Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

വോ​ട്ടു​യ​ന്ത്ര​ങ്ങ​ളും മ​നു​ഷ്യ​യ​ന്ത്ര​ങ്ങ​ളും

text_fields
bookmark_border
വോ​ട്ടു​യ​ന്ത്ര​ങ്ങ​ളും മ​നു​ഷ്യ​യ​ന്ത്ര​ങ്ങ​ളും
cancel

കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടായി. ജീവിതത്തി​െൻറ വിഭിന്ന തുറകളിൽ കഴിയുന്ന അനേകരുമായി സംഭാഷണങ്ങൾ നടത്താനും സാധിച്ചു. അവരിൽ മിക്കവരും ഒരു സംശയം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇൗ വോട്ടിങ് യന്ത്രങ്ങൾ പ്രവർത്തിക്കുന്നത് ശരിയായ നിലയിൽ തന്നെയാണോ എന്ന് യു.പി നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു തൊട്ടുപിറകെ ഉടലെടുത്ത ഇൗ സന്ദേഹത്തിന് മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും താമരമാത്രം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ കൂടുതൽ വേരോട്ടം ലഭിക്കാൻ തുടങ്ങിയിരിക്കുന്നു. പല യന്ത്രങ്ങളിലും ഇത്തരം രീതിയിൽ കൃത്രിമങ്ങൾ നടന്നിരിക്കില്ലേ? അല്ലെങ്കിൽ തകരാറുകൾ സംഭവിച്ചിരിക്കില്ലേ? യു.പിയിൽ ആശ്രയിച്ച വോട്ടിങ് യന്ത്രങ്ങളുടെ കൃത്യതയെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ ഇലക്ഷൻ കമീഷൻ എന്തുകൊണ്ട് തയാറാകുന്നില്ല? ഭരണകക്ഷിക്കാർ തന്നെ ഉയർത്തിക്കൊണ്ടുവന്ന തസ്തികകളിൽ പ്രതിഷ്ഠിച്ചവർ തന്നെയല്ലേ ഇലക്ഷൻ കമീഷനിലെ ഉദ്യോഗസ്ഥർ. ഇത്തരം സംശയങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് കമീഷനിൽ ഉണ്ടായിരുന്ന ജനവിശ്വാസം നഷ്ടപ്പെടുന്നതിൽ അതിശയിക്കേണ്ടതില്ല. ഇൗ ഘട്ടത്തിൽ ‘‘വോട്ടുയന്ത്രങ്ങൾക്ക് കുഴപ്പമില്ല, എല്ലാം ഒ.കെ’’ എന്ന വായ്ത്താരി ആവർത്തിക്കുന്നത് അർഥശൂന്യമാണ്. ജനങ്ങളുടെ വിശ്വാസം ഉലഞ്ഞുപോയിരിക്കുന്നു. തങ്ങൾ വഞ്ചിക്കപ്പെട്ടതായി ജനങ്ങൾ കരുതുന്നു.

സർക്കാറി​െൻറ ഉദ്ദേശ്യശുദ്ധിയെ തന്നെ സംശയിക്കുകയാണിപ്പോൾ യു.പി ജനത. പ്രണയവും ബലാത്സംഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ശേഷിപോലും അധികൃതർക്ക് ഇല്ലെന്ന് തോന്നുന്നു. റോമിയോ-ജൂലിയറ്റ് പ്രണയകഥ ഭരണകർത്താക്കൾ കേട്ടിട്ടില്ലായിരിക്കാം. ആ കഥയുടെ വായനാനുഭവവും അവർക്കില്ല. അനുരാഗികളുടെ ആ അപൂർവകഥ വായിച്ചിരുന്നുവെങ്കിൽ പ്രണയത്തെ ഗളച്ഛേദം ചെയ്യുന്ന ആൻറി റോമിയോ സ്ക്വാഡ് എന്ന പേരിലുള്ള ഒരു സംഘത്തിന് ബി.ജെ.പി രൂപം നൽകുമായിരുന്നില്ല. ‘റോമിയോ’ കേവലമൊരു പൂവാലൻ അല്ലെന്നും പ്രണയത്തെ കൊന്നൊടുക്കുക വഴി പ്രാകൃതയുഗം പുനഃസ്ഥാപിക്കപ്പെടുകയാണെന്നും ഭരണകക്ഷി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വികാരങ്ങൾ, പ്രണയ ചിന്ത തുടങ്ങിയവ ഗ്രഹിക്കാൻ ശേഷിയില്ലാത്ത കഠിനമനസ്കർ ആണോ ഇന്നത്തെ ഭരണകർത്താക്കൾ. സ്ത്രീ-പുരുഷ ബന്ധങ്ങളെ നിർണയിക്കുന്നതിൽ അനുരാഗം വഹിക്കുന്ന പങ്കിനെ നിഷേധിക്കുന്നത് മൗഢ്യം മാത്രം. പ്രണയത്തെ അമർച്ച ചെയ്ത് ഹൃദയങ്ങളെ വികാരമുക്തമാക്കി മനുഷ്യരെ യന്ത്രങ്ങളായി രൂപാന്തരപ്പെടുത്താനാകുമെന്നാണോ കണക്കുകൂട്ടൽ?

