വൈറസ് രാഷ്ട്രീയം
text_fieldsഅബദ്ധങ്ങൾ സംഭവിക്കുന്നതും മണ്ടത്തങ്ങൾ വിളിച്ചുപറയുന്നതും രാ ഷ്ട്രീയത്തിൽ ഒരു ന്യൂനതയായി കണക്കാക്കാനാവില്ലെന്ന നെപ്പോളിയെ ൻറ പൊളിറ്റിക്കൽ തിയറിക്ക് രണ്ട് നൂറ്റാണ്ടിെൻറയെങ്കിലും പഴക്ക മുണ്ട്. ഇന്നോളം ആരും ആ സിദ്ധാന്തത്തെ എതിർക്കാേനാ തള്ളിപ്പറയാനോ മുത ിരാത്തത് അതൊരു പ്രാപഞ്ചിക സത്യമായതുകൊണ്ടാണ്. ഒരുതരത്തിലും അബദ്ധങ്ങളും മണ്ടത്തങ്ങളും സംഭവിച്ചുപോകരുത് എന്നാണെങ്കിൽ, നിങ്ങൾ തൽക്കാലത്തേക്കെങ്കിലും രാഷ്്ട്രീയം വെടിയുക എന്നുകൂടിയാണ് നെപ്പോളിയൻ പറഞ്ഞതിെൻറ െപാരുൾ. ഇൗ തത്ത്വം അനുവർത്തിക്കുന്നതുകൊണ്ടാണ്, മഹാമാരിപോലുള്ള അത്യാഹിതഘട്ടങ്ങളിൽ സർവരും രാഷ്ട്രീയം മറന്ന് തോളോടുതോൾ ചേർന്ന് മുന്നിട്ടിറങ്ങുന്നത്. ഇൗ സന്ദർഭത്തിൽ രാഷ്്ട്രീയം പറഞ്ഞ് അബദ്ധത്തിൽ ചാടരുതല്ലോ. നാം മലയാളികൾ ഇക്കാര്യത്തിൽ അൽപം മുന്നിലാണെന്നു പറയേണ്ടിവരും. പ്രളയകാലത്തും നിപ ബാധയുണ്ടായപ്പോഴും ഇപ്പോഴത്തെ കോവിഡ് വ്യാപന സമയത്തുമെല്ലാം കേരളത്തിൽ ഒറ്റപ്പെട്ട അനുഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ കാര്യങ്ങൾ െഎക്യത്തോടെതന്നെയാണ് നടന്നുപോയിട്ടുള്ളത്. അതിെൻറ ഗുണവുമുണ്ടായിട്ടുണ്ട്. എന്നാൽ, അതിർത്തി കടക്കുംതോറും ഇൗ മാതൃക മാഞ്ഞുപൊയ്ക്കൊണ്ടിരിക്കും. രാജ്യാതിർത്തികൾ പിന്നിടുേമ്പാൾ കോവിഡ് വൈറസിനോളം ഭീതിയുയർത്തുന്നു, രാഷ്ട്രീയ വാഗ്വാദങ്ങൾ. വൂഹാനിൽ കോവിഡ് നാശം വിതച്ചപ്പോൾ ട്രംപ് അതിനെ ‘ചൈനീസ് വൈറസ്’ എന്നാണ് വിളിച്ചത്. അതിനിപ്പോൾ ട്രംപ് തിരിച്ചുവാങ്ങിക്കൊണ്ടിരിക്കയാണ്. ഇൗ ‘വാടാ പോടാ’ വിളികൾക്കിടയിൽ പെട്ടിരിക്കുകയാണ് തെഡ്രോസ് അദാനോം എന്ന 55കാരൻ. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലിെൻറ കസേരയിലാണ് ഇരിപ്പെങ്കിലും വൻശക്തി രാഷ്ട്രങ്ങൾ ടിയാനെ വകവെക്കുന്നില്ലെന്നതാണ് പ്രശ്നം. ട്രംപ് പറയുന്നത്, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇങ്ങേര് ചൈനയുടെ ആളാണെന്നാണ്. തായ്വാൻ ഭരണകൂടത്തിന് അദ്ദേഹത്തിെൻറ നിറം അത്രക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ചിലർ തട്ടിക്കളയുെമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തെ പ്രാപ്തമാക്കേണ്ട നേതാവിെൻറ ഗതികേടെന്നല്ലാതെ എന്തുപറയാൻ!
