ഞങ്ങൾ ഭൂതം മായ്ച്ച് വർത്തമാനത്തിൽ ചരിത്രമെഴുതും
text_fieldsഅഫ്ഗാനിലെ റഷ്യൻ, അമേരിക്കൻ സാമ്രാജ്യത്വാധിനിവേശങ്ങളും മുജാഹിദ് ഗ്രൂപ്പുകൾ തമ്മിലെ ആഭ്യന്തരകലഹങ്ങളും താലിബാെൻറ അതിക്രമങ്ങളും കേട്ടും വായിച്ചും മാത്രം അറിഞ്ഞ പുതുതലമുറ താലിബാെൻറ രണ്ടാം വരവിനെ തുടർന്നുള്ള സംഭവവികാസങ്ങളെ എങ്ങനെ കാണുന്നു എന്നു പറയുന്നു, അഫ്ഗാനിലെ അധിനിവേശവിരുദ്ധ യുദ്ധനായകരിലൊരാളായിരുന്ന ഗുൽബുദ്ദീൻ ഹിക്മത്യാറിെൻറ പേരമകനും കാബൂൾ അമേരിക്കൻ സർവകലാശാല അധ്യാപകനുമായ ഉബൈദുല്ലയുടെ വിശകലനം
ലോകഗതി മാറ്റിമറിക്കുന്ന നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുപെടുന്നത് അത്യത്ഭുതകരമാണ്. ഒരു യോഗത്തിൽ കയറിയിറങ്ങുേമ്പാഴേക്കും എെൻറ ലോകമാകെ മാറി. ജനമാകെ ചകിതരായി നാലുപാടും ഒാടുന്നു, ട്രാഫിക് നിശ്ചലമായിരിക്കുന്നു. സായുധസേനയുടെ കവചിതവാഹനങ്ങൾ അവരുടെ സുരക്ഷ പ്രോേട്ടാക്കോൾ അനുസരിച്ച് ട്രാഫിക് നിയന്ത്രണം മറികടന്നു മുന്നോട്ടുപോകുന്നു. താലിബാൻ കടന്നുവരും മുേമ്പ കാബൂൾ നഗരം വീണുകഴിഞ്ഞിരുന്നു. പൊലീസോ സായുധസേനയോ എങ്ങുമില്ല. സർക്കാർ ജീവനക്കാരോടെല്ലാം ഒാഫിസ് വിടാൻ ആവശ്യപ്പെട്ടിരിക്കുന്നു.നിയമരഹിതമായിരുന്നു ആദ്യരാവ്. വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം എനിക്ക് ഒളിപ്പിച്ചുവെക്കേണ്ടിയിരുന്നു.
കാബൂൾ വീണ നാൾ ഇനിയും നീണ്ടകാലത്തേക്ക് എെൻറ ഒാർമയിലുണ്ടാവും. ജീവിതം മുഴുക്കെ ഒരു ബാഗിനുള്ളിലേക്ക് തിരുകിക്കയറ്റേണ്ടി വരിക, വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം ഒളിപ്പിച്ചുവെക്കാൻ പറ്റിയ ഇടം കണ്ടുപിടിക്കുക, വീടെന്നു നിങ്ങൾ വിളിച്ചുപോന്ന ഇടം ഇേട്ടച്ചിറങ്ങുക... നോവലിൽ മാത്രം വായിച്ചറിഞ്ഞ ഭയാനകരംഗങ്ങളായിരുന്നു എനിക്ക് ഇതെല്ലാം.
പ്രസിഡൻറ് നാടു വിേട്ടാടിയ ആ രാത്രി കുറച്ചു സാധനങ്ങൾക്കായി എനിക്ക് പുറത്തിറങ്ങേണ്ടിയിരുന്നു. സൈന്യത്തിെൻറ വാഹനവ്യൂഹം പിറകെ വേഗത കൂട്ടിവരുന്നതു കണ്ടു. അവരുടെ നിരയിൽനിന്നു ഞാൻ മാറിക്കൊടുത്തു. അപ്പോഴേക്കും ഒരു കാർ തെറ്റായ ദിശയിൽ നിന്നു എന്നെ ഒാവർടേക്ക് ചെയ്തു. ഒരു ടാങ്ക് എെൻറ വഴിയിലേക്ക് മാറിവന്നു. ഞൊടിയിടയിൽ തെന്നിമാറിയെങ്കിലും അതെെൻറ സൈഡ് മിറർ പൊട്ടിച്ചു. പിന്നെ വാഹനവ്യൂഹം എനിക്കു മുന്നിലായി സഞ്ചരിച്ചുതുടങ്ങി. അവർ താലിബാനോ സൈനിക ഉദ്യോഗസ്ഥരോ ആയിരുന്നില്ല. നഗരത്തിലെ സുരക്ഷാസംവിധാനത്തിെൻറ അഭാവത്തിൽ ക്രിമിനൽ കൊള്ളസംഘങ്ങൾ സൈനികപാളയങ്ങളിൽ കവർച്ച നടത്തി കടന്നു പോകുന്ന കാഴ്ചയായിരുന്നു അത്. ആ ആദ്യരാവിൽ തന്നെ താലിബാൻ അവരുടെ സേനക്ക് സുരക്ഷാപഴുതുള്ള ഇടങ്ങളെല്ലാം അടച്ചു കാവൽ നിൽക്കാൻ നിർദേശം നൽകിയിരുന്നു. പിറ്റേന്നാൾ പ്രഭാതത്തിൽ അതു കാണുകയും ചെയ്തു.
