Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമ​ണി​പ്പൂ​​രി​ന്റെ...

മ​ണി​പ്പൂ​​രി​ന്റെ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
manipur violence
cancel

ര​ണ്ട​ര മാ​സ​ത്തി​ലേ​റെ​യാ​യി മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ക്രൂ​ര​മാ​യ വം​ശ​ഹ​ത്യ​യും പൈ​ശാ​ചി​ക​മാ​യ പീ​ഡ​ന​ങ്ങ​ളും ഗൗ​ര​വ​മേ​റി​യ ചി​ല മു​ന്ന​റി​യി​പ്പു​ക​ളും താ​ക്കീ​തും ന​ൽ​കു​ന്നു​ണ്ട്. സ​മീ​പ​ഭാ​വി​യി​ൽ ഇ​ന്ത്യ​ൻ തെ​രു​വു​ക​ളി​ൽ ക​ലാ​പ​ങ്ങ​ളു​ണ്ടാ​യാ​ൽ എ​ന്താ​യി​രി​ക്കും ഭ​ര​ണ​കൂ​ട സ​മീ​പ​നം എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് അ​തി​ലൊ​ന്ന്.

അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രോ​ട് ചേ​ർ​ന്നു​നി​ന്ന് ര​ക്ഷ​പ്പെ​ടാം എ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും കാ​ത്തി​രി​ക്കു​ന്ന ദു​ര​ന്ത​മാ​ണ് മ​റ്റൊ​ന്ന്. എ​ല്ലാ​റ്റി​നും പു​റ​മെ രാ​ജ്യ​ത്തി​ന് സം​ഭ​വി​ക്കു​ന്ന മു​റി​വു​ക​ളും.

മേ​യ് മാ​സം ആ​ദ്യ​ത്തി​ൽ ആ​രം​ഭി​ച്ച ആ​സൂ​ത്രി​ത ക​ലാ​പ​ങ്ങ​ളോ​ട് ക്രൂ​ര​മാ​യ മൗ​ന​വും നി​സ്സം​ഗ​ത​യും പു​ല​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി മേ​യ് നാ​ലി​ന് ന​ട​ന്ന കൊ​ടി​യ സ്ത്രീ​പീ​ഡ​ന​ങ്ങ​ളു​ടെ ചി​ത്രം ഈ​യി​ടെ ലോ​ക​ത്തി​നു​മു​ന്നി​ൽ അ​നാ​വൃ​ത​മാ​യ​പ്പോ​ൾ മാ​ത്ര​മാ​ണ് പാ​ർ​ല​മെ​ന്റി​നു​പു​റ​ത്ത് ചി​ല വാ​ചോ​ടാ​പ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

രാ​ജ​സ്ഥാ​നി​ലോ ഛത്തി​സ്ഗ​ഢി​ലോ മ​ണി​പ്പൂ​രി​ലോ രാ​ജ്യ​ത്തി​ന്റെ ഏ​ത് പ്ര​ദേ​ശ​ത്താ​യാ​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ വെ​ച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ല എ​ന്ന​താ​യി​രു​ന്നു മോ​ദി​യു​ടെ വാ​ക്കു​ക​ൾ. പ്ര​തി​പ​ക്ഷ ഭ​ര​ണ​മു​ള്ള ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ പേ​ര് മു​മ്പേ​പ​റ​ഞ്ഞ് മ​ണി​പ്പൂ​രി​നെ വെ​ള്ള​പൂ​ശാ​നു​ള്ള ദു​ഷ്ട​ലാ​ക്ക് ആ​ർ​ക്കും മ​ന​സ്സി​ലാ​ക്കാ​വു​ന്ന​താ​ണ്. മൗ​ന​ത്തേ​ക്കാ​ൾ ഭ​യാ​ന​ക​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം എ​ന്ന ‘സ്ക്രോ​ൾ ഡോ​ട്ട് ഇ​ൻ’ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ സു​പ്രി​യ ശ​ർ​മ​യു​ടെ പ്ര​തി​ക​ര​ണം, ആ ​കാ​പ​ട്യം അ​നാ​വ​ര​ണം ചെ​യ്യു​ന്ന​താ​ണ്.

