ഓർമയിൽ ഇനിയൊരു നോവിശൽ
text_fieldsതോരാമഴക്കിടയിലാണ് ആ വാർത്ത എത്തിയത് വി.എം. കുട്ടിയോടൊപ്പം മലയാളി ചേർത്തുപറഞ്ഞിരുന്ന വിളയിൽ ഫസീലക്ക് മാഷിെൻറ വിയോഗവാർത്ത കേട്ടതോടെ ഇത്രമേൽ തൊണ്ടയിടറിയ നിമിഷങ്ങളില്ല. ഇന്നലെ രാത്രി പോലും ആശുപത്രിയിലുള്ള പ്രിയ മാഷിെൻറ ആരോഗ്യസ്ഥിതി മക്കളോട് വിളിച്ചന്വേഷിച്ച് അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചാണ് കിടന്നുറങ്ങിയത്. ഇന്ന് രാവിലെ 'ഉപ്പ പോയി' എന്ന് പറഞ്ഞ് മാഷിെൻറ മകൻ അഷ്റഫും മരുമകൻ അസീസും ഫോണിൽ വിളിച്ച് പൊട്ടിക്കരഞ്ഞു.
പാടിത്തുടങ്ങിയ കാലം മുതൽ മാഷിെൻറ വീട്ടിലെ അംഗമാണ്. മാധ്യമത്തിൽ നിന്ന് വിളിച്ചപ്പോൾ തനിക്ക് പിതാവ് നഷ്ടപ്പെട്ട അവസ്ഥയാണെന്നായിരുന്നു മറുപടി. മാഷില്ലായിരുന്നെങ്കിൽ വിളയിൽ ഫസീലയെന്ന പാട്ടുകാരിയെ നിങ്ങൾ കേൾക്കില്ലായിരുന്നു. അയ്യായിരത്തോളം പാട്ടുകളാണ് ജീവിതത്തിൽ പാടിയത്. ഇതിൽ മൂവായിരവും മാഷോടൊപ്പമായിരുന്നു.
പറപ്പൂർ വിളയിൽ യു.പി. സ്കൂളിൽ പഠിക്കുേമ്പാഴാണ് മാഷിനെ ആദ്യമായി കാണുന്നത്. പാട്ടുപാടുന്ന കുട്ടികളെ തേടി വി.എം. കുട്ടി മാഷ് സ്കൂളിലെ സൗദാമിനി ടീച്ചറെ ബന്ധപ്പെട്ടു. 'തേനൊഴുകുന്നൊരു നോക്കാലേ, തേവി നനക്കുന്ന പൂമോളേ.... എന്നു തുടങ്ങുന്ന പാട്ട് പഠിച്ചാണ് മാഷിെൻറ മുന്നിൽ ആദ്യമെത്തിയത്. നാട്ടിലെ ബാലകൃഷ്ണൻമാഷ് പഠിപ്പിച്ച ആ ഗാനത്തിലൂടെ മാഷിെൻറ മനസിൽ കയറിപ്പറ്റിയതാണ്.
ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ മാഷോടൊപ്പം പങ്കെടുത്തു. പിന്നെ ഇ.എം.എസ്, എ.കെ.ജി, തുടങ്ങിവരുള്ള വേദിയിൽ 'വരികയായ് ഞങ്ങൾ വിപ്ലവത്തിെൻറ കാഹളം മുഴക്കുവാൻ' എന്നു തുടങ്ങുന്ന പാട്ട്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേദി ലഭിച്ചത് 1976ൽ കോഴിക്കോട് സാമൂതിരി സ്കൂൾ ഗ്രൗണ്ടിലായിരുന്നു. എം.ഇ.എസ് അഖിലേന്ത്യ അടിസ് ഥാനത്തിൽ ഒരുക്കിയ മത്സരവേദിയായിരുന്നു അത്. വടകര കൃഷ്ണദാസ്, കോഴിക്കോട് അബൂബക്കർ, മണ്ണുർ പ്രകാശ്, ഇന്ദിരാജായ്, സോണിയ, േബബി സാജിത തുടങ്ങിയവരുടെ കൂട്ടുകെട്ടാണ് മാഷിെൻറ വേദികളിൽ പാടിത്തകർത്തത്. എല്ലാ പ്രമുഖ ഗായകരോടൊപ്പവും പാടാൻ മാഷ് അവസരം ഒരുക്കി. ലക്ഷ്വദ്വീപിൽ മുൻപ്രധാനനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്ത പരിപാടിയിൽ പാടിയതും അടുത്ത് പരിചയപ്പെടാനായതും നിറസ്മൃതികളാണ്.
അനവധി ശിഷ്യഗണങ്ങളായിരുന്നു മാഷിന്. എല്ലാവർക്കും തുല്യ പരിഗണനയായിരുന്നു. പാട്ടു പാടാൻ മാത്രമല്ല, മനുഷ്യരോട് എങ്ങനെ പെരുമാറണമെന്നും അദ്ദേഹം എപ്പോഴും ഉപദേശിച്ചു. അറിയപ്പെടാൻ തുടങ്ങിയതോടെ ചെല്ലുന്നനിടത്തെല്ലാം സ് നേഹപ്രകടനങ്ങളുമായി പാട്ടുപ്രേമികൾ വരുമായിരുന്നു. അവരെ പരിഗണിച്ചില്ലെങ്കിൽ മാഷ് ശകാരിക്കും. പാട്ടിനെ ഏറ്റവും സ്നേഹിക്കുന്ന പ്രവാസികൾക്കു വേണ്ടി നേരിൽ പാടാൻ പോവുന്ന കാലമൊക്കെ മാഷക്ക് വലിയ ആധിയുടേത് കൂടിയായിരുന്നു. എല്ലാവരെയുമായി അവിടെ എത്തുന്നത്വരെ സമാധാനമുണ്ടാവില്ല. 1978ൽ അബൂദബിയിലായിരുന്നു ആദ്യ ഗൾഫ് പരിപാടി.
പാട്ടിെൻറ അരങ്ങിൽ നിന്ന് വിശ്രമകാലത്തേക്ക് മാഷ് മാറിയപ്പോഴും ഞങ്ങൾക്കിടയിലെ ആത്മസൗഹൃദങ്ങൾക്ക് തിളക്കം കുറഞ്ഞില്ല. 86ാം പിറന്നാളിൽ അദ്ദേഹത്തിെൻറ വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. 'എല്ലാം പടെയ്ത്തുള്ള ഖല്ലാക്കുടയോനെ... എന്ന ഗാനം ഓർമകളുെട ഇൗണത്തിൽ മാഷിെൻറ മുന്നിൽ പാടി. അന്നോർത്തിരുന്നില്ല പിതൃതുല്യനും ഗുരുവുമായുള്ള മഹാഗായകന് പാടിക്കൊടുക്കുന്ന അവസാനഗാനമാണിതെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.