രണ്ടു പതിറ്റാണ്ടു മുമ്പുള്ള താലിബാൻ ഭരണത്തിെൻറ കഥകൾ ഞാൻ വായിച്ചറിഞ്ഞിേട്ടയുള്ളൂ. ഇതാദ്യമായാണ് അവരുമായി മുഖാമുഖം നിൽക്കുന്നത്. താലിബാൻ പടയാളികൾ അഫ്ഗാൻ പതാക വഹിച്ചതിന് ഒരു ബൈക്ക് യാത്രികനെ തലയിൽ വെടിവെച്ചിടുന്ന വിഡിയോ എനിക്ക് റീപ്ലേ ചെയ്യാനായില്ല. വെള്ളക്കൊടി വീശുന്ന താലിബാൻ സേനയുടെ കവചിതവാഹനവും കടന്നുപോകുകയായിരുന്നു ഞാൻ. പുറത്തിറങ്ങിയത് ഒരു കോമ്പൗണ്ടിൽ കുടുങ്ങിപ്പോയ വിദേശി സുഹൃത്തുക്കളെ സഹായിക്കാൻ വേണ്ടിയായിരുന്നു. അവർക്ക് എയർപോർട്ടിലെത്തി വിമാനം പിടിക്കണം. ആ വഴിമധ്യേ, അവസാനത്തെ സൈനികവിമാനവും പറന്നകലുന്നതു ഞാൻ കണ്ടു. ആ വിമാനത്തിെൻറ ടയറുകളിൽ രണ്ടു പേർ തൂങ്ങിക്കിടന്നെന്നും അവർ മരിച്ചുവീണെന്നും പിന്നീടറിഞ്ഞു. ഒരു താലിബാൻ സൈനികവാഹനം കോമ്പൗണ്ടിനു പുറത്തു വന്നുനിന്നു. കോമ്പൗണ്ടിെൻറ സുരക്ഷ ഏറ്റെടുക്കാമെന്നും അകത്തുകടക്കുന്ന എല്ലാവരെയും പരിശോധിച്ചുവിടാമെന്നും അവർ ഞങ്ങളോടു പറഞ്ഞു. ഒടുവിൽ കോമ്പൗണ്ടു വിട്ടുപോകുന്നത് സുരക്ഷിതമായിരിക്കില്ലെന്നും എംബസികളുടെ നിർദേശത്തിനനുസൃതമായി നീങ്ങുന്നതാവും നല്ലതെന്നും ഞങ്ങൾ ധാരണയിലെത്തി.
അന്നു നഗരം തീർത്തും വ്യത്യസ്തമായി അനുഭവപ്പെട്ടു. താലിബാൻ സൈനികർ ജനങ്ങളുമായി സമ്പർക്കത്തിനു മുതിർന്നില്ല. കുറ്റകൃത്യങ്ങൾ തടയാനെന്ന വണ്ണമാണ് അവർ നിലയുറപ്പിച്ചതെന്നു തോന്നി. കൈയിൽ എമിറേറ്റിെൻറ വെള്ള ബാൻഡുകൾ അണിഞ്ഞ സായുധർ ട്രാഫിക് നിയന്ത്രിച്ചു. വാഹനത്തിെൻറ ഒഴുക്ക് കൂടുതൽ സ്വതന്ത്രമാക്കാൻ അവർ ശ്രമിച്ചു. ഇന്നും നഗരത്തിലൂടെ വരുേമ്പാൾ റോഡിനു നടുവിൽ ടയറുകൾ കൂട്ടിയിട്ടതു കണ്ടു. ഞാൻ വണ്ടി സാവധാനത്തിലാക്കിയപ്പോൾ താലിബാൻ സൈനികൻ നിൽക്കാൻ ആംഗ്യം കാട്ടി. വിൻഡോ തുറന്നു, ചെക്ക്പോയൻറ് ആണ് എന്നു മനസ്സിലാക്കാതെ പോയതിനു ഞാൻ ക്ഷമാപണം നടത്തി. അപ്പോൾ ആ സൈനികെൻറ മറുപടി: ''ദൈവം പൊറുത്തുതരെട്ട, സുരക്ഷിതമായി വീടണഞ്ഞോളൂ.'' കാബൂൾ പൊലീസിൽനിന്ന് ഇന്നോളം ഇങ്ങനെയൊന്നു കേട്ടിട്ടില്ല.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഫ്ഗാനിസ്താനിൽ ഞാൻ ഉണ്ടാക്കിയെടുത്ത ഉറ്റ കൂട്ടുകാരെല്ലാം രാജ്യം വിട്ടു പോയി. താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എനിക്കറിയാവുന്നവർ നഗരത്തിൽ വധശിക്ഷകൾക്കു സാക്ഷ്യം വഹിച്ചവരാണ്. അത് വ്യക്തിഗതമായ പ്രതികാരങ്ങളാണോ, പാർട്ടി പരിപാടിയാണോ എന്നൊന്നും ഞങ്ങൾക്കു തിട്ടമില്ല. കാബൂൾ വീഴുന്ന നാൾ സ്ഥലം വിടുന്ന അവസാനവിമാനത്തിൽ ഞാനും ഉണ്ടാകണം എന്നു കൂട്ടുകാരിൽ ചിലർ നിർബന്ധം പിടിച്ചു. എന്നാൽ ഞാൻ പോകാൻ വിസമ്മതിച്ചു. എന്തായിരുന്നു എെൻറ വിസമ്മതത്തിനു കാരണമെന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. അഫ്ഗാൻ ഗവൺമെൻറ് കാബൂളിൽ അവസാനത്തെ ചെറുത്തുനിൽപു പോരാട്ടം ഒഴിവാക്കണമെന്ന് ഏതാനും നാൾ മുമ്പു ഞാൻ എഴുതിയിരുന്നു. എന്നാൽ നമ്മുടെ നാടിന് ഒരു വിഷൻ രൂപപ്പെടുത്താൻ ഏതുവിധേനയും നാം ശ്രമിച്ചേ തീരൂ.
