ഡോക്ടർമാർ പണിമുടക്കുേമ്പാൾ
text_fieldsപശ്ചിമബംഗാളിലെ യുവഡോക്ടർ പരിബാഹ് മുഖർജി നിഷ്ഠുരമായി ആക്രമിക്കപ്പെട്ടത ോടെ ഇന്ത്യയിലെ ഡോക്ടർമാരുടെ സുരക്ഷ വളരെ നിർണായകഘട്ടത്തിലേക്ക് കടക്കുകയാ ണ്. എടുത്തുപറയാവുന്ന ഒരു കാരണമോ ന്യായമായ ആരോപണമോ ഉയർത്തിക്കാണിക്കാനില്ലെങ് കിലും ഡോക്ടർമാരെ ക്രൂരമായി ആക്രമിക്കാൻ തുനിയുന്ന മനോനില കരുതിവെക്കുന്ന ഒരു പ് രത്യേക സമൂഹത്തിെൻറ പിറവി അത്ഭുതത്തോടെയാണ് സാമൂഹിക ശാസ്ത്രജ്ഞർ നോക്കിക്കാണു ന്നത്. വികസിത രാഷ്ട്രങ്ങളിൽ സാംസ്കാരിക പ്രത്യേകതകൾ കൊണ്ടും വളരെ കടുത്ത നിയമ നിർമാണങ്ങൾ വഴിയും കർശനമായി നിയന്ത്രിച്ചു തിരുത്തപ്പെടുന്ന ഇൗ ഭൂതം ഇന്ത്യയിലാണ് അതിെൻറ ഭീകരദംഷ്ട്രകൾ ഭീഷണമായ രീതിയിൽ പുറത്തുകാണിക്കുന്നത്. ഇന്ത്യയിലെ 75 ശത മാനം ഡോക്ടർമാരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ കടുത്ത വാക്കുകൾ കൊണ്ടോ ശാരീരിക പീഡനങ്ങൾ വഴിയോ മാനസിക-ശാരീരികാതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
2019 ജൂൺ 10ന് വൈകുന്നേരത്തോടെ കൊൽക്കത്തയിലെ പ്രശസ്തമായ എൻ.ആർ.എസ് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എൺപതിനടുത്ത് പ്രായമുള്ള മുഹമ്മദ് സഇൗദ് എന്ന രോഗി ഗുരുതര ഹൃദയാഘാതമേറ്റ് എത്തുന്നതോടെയാണ് രാജ്യത്തെ മെഡിക്കൽരംഗത്തെ മുെമ്പാരിക്കലുമില്ലാത്ത രീതിയിൽ കലുഷിതമാക്കിയ സംഭവങ്ങളുടെ തുടക്കം. ‘മാസീവ് കാർഡിയാക് അറസ്റ്റ്’ എന്ന കടുത്ത ഹൃദയാഘാതത്തിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ കാഷ്വാലിറ്റിയിലെ ഡോക്ടർമാർക്ക് കഴിയാതെ പോയതിൽ മെഡിക്കൽ സയൻസിെൻറ ബാലപാഠങ്ങൾ അറിയാവുന്ന ആർക്കും അത്ഭുതം തോന്നാനിടയില്ല. പക്ഷേ, കുറച്ചു മണിക്കൂറുകൾക്കുശേഷം തൻഗ്രാ ഗ്രാമത്തിലെ ഇരുനൂറോളം പേർ ട്രക്കുകളിൽ കഴുകന്മാരെപോലെ പറന്നിറങ്ങി അൽപസമയത്തിനുള്ളിൽ ആശുപത്രി തകർന്നുതരിപ്പണമായി. ഡോക്ടർമാരും നഴ്സുമാരും ആക്രമിക്കപ്പെട്ടു. ആശുപത്രി ഉപകരണങ്ങൾ തകർന്നു. ഡോ. പരിബഹ് മുഖർജിയും ഡോ. യാഷ് തക്വാനിയും ക്രൂരമായി മർദിക്കപ്പെട്ടു. ഡോ. പരിബാഹിന് തലക്ക് ഗുരുതരമായ പരിക്കേറ്റു. തികച്ചും മരണകാരണമാകാവുന്നത്. മണിക്കൂറുകൾ നീണ്ട ബുദ്ധിമുേട്ടറിയ ശസ്ത്രക്രിയയുടെ അത്ഭുതകരമായ വിജയം മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന ആ 24കാരനായ യുവ ഡോക്ടർ.
