Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാ​ഠ്യ​പ​ദ്ധ​തി...

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​മ്പോ​ൾ ഓ​ർ​മി​ക്കാ​നു​ള്ള​ത്

text_fields
bookmark_border
പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​മ്പോ​ൾ    ഓ​ർ​മി​ക്കാ​നു​ള്ള​ത്
cancel

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​സ്വ​ര -മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ ഏ​ക​ശി​ലാ​ത്മ​ക​മാ​യ ഒ​രു സാം​സ്കാ​രി​ക ധാ​ര​യി​ലേ​ക്ക് ചു​രു​ക്കാ​നും; അ​ന്യ​വ​ത്ക​ര​ണ​ത്തി​ന്റെ​യും അ​പ​ര വി​ദ്വേ​ഷ​ത്തി​ന്റെ​യും വി​ത്തു​ക​ൾ വി​ത​യ്ക്കാ​നു​ള്ള വി​ള​ഭൂ​മി​യാ​യി പ​രു​വ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യും ന​യ​രൂ​പ​വ​ത്ക​ര​ണ​വും പാ​ഠ​പു​സ്ത​ക​ങ്ങ​ളും തി​ര​ക്കി​ട്ട് ഒ​രു​ക്കി​വ​രു​ക​യു​മാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ടം.

മു​ൻ കാ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പാ​ർ​ല​മെ​ന്റി​ലോ അ​ക്കാ​ദ​മി​ക ഇ​ട​ങ്ങ​ളി​ലോ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ ഒ​രു പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഏ​കാ​ധി​പ​ത്യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഉ​രു​വം​കൊ​ള്ളു​ക​യെ​ന്ന​ത്, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ രാ​ജ്യം നാ​ളി​തു​വ​രെ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള തി​രി​ഞ്ഞു​ന​ട​ത്ത​തി​ന്റെ തു​ട​ക്ക​മാ​വും. ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ബം​ഗാ​ളും ത​മി​ഴ്നാ​ടു​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തി​ന്റെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​യോ​ജി​പ്പി​ന്റെ​യും സ്വ​ര​മു​യ​ർ​ത്തു​മ്പോ​ൾ കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന നി​സ്സം​ഗ​ത​യും മെ​ല്ലെ​പ്പോ​ക്കും ആ​ശ​ങ്ക​ജ​ന​ക​മാ​ണ്.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ക്ര​മ​വും തൊ​ഴി​ല​വ​സ​ര സാ​ധ്യ​ത​ക​ളും പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ജ​നാ​ധി​പ​ത്യ ബോ​ധ​വും സു​സ്ഥി​ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​നു​മു​ള്ള ദീ​ർ​ഘ​ദ​ർ​ശ​ന​മാ​യി​രു​ന്നു 2005ലെ ​നാ​ലാ​മ​ത് ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് (NCF 2005) മു​ന്നോ​ട്ടു​വെ​ച്ച​ത്. അ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് 2013ൽ ​കേ​ര​ള​ത്തി​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ച്ച​തും ഹൈ​സ്കൂ​ൾ ത​ലം​വ​രെ പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കി​യ​തും.

