കോവിഡിനെയും പിടിച്ചുകെട്ടും; കേരളത്തിൽനിന്ന് ലോകത്തിന് പഠിക്കാനേറെ
text_fieldsമാർച്ച് ഏഴിന് സൂര്യൻ അസ്തമിക്കാറായ സമയത്താണ് നൂഹ് പുള്ളിച്ചാലിൽ ബാവക്ക് ആ ഫോൺ കോൾ എത്തുന്നത്. ‘‘അത ൊരു മോശം വാർത്തയാണ്’’. മറുതലക്കൽ മേലുദ്യോഗസ്ഥെൻറ മുന്നറിയിപ്പ്. ഫെബ്രുവരി 29ന് ഇറ്റലിയിൽനിന്ന് കേ രളത്തിൽ മൂന്നംഗ മലയാളി കുടുംബം തിരിച്ചെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിളി. വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറി ടാക്സി പിടിച്ച് 200 കിലോമീറ്റർ ദൂരം താണ്ടിയാണ് ഈ കുടുംബം സ്വദേശമായ റാന്നിയ ിലെ വീട്ടിലെത്തിയിരുന്നത്. വൈകാതെ കോവിഡ് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയെങ്കിലും ആശുപത്രിയിൽ അറിയിച്ചില്ല. വ െനീസിൽനിന്ന് നാടുപിടിച്ച് ഒരാഴ്ചയാകുേമ്പാഴേക്ക് മധ്യവയസ്കരമായ മാതാപിതാക്കൾക്കും മകനും കോവിഡ് പോ സിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നു. ഒപ്പം, വയോധികരായ രണ്ടു ഉറ്റ ബന്ധുക്കൾക്കും.
റാന്നി ഉൾപെടുന്ന പ ത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കലക്ടറാണ് പി.ബി നൂഹ് (അങ്ങനെയാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കുന്നത്). മറ ുതലക്കലുണ്ടായിരുന്നത് സംസ്ഥാന ആരോഗ്യ സെക്രട്ടറിയും. ദിവസങ്ങളായി ഇങ്ങനെയൊരു വിളി അദ്ദേഹം പ്രതീക്ഷിക്കു ന്നുണ്ട്. കുടിയേറ്റത്തിെൻറ അണമുറിയാത്ത ചരിത്രം പേറുന്ന മണ്ണാണ് കേരളം. വിദേശയാത്രകൾ മലയാളിയുടെ രക്തത്ത ിലുള്ളതും. ലോകം മുഴുക്കെ പുതിയ കൊറോണവൈറസ് പടർന്നുപിടിക്കുന്ന വാർത്തകളാണ്.
കേരളത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത് ചൈനയിലെ വുഹാനിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥിയിലാണ്. ജനുവരി അവസാനമായിരുന്നു വിദ്യാർഥ ി കേരളത്തിൽ തിരിച്ചെത്തിയത്. വിളിയെത്തിയ ദിവസം രാത്രി 11.30ഓടെ ആരോഗ്യ സെക്രട്ടറിയും മുതിർന്ന ഗവ. ഡോക്ടർമാരു മുൾപെടുന്ന വിദഗ്ധ സംഘവുമായി വിഡിയോ കോൾ വഴി ആശയവിനിമയം നടത്തി വിശദമായ പദ്ധതികൾക്ക് രൂപം നൽകി.
ആദ്യമായിരുന്നില്ല, മാരകമായ പ കർച്ചവ്യാധിയോട് കേരളം പോരിനിറങ്ങുന്നത്. മസ്തിഷ്കം തകരാറിലാക്കുന്ന വൈറസായ നിപ സംസ്ഥാനത്ത് പടർന്നുപി ടിച്ചത് 2018ലാണ്. കൊറോണവൈറസിനു സമാനമായി വവ്വാലുകളാണ് അന്നും വില്ലനായത്. മരുന്നും പ്രതിരോധ കുത്തിവെപ്പുമ ില്ലാത്ത വൈറസാണ് നിപയും. 17 പേർ മരിച്ചു. സാങ്കേതികമായ ചില്ലറ പാളിച്ചകൾ മാറ്റിനിർത്തിയാൽ അന്ന് നിപയെ കേരളം ന േരിട്ട രീതി ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ പിടിച്ചുപറ്റിയതാണ്. മഹാദുരന്തമായി പടർന്നുകയറേണ്ട രോഗമാണ് ക േരളം മുളയിലേ നുള്ളിയത്.
