മാപ്പിളപ്പാട്ടിൽ വിശാല ലോകം പടുത്തൊരാൾ
text_fieldsമാപ്പിളപ്പാട്ടിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച വി.എം. കുട്ടി മാസ്റ്റർ വലിയൊരു പൈതൃകം നമ്മെ ഏൽപിച്ചാണ് വിട പറയുന്നത്. അതിനെ കുറിച്ച് പുതിയ പാട്ടുകാർക്ക് നല്ല ബോധ്യം വേണം. മാപ്പിളപ്പാട്ടുകൊണ്ട് വിശാലമായ ലോകം തീർക്കാനാകുമെന്നും എല്ലാ ആശയങ്ങളെയും പ്രചരിപ്പിക്കാനാകുന്നും ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
മാപ്പിളപ്പാട്ടിന് മതനിരപേക്ഷമായ തലത്തിലേക്കുയരാൻ തക്ക ശക്തിയുണ്ട്് എന്ന് തിരിച്ചറിഞ്ഞ മഹാപ്രതിഭായായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട് എന്ന വ്യതിരിക്തമായ കലാരൂപത്തിെൻറ സ്വത്വത്തെക്കുറിച്ച് എന്നിൽ ബോധമുണ്ടാക്കിയത് വി.എം.കുട്ടി മാഷും കെ. രാഘവൻമാഷുമാണ്. രാഘവൻമാഷ് മാപ്പിളപ്പാട്ടിനെ എങ്ങനെയാണ് പുതിയൊരുസംഗീത നിർമിതിക്ക് വേണ്ടി ഉപയോഗിച്ചത് എന്ന് വി.എം.കുട്ടി മാഷക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
ഞങ്ങളുടെ സ്വകാര്യസംഭാഷണങ്ങളിൽ ഏറെയും പാട്ടിനെ കുറിച്ചു തന്നെയായിരുന്നു മാഷ് സംസാരിച്ചിരുന്നത്. വയ്യായ്ക വന്ന കാലത്തും മാപ്പിളപ്പാട്ടിന് വേണ്ടി എന്തൊക്കെ ചെയ്യണം അതിന് പുതിയ പുസ്തകം എങ്ങനെ എഴുതണം എന്നൊക്കെ അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ബോധ്യപ്പെടുന്ന കാര്യങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.
അതൊരു സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തനം കൂടിയായിരുന്നു. അേദ്ദഹത്തിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത അടിമുടി സെക്കുലറായിരുന്നു എന്നതാണ്. എപ്പോഴും ദേശീയകാഴ്ചപ്പാടുള്ള ഒരാളായിരുന്നു .ഭാരത പൂങ്കാവനത്തിൽ തുടങ്ങിയ പാട്ടുകളൊക്കെ അതാണ് വ്യക്തമാക്കുന്നത്. പുതിയ പാട്ടുകാരെയും കവികളെയും സംഗീതസംവിധായകരെയും കണ്ടെത്താനും അവതരപ്പിക്കാനും നടത്തിയ പരിശ്രമങ്ങളും അദ്ദേഹത്തിെൻറ വലിയ പ്രത്യേകതയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.