒമ്പത് ദിവസത്തെ ഭീതിജനകമായ കടലിനടിയിലെ അനുഭവങ്ങൾക്കും കഠിനമായ ത്യാഗത്തിനും ശേഷം മലബാറിലെ താനൂർ കടപ്പുറത്ത് എത്തി. ഉടൻ പൊലീസ് പിടിയിലാവുകയും പിന്നീട് ബ്രിട്ടീഷ് പട്ടാളം മദ്രാസിലെ സെൻറ് ജോർജ് ഫോർട്ട് ജയിലിൽ അടക്കുകയും ചെയ്തു. പട്ടാളക്കോടതി വിചാരണ നടത്തി തൂക്കിക്കൊല്ലാൻ വിധിച്ചു. അങ്ങനെ 1943 സെപ്റ്റംബർ 10ന് ഖാദറും സംഘവും തൂക്കിലേറി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു വെള്ളിനക്ഷത്രം പോലെ ജ്വലിച്ചുനിൽക്കുന്ന വക്കം ഖാദർ കേരള ജനതക്ക് അഭിമാനവും സ്വരാജ്യസ്നേഹത്തിെൻറ ഉദാത്തമാതൃകയുമായി എന്നെന്നും ഓർമകളിൽ ജീവിക്കും. (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story