Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസമത്വങ്ങളുടെ ആൽഗരിതം

അസമത്വങ്ങളുടെ ആൽഗരിതം

text_fields
bookmark_border
virjinia--ubanks
cancel
camera_alt???????? ????????????. ???????????? ???????? ????????

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയും ഗ്രന്ഥകാരിയുമായ വിർജീനിയ യൂബാങ്ക്സി​​െൻറപ്രസിദ്ധമായൊരു പുസ്​തകത്തി​ ​െൻറ ശീർഷകം ഇങ്ങനെയാണ്: ‘ഒാ​േട്ടാമാറ്റിങ്​ ഇനിക്വാളിറ്റി: ഹൗ ഹൈ ടെക്​ ടൂൾസ്​ പ്രൊഫൈൽ, പൊലീസ്​ ആൻഡ്​ പണിഷ്​ ദ പുവർ’. പാവപ്പെട്ടവരിലെയുംതൊഴിലാളിവർഗത്തിലെയും ഏറ്റവും അർഹരായവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് എത്തിക് കാനെന്ന പേരിൽ തുടങ്ങിയ കമ്പ്യൂട്ടർവത്​കൃത ​േഡറ്റ ബാങ്കുകളും ഡിജിറ്റൈസ്​ഡ്​ സ്​​കീമുകളും അവരുടെ ജീവിതത്തെ ക ൂടുതൽ പാർശ്വവത്​കരിക്കാൻ ഇടയാക്കിയതെങ്ങനെയെന്ന്ചൂണ്ടിക്കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്​തകത്തിലൂടെ. ഈ വിഭ ാഗങ്ങളുടെ രാഷ്​ട്രീയസംഘാടനത്തെ തടയാനും വികസനത്തിനും പുരോഗതിക്കുമുള്ള അവസരങ്ങൾ നിഷേധിക്കാനും എന്തിന്, സഞ്ച ാരസ്വാതന്ത്ര്യം പോലുള്ള അവരുടെ മൗലികാവകാശങ്ങൾ തടയാനും ഇത്തരം അത്യാധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയെന്ന ് അവർ കണ്ടെത്തി. ഉന്നതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ദാരിദ്യ്രത്തെ മാനേജ്​ ​െചയ്യുന്നതി​​െൻറ അനന്തരഫല ങ്ങളും സമൂഹമധ്യത്തിൽ ദാരിദ്യ്രം, സാമ്പത്തികാസമത്വം, സാമൂഹികദുരിതങ്ങൾ തുടങ്ങിയവയെക്കുറിച്ച കാഴ്ചപ്പാടുകൾ ഭര ണകൂടത്തിന്​ അനുകൂലമായി മാറ്റിയെടുക്കുന്നതിനും ആൽഗരിതം പോലുള്ള സങ്കേതങ്ങൾ എങ്ങനെ വ്യാപകമായി ഉപയോഗപ്പെടുത ്തിയെന്നതും 2017ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്​തകത്തി​​െൻറ പ്രമേയമാണ്.

സാമൂഹികപ്രശ്നങ്ങളെ ഒരു സിസ്​റ്റം എൻജിനീയറിങ്​ സമീപനത്തിലൂടെ കാണുമ്പോഴുള്ള അപകടങ്ങളാണ് യൂബാങ്ക്സ്​ ചൂണ്ടിക്കാണിക്കുന്നത്. രാഷ്​ട്രത്തി​െൻറ ക്ഷേമപദ്ധതികൾ രൂപപ്പെടുത്തുന്നതിന് വെറും ഡേറ്റയെ മാത്രം അവലംബിക്കുകയും അവ അർഹർക്ക് വിതരണം ചെയ്യുന്നതിന് അത്യാധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മിക്കവാറും സംഭവിക്കുന്നത് ഒരു ഡിജിറ്റൽ പൂവർ ഹൗസ്​ രൂപപ്പെടുകയാണ്.19ാം നൂറ്റാണ്ടിൽ അമേരിക്കയിൽ നിലനിന്നിരുന്ന യഥാർഥ പുവർ ഹൗസുകളുടെ പ്രത്യേകത വളരെ ഇടുങ്ങിയതും ജീവിതം അക്ഷരാർഥത്തിൽ നരകതുല്യവുമായ ഈ വീടുകളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് ഗവൺമ​െൻറി​​െൻറ സഹായം വേണ്ടെന്ന് വെച്ച് അവയിൽനിന്നിറങ്ങിപ്പോകുമായിരുന്നു. പുതിയ കാലത്ത് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഡിജിറ്റൽ പുവർഹൗസുകൾ (Digital Poorhouse) നിർവഹിക്കുന്ന ഒരു പ്രധാനദൗത്യം ദരിദ്രരെയും തൊഴിലാളിവർഗത്തെയും സംബന്ധിച്ച വിവരശേഖരണവും അവരെ നിരീക്ഷിക്കലും ശിക്ഷിക്കലുമാണ്. പാവപ്പെട്ടവനെ ദാരിദ്യ്രത്തി​​െൻറ അതിരുകൾക്കുള്ളിൽ സദാ തളച്ചിടുകയെന്ന ഭരണവർഗത്തി​​െൻറ അജണ്ടകളാണ് ഇതിലൂടെ നടപ്പാകുന്നത്.

