Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഞങ്ങൾ പൊരുതും;...

ഞങ്ങൾ പൊരുതും; 'ഹ​രി​ത' പകർന്ന കരുത്തോടെ

text_fields
bookmark_border
Mufeeda Thesni
cancel
camera_altമുഫീദ തെസ്നി


കാ​ല​ഹ​ര​ണ​പ്പെ​ട്ടു പോ​കാ​ത്ത രാ​ഷ്​​ട്രീ​യ ബോ​ധ്യ​ങ്ങ​ളു​മാ​യി ന്യൂ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ പ​താ​ക വാ​ഹ​ക​രാ​യി 'ഹ​രി​ത' വി​ദ്യാ​ർ​ഥി​നി പ്ര​സ്ഥാ​നം സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ട്‌ പ​തി​റ്റാ​ണ്ട് തി​ക​യു​ക​യാ​ണ്. മു​സ് ലിം ​ലീ​ഗി​െ​ൻ​റ വി​ദ്യാ​ർ​ഥി രൂ​പ​മാ​യ മു​സ്​ലിം ​സ്​​റ്റു​ഡ​ൻ​റ്സ് ഫെ​ഡ​റേ​ഷ​െൻ​റ വ​നി​ത വി​ഭാ​ഗ​മെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​ഭി​മാ​ന​ക​ര​മാ​യ അ​സ്​തി​ത്വം മു​റു​കെ​പ്പി​ടി​ച്ചു ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​വും ഹ​രി​ത നി​ല​കൊ​ണ്ട​ത്. പെ​ൺ​കു​ട്ടി​ക​ളി​ൽ രാ​ഷ്​​ട്രീ​യാ​വ​ബോ​ധം വ​ള​ർ​ത്തു​ക മാ​ത്ര​മ​ല്ല സ്ത്രീ​ത്വ​ത്തി​നും മ​നു​ഷ്യ​ത്വ​ത്തി​നുമെതിരെയുയ​രു​ന്ന ഏ​തൊ​രു ഭീ​ഷ​ണി​ക്കെതിരിലും പൊരുതാൻ അ​വ​രെ പ്രാ​പ്​തരാ​ക്കു​ക കൂ​ടി സം​ഘ​ട​ന ല​ക്ഷ്യ​മി​ട്ടു.

ഹ​രി​ത എ​ന്ന ആ​ശ​യം

മുസ്​ലിം വിദ്യാർഥി പ്രസ്ഥാനത്തി​െൻറ ഉജ്ജ്വല നേതാവായിരുന്ന ​അ​ഡ്വ. ഹ​ബീ​ബ് റ​ഹ്മാൻ നയിക്കവെ 1981ലാണ്​ എം.​എ​സ്.​എ​ഫി​ൽ വ​നി​ത​വി​ഭാ​ഗം എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി ഉ​യ​ർ​ന്ന​ത്. അ​തു യാ​ഥാ​ർ​ഥ്യ​ത്തി​ലെത്തിയത് പി.​കെ. ഫി​റോ​സും ടി.​പി. അ​ഷ്റ​ഫ​ലി​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന​പ്പോ​ഴാ​ണ്. 2012 സെ​പ്റ്റം​ബ​ർ 11ന്​ വ​ള​ർ​ന്നുവ​രു​ന്ന പെൺ ​സ​മൂ​ഹ​ത്തി​ന് ധാ​ർ​മി​ക​മാ​യ പ്ര​വ​ർ​ത്ത​ന പ്ലാ​റ്റ്‌​ഫോം എ​ന്ന നി​ല​യി​ൽ എം.​എ​സ്.​എ​ഫി​െൻ​റ ബൈ​ലോ​യി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ട്ട പോ​ഷ​ക സം​ഘ​ട​ന​യാ​യി ഹ​രി​ത പ്ര​യാ​ണം ആ​രം​ഭി​ച്ചു. വിദ്യാർഥിനികളെ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക ബോ​ധ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ചെ​യ്യു​ക, അവകാശപ്പോരാട്ടങ്ങളുടെ മുൻനിരക്കാരാക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​മ്പ​സി​ന​ക​ത്തും പു​റ​ത്തും ഞങ്ങൾ സം​ഘ​ടി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ച്ച​യു​ടെ പെ​ൺ​രാ​ഷ്​​ട്രീ​യം

