ജനകീയ ഗായകാ,അങ്ങേക്ക് സലാം
text_fieldsമാപ്പിള പാട്ടിനെ ജനകീയമാക്കിയ യുഗപുരുഷനാണ് നമ്മെ വിട്ട് പോയത്. വി.എം കുട്ടി-വിളയിൽ വത്സല കൂട്ടുകെട്ടിെൻറ മാപ്പിളപ്പാട്ടുകൾ കേൾക്കുന്നതായിരുന്നു ഒരു കാലത്ത് എെൻറ പ്രധാന ഇഷ്ടം. പാട്ടിനോടുള്ള അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും മാത്രമായിരുന്നു അന്ന് െെകമുതൽ. പാട്ടെഴുതാൻ കഴിവോ പ്രാപ്തിയോ ഇല്ല. ആ കാലത്താണ് ബേബി ലോഡ്ജിലെ റൂമിലേക്ക് പാട്ടെഴുതാനായി വി.എം കുട്ടി എന്ന മഹാൻ എന്നെ വിളിക്കുന്നത്.
എഴുതി നൽകിയ പാട്ട് അദ്ദേഹത്തിന് ഇഷ്ടമായില്ല, എന്നോട് പൊയ്ക്കോളാനും പറഞ്ഞു. പക്ഷെ, ലോഡ്ജിെൻറ താഴെ പുലർച്ചവരെ ഇരുന്ന് മറ്റൊരു പാട്ട് എഴുതി അദ്ദേഹത്തെ കേൾപ്പിച്ചു. 'രക്തം കൊണ്ട് ഇസ്ലാമിൽ ചിത്രം രചിച്ചുള്ള' എന്നു തുടങ്ങുന്ന ഗാനം. അദ്ദേഹത്തിനായി 'രക്തം' കൊണ്ടായിരുന്നു ഞാനത് എഴുതിയത്. പാട്ട് കേട്ട അദ്ദേഹം എന്നെ ചേർത്തുപിടിച്ചു. പിന്നീട് എല്ലാ വേദികളിലും ഒപ്പം കൊണ്ട്പോയി. സ്വന്തം വീട്ടിൽ താമസിപ്പിച്ച് പാട്ടിെൻറ വഴിയിലേക്ക് എന്നെ എത്തിച്ചു. എഴുത്തിെൻറ കൗശലം എന്തെന്ന് കാണിച്ചുതന്നു. അദ്ദേഹത്തിെൻറ ചെലവിലാണ് ഞാനുൾപ്പെടെയുള്ള പലരും ഒരു കാലത്ത് ജീവിച്ചത്. നിരവധി സംഗീത സംവിധായകരേയും പാട്ടുകാരേയും വളർത്തിയെടുത്തു.
കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എന്നെ കണക്കാക്കിയിരുന്നത്. രണ്ട് മാസം മുന്നെയാണ് അവസാനമായി കണ്ടത്. നിനക്ക് ഗുരുത്വമുണ്ടെന്നും അതുകൊണ്ടാണ് നീ ഇപ്പോഴും നിലനിൽക്കുന്നതെന്നും അന്ന് എന്നോട് പറഞ്ഞു. എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പാട്ടുകൾ ഞങ്ങൾ ചേർന്ന് ഒരുക്കി. മാപ്പിളമാരുടെ ഇടയിൽ വീട്ടിൽ ഒതുങ്ങിയിരുന്ന ഒപ്പനമാലയും ഇൗസായി മാലയും ഉൾപ്പെടെയുള്ളവ പുറത്ത് കൊണ്ടുവന്ന് അദ്ദേഹം ജനകീയമാക്കി. മോയിൻകുട്ടി െെവദ്യരുടെയും പി.ടി അബ്ദുറഹ്മാന്‍റേയും പാട്ടുകൾ അനശ്വരമാക്കി. പുതു തലമുറ പാടി നടക്കുന്നതും ഇൗ പാട്ടുകൾ തന്നെ. ഇടതുപക്ഷ സഹയാത്രികനായ വി.എം കുട്ടി സാമൂഹിക പരിഷ്ക്കരണത്തിനായും പ്രവർത്തിച്ചു.എന്നാൽ, ഇന്നത്തെ തലമുറക്ക് ഇതൊന്നും അറിയില്ല. മാപ്പിള പാട്ടിനും സാംസ്കാരിക ലോകത്തിനും തീരാ നഷ്ടമാണ് ഈ വേർപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.