നല്ലതിനല്ല ഇൗ വിവരശേഖരണം
വളരെ ശാസ്​ത്രീയമായ കണക്കുകൂട്ടലുകളും സിദ്ധാന്തങ്ങളുമാണ്​ ആൽഗരിതത്തെ കൂട്ടുപിടിച്ചുള്ള ഈ സമ്പ്രദായത്തിൽ അരങ്ങേറുക. പാവപ്പെട്ടവരുടെ കൂട്ടത്തിലെ അനർഹരിൽനിന്ന് അർഹരെ വേർതിരിച്ച് അർഹർക്ക് മാത്രം സഹായവും സബ്സിഡികളും വിതരണം ചെയ്യുകയെന്ന് കേൾക്കുമ്പോൾ ആർക്കും അത് നല്ല കാര്യമല്ലേ എന്നുതോന്നും. 2006ൽ ഐ.ബി.എമ്മി​​െൻറ സഹായത്തോടെ അമേരിക്കയിലെ ഇന്ത്യാന സ്​റ്റേറ്റിൽ നടപ്പാക്കിയ ഇത്തരമൊരു സ്​കീമിനെക്കുറിച്ച്​ യൂബങ്ക്സ്​ വിശദീകരിക്കുന്നുണ്ട്. അവസാനം പദ്ധതി പരാജയമെന്ന് വിലയിരുത്തിയെങ്കിലും അതുമുഖേന അവിടത്തെ ഗവർണറടങ്ങുന്ന ഭരണകൂടം ലക്ഷ്യമിട്ട സംഗതി നടന്നു: അനർഹരെന്ന് പറഞ്ഞ് പാവപ്പെട്ടവരെ പൂർണമായി സർക്കാർ പദ്ധതികളിൽ നിന്ന് അകറ്റിനിർത്തി. 2014 ആയപ്പോഴേക്കും മൊത്തം ദരിദ്രരിലെ ഏതാണ്ട് എട്ടു ശതമാനം പേർ മാത്രമാണ് ഇത്തരം പദ്ധതികളിൽനിന്ന് സഹായം സ്വീകരിക്കുന്നവരായുണ്ടായത്.

ഇതിനെക്കാളും ഞെട്ടിക്കുന്നതാണ് ലോസ്​ ആഞ്​ജലസിൽനിന്നുള്ള ഭവനരഹിതർക്ക് വീടു കൊടുക്കാനായി ഉണ്ടാക്കിയെടുത്ത ഹോംലെസ് ​മാനേജ്​മ​െൻറ് ഇൻഫർമേഷൻ സിസ്​റ്റം (HMIS). ഭവനരഹിതരായവർ സിസ്​റ്റത്തിലൂടെ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് ഒന്നു മുതൽ 17 വരെയുള്ള റാങ്ക് നൽകുകയും അതിലൂടെ ഏറ്റവും അർഹരായവർക്ക് ആദ്യം വീടെന്ന ആശയം സിസ്​റ്റം മുന്നോട്ടുവെക്കുകയും ചെയ്​തു. പക്ഷേ, യഥാർഥ പ്രശ്നം പരിഹരിച്ചില്ലെങ്കിലും അതിലൂടെ ലഭ്യമായ വിവരങ്ങളെ ഉപജീവിച്ച് ലോസ്​ ആഞ്​ജലസ്​ പൊലീസ്​ ചെയ്തത് ആ ജനവിഭാഗത്തെ മൊത്തം പ്രത്യേകമായ ക്രിമിനൽ െപ്രാഫൈലിങ്ങിന് വിധേയമാക്കുകയായിരുന്നു. അതിനു കണ്ടെത്തിയ ന്യായം ലളിതം: ഭവനരഹിതരാണ് അധിക കുറ്റകൃത്യങ്ങളിലും ഏർപ്പെടാൻ സാധ്യതയുള്ളത്.