പേ​രി​ല​ട​ങ്ങി​യി​രി​ക്കു​ന്ന പ​ച്ച​പ്പും സ്ത്രീ​ത്വ​വും ഹ​രി​ത​യു​ടെ ആ​ത്മാ​വാണ്​. പ​ച്ച​യു​ടെ രാ​ഷ്​​ട്രീ​യ​വും സ​മ​യോ​ചി​ത​ ഇ​ട​പെ​ട​ലു​ക​ളും ഹ​രി​ത​യെ ജ​ന​കീ​യ​മാ​ക്കി. സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 70-80 ശ​ത​മാ​നം വ​രെ പെ​ണ്‍കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ത്ത്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ പു​തി​യ ത​ല​മു​റ​യോ​ട് രാ​ഷ്​​ട്രീ​യം പ​റ​യാ​നു​ള്ള വേ​ദി എ​ന്ന നി​ല​യി​ല്‍ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മാ​ണ് ഹ​രി​ത നി​ര്‍വ​ഹി​ച്ചു പോ​രു​ന്ന​ത്.

സ​ർ​ഗ​മ​ത്സ​ര​ങ്ങ​ൾ ഒരുക്കുകയും ല​ഘു​ലേ​ഖ​ക​ളും സാ​ഹി​ത്യ​സൃ​ഷ്​ടി​ക​ളും പു​റ​ത്തി​റ​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ച​ർ​ച്ച​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​ത് സം​ഘ​ട​ന​യു​ടെ സ്വ​ത്വം അ​ട​യാ​ള​പ്പെ​ടു​ത്തി. അ​പ​രാ​ജി​ത സ്ത്രീ​ത്വ​ത്തി​ന് ഹ​രി​ത, Brave to say NO, നി​ശ്ശ​ബ്​​ദ​രാ​വി​ല്ല നേ​രി​ൻെറ പെ​ൺ​പ​ക്ഷം, രാ​ഷ്​ട്രീ​യ സം​ഘ​ാട​ന​ത്തി​ന് പെ​ൺ ക​രു​ത്തി​ൻെറ വീ​ണ്ടെ​ടു​പ്പ്, എ​ല്ലാ ഇ​ട​ങ്ങ​ളും ഞ​ങ്ങ​ളു​ടേ​തു കൂ​ടി​യാ​ണ്, ആ​ത്മാ​ഭി​മാ​ന​ത്തി​ൻെറ പെ​ൺക​രു​ത്ത് നി​ർ​ഭ​യം മു​ന്നോ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തിയ കാ​മ്പ​യി​നു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​ സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചുവ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും, ഫാ​ഷി​സ്​റ്റ്​ വ​ർ​ഗീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി മു​സ്​ലിം സ്ത്രീ ​വേ​ട്ട​യാ​ട​പ്പെ​ടു​മ്പോ​ഴും, ഉ​റ​ച്ച ശ​ബ്​ദ​മാ​യും, അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ച്ചു വാ​ങ്ങി​യും, നീ​തി​യുടെ പോർനിലങ്ങളിൽ ഹ​രി​തനി​ല​പാ​ട​റി​യി​ച്ചു.

