മൂന്നാറിൽ സർക്കാർ മുട്ടുമടക്കരുത്
text_fieldsപ്രിയപ്പെട്ട മുഖ്യമന്ത്രി,
മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി അനധികൃതമായി ൈകേയറിയവരെ ഒഴിപ്പിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തില്ശ്രമം നടന്നുവരുകയാണല്ലോ. പൊതുസമൂഹത്തിെൻറ പിന്തുണയുള്ള ഈ നടപടികളുമായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു പോകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഹാരിസൺസ്, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശംവെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുന്നതിൽ ഗുരുതരവീഴ്ചയാണ് സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.വന്‍കിടക്കാരുടെ കൈയേറ്റഭൂമി തിരിച്ചുപിടിക്കാൻ സഹായകമായ ഹൈേകാടതി ഉത്തരവുകളും ഇക്കാര്യത്തിന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ രാജമാണിക്യം െഎ.എ.എസിെൻറ കാര്യക്ഷമമായ നടപടികളും റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടും സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് വന്ന നിരുത്തരവാദപരവും നിഷ്ക്രിയവുമായ നിലപാടുകളും യഥാസമയം നടപടി സ്വീകരിക്കുന്നതില്‍ വന്ന വീഴ്ചയും വന്‍കിട ൈകേയറ്റക്കാര്ക്ക് സഹായകമായിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്ന ചില കാര്യങ്ങളാണ് താഴെ.
1. ഹാരിസൺസ്, ടാറ്റ തുടങ്ങിയവരുടെ ൈകേയറ്റങ്ങള്ക്കെതിരെ സര്‍ക്കാറിനുവേണ്ടി ഹൈേകാടതിയില്‍ ഹാജരായി കാര്യക്ഷമവും ഫലപ്രദവും വിജയകരവുമായി കേസുകള്‍ നടത്തിവന്നിരുന്ന അഡ്വ. സുശീല ഭട്ടിനെ സ്പെഷല്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി. ഹാരിസണ്‍സ്, ടാറ്റ തുടങ്ങിയവരുടെ കേസുകള്‍ ഹൈേകാടതിയുടെ തുടര്പരിഗണനക്ക് വരുന്ന നിർണായകഘട്ടത്തിലാണ് ഈ നടപടി. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ച് പ്രശംസനീയമായി കേസ് നടത്തിപ്പോന്ന അഡ്വ. സുശീല ഭട്ടിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ദുരൂഹത നിലനില്ക്കുന്നു. ഈ നടപടി കേസുകളുടെ തുടര്‍ന്നുള്ള നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാക്കി.
2. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് രാജമാണിക്യം സ്വീകരിച്ച നടപടികള്‍ക്കെതിരെ ട്രാവന്‍കൂര്‍ റബര്‍ ആൻഡ് ടി കമ്പനി, പോബ്സ് എൻറര്‍ പ്രൈസസ് തുടങ്ങിയവ നല്കിയ ഹരജിയില്‍ ഹൈേകാടതിയില്‍ നിന്ന് സ്റ്റേ ഉത്തരവുകള്‍ ഉണ്ടായി. ഈ ഉത്തരവുകള്‍ ഒഴിവാക്കാനായി സര്‍ക്കാറിനുവേണ്ടി എതിര് സത്യവാങ്മൂലം നല്‍കുകയോ ഹരജികള്‍ നല്‍കുകയോ ഉണ്ടായില്ല. ഇതെല്ലാം കൈേയറ്റക്കാരെ സഹായിക്കാനല്ലെങ്കില്‍ മറ്റെന്താണ് ?
3. അടുത്തകാലത്ത് എ.വി.ടി കമ്പനിക്കെതിരായി നിലവിലുണ്ടായിരുന്ന മരം വെട്ടരുത് എന്ന ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്കുന്ന ഉത്തരവ് ഹൈേകാടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. അതിലൂടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടാകുന്നത്.
4. വന്‍കിട കൈേയറ്റക്കാര്‍ക്കെതിരെ 40 ഓളം ക്രിമിനല്‍ കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നു. അതൊക്കെ ഇപ്പോള്‍ നിഷ്ക്രിയാവസ്ഥയിലാണ്.