​‘െഎ എഗ്രീ’ ക്ലിക്ക്​ ചെയ്​താൽ
പറഞ്ഞുവരുന്നത് ഇതാണ്: ലോകത്ത് ഇന്ന് ഏറ്റവും വിലയുള്ളത്​ ​േഡറ്റക്കാണ്. ഏറ്റവും കൂടുതലും വൈപുല്യവും വൈവിധ്യവുമുള്ള ​േഡറ്റയാണ് ഇന്ന് ആഗോള കോർപറേറ്റ് ഭീമന്മാരുടെ പ്രധാന മൂലധനം. ഫേസ്​ബുക്കിനും ഗൂഗിളിനും ലഭിക്കുന്ന വരുമാനത്തി​​െൻറ ഉറവിടം ഉപയോക്താക്കളിൽനിന്ന് ശേഖരിക്കുന്ന ​േഡറ്റയാണ്. ​േഡറ്റയുടെ ഈ വൻ ശേഖരത്തെ ആൽഗരിതം ഉപയോഗിച്ച് വിശകലനം ചെയ്ത്, ക്ലാസിഫൈ ചെയ്ത്, ടാർഗറ്റഡ് പരസ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയും സ്​ഥാപിതതാൽപര്യക്കാർക്ക് കൈമാറ്റം ചെയ്തും നേട്ടം കൊയ്യുകയാണിവർ. തേഡ് പാർട്ടികൾക്ക് ഈ ​േഡറ്റ കൈമാറ്റം ചെയ്യില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾത്തന്നെ, ഫേസ്​ ബുക്കിലും ഗൂഗിളിലും അക്കൗണ്ട് തുറക്കാൻ നാം ക്ലിക്ക് ചെയ്യുന്ന I Agree എന്ന ചെറിയ അക്ഷരങ്ങളുടെ കൂമ്പാരം അവർക്ക് നൽകുന്ന അധികാരം അപരിമേയമാണ്! രോഗം നിർണയിക്കുന്നതു മുതൽ ജോലി ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നതും േഡ്രാണുപയോഗിച്ച് എവിടെ ആക്രമിക്കണമെന്ന് തീരുമാനിക്കുന്നതു വരെ ഇന്ന് ആൽഗരിതമാണ്.

സാധാരണ ഗതിയിൽ നാമൊരു പേപ്പറും പേനയുമുപയോഗിച്ച് കണക്കിലെ സൂത്രവാക്യങ്ങളുടെ സഹായത്തോടെ ലഭ്യമായ ഡാറ്റയെ വിശകലനം ചെയ്യുന്ന രീതിയിൽനിന്ന് മാറി, ആ പണി മുഴുവൻ സോഫ്റ്റ്​വെയറുകളുടെ സഹായത്തോടെ കമ്പ്യൂട്ടർ ചെയ്യുന്ന രീതിയാണ് ആൽഗരിതത്തി​​െൻറയുംകൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​െൻറയും മുഖ്യഫോക്കസ്​. സമഗ്രാധിപത്യസർക്കാറുകൾ ആഗോള വിവരഭീമന്മാരെ ഉപയോഗപ്പെടുത്തി ഈ അസമത്വത്തെ തങ്ങളുടെ സ്ഥാപിത അജണ്ടകൾ വിജയിപ്പിച്ചെടുക്കുന്നതിന്​ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ആധാർ പോലുള്ള ഐഡി കാർഡുകൾക്കുവേണ്ടി ശേഖരിക്കുന്ന വിരലടയാളം, കണ്ണ്​, മുഖ, ശബ്​ദങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഐഡൻറിഫിക്കേഷൻ ഇതെല്ലാം ചേർന്നുള്ള ബയോമെട്രിക് വിവരങ്ങളിലൂടെ നമ്മുടെ എല്ലാത്തരം സ്വകാര്യതകളിലേക്കും സർക്കാറുകൾക്ക് കടന്നുകയറാനും പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തി അവരെ അനുസരണയുള്ള അടിമകളാക്കി മാറ്റാനും ഭരണകൂടങ്ങൾക്ക്​ സാധിക്കും. ലോകം മുഴുവനും ഇപ്പോൾ ഒരു ദൗത്യം പുരോഗമിക്കുന്നുണ്ട്.