കാ​മ്പ​സ് വി​പ്ല​വം ഭ​ര​ണനേ​തൃ​ത്വ​ത്തി​ലേ​ക്ക്

ഹ​രി​ത ഒ​രു ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​​​െൻറ സ​ഞ്ചാ​രം നേ​ർദി​ശ​യി​ലാ​ണെ​ന്ന​തി​നും കാ​ലം ന​ൽ​കി​യ ചി​ല ​ൈക​യൊ​പ്പു​ക​ൾ ഉ​ണ്ട്. കേരളത്തി​​​​െൻറ രാ​ഷ്​ട്രീ​യ-വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന ഭൂ​മി​ക​യി​ൽ വലിയ സ്ഥാ​ന​മു​ള്ള കോഴിക്കോട്​ ഫാ​റൂ​ഖ്​ കോളജ്​ യൂനിയൻ ചെയർപേഴ്​സനായി മിനാ ഫർസാന തെരഞ്ഞെടുക്കപ്പെട്ടത്​ ചരിത്രം തന്നെയായിരുന്നു. എം.​എ​സ്.​എ​ഫ് യൂ​നി​റ്റ് ത​ല​പ്പ​ത്തേ​ക്ക് റി​സ്വാ​ന ഷി​റി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ന​വ മു​ന്നേ​റ്റ​ത്തി​ന് ഊ​ർ​ജം പകരുന്ന ചു​വ​ടു​വെ​പ്പായി. നി​ല​പാ​ട്​ ഉറച്ചു പ​റ​യാ​ൻ ക​ഴി​യു​ന്ന പെ​ൺകു​ട്ടി​ക​ൾ സെ​ന​റ്റ് ഹാ​ളി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്​ദ​മാ​യ​തും, 'ആ​പ് കാ ​ടൈം​സി​'ൻെറ സ​ർ​വേ​യി​ൽ ഇ​ന്ത്യ​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥിനേ​താ​ക്ക​ളി​ൽ ഒ​ന്നാ​മ​താ​യി ഫാ​ത്തി​മ ത​ഹ്‌​ലി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ഹ​രി​ത നാ​ൾവ​ഴി​ക​ളു​ടെ പൊ​ൻവ​സ​ന്ത​മാ​ണ്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ​െതരഞ്ഞെടുപ്പിൽ ഹ​രി​ത​യി​ൽനി​ന്ന്​ ഈ കുറിപ്പുകാരി ഉൾപ്പെടെ ഒ​രു​പാ​ട് പെ​ൺകു​ട്ടി​ക​ൾ മ​ത്സ​രരം​ഗ​ത്തേ​ക്ക് ചു​വ​ടുവെ​ച്ചി​രു​ന്നു. ചി​ല​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ​നേ​തൃ​ത്വം കൈ​യാ​ളു​ന്നു. പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളെക്കു​റി​ച്ച്, ഹ​രി​ത​യു​ടെ സ്വ​പ്​ന​ങ്ങ​ളെക്കുറി​ച്ച് അ​ന്ന് വ​നി​താ ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സു​ഹ​റ മ​മ്പാ​ട് വി​ശേ​ഷി​പ്പി​ച്ച​ത് ''പു​തി​യ ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ ഇ​തൊ​ന്നു​മ​ല്ല. അ​വ​ര്‍ ആ​കാ​ശ​വും ന​ക്ഷ​ത്ര​ങ്ങ​ളും ല​ക്ഷ്യം വെ​ച്ച​വ​രാ​ണ്​. അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് നി​റ​ങ്ങ​ള്‍ കൂ​ടു​ത​ലാ​വും. ഇ​നി ന​മ്മു​ടെ നാ​ടു​ക​ള്‍ ആ ​സ്വ​പ്‌​ന​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ക്കും. അ​വ​ര്‍ക്ക് പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നുന​ല്‍കാ​ന്‍ ഓ​രോ കാ​ല്‍വെ​പ്പി​ലും ഞ​ങ്ങ​ളു​ണ്ടാ​വും. ഞ​ങ്ങ​ള്‍ ത​ര​ണം ചെ​യ്​തതോ ത​ട്ടി​നി​ന്ന​തോ ആ​യ ക​ട​മ്പ​ക​ളി​ല്‍ അ​വ​ര്‍ക്കൊ​പ്പ​മു​ണ്ടാ​വും. അ​വ​രൊ​രി​ക്ക​ലും വീ​ഴി​ല്ല, വീ​ഴാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ഞ​ങ്ങ​ള്‍ക്ക് പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വാ​ത്ത സ്വ​പ്‌​ന​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കും'' എന്നായിരുന്നു.