ഇത്തവണ പക്ഷേ, അതിേലറെ കടുപ്പമേറിയതാണ് വഴി.നീണ്ട ചർച്ചകൾക്കൊടുവിൽ പുലർച്ചെ മൂന ്നു മണിയോടെ, മൂന്നിന മാർഗമായ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തൽ, മാറ്റിനിർത്തൽ, നിരന്തര നിരീക്ഷണം എന്ന ലോകാര ോഗ്യ സംഘടന നിർദേശിച്ച പദ്ധതിക്ക് തീരുമാനമാകുന്നു. മുമ്പ് നിപയെ പ്രതിരോധിച്ചതും തൃശൂരിൽ മെഡിക്കൽ വിദ്യാ ർഥിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചെയ്തതും ഇതുതന്നെയായിരുന്നു. രോഗികളുമായി സംസാരിച്ച് അവർ സഞ്ചരിച്ച വഴികളും ഇടപഴകിയ ആളുകളെയും തിരിച്ചറിയുക. അടയാളമുള്ള എല്ലാവരെയും മാറ്റിനിർത്തുക എന്നിവയായിരുന്നു ചെയ്യാനുണ ്ടായിരുന്നത്.
ഈ സമയം, രാജ്യത്ത് 31 േപരിലായിരുന്നു കോവിഡ് കണ്ടെത്തിയത്- വളരെ ചെറിയ അക്കം. പക്ഷേ, അതിവേഗമാ യിരുന്നു വൈറസിെൻറ വ്യാപനം. ശരാശരി ഒരാൾ രണ്ടോ മൂന്നോ പേർക്ക് പകർത്തുമെന്നായിരുന്നു കണക്കുകൂട്ടൽ.
ഇന ്ത്യക്ക് മോശം വാർത്തയായിരുന്നു ഇത്. 140 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് വലിയ കുടുംബങ്ങളായാണ് പലരും കഴിയ ുന്നത്. ഒഴുകുന്ന വെള്ളത്തിെൻറ ആനുകൂല്യം പോലുമില്ലാത്തവർ. അണുവിമുക്തമാക്കലും സാമൂഹിക അകലം പാലിക്കലും ഒട്ടും പ്രായോഗികമല്ലെന്നു വ്യക്തം. അത്യാധുനിക ആരോഗ്യ പരിരക്ഷ സംവിധാനങ്ങളുള്ള രാജ്യങ്ങൾ പോലും സംഭ്രമിച്ചുനിൽക്കുന്നു. ഇന്ത്യയിലാകട്ടെ, 1000 പേർക്ക് 0.5 ബെഡ് എന്ന തോതിലാണ് ആശുപത്രി സൗകര്യമുള്ളത്. ഇറ്റലിയിൽ ഇത് 1000ന് 3.2ഉം ചൈനയിൽ 1000ന് 4.3ഉം ആണെന്നോർക്കണം. രാജ്യത്തുള്ളത് മൊത്തം 30,000- 40,000 വെൻറിലേറ്ററുകൾ മാത്രം. ടെസ്റ്റിങ് കിറ്റുകൾ, പരിചരണ മേഖലയിലെ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ വസ്ത്രങ്ങൾ (പി.പി.ഇ), ഓക്സിജൻ േഫ്ലാ മാസ്കുകൾ എന്നിവയും വളരെ കുറവ്. നൂഹിനും സഹപ്രവർത്തകർക്കും മുന്നിൽ തെളിഞ്ഞുകത്തിയ പോംവഴി ഒന്നു മാത്രമായിരുന്നു- കണ്ണികൾ മുറിച്ചുകളയുക (Break the Chain).
കുറ്റാന്വേഷക ദൗത്യം
ഒരുവശത്തേക്ക് വൃത്തിയായി ചീകിയൊതുക്കിയ മുടിയുള്ള 40കാരനായ നൂഹ്, സംസാരത്തിൽ മൃദുഭാഷിയാണ്. മെഡിക്കൽ വിദ്യാർഥിയായ പത്നിക്കൊപ്പം താമസിക്കുന്നത് ഓഫിസിനു സമീപം. നിരവധി പേർ മരിക്കുകയും 20,000 ലേറെ വീടുകൾ നശിക്കുകയും ചെയ്ത 2018ലെ പ്രളയ കാലത്ത് രക്ഷാ പ്രവർത്തനങ്ങൾ മുന്നിൽനിന്ന നയിച്ച നൂഹ് രണ്ടോ മൂേന്നാ മണിക്കൂർ മാത്രമാണ് ദിവസങ്ങളോളം അന്ന് ഉറങ്ങിയത്. സേവന മികവിന് ആദരമായി Nooh Bro's Ark (നൂഹ് ബ്രോയുടെ പേടകം) എന്ന ഫേസ്ബുക് പേജുവരെ അന്ന് ആരാധന മൂത്ത് ചിലർ തുടങ്ങി.