യു.എന്നി​​െൻറ പുതിയ ദൗത്യം
2030 ഓടെ എല്ലാവർക്കും കൃത്യമായ ഒരു ലീഗൽ ഐഡൻറിറ്റി നൽകുകയാണ്​ ആ ദൗത്യത്തി​​െൻറ ഉന്നം. ഐക്യരാഷ്​ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി എല്ലാ രാജ്യങ്ങളും ഏറ്റെടുത്തിട്ടുള്ളത്. ലോകത്ത് ഏതാണ്ട് നൂറുകോടി ആളുകൾക്ക് ഐഡൻറിറ്റി ഇല്ലാത്തതാണ് ഈ ദൗത്യം ഏറ്റെടുക്കാൻ ഐക്യരാഷ്​ട്രസഭയെ േപ്രരിപ്പിച്ചത്. അഭയാർഥികളും മനുഷ്യക്കടത്തി​​െൻറ ഇരകളുമൊക്കെ ഉൾക്കൊള്ളുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ സഹായിക്കാനെന്ന നിലക്ക്​ ഇതുപകാരപ്പെടുമെന്നാണ് പുറത്തേക്ക് വാദിക്കുന്നത്. ആ വാദത്തിൽ കുറച്ചൊക്കെ കഴമ്പുണ്ടെന്ന്​ യു.എന്നി​​െൻറ തന്നെ അഭയാർഥികൾക്കായുള്ള ഭക്ഷണ വിതരണ േപ്രാഗ്രാം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ജോർഡനിൽ താമസിക്കുന്ന ഫലസ്​തീനി അഭയാർഥികൾക്കായി യു.എൻ ഫുഡ് േപ്രാഗ്രാം തുടങ്ങിയ സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യുന്നത് അഭയാർഥികളുടെ കണ്ണി​​െൻറ ഐറിസ്​ സ്​കാൻ ചെയ്തിട്ടാണെന്നത് മനസ്സിലാക്കുമ്പോൾ കാര്യങ്ങൾ

ഒരുപാട് എളുപ്പത്തിലായിട്ടുണ്ടെന്ന്​ സമാധാനിക്കുകയുമാകാം. എന്നാൽ, ഒരു പാട് ചോദ്യങ്ങൾ ഇത്​ ഉയർത്തിവിടുന്നുണ്ട്. ആളുകളുടെ ഇത്തരം സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികൾ ഇവ മറ്റു സ്ഥാപിത താൽപര്യക്കാർക്ക്​ ​ൈ​കമാറ്റം ചെയ്യുന്നില്ലെന്ന്​ എന്താണുറപ്പ്? അഭയാർഥികൾക്ക്​ ഈ സംവിധാനം നടപ്പാക്കാൻ കാണിക്കുന്ന താൽപര്യം ഐക്യരാഷ്​ട്ര സഭയുടെ കീഴിൽ വികസിത രാജ്യങ്ങളിൽ നടപ്പാക്കുന്ന ഏതെങ്കിലും പരിപാടികൾക്ക് അവയുടെ ഉപയോക്താക്കളുടെ സമ്മതമില്ലാതെ നടപ്പാക്കുമോ? കൃത്യമായ മറുപടി അവർക്കില്ലെന്നതാണ് വാസ്​തവം. ഇനിയങ്ങോട്ട്​ മനുഷ്യബുദ്ധി കൈകാര്യം ചെയ്യുന്ന എല്ലാ സംഗതികളും ആൽഗരിതവും ആർട്ടിഫിഷ്യൽ ഇൻറലിജൻസും തന്നെയാണ് ഏറ്റെടുക്കുക. പക്ഷേ, സെൻസിറ്റിവായ രംഗങ്ങളിലേക്ക് പ്രത്യേകിച്ച് വിവേചനത്തിന് സാധ്യതയുള്ള മേഖലകളിലേക്ക് ഇതിനെ അടുപ്പിക്കരുതെന്ന് വിവരമുള്ളവർ വാദിക്കുന്നു.