5. ഹാരിസണ്‍സ് നടത്തിയ ഭൂമി ൈകേയറ്റത്തില് സി.ബി.ഐ, എന്‍ഫോഴ്സ്മെൻറ് ഡയക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് രാജമാണിക്യം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. മാസങ്ങള്‍ പിന്നിട്ടെങ്കിലും അതിന്മേല് ഒരു നടപടിയും ഉണ്ടായിട്ടില്ല. സി.ബി.ഐ അന്വേഷണം മുന്നില്‍കണ്ട് തെളിവ് നശിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
അടിയന്തരമായി വേണ്ടത് വീഴ്ചകള്‍ പരിഹരിക്കുക എന്നതാണ്. അതോടൊപ്പം തന്നെ നേരേത്ത സര്‍ക്കാറിന് അനുകൂലമായി വന്ന ഹൈേകാടതി ഉത്തരവുകളുടെയും രാജമാണിക്യത്തിെൻറ നടപടികളുടെയും റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ നിലവിലുള്ള കേസുകള്‍ കാര്യക്ഷമമായും അതീവ ജാഗ്രത പാലിച്ചും നടത്തേണ്ടിയിരിക്കുന്നു. പഴുതടച്ച് മുന്നോട്ടുപോയാല്‍ വന്കിടൈകേയറ്റക്കാരില് നിന്ന് സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനാകും.
സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഹൈേകാടതിയില്‍ ഉന്നയിച്ച വാദങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തന്നെയാണ് മുന്നോട്ടുപോകേണ്ടത്. വിദേശ കമ്പനികള്‍ കൃത്രിമരേഖകളിലൂടെ കൈവശംെവച്ചിരുന്ന സര്‍ക്കാര്‍ഭൂമിയില്‍ അവര്‍ക്കോ അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടവര്‍ക്കോ ഒരു അവകാശവുമില്ലെന്നും വ്യാജരേഖകള്‍ ചമച്ചാണ് അവരത് കൈവശപ്പെടുത്തിയെതന്നുമുള്ള നേരേത്ത മുതലുള്ള സര്‍ക്കാര്‍നിലപാട് ഉയര്‍ത്തിപ്പിടിച്ച്് മുന്നോട്ടുനീങ്ങുന്നതാണ് ഉചിതം.
ഒരു തരത്തിലുള്ള വീഴ്ചയോ ഹൈേകാടതിയില്‍ അനുവര്‍ത്തിച്ചുവന്നിരുന്ന നിലപാടില്‍നിന്ന് വ്യതിയാനമോ ഇല്ലാതെ ഫലപ്രദമായി കേസുകള്‍ നടത്തുന്ന സാഹചര്യം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കേസുകളുടെ നടത്തിപ്പിലും വാദമുഖങ്ങളിലും സര്‍ക്കാറിന് നേരേത്തമുതല് കൈവന്നിട്ടുള്ള അനുകൂലസാഹചര്യം കണക്കിലെടുത്ത് കൃത്യമായി കേസുകള്‍ നടത്താനും ബന്ധപ്പെട്ട മറ്റ് നടപടികള്‍ മുന്നോട്ടുനീക്കാനും കഴിഞ്ഞാല്‍ സര്‍ക്കാറിന് വന്‍കിടക്കാരായ ൈകേയറ്റക്കാരില്നിന്ന് സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയും.
ൈട്രബ്യൂണല്‍ പോലുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ച ആലോചനക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നാണ് പല നിയമവിദഗ്ധരുടെയും അഭിപ്രായം. അതൊക്കെ കൂടുതല്‍ നിയമക്കുരുക്കിനും കാലതാമസത്തിനും ഇടവരുത്തി ൈകേയറ്റക്കാര്ക്ക് സഹായകരമായ സാഹചര്യത്തിലേക്ക് നയിക്കപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നുവന്നിട്ടുണ്ട്.നിയമവാഴ്ചയെ വെല്ലുവിളിച്ച്, എന്തും ചെയ്യാന്‍ മടികാണിക്കാത്ത ൈകേയറ്റക്കാരില് നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാവിധ സങ്കുചിതതാൽപര്യങ്ങള്ക്കും അതീതമായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നാടിനോടും ജനങ്ങളോടും ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമായിരിക്കും അത്.
സ്നേഹപൂര്‍വം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.