2007ലെ ​അ​ശാ​സ്ത്രീ​യ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഉ​ള്ള​ട​ക്ക​ര​ഹി​ത പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കു പ​ക​ര​മാ​യാ​ണ് 2013ലെ ​പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ്രാ​പ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ഡി.​പി.​ഇ.​പി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ത​യാ​റാ​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ഉ​ണ്ടാ​ക്കി​യ ആ​ശ​ങ്ക​ക​ൾ കാ​ര​ണം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് കൊ​ഴി​ഞ്ഞു​പോ​യി​ക്കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത് ഈ ​പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ ദ​ർ​ശി​ച്ച വി​പ്ല​വ​ക​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ര​ണ്ടാം യു.​പി.​എ ഗ​വ​ൺ​മെ​ന്റ് 2009ൽ ​ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം. 14 വ​യ​സ്സു​വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം നി​യ​മ​ത്തി​ന്റെ പ​രി​ര​ക്ഷ​യു​ള്ള അ​വ​കാ​ശ​വും സൗ​ജ​ന്യ​വു​മാ​യ​തോ​ടെ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്ന പ്രാ​പ്യ​ത​യു​ടെ മേ​ഖ​ല ഏ​റെ വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ടു. പു​രോ​ഗ​മ​ന​പ​ര​മാ​യ ഈ ​മാ​റ്റ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചു​കൊ​ണ്ടാ​ണ്, 2011ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ മൈ​ന​സ് ടു ​മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബാ​ലാ​രി​ഷ്ട​ത​ക​ൾ വി​ടാ​തെ പി​ന്തു​ട​ർ​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും ഡോ. ​പി.​കെ. അ​ബ്ദു​ൽ അ​സീ​സ് ചെ​യ​ർ​മാ​നാ​യ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​യും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ൽ അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ല്കി​യ​ത്.

പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ടി​ത്ത​റ​യൊ​രു​ക്കു​ന്ന പ്രീ​പ്രൈ​മ​റി​കാ​ല വി​ദ്യാ​ഭ്യാ​സ​ത്തി​ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്ന പു​സ്ത​ക​ങ്ങ​ൾ മാ​ത്രം ല​ഭ്യ​മാ​യി​രു​ന്ന അ​വ​സ്ഥ മാ​റി പ​ക​രം എ​സ്.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കി​യ പു​തി​യ പു​സ്ത​ക​ങ്ങ​ൾ കേ​ര​ള​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് 2013ലെ ​പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്. ഇ​പ്പോ​ഴും പ്രീ ​പ്രൈ​മ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​തേ പു​സ്ത​ക​ങ്ങ​ൾ ത​ന്നെ​യാ​ണ്. ആ​ശ​യ​ത​ല​ത്തി​ൽ വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ൾ​പോ​ലും രൂ​പ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത സാ​മൂ​ഹി​ക ജ്ഞാ​ന​നി​ർ​മി​തി വാ​ദം, വി​മ​ർ​ശ​നാ​ത്മ​ക ബോ​ധ​ന​ശാ​സ്ത്രം, പ്ര​ശ്നാ​ധി​ഷ്ഠി​ത പ​ഠ​നം തു​ട​ങ്ങി​യ പ്രാ​യോ​ഗി​ക​ക്ഷ​മ​ത​യി​ല്ലാ​ത്ത കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രു​കി​ക്ക​യ​റ്റി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ധ്യാ​പ​ക​രെ നി​ഷ്ക്രി​യ​രാ​ക്കി മാ​റ്റു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്ന യാ​ഥാ​ർ​ഥ്യം കേ​ര​ള​ത്തി​ലെ അ​ക്കാ​ദ​മി​ക സ​മൂ​ഹ​വും പൊ​തു​ജ​ന​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ​താ​ണ്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ടാ​ണ്; പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ക്കാ​ദ​മി​ക അ​ന്ത​രീ​ക്ഷ​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി പു​തി​യ​തും ആ​ശ​യ​സ​മ്പു​ഷ്ട​വു​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഒ​ന്നാം ക്ലാ​സു​മു​ത​ൽ പ​ത്താം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ത​യാ​റാ​ക്കി​യ​ത്.

പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കു​മ്പോ​ൾ പാ​ഠ്യ​പ​ദ്ധ​തി ഏ​റ്റ​വും പ്രാ​ധാ​ന്യം ന​ല്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ച​നാ​ത്മ​ക​ത​യെ ഉ​ണ​ർ​ത്താ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മു​ത​കു​ന്ന പ​ഠ​ന പ്ര​ക്രി​യ സാ​ധ്യ​മാ​വു​ക എ​ന്ന​തി​നാ​യി​രു​ന്നു. പ​ഠ​ന​വും വി​ല​യി​രു​ത്ത​ലും പ​ര​സ്പ​ര പൂ​ര​ക​മാ​കു​മ്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ൽ കു​ട്ടി​യു​ടെ ക്രി​യാ​ത്മ​ക​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​പ്പെ​ടു​ന്ന​ത് എ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ​നി​ന്നു​കൊ​ണ്ടാ​ണ് നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തെ സ​മ​ഗ്ര​മാ​യി ശാ​ക്തീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, മ​ത​സൗ​ഹാ​ർ​ദം തു​ട​ങ്ങി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ത​ന്നെ രൂ​പ​പ്പെ​ട​ണ​മെ​ന്ന​ത് 2013ലെ ​പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ന്റെ മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ്യ​മാ​യി​രു​ന്നു. വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച് സ​മ​ത്വ ചി​ന്താ​ഗ​തി​യും നേ​തൃ​പാ​ഠ​വ​വും പൗ​ര​ബോ​ധ​വു​മു​ള്ള ത​ല​മു​റ​യാ​യി വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് പാ​ഠ്യ​പ​ദ്ധ​തി പ്ര​ത്യേ​കം ഊ​ന്ന​ൽ ന​ല്കി​യി​രു​ന്നു.

2013-16 കാ​ല​ഘ​ട്ട​ത്തി​ൽ പു​തു​താ​യി താ​റാ​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കെ​ല്ലാം അ​ധ്യാ​പ​ക സ​ഹാ​യ​ക പു​സ്ത​ക​ങ്ങ​ളും പ​ഠ​ന -മൂ​ല്യ​നി​ർ​ണ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളും ന​ല്കി എ​ന്ന​ത് എ​ക്കാ​ല​ത്തും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ കോ​ർ വി​ഷ​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ വൊ​ക്കേ​ഷ​ന​ൽ വി​ഷ​യ​ങ്ങ​ൾ​ക്കും പു​തി​യ സ​മീ​പ​ന​ത്തി​ല​ധി​ഷ്ഠി​ത​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളും പു​ത്ത​നു​ണ​ർ​വ് ന​ല്കി​യെ​ങ്കി​ലും ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ലെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ്.

ദേ​ശീ​യ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വൈ​വി​ധ്യം നി​റ​ഞ്ഞ കോ​മ്പി​നേ​ഷ​നു​ക​ളി​ലെ ചി​ല വി​ഷ​യ​ങ്ങ​ൾ​ക്ക് സി​ല​ബ​സ് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ​ക്ക് എ​ൻ.​സി.​ഇ.​ആ​ർ.​ടി പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ശ്ര​ദ്ധ ന​ല്കു​ക​യും ദേ​ശീ​യ​ത​ല​ത്തി​ൽ​വ​രെ ശ്ര​ദ്ധേ​യ​മാ​യ പു​തി​യ പു​സ്ത​ക​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ൻ.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ച​രി​ത്ര പു​സ്ത​ക​ങ്ങ​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ന്റെ പ്രാ​ചീ​ന കാ​ലം മു​ത​ൽ ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ രൂ​പ​വ​ത്ക​ര​ണം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ചേ​ർ​ത്തി​ണ​ക്കി​യ പു​സ്ത​കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പൊ​തു​മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള റ​ഫ​റ​ൻ​സ് പു​സ്ത​ക​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ പൊ​തു​സ്വീ​കാ​ര്യ​ത​യെ സൂ​ചി​പ്പി​ക്കു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ സു​താ​ര്യ​വും ദി​ശാ​ബോ​ധ​വു​മു​ള്ള ന​യ​വും സ​മീ​പ​ന​വു​മാ​ണ് പു​തി​യ കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ല​ഭ്യ​മാ​കു​ന്ന അ​റി​വി​നെ വി​ശ​ക​ല​നം ചെ​യ്യാ​നും സ​ന്ദ​ർ​ഭ​ത്തി​ന​നു​സ​രി​ച്ച് പു​തി​യ അ​റി​വ് നി​ർ​മി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​തും പ്ര​ശം​സ​നീ​യ​മെ​ങ്കി​ലും അ​ത്ത​രം മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ട്ടു​പോ​കു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ചേ​ർ​ത്തു​പി​ടി​ക്കാ​നും ക​ഴി​യു​മ്പോ​ഴാ​ണ് ഒ​രു ജ​നാ​ധി​പ​ത്യ- ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ൽ പാ​ഠ്യ​പ​ദ്ധ​തി പു​രോ​ഗ​മ​ന​പ​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടു​ക. ഓ​രോ കു​ട്ടി​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ആ​ശ​യാ​ടി​ത്ത​റ​യി​ൽ​നി​ന്നു​കൊ​ണ്ട് സ്വ​യം വി​ശ​ക​ല​നം ചെ​യ്യാ​നും അ​റി​വു​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വാ​നും ക​ഴി​യു​മ്പോ​ഴാ​ണ് കേ​ര​ളം പോ​ലു​ള്ള സാം​സ്കാ​രി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ ഭൂ​മി​ക​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​മൂ​ഹി​ക​നീ​തി ഉ​റ​പ്പു വ​രു​ത്താ​ൻ ക​ഴി​യു​ക.