പല രാജ്യങ്ങളും ഐഡി കാർഡിനും മറ്റും വേണ്ടി ശേഖരിച്ചിട്ടുള്ള ബയോമെട്രിക്​ഡേറ്റകൾ അവയുടെ യഥാർഥ ഉപയോഗങ്ങളിൽനിന്ന് വഴിമാറി മറ്റു പലതിനും ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്നതാണ് വാസ്​തവം. അമേരിക്കയിലും ചൈനയിലും ബ്രിട്ടനിലും തിരക്കുള്ള സ്ഥലങ്ങളിൽ ആളുകളുടെ മുഖം തിരിച്ചറിയുന്ന കാമറകൾ പ്രത്യേക പൊലീസ്​ വാനുകളിൽ സ്ഥാപിച്ചു​െകാണ്ട് സെക്യൂരിറ്റി പരിശോധനകൾ എളുപ്പം നടത്തി വരുകയാണ്. ഒരു വിധ നിയമപരിരക്ഷയുമില്ലാതെയാണ്ജനാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ സർക്കാറുകൾ ഇതു ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സിസ്​റ്റങ്ങളിലും തെറ്റുകൾ ഏറെയുണ്ടാകാം. നിങ്ങളൊരിക്കൽ ഏതെങ്കിലും കാരണത്താൽ, നിയമപാലകരുടെ ലിസ്​റ്റിലിടം പിടിച്ചാൽ പിന്നീട് നിങ്ങളീ ആൽഗരിതത്തി​​െൻറ ഭാഗമായിരിക്കും. മാത്രമല്ല, നിങ്ങളുടെ സുഹൃദ് വലയത്തിലോ പരിചിതവൃത്തത്തിലോ (സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലായാലും മതിയാകും!) പെട്ടവർ പൊലീസ്​ പിടിയിലായാലും അയാളെക്കുറിച്ച് അന്വേഷിക്കുന്ന ആൽഗരിതം നിങ്ങളെയും തേടിവന്നേക്കാം!

ഇന്ത്യയിലും വരുന്നു
ഇന്ത്യയിൽ ഇതി​​െൻറ ഭീകരമുഖം അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുളളൂ. ആൽഗരിതം അസമത്വങ്ങൾക്ക് ആക്കം കൂട്ടുന്നത് മിക്കവാറും സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾക്ക് കീഴിലായിരിക്കുമെന്ന വിദഗ്​ധ നിരീക്ഷണമനുസരിച്ച്, ഇന്ത്യ അതിനിന്ന് ഏറ്റവും പാകപ്പെട്ടമണ്ണായിരിക്കുകയാണ്. റേഷൻ കാർഡ് മുതൽ ബാങ്ക് അക്കൗണ്ട് വരെ ബന്ധിപ്പിച്ച ആധാർ ​േഡറ്റ ബേസും ദേശീയ പൗരത്വ രജിസ്​റ്ററും വോട്ടർപട്ടികയുമൊക്കെ ആൽഗരിതത്തി​​െൻറ പൂർണമായ പിടിയിലമർന്നാൽ ഈ നാട്ടിൽ സംഭവിക്കാനിരിക്കുന്നതെന്താണെന്നത് നടുക്കുന്ന സ്വപ്നങ്ങൾ മാത്രമാണ്. കാര്യങ്ങളെ മുൻകൂട്ടി കണ്ട് പൗരവകാശ സംഘടനകളും നിയമവിദഗ്​ധരും ധാർമികമൂല്യബോധം ഇനിയും വറ്റിയിട്ടില്ലാത്ത നല്ല മനുഷ്യരുമൊക്കെ കരുതിയിരുന്നില്ലെങ്കിൽ ജനാധിപത്യ മനുഷ്യാവകാശങ്ങളുടെ തകർച്ച കരുതിയതിലും വേഗത്തിൽ പൂർണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlevirginia Eubanks
News Summary - virginia Eubanks -Malayalam Article
Next Story