മാ​റ​ണം സ്ത്രീ​വി​രു​ദ്ധ മ​നോ​ഭാ​വം

21ാം നൂ​റ്റാ​ണ്ടി​ലും കേ​ര​ള​ത്തി​ൻെറ രാ​ഷ്​ട്രീ​യ വ്യ​വ​സ്ഥ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​രു​ന്നു. എ​ത്ര ക​ഴി​വു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും മി​ക​ച്ച മാ​നേ​ജ​ർ എ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​ത്രം രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ​ക​ൾ ഒ​തു​ങ്ങി​പ്പോ​കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പാ​ര്‍ട്ടി​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പി​നുംവേണ്ടി അ​ധ്വാ​നി​ക്കാൻ വിധിക്കപ്പെട്ട ശ​രീ​ര​ങ്ങ​ളാ​യാ​ണ് സ്ത്രീ​ക​ളെ എ​ന്നും ക​ണ്ടി​ട്ടു​ള്ള​ത്. അ​തി​ന​പ്പു​റം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ലോ ന​യ​ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലോ അ​വ​ൾക്ക്​ ഇടം നിഷേധിക്കപ്പെടുന്നു എ​ന്നത്​ അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ലനി​ൽ​ക്കു​മ്പോ​ൾ ര​ണ്ടു രീ​തി​യി​ലാ​ണ് രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ ​പൊ​തു​ച​ര്‍ച്ച​ക​ളി​ല്‍ പ്ര​തി​നി​ധാനം ചെയ്യ​പ്പെ​ടാ​റു​ള്ള​ത്: ഒ​ന്ന്, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ളോ​ടുപോ​ലും ഐ​ക്യ​പ്പെ​ട്ട്‌ ക​ല​ഹി​ക്കാ​ത്ത, അ​തു​കൊ​ണ്ടു​ത​ന്നെ കാ​ല​ങ്ങ​ളാ​യി ചി​ല​രാ​ൽ അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ട്ട ഇ​ര​കളാ​യി തു​ട​രു​ന്ന​വ​ർ. ര​ണ്ട്, അ​നീ​തി​യോ​ടും, സ്ഥി​ര​മാ​യി വേ​ട്ട​യാ​ടാ​റു​ള്ള പ്ര​ശ്​ന​ങ്ങ​ളോ​ടും രാ​ജി​യാ​വാ​തെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും പ്ര​തി​ഷേ​ധ നി​ല​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് ക​ല​ഹി​ക്കു​ന്ന പോ​രാ​ളി​ക​ൾ. പോ​രാ​ളി​ക​ളുടെ പക്ഷത്ത്​ നിൽക്കാൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ് ഞ​ങ്ങ​ൾ ഈ ​സ​മ​യ​ങ്ങ​ളി​ൽ..

അ​പ​മാ​നി​ക്കു​ന്ന​വ​രോ​ട് സ​ന്ധി​യി​ല്ല

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഹ​രി​ത​യാ​ണ് മ​ല​യാ​ള​ത്തി​ലെ വാ​ർ​ത്ത​ക​ൾ നി​റ​യെ. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ഏതാനും എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ഞ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണ് ഇ​തി​ന് ആ​ധാ​രം. മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞു. നേ​തൃ​ത്വം സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ലെ ശ​രി​-തെ​റ്റു​ക​ളെ​ക്കു​റി​ച്ച് കേ​ര​ളീ​യ സ​മൂ​ഹം ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഹ​രി​ത പ​രാ​തി ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ എ​തി​ർ ക​ക്ഷി പാ​ർ​ട്ടി​യോ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളോ അ​ല്ല. ഭാ​ര​വാ​ഹി​ക​ളാ​യ ചി​ല​രാ​ണ്‌. ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അ​ല്ല ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം. സം​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു​മ​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ൽ ഏ​റ്റ​പ്പോ​ൾ പ്ര​തി​ക​രി​ച്ച​താ​ണ്. അ​തി​ൽ നീ​തി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ന്നുകൊ​ണ്ട് വ​രു​ന്ന ത​ല​മു​റ​ക്ക് മു​ന്നി​ൽ ഇ​ത്തരമൊരു സ​ന്ദേ​ശ​ം ഞ​ങ്ങ​ൾ​ക്ക് പ​ങ്കു വെ​ക്കേ​ണ്ട​തു​ണ്ട്. തെ​റ്റി​നെ​തി​രെ വി​ര​ൽ ചൂ​​േണ്ട​ണ്ട കാ​ല​ത്ത്​ അ​തു ചെ​യ്​തി​ല്ലയെ​ങ്കി​ൽ എ​ന്നും കു​റ്റ​ബോ​ധം പേ​റേ​ണ്ടി വ​രും. ആ​ത്മാ​ഭി​മാ​ന​ം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളും വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും പാ​ര്‍ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ല. വ​നി​ത ക​മീ​ഷ​നി​ൽ പോ​വു​ക​യെ​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. ഞ​ങ്ങ​ൾ പി​ടി​ച്ച കൊ​ടി തെ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഇ​നി​യും വി​ശ്വ​സി​ക്കു​ന്നു. പ​ച്ച​പ്പ് പ്ര​തീ​ക്ഷ​യു​ടേ​താ​ണ്. ആ ​പ്ര​തീ​ക്ഷ മു​റു​കെ​പ്പി​ടി​ച്ചുത​ന്നെ സ്ത്രീ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും. പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ഹ​രി​ത ഞ​ങ്ങ​ളെ അ​തി​നു പ്രാ​പ്​ത​രാ​ക്കി​യി​ട്ടു​ണ്ട്.

(മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ട ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റാ​ണ് ലേ​ഖി​ക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harithamuslim leaguemsf
News Summary - We will fight; With the power of ‘haritha’
Next Story