ആശുപത്രികളിൽ വേദനയും കഷ്ടപ്പാടും കൊണ്ട് അവശരാവുന്ന ഗുരുതര അസുഖത്തിനടിപ്പെട്ട് വലയുന്ന രോഗികളെ ചികിത്സിക്കാൻ വിശ്രമം പോലുമില്ലാതെ മുപ്പതും നാൽപതും മണിക്കൂറുകൾ തുടർച്ചയായി ആശുപത്രികളിൽ ചെലവിടാൻ വിധിക്കപ്പെടുന്ന യുവഡോക്ടർമാരുടെ ഇത്തരമൊരു അവസ്ഥ മെഡിക്കൽ സമൂഹത്തിെൻറ അവസാനത്തെ പ്രതീക്ഷയും തകർത്തുകളഞ്ഞു. അതുകൊണ്ടു മാത്രമാണ് ഒരു ഒറ്റ തീപ്പൊരി വീഴുേമ്പാൾ ഉണങ്ങിനിൽക്കുന്ന വയൽ മുഴുവൻ ആളിപ്പടരുന്നതുപോലെ ഇന്ത്യ മുഴുവൻ ഒരുദിവസംകൊണ്ട് പ്രതിഷേധസമരം കാട്ടുതീ പോലെ പടർന്നത്. മെഡിക്കൽ കോളജുകളിലെ മുന്നൂറിലേറെ സീനിയർ പ്രഫസർമാർ യുവ ഡോക്ടർമാരുടെ കൈയടികളുടെ പശ്ചാത്തലത്തിൽ തലയുയർത്തിപ്പിടിച്ച് രാജി എഴുതി ഭരണകൂടത്തിെൻറ മുഖത്തേക്ക് വലിച്ചെറിഞ്ഞത്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ എണ്ണൂറിലേറെ ഡോക്ടർമാരാണ് രാജി സമർപ്പിച്ചത്. മുെമ്പങ്ങുമില്ലാത്ത രീതിയിൽ ജൂൺ പതിനാലിനു നടന്ന ‘ബ്ലാക്ക് ഡേ’ പ്രതിഷേധം പലയിടങ്ങളിലും മെഡിക്കൽ ബന്ദായി രൂപാന്തരം കൊണ്ടത്.
വൈദ്യശാസ്ത്ര പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒാരോ യുവ ഡോക്ടറും ആഗ്രഹിക്കുന്നത് ഏതു കടുത്ത രോഗത്തിൽനിന്നും വേദനയിൽനിന്നും മരണവക്ത്രത്തിൽനിന്നും തെൻറ അടുത്തെത്തുന്ന രോഗാതുരനെ രക്ഷിക്കാനാണ്. തികച്ചും മാനുഷികമായ, ദൈവികം പോലുമായ, ഇത്തരം പ്രവൃത്തികളാണ് ഒരു ചികിത്സകനെ സമൂഹ ദൃഷ്ടിയിൽ മികച്ച ഡോക്ടറായി അംഗീകരിക്കാൻ ഇടയാക്കുന്നതും. രോഗികളെ ചികിത്സിച്ചു ഭേദമാക്കുന്നതാണ് ഏതു ഡോക്ടറേയും സമൂഹത്തിൽ സ്വീകാര്യനാക്കുന്നത് എന്നിരിക്കേ ബോധപൂർവം രോഗികൾക്ക് ഏതെങ്കിലും തരത്തിൽ ഹാനി വരുത്താൻ ഡോക്ടർമാർ ആഗ്രഹിക്കുമോ? സ്വന്തം ജീവനേക്കാൾ ഒരു ജീവിക്കും മറ്റൊന്നും വലുതല്ല എന്നിരിക്കെ ഡോക്ടർമാരുടെ ജീവനുനേരെ വെല്ലുവിളികൾ ഉയരുേമ്പാൾ അവർ എന്തു ചെയ്യണം? പൊതുസമൂഹം നിശ്ചയമായും ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിർണായക മുഹൂർത്തമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്.
ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ പണിമുടക്കി പ്രതിഷേധിക്കുകയും ചികിത്സകർക്ക് ഭയലേശമന്യേ രോഗികളെ ചികിത്സിക്കാനുള്ള സാഹചര്യമൊരുക്കുന്ന ആശുപത്രികളെ സുരക്ഷിതമേഖല (സേഫ് സോൺ) ആക്കി മാറ്റാനുള്ള കർശനമായ ദേശീയനിയമം നടപ്പാക്കാൻ ഭരണകൂടത്തെ നിർബന്ധിക്കുകയും മാത്രമായിത്തീരുന്നു ഡോക്ടർമാരുടെ മുന്നിലെ പോംവഴി. രോഗികളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറക്കുന്നതുകൊണ്ടല്ല, മറിച്ച് ആയിരക്കണക്കിന് രോഗികളെ മരണത്തിൽനിന്നും വേദനകളിൽനിന്നും രക്ഷിക്കാൻ ചികിത്സകൻ ജീവിച്ചിരിക്കേണ്ടത് ഡോക്ടർസമൂഹത്തിെൻറ പ്രഥമ പരിഗണനയായി മാറുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നെതന്ന് പൊതുസമൂഹം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.
സമൂഹത്തിെൻറയും ഭരണകൂടത്തിെൻറയും ശ്രദ്ധ ഡോക്ടർമാരുടെ ഇൗ ജീവന്മരണ പോരാട്ടത്തിലേക്ക് കൊണ്ടുവരാനും അതിന് കഴിയാതെ പോവുന്നുവെങ്കിൽ പശ്ചിമബംഗാളിൽ തലയുയർത്തിപ്പിടിച്ച് രാജിക്കത്തെഴുതിക്കൊടുത്ത നൂറുകണക്കിന് വൈദ്യശാസ്ത്രവിദഗ്ധരുടെ പാത പിന്തുടരേണ്ടിവരും എന്ന് ഒാർമിപ്പിക്കാനും മറ്റുവഴികളെല്ലാം അടഞ്ഞു കഴിഞ്ഞപ്പോൾ ഞങ്ങൾ സമരത്തിെൻറ കനൽ പാതയിലേക്കിറങ്ങുകയാണ്.
ഇന്ന്, 2019 ജൂൺ 17ന് തിങ്കളാഴ്ച രാവിലെ ആറു മുതൽ രാജ്യ വ്യാപകമായി മൂന്നര ലക്ഷത്തിലേറെ ഡോക്ടർമാർ പണിമുടക്കും. ഇൗ തീരുമാനത്തോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിലെ ഡോക്ടർസമൂഹം പണിമുടക്കുകയാണ്. അത്യാഹിത വിഭാഗത്തിലൊഴികെ ഡോക്ടർമാരുടെ സേവനം ചൊവ്വാഴ്ച രാവിലെ ആറുമണിവരെ ലഭ്യമാവില്ല.
ഇൗ നിർണായകഘട്ടത്തിൽ ഡോക്ടർമാരുടെ പരിമിതികൾ മനസ്സിലാക്കാനും അവരും മനുഷ്യരാെണന്ന് അംഗീകരിക്കാനും എല്ലാ വഴികളും അടഞ്ഞു കഴിയുേമ്പാൾ മനുഷ്യൻ സ്വന്തം രക്തത്തിെൻറ തർപ്പണം കൊണ്ടെങ്കിലും പുതിയ വഴി വെട്ടിത്തുറന്നതാണ് ചരിത്രം എന്ന് ഒാർക്കാൻ സമൂഹത്തോട് അഭ്യർഥിക്കാനും ഞങ്ങൾ വിനീതരായി ആഗ്രഹിക്കുന്നു. ഇൗ സമരത്തിൽ ഞങ്ങളോട് തോളോട് തോൾ ചേർന്നു നിൽക്കണമെന്നാണ് പൊതുസമൂഹത്തോട് ഞങ്ങൾക്കുള്ള അഭ്യർഥന.
(ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ
‘നമ്മുടെ ആരോഗ്യം ’ മാസിക സെക്രട്ടറിയാണ്
ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.