തെഡ്രോസ് ഇപ്പോൾ നെപ്പോളിയൻ തിയറിയെക്കുറിച്ച് വൻശക്തി രാഷ്ട്രങ്ങളെ ഒാർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിനെ ആരും രാഷ്ട്രീയവത്കരിക്കരുതേ എന്നാണ് ഒരേയൊരു അപേക്ഷ. അല്ലെങ്കിലും ഇൗ തെറിവിളി തെഡ്രോസ് അർഹിക്കുന്നുണ്ട്. കോവിഡ് വൈറസ് ഭീതിവിതച്ചു തുടങ്ങുേമ്പാൾ ട്രംപിനെപ്പോലെ സുഷുപ്തിയിലായിരുന്നു ടിയാനും സംഘടനയും. വൈറസ് വ്യാപനം തടയാൻ ചില രാജ്യങ്ങൾ സ്വന്തംനിലയിൽ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോൾ അതിനെ ‘അനാവശ്യ നടപടി’യെന്ന് വിേശഷിപ്പിച്ചതു മുതൽ തുടങ്ങുന്നു പിഴവുകൾ. ലോകത്തെ നൂറിലധികം രാജ്യങ്ങളിൽ കോവിഡ് റിേപ്പാർട്ട് ചെയ്യപ്പെട്ടപ്പോൾതന്നെ, പല ആരോഗ്യ വിദഗ്ധരും അതിനെ മഹാമാരിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ്. ആ ഫയലിൽ ഒപ്പുവെക്കാൻ പിന്നെയുമെടുത്തു രണ്ടാഴ്ച. അപ്പോഴേക്കും ‘ചൈനീസ് വൈറസ്’ അമേരിക്കയിലടക്കം നൂറുകണക്കിന് ജീവനെടുത്തിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ വേണ്ടവിധം ഏകോപിപ്പിക്കുന്നതിലും സംഘടന പരാജയമാണെന്ന വിമർശനം വേറെയുമുണ്ട്. അതിനിടയിലാണ് ചൈനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രസ്താവന ഇറക്കിയത്. കമ്യൂണിസ്റ്റ് സർവാധിപത്യത്തിൻ കീഴിൽ പല വിവരങ്ങളും മറച്ചുവെച്ചുള്ള ചൈനയുടെ ‘പ്രതിരോധ’ത്തെ അഭിനന്ദിച്ചത് സ്വാഭാവികമായും തെറി വിളിച്ചുവരുത്തി. അതിനെ രാഷ്ട്രീയമായി മുതലെടുത്തത് ട്രംപ് ആണ്. അമേരിക്കയിൽനിന്ന് ചൈനയിലേക്കുള്ള യാത്രവിലക്കിനെ വിമർശിച്ച തെഡ്രോസും ലോകാരോഗ്യ സംഘടനയും അസ്സൽ ചൈനീസ് പക്ഷക്കാരാണത്രെ. അതിനാൽ, ഇനിയങ്ങോട്ട് സംഘടനക്ക് ഫണ്ട് കൊടുക്കില്ലെന്നാണ് തീരുമാനം. ആ തീരുമാനം കേട്ടപ്പോഴാണ് വൈറസിൽ രാഷ്ട്രീയം കലർത്തരുതേ എന്നപേക്ഷിച്ചത്.
ഇങ്ങനെയൊരു തിരിച്ചടി തെഡ്രോസ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കുട്ടിക്കാലത്തെ ദാരിദ്ര്യം മാറ്റിനിർത്തിയാൽ, ഇക്കാലമത്രയും വിജയപഥങ്ങളിൽ മാത്രം സഞ്ചരിച്ച ഒരാളാണ്. ഇല്ലായ്മകളുടെ നൂറ് കഥകൾക്കിടയിലും ഇേത്യാപ്യയുടെ ആരോഗ്യത്തെ വീണ്ടെടുത്തതിെൻറ ഖ്യാതിയിലാണ് ലോകാരോഗ്യ സംഘടനയുടെ തലപ്പത്തെത്തിയത്. 2005ലാണ്, അദ്ദേഹം രാജ്യത്തിെൻറ ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. അതിനുമുമ്പ് 15 വർഷത്തോളം മൈക്രോബയോളജിസ്റ്റ് എന്ന നിലയിൽ അതേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചു. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മികവുറ്റ ആരോഗ്യ സംവിധാനം ഏർപ്പെടുത്തുകയായിരുന്നു മന്ത്രിയെന്ന നിലയിൽ തെഡ്രോസിെൻറ ലക്ഷ്യം. ആ ലക്ഷ്യത്തിനു പിന്നിൽ ഒരു ഫ്ലാഷ് ബാക്കുണ്ട്. െതഡ്രോസിെൻറ ചെറുപ്പകാലത്ത് അവിടെ മലേറിയയും അഞ്ചാംപനിയും വ്യാപകമായിരുന്നു. സഹോദരൻ അടക്കമുള്ള എത്രയോ അടുത്തബന്ധുക്കൾ ഇൗ രോഗങ്ങൾ ബാധിച്ച് മരിച്ചുവീഴുന്നത് കണ്ടിട്ടുണ്ട്. ശിശു മരണ നിരക്കും കൂടുതലായിരുന്നു. തെഡ്രോസ് അധികാരമേൽക്കുേമ്പാൾ 12 ശതമാനമായിരുന്നു മരണനിരക്ക്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അത് ഏഴിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചും ഒാരോ വർഷവും അര ലക്ഷം പുതിയ ആരോഗ്യ പ്രവർത്തകരെ വാർത്തെടുത്തുമൊക്കെയാണ് ഇത് സാധ്യമാക്കിയത്. വിവിധ രാജ്യങ്ങളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രതിരോധ കുത്തിവെപ്പ് പരിപാടികളും ഉൗർജിതമാക്കി. വാക്സിനേഷൻ നിരക്ക് 75 ശതമാനത്തിൽ എത്തിച്ച് അഞ്ചാം പനിയടക്കമുള്ള രോഗങ്ങളെ കൃത്യമായി പിടിച്ചുകെട്ടാൻ ഇത്യോപ്യക്ക് സാധിച്ചത് തെഡ്രോസിെൻറ ദീർഘവീക്ഷണത്തിലൂടെയാണ്. മലേറിയ മരണനിരക്കും 50 ശതമാനത്തിൽ താഴെയായി. എയ്ഡ്സ് പ്രതിരോധത്തിലും തെഡ്രോസിെൻറ ഇൗ വിപ്ലവം കാണാം. 2005-12 കാലത്ത് എയ്ഡ്സ് ബാധിതരുടെ നിരക്ക് 90 ശതമാനമാണ് കുറഞ്ഞത്. ഇൗ കാലത്ത് ചികിത്സ സൗകര്യങ്ങൾ മൂന്ന് മടങ്ങ് വർധിപ്പിക്കുകയും ചെയ്തു.
2
012ൽ ആരോഗ്യമന്ത്രിപദമൊഴിഞ്ഞ തെഡ്രോസ് തുടർന്നുള്ള നാലു വർഷം വിദേശകാര്യ മന്ത്രാലയത്തിെൻറ ചുമതലയാണ് വഹിച്ചത്. ആഫ്രിക്കയിൽ ഇബോള പടർന്നുപിടിച്ച സമയം കൂടിയായിരുന്നു അത്. അക്കാലത്തും തെഡ്രോസ് ഉണർന്നുപ്രവർത്തിച്ചു. ദാരിദ്ര്യത്തിെൻറ പടുകുഴിയിലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ പുതിയ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള അവസരംകൂടിയായി ഇബോള ദൗത്യത്തെ അദ്ദേഹം കണ്ടു. അത് ലോകത്തെ കോർപറേറ്റുകൾക്കുള്ള വിടുപണിയെന്ന് പലരും കുറ്റപ്പെടുത്തിയെങ്കിലും തെഡ്രോസ് നിലപാട് മാറ്റിയില്ല. 2017 മുതൽ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തുണ്ട്. ഇൗ കസേരയിലിരിക്കുന്ന ആദ്യ ആഫ്രിക്കക്കാരൻ. മുമ്പ്, ഇൗ പദവിയിലെത്തിയ ആളുകളെല്ലാം മെഡിക്കൽ ഡോക്ടർമാരായിരുന്നു. ആ ചരിത്രവും തെഡ്രോസ് തിരുത്തി. ൈമക്രോബയോളജി ബിരുദധാരിയാണ്; നോട്ടിങ്ഹാം സർവകലാശാലയിൽനിന്ന് കമ്യൂണിറ്റി ഹെൽത്തിൽ ഗവേഷണ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇൗ അക്കാദമിക് മികവും ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ഫീൽഡിൽ ഇറങ്ങി പ്രവർത്തിച്ചതിെൻറ അനുഭവജ്ഞാനവും 10 വർഷത്തിലധികം അധികാരകേന്ദ്രത്തിലിരുന്നതിെൻറ തഴക്കവുമായാണ് ജനീവയിലെത്തിയത്. പേക്ഷ, കോവിഡ് പോലൊരു മഹാമാരിയെയും ട്രംപിസ്റ്റുകളായ രാഷ്ട്രീയക്കാരെയും മെരുക്കാൻ തെഡ്രോസിന് ഇനിയും പുതിയ പ്രതിരോധപാഠങ്ങൾ സ്വായത്തമാക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.