മതേതര ഇന്ത്യയുടെ ധീരനായ പടയാളി
text_fieldsആ കർമയോഗി തെൻറ കർത്തവ്യ നിർവഹണത്തിന് പുകൾപെറ്റ സാക്ഷ്യം നിർവഹിച്ച് കടന്നുപോയി. ഏഴു പതിറ്റാണ്ടു നീണ്ട പത്രപ്രവർത്തന സാധനയിലൂടെ അദ്ദേഹം നിർവഹിച്ചത് മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിെൻറ അകക്കാമ്പ് നന്നാക്കിയെടുക്കുന്നതിനുള്ള നിസ്തുല സേവനമാണ്. 1987 മേയ് 31ന് വെള്ളിമാട്കുന്നിൽ ‘മാധ്യമം’ പത്രം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം തന്നെ മതി അദ്ദേഹത്തിെൻറ വർഗീയ വിരുദ്ധ വീക്ഷണത്തിന് സാക്ഷ്യമായി.
‘‘നമ്മുടെ പവിത്രസങ്കൽപങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ്ഗ്രഥനത്തിനും തുരങ്കംവെക്കുന്ന വർഗീയതക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്തം.’’ സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് ഇന്ത്യയിലുണ്ടായ വർഗീയ ചേരിതിരിവും കലാപ കലുഷിതമായ സാമൂഹികാന്തരീക്ഷവും എടുത്തുപറഞ്ഞ അദ്ദേഹം ഇന്നത്തെ ആസുര കലികാലത്തെക്കുറിച്ച ദീർഘദർശനമാണ് അന്ന് നടത്തിയത്. ആ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ടാണ് നാളിതുവരെ പ്രവർത്തിച്ചുപോന്നത്. പ്രാപ്പിടിയന്മാരായ വർഗീയ രാക്ഷസന്മാരിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ സമാധാനത്തിെൻറ സന്ദേശവാഹകയായ വെള്ളരിപ്രാവായി മാറാൻ, ചക്രവാളത്തിലേക്ക് ചിറകുവിടർത്തി പറന്നുയരാൻ നടത്തിയ തീവ്ര ശ്രമത്തിെൻറ വിജയപൂർവകമായ ശ്രമമാണ് ‘മാധ്യമ’ത്തിെൻറ ചരിത്രം.
ഡൽഹിയിൽ പലപ്പോഴും കണ്ടുമുട്ടുേമ്പാഴൊക്കെ ‘മാധ്യമ’ത്തിെൻറ കാര്യം അദ്ദേഹം താൽപര്യപൂർവം അന്വേഷിക്കാറുമുണ്ടായിരുന്നു. ഖത്തറിൽ ‘ഗൾഫ് മാധ്യമ’ത്തിെൻറ ഒരു പരിപാടിയിൽ പെങ്കടുത്ത് അദ്ദേഹം കലവറയില്ലാതെ മാധ്യമബന്ധം വെളിപ്പെടുത്തുകയുണ്ടായി. അൽജസീറ ചാനലിെൻറ ഇംഗ്ലീഷ് പ്രോഗ്രാമിൽ അദ്ദേഹത്തിെൻറ ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നു. ദുബൈയിൽ പരിപാടിയിൽ പെങ്കടുക്കവെ തരുൺ തേജ്പാലുമുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം. അനാരോഗ്യം അവഗണിച്ചും ‘മാധ്യമ’ത്തിെൻറയും ‘ഗൾഫ് മാധ്യമ’ത്തിെൻറയും വിളിക്കുത്തരം നൽകിപ്പോന്ന അദ്ദേഹം തെൻറ മാധ്യമ ധർമനിർവഹണത്തിന് എന്തുമാത്രം പ്രാമുഖ്യമാണ് കൽപിച്ചിരുന്നതെന്ന് ഒാർക്കുേമ്പാൾ അദ്ദേഹത്തോടുള്ള കടപ്പാട് പറഞ്ഞു തീർക്കാനാവില്ല.
മതേതര ജനാധിപത്യ ഇന്ത്യയുടെ ധീരനായ പടയാളി എന്നതു കൂടാതെ മാധ്യമരംഗത്ത് വഴിത്തിരിവ് സൃഷ്ടിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. ‘അൻജാം’ എന്ന ഉർദു പത്രത്തിലൂടെ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളുടെ തലപ്പത്തേറിയ നയാർ ഇന്ത്യ-പാക് ബന്ധത്തിെൻറ ശക്തനായ വക്താവായിരുന്നു. അദ്ദേഹത്തിെൻറ ദേഹവിയോഗം മാധ്യമ മൂല്യശോഷണത്തിെൻറയും അധികാര ദുർവിനിയോഗത്തിെൻറയും ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിെൻറയും ഇൗ ‘കെട്ട’ കാലത്ത് വമ്പിച്ച വിടവുതന്നെ സൃഷ്ടിച്ചിരിക്കുന്നു. സന്തപ്ത കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുകൊള്ളുന്നതോടൊപ്പം പരേതാത്മാവിെൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.