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ, മുസ്ലിം പെൺകുട്ടികളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തൽ, മാനഭംഗപ്പെടുത്തൽ തുടങ്ങിയവ നിർബാധം അരങ്ങേറുന്ന യു.പിയിൽ ബലാത്സംഗവിരുദ്ധ സ്ക്വാഡോ, തട്ടിക്കൊണ്ടുപോകലിന് അറുതി വരുത്തുന്ന സംഘത്തിനോ രൂപം നൽകാൻ ബി.ജെ.പി എന്തുകൊണ്ട് തയാറാകുന്നില്ല? അത്തരമൊരു സ്ക്വാഡ് രൂപം കൊണ്ടിരുന്നുവെങ്കിൽ 2013ലെ മുസഫർനഗർ കലാപത്തിൽ ബലാത്സംഗം നടത്തിയ ബി.ജെ.പി നേതാക്കൾ അറസ്റ്റു ചെയ്യപ്പെടുമായിരുന്നു.

നിയമസഭാംഗത്വം വരെ സിദ്ധിച്ച അത്തരം നേതാക്കളുടെ കരങ്ങളിലാണിപ്പോൾ സംസ്ഥാനത്തെ ഭരണചക്രം. ഇരകൾക്കുമീതെ പീഡകർ  വീണ്ടും ആധിപത്യം ചെലുത്തുന്ന വിചിത്ര യുഗം! ന്യൂനപക്ഷ സമുദായക്കാരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിക്കുന്ന രീതി യു.പിയിൽ തുടരുന്നു എന്നതാണ് തിക്ത യാഥാർഥ്യം. എന്നാൽ, ഏതാനും വർഷമായി നിലനിൽക്കുന്ന ഇത്തരം ഹീനതകൾക്കെതിരെ സ്ക്വാഡുകളോ നിയമപാലകസമിതികളോ രൂപം കൊള്ളുന്നില്ല.  യഥേഷ്ടം വിഹരിക്കുന്ന ഗുണ്ടകൾക്കും തെമ്മാടിക്കൂട്ടങ്ങൾക്കുമെതിരെ ശിക്ഷാനടപടികൾ പ്രഖ്യാപിക്കപ്പെടുന്നുമില്ല.

2016ൽ ഖുശിനഗറിൽ പര്യടനം നടത്തിയ ഒാൾ ഇന്ത്യ മജ്ലിസെ മുശാവറ സംഘാംഗങ്ങളാണ് മുസ്ലിം പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഇൗ പ്രശ്നം ശക്തമായി ഉന്നയിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ മാധ്യമപ്രവർത്തക ശ്വേത ദേശായ് ‘റിവേഴ്സ് ലൗ ജിഹാദ് സർഫേസസ് ഇൻ യു.പി’ എന്ന ഫീച്ചറിലൂടെ മുസ്ലിം പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഭയാനകമായ സ്ഥിതിവിശേഷങ്ങൾ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി.

മജ്ലിസെ മുശാവറയുടെ വസ്തുതാന്വേഷണ സംഘം കണ്ടെത്തി അവതരിപ്പിച്ച റിപ്പോർട്ടിലെ ഭാഗങ്ങൾ ഉദ്ധരിക്കുന്നത് സംഗതമാകും. കിഴക്കൻ യു.പിയിലെ ഖുശി നഗറിൽ യോഗി ആദിത്യനാഥ് രൂപം നൽകിയ ‘ഹിന്ദു യുവവാഹിനി’ സംഘം നടത്തിയ പീഡന പരമ്പരകളാണ് സംഘം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചത്.

‘‘മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ബലാത്സംഗത്തിനിരയാക്കുന്നതും വ്യാപകമാണ്. ചിലപ്പോൾ 12വയസ്സുകാരിവരെ ഇരയാക്കപ്പെടുന്നു. 2013നുശേഷം ഇത്തരം ക്രിമിനൽ സംഭവങ്ങൾ കൂടുതൽ വ്യാപകമാകുന്നതായി ബോധ്യപ്പെടുകയുണ്ടായി. പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയുമാണ് പെൺകുട്ടികളെ തട്ടിയെടുക്കുന്നത്. നിർബന്ധിച്ച് മതംമാറ്റപ്പെടുന്ന ഇൗ കുട്ടികളിൽ പലരെ സംബന്ധിച്ചും പിന്നീട് കാര്യമായ വിവരങ്ങൾ ലഭ്യമാകാറില്ല. തട്ടിക്കൊണ്ടുപോയി ദൂരസ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുന്നു. വല്ല വിധേനയും രക്ഷപ്പെടുന്ന കുട്ടികളെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും നിരവധി. പൊലീസിൽ പരാതിപ്പെടുന്നവർക്കും രക്ഷയില്ല. ക്രിമിനലുകളുമായി സഹകരിക്കുന്ന പൊലീസ് ഇരകളെ തന്നെ പ്രതികളാക്കുകയും അവരെ കള്ളക്കേസുകളിൽ കുരുക്കുകയും ചെയ്യുന്നു’’.

ധരംമൗലി, ബജാരിയ, ഗ്രാം മധാപൂർ, ബജ്നാരിയ തുടങ്ങിയ ഗ്രാമങ്ങളിൽ ഭീഷണികൾക്കിരയായി ജീവിക്കുന്ന പെൺകുട്ടികളെ കണ്ടെത്താൻ മജ്ലിസെ മുശാവറ പ്രതിനിധികൾക്ക് കഴിഞ്ഞു. പ്രാദേശിക പൊലീസി​െൻറ പിന്തുണയോടെ പള്ളികൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച്വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിക്കുന്ന രീതി അവലംബിക്കുന്നതായും മജ്ലിസെ മുശാവറ സംഘം ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love Jihadvoting mechinehuman mechine
News Summary - vote mechines and human mechine
Next Story