സൈ​ദ്ധാ​ന്തി​ക​മാ​യും പ്രാ​യോ​ഗി​ക​മാ​യും അ​പ​ക​ട​ങ്ങ​ളു​ണ്ടെ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും സ്വ​യം ബോ​ധ്യ​പ്പെ​ട്ടി​ട്ടും വി​മ​ർ​ശ​നാ​ത്മ​ക ബോ​ധ​ന രീ​തി​യു​ടെ പ്ര​ചാ​ര​ണ​ത്തെ മു​റു​കെ​പ്പി​ടി​ച്ചാ​ൽ വ​രും​ത​ല​മു​റ വീ​ണ്ടും പ​രീ​ക്ഷ​ണ വ​സ്തു​ക്ക​ളാ​യി പു​റ​ന്ത​ള്ള​പ്പെ​ടു​മെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ വീ​ണ്ടും ഓ​ർ​മി​പ്പി​ക്കേ​ണ്ടി​വ​രു​ന്നു. വി​കേ​ന്ദ്രീ​കൃ​താ​സൂ​ത്ര​ണ​ത്തി​ന്റെ മേ​ന്മ​ക​ളെ നി​ര​ന്ത​രം ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ​ത​ന്നെ വ്യ​ക്ത​മാ​യ ഒ​രു​പ​ദ്ധ​തി പോ​ലു​മി​ല്ലാ​തെ കേ​ന്ദ്രീ​കൃ​ത ഘ​ട​ന അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തി​ടു​ക്കം കാ​ട്ടു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടാ​ൻ പോ​കു​ന്ന വി​ക​ല​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തെ ത​മ​സ്ക​രി​ക്കാ​തെ ക്രി​യാ​ത്മ​ക​മാ​യ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ വ​ർ​ത്ത​മാ​ന​കാ​ല​ഘ​ട്ട​ത്തോ​ട് നീ​തി​പു​ല​ർ​ത്തി പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന​ത് ഒാ​രോ ജ​നാ​ധി​പ​ത്യ ഗ​വ​ൺ​മെ​ന്റി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള സ്റ്റേ​റ്റ് ഓ​പ​ൺ സ്കൂ​ൾ മു​ൻ സം​സ്ഥാ​ന കോ​ഓ​ഡി​നേ​റ്റ​റു​മാ​ണ് ലേ​ഖ​ക​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revising the curriculum
News Summary - What to keep in mind when revising the curriculum
Next Story