കലുഷമായ സുരക്ഷാ സാഹചര്യത്തിൽനിന്നു രക്ഷതേടി പോയ എെൻറ കൂട്ടുകാരോട് നന്ദിയുണ്ട്. ഞാനിപ്പോൾ തനിച്ചാണ്. എല്ലാ പ്രഭാതത്തിലും ഉണർന്ന് ധൈര്യമെല്ലാം സംഭരിച്ച് എെൻറ ജനതക്കു വേണ്ടി ശബ്ദമുയർത്താൻ ഞാൻ ശ്രമിക്കുന്നു. ഒരു സുരക്ഷിതസ്ഥാനത്ത് ലാപ്ടോപ്പിനു മുന്നിലിരുന്ന് ഇനി ഞങ്ങളൊന്നിച്ചു നിർമിക്കാൻ പോകുന്ന ലോകത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളോട് ഞാൻ സംസാരിക്കുന്നു.
അഫ്ഗാൻ ഭരണകൂടം ജനതയെ കൈയൊഴിയരുതായിരുന്നു. ഞങ്ങളോടുള്ള ബാധ്യതയൊന്നും അവർ നിറവേറ്റിയിരുന്നില്ല എന്നതു വേറെ. എന്നാൽ ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ അവർ വേണമായിരുന്നു. രാഷ്ട്രീയ പരിഹാരം എന്നത് ഭാവി രാഷ്ട്രീയക്രമത്തെക്കുറിച്ച വെറുമൊരു ചർച്ചയല്ല. തീർത്തും ഭിന്നമായ രണ്ടു ലോകങ്ങൾക്കു എങ്ങനെ രഞ്ജിപ്പിൽ നീങ്ങാം എന്ന ചർച്ചയാണ് അത്. താലിബാനും അഫ്ഗാനിലെ താലിബാനാനന്തര തലമുറയും തമ്മിലുള്ള ചർച്ച. അഫ്ഗാനിസ്താൻ എന്തായിരിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതെ പോയാൽ, കാലാവസ്ഥ വ്യതിയാനത്തിലെന്ന പോലെ, വരും തലമുറ ഞങ്ങളെ പഴിക്കും. ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ കുഴിമാടങ്ങളിൽ കാർക്കിച്ചു തുപ്പും. ഞങ്ങളുടെ ഭൂതമൊക്കെ മറന്ന് നിലവിലെ ഇൗ യാഥാർഥ്യം അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചു കഴിഞ്ഞാൽ മാത്രമേ രണ്ടു ലോകങ്ങൾ തമ്മിലുള്ള രഞ്ജിപ്പ് സാധ്യമാകുകയുള്ളൂ. ഞങ്ങൾക്ക് താലിബാനുമായി ഇരിക്കണം. അവരുടെ സൈനികവിജയം അംഗീകരിക്കണം. എന്നിട്ട് അഫ്ഗാെൻറ ഭാവിക്കുവേണ്ടിയുള്ള യുദ്ധത്തിൽ ഞങ്ങൾ മത്സരിച്ചു തുടങ്ങണം.
ഇപ്പറഞ്ഞതിനൊക്കെ ഞാൻ ഇനിയും തയാറെടുക്കുന്നേയുള്ളൂ. ഇൗ പുതിയ യാഥാർഥ്യം ആഴത്തിൽ അറിഞ്ഞു ഉൾക്കൊള്ളണമെന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങളുടെ പോരാട്ടം തുടക്കത്തിൽ ഇട്ടുപോകാനാവാത്തത്ര ബഹുകാതങ്ങൾ നീണ്ടുനിൽക്കുന്നതാണെന്നും.
കടപ്പാട്: ദ ഗാർഡിയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.