ആ​യി​ര​ത്തി​ലേ​റെ വ​രു​ന്ന സാ​യു​ധ ക​ലാ​പ​കാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ജീ​വ​നും​കൊ​ണ്ട് വ​ന​ത്തി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ന​ഗ്ന​രാ​ക്കി തെ​രു​വി​ൽ ന​ട​ത്തി​ച്ച സം​ഭ​വം എ​ന്തു​കൊ​ണ്ട് സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല എ​ന്ന ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്റെ ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലെ ചോ​ദ്യ​ത്തി​ന്, സ​മാ​ന​മാ​യ നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ൾ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ​സി​ങ് ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട​പ്പോ​ഴാ​ണ് മ​ഞ്ഞു​മ​ല​യു​ടെ അ​ഗ്രം മാ​ത്ര​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന മാ​ധ്യ​മ പ്ര​മു​ഖ​ൻ ജോ​ൺ ബ്രി​ട്ടാ​സ് എം.​പി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്റെ പ്ര​സ​ക്തി മ​ന​സ്സി​ലാ​വു​ന്ന​ത്.

24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഒ​രു ക​ലാ​പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​തി​നു​പി​ന്നി​ൽ ഭ​ര​ണ​കൂ​ട പി​ന്തു​ണ​യു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്.

എ​ക്ലീ​സി​യ യു​നൈ​റ്റ​ഡ് ഫോ​റം പ്ര​സി​ഡ​ന്റ് ഫാ. ​ജോ​ൺ​സ​ൺ തെ​ക്ക​ട​യി​ൽ പു​റ​ത്തു​വി​ട്ട വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ടു​ക്കം ഉ​ള​വാ​ക്കു​ന്ന​വ​യാ​ണ്. മെ​യ്തേ​യി ക​ലാ​പ​കാ​രി​ക​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു​വ​ത്രെ. പൊ​ലീ​സി​ന്റെ ആ​യു​ധ​ങ്ങ​ളും യൂ​നി​ഫോ​മു​ക​ളു​മാ​ണ് ക​ലാ​പ​കാ​രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ലാ​പ​കാ​രി​ക​ളെ​യും പൊ​ലീ​സി​നെ​യും ജ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട​വി​ടെ.

മെ​യ്തേ​യി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഒ​രു സ്ത്രീ ​ക​ലാ​പ​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ല്ലെ​ങ്കി​ൽ 500 രൂ​പ പി​ഴ​യൊ​ടു​ക്ക​ണം​പോ​ലും. 112 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്ക​പ്പെ​ടാ​തെ ദു​ർ​ഗ​ന്ധം വ​മി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്നാ​ണ് വ​സ്തു​താ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ക്കു​ന്ന​ത്. മ​ണി​പ്പൂ​രി​ൽ ഇ​പ്പോ​ൾ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ല. മെ​യ്തേ​യി​ക​ളും കു​ക്കി​ക​ളും നാ​ഗാ​ക​ളും പ്ര​ത്യേ​കം ഭ​ര​ണം ന​ട​ത്തു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ലാ​പ​കാ​രി​ക​ൾ​ക്കൊ​പ്പ​വും.

ശ​ത്രു​ക്ക​ളു​ടെ പ​ട്ടി​ക കൃ​ത്യ​മാ​യ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ത​യാ​റാ​ക്കി ആ​സൂ​ത്രി​ത​മാ​യി ഉ​ന്മൂ​ല​ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭീ​ക​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചാ​ൽ ര​ക്ഷ​പ്പെ​ടാം എ​ന്ന് ധ​രി​ക്കു​ന്ന​വ​ർ​ക്ക് മ​ണി​പ്പൂ​ർ ന​ൽ​കു​ന്ന പാ​ഠം വ​ലു​താ​ണ്. പൗ​ര​ത്വ നി​ഷേ​ധ നി​യ​മ​വും ഏ​ക​വ്യ​ക്തി നി​യ​മ​വും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വെ​ക്കു​ന്നു​വെ​ന്ന തോ​ന്ന​ൽ ഉ​ള​വാ​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ൽ അ​ത് അ​വ​രു​ടെ മു​ൻ​ഗ​ണ​നാ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്.

മ​ണി​പ്പൂ​രി​ൽ ന​ട​ന്ന​ത് ഇ​നി മ​റ്റൊ​രി​ട​ത്തും സം​ഭ​വി​ക്ക​രു​ത്. അ​പ്ര​കാ​രം സം​ഭ​വി​ച്ചാ​ൽ വ്യാ​പ​ക​മാ​യ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​നും അ​രാ​ജ​ക​ത്വ​ത്തി​നു​മാ​യി​രി​ക്കും രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ക്കു​ക. ന​മ്മു​ടെ നാ​ടി​നെ ത​ക​ർ​ക്കാ​ൻ, അ​തി​ന്റെ പ​ര​മാ​ധി​കാ​രം അ​ടി​യ​റ​വെ​ക്കാ​ൻ, സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​ക്കാ​ൻ നാം ​ആ​രെ​യും അ​നു​വ​ദി​ച്ചു​കൂ​ടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurManipur Issue
News Summary - Warning of Manipur
Next Story