സർക്കാർ ജനത്തെ കുരുതി കൊടുക്കരുത്
text_fieldsപ്രിയപ്പെട്ട മുഖ്യമന്ത്രി,
കൊറോണ വൈറസ് വ്യാപനത്തില്‍ വരുന്ന രണ്ടാഴ്ച നിർണായകമാണെന്ന ആരോഗ്യവകുപ്പിെൻ റ റിപ്പോര്‍ട്ട് പരിഗണിച്ച് സാമൂഹികവ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊർജിതപ്പെടുത്താനുള്ള മന്ത് രിസഭ തീരുമാനം ഏറെ ഉചിതമായി. മതചടങ്ങുകളിലും പ്രാർഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനക്ക് അനുകൂലവും ക്രിയാത്മകവുമായ പ്രതികരണം മത-സമുദായ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതും പ്രത്യാശജന കമാണ്.
എന്നാല്‍, ഈ ആപദ്ഘട്ടത്തിലും ആളുകള്‍ കൂടുന്ന മദ്യശാലകളും മദ്യവിൽപനകേന്ദ്രങ്ങളും അടച്ചുപൂട്ടില്ലെന്ന മന്ത്രിസഭ തീരുമാനം സര്‍ക്കാര്‍ മുന്‍കൈയിലുള്ള കോവിഡ്പ്രതിരോധങ്ങള്ക്കു തിരിച്ചടിയാണ്. മദ്യവിൽപനകേന്ദ്രങ്ങളിൽ ഏര്‍പ്പെടുത്തിയെന്നു പറയുന്ന നാമമാത്ര ക്രമീകരണങ്ങൾ നിരർഥകവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വിഫലശ്രമവുമാണ്.ജനങ്ങളുടെ ജീവനേക്കാളും നാടിെൻറ രക്ഷയേക്കാളും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് മദ്യലോബിയുടെ താൽപര്യത്തിനാണെന്ന് വ്യക്തമാക്കുന്നു മന്ത്രിസഭ തീരുമാനം. ഇതിനെ ന്യായീകരിച്ചു എക്സൈസ് മന്ത്രി മുന്‍കാലത്തെ ചാരായനിരോധനത്തെയും ബാര്‍ അടച്ചുപൂട്ടിയ നടപടിയെയും പരിഹസിച്ചതു കണ്ടു. ചാരായനിരോധനം ഫലപ്രദമായിരുന്നതുകൊണ്ടാണല്ലോ മാറിമാറിവന്ന സര്‍ക്കാറുകളൊക്കെ അത് തുടർന്നത്; ഇപ്പോഴും തുടരുന്നതും. മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ വ്യാജമദ്യവും മയക്കുമരുന്ന് ഉപയോഗവും വർധിക്കുമെന്ന ആശങ്കയിലും കഴമ്പില്ലെന്ന് എക്സൈസ് വകുപ്പ് വെബ്സൈറ്റില്‍ 14 ജില്ലകളിലെ എന്‍ഫോഴ്സ്മെൻറ് സ്റ്റേറ്റ്മെൻറ് പരിശോധിച്ചാല്‍ മനസ്സിലാകും.
2015-2016ല്‍ അബ്കാരി നിയമമനുസരിച്ച് 16,917 കേസുകളിലായി 20,703 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തെങ്കില്‍ 2016-2017 ല്‍ കേസുകളുടെ എണ്ണം 25,423 ആയി വർധിച്ചിട്ടും വെറും 2893 ലിറ്റര്‍ മാത്രമാണ് പിടിച്ചെടുത്തത്. അതായത് 17,804 ലിറ്ററിെൻറ (86 ശതമാനം) കുറവാണ് അക്കാലത്ത് വന്നത്. അതുപോലെ മയക്കുമരുന്ന് നിയമമനുസരിച്ച് 2015-2016 ല്‍ 1708 കേസുകളിലായി 920.856 കിലോ കഞ്ചാവ് പിടിച്ചെടുത്തപ്പോള്‍ 2016-2017ല്‍ മയക്കുമരുന്ന് കേസുകള്‍ 3835 ആയി എണ്ണത്തില്‍ കൂടിയിട്ടും 920.663 കിലോ കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തത്. ചുരുക്കത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 193 ഗ്രാം കുറവ് മാത്രം. ഇക്കാലത്ത് ഒരു മദ്യദുരന്തംപോലും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ മെഷിനറി കൃത്യവും ശക്തവും ഫലപ്രദവുമായി നീങ്ങിയാല്‍ വ്യാജമദ്യ-മയക്കുമരുന്ന് വ്യാപനം ഇല്ലാതാക്കാനാകും. അതുകൊണ്ട് അനാവശ്യ ആശങ്കകള്‍ പ്രകടിപ്പിച്ച് തെറ്റായ തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ പോകരുത്.
കോവിഡിെൻറ പശ്ചാത്തലത്തില്‍ തമിഴ്നാട്, പുതുച്ചേരി, കർണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ബാറുകള്‍ അടച്ചും മറ്റും കര്‍ശന നടപടി സ്വീകരിച്ചതായി അറിയുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, കാനഡ തുടങ്ങിയ നിരവധി രാജ്യങ്ങളും ബാറുകള്‍ അടച്ച വിവരങ്ങള്‍ വന്നിട്ടുണ്ട്. ഇത്രയെല്ലാമായിട്ടും കേരളത്തില്‍ മദ്യവിൽപനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിർത്താൻ കാണിക്കുന്ന വൈമുഖ്യത്തിന് ന്യായീകരണമില്ല.
കൂടുതല്‍ ആപത്കരമായ സ്ഥിതിയിലേക്ക് ജനങ്ങെള കൊണ്ടെത്തിക്കരുത്. ജനങ്ങളുടെ ജീവനും ആരോഗ്യവുംതന്നെയാണ് പ്രധാനമെന്നത് പറയേണ്ടതില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.