പ്രതിസന്ധി കാലത്ത് ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു മാത്രമല്ല, അവരെ വായിക്കാൻ കൂടി നൂഹ് അന്ന് പഠിച്ചതാണ്. റാന്നിക്കാരായ ഈ കുടുംബം പോലും വഴങ്ങിയേക്കില്ലെന്ന് കൃത്യമായി അദ്ദേഹം മനസ്സിലാക്കി. അതിനാൽ തന്നെ പഴയ കുറ്റാന്വേഷക രീതിയും ടെക്നോളജിയും സമം ചേർത്ത് ഇവരുമായി ഇടപഴകിയവർ ആരൊക്കെയെന്ന് കണ്ടുപിടിക്കാൻ തീരുമാനിച്ചു.
50 പൊലീസ് ഉദ്യോഗസ്ഥർ, പാരാമെഡിക്കൽ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ വിളിച്ചുവരുത്തി വിവിധ സംഘങ്ങളായി തിരിച്ചു. നിർണായകമായ ആ ആഴ്ചയിൽ ഈ കുടുംബം സഞ്ചരിച്ച വഴികൾ കണ്ടുപിടിക്കുകയായിരുന്നു ദൗത്യം. അപൂർണമായ ചില വിവരങ്ങൾ മാത്രമായിരുന്നു സംഘത്തിെൻറ കൈമുതൽ. പക്ഷേ, അതിവേഗം അവരതിനെ വിപുലീകരിച്ചു. കുടുംബത്തിെൻറ മൊബൈൽ ഫോണുകളുടെ ജി.പി.എസ് വിവരങ്ങൾ, വിമാനത്താവളം, തെരുവുകൾ, കടകൾ എന്നിവയുടെ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ സഹായത്തിനെത്തിയതോടെ കണ്ണികൾ കൂടുതൽ ചേർന്നു.
പറഞ്ഞുകേട്ടതിനെക്കാൾ എത്രയോ ഇരട്ടി വിവരങ്ങളാണ് മണിക്കൂറുകൾക്കകം സംഘത്തിനു മുന്നിലെത്തിയത്. അവയാകട്ടെ, ഞെട്ടിപ്പിക്കുന്നതുമായിരുന്നു. കേരളത്തിലെത്തി ആദ്യ ഏഴു ദിവസങ്ങൾക്കുള്ളിൽ അവരെത്തിയത് തിരക്കുള്ള ഒന്നിലേരെ പരിപാടികളിൽ. ബാങ്ക്, പോസ്റ്റ് ഓഫിസ്, ബേക്കറി, ജ്വവലറി, ചില ഹോട്ടലുകൾ... ചില രേഖകൾ ശരിയാക്കാൻ പൊലീസ് സ്റ്റേഷനിൽ വരെ സംഘമെത്തിയിട്ടുണ്ട്.
കൈയടിച്ച് കേരളം
അന്ന് വൈകുന്നേരം കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ തലസ്ഥാനത്തുനിന്നെത്തി. മുൻ സയൻസ് അധ്യാപികയായ മന്ത്രി വിഷയം കൈകാര്യം ചെയ്യുന്നതിൽ കാണിച്ച മിടുക്ക് നേരത്തെ കൈയടി നേടിയതാണ്. ചില മാധ്യമങ്ങൾ അവരെ ‘‘കൊറോണവൈറസ് അന്തക’’ എന്നു വരെ വിളിച്ചുതുടങ്ങിയിട്ടുണ്ട്.
യു.കെ, യു.എസ് എന്നിവയെ പോലെ രാജ്യത്തിെൻറ ഇതര ഭാഗങ്ങളും കടുത്ത നടപടികൾ സ്വീകരിക്കാൻ പിന്നെയും രണ്ടു മാസത്തോളം കാത്തിരുന്നപ്പോൾ, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും യാത്രക്കാരെ പരിശോധിക്കാൻ മന്ത്രി ഉത്തരവിട്ടുകഴിഞ്ഞിരുന്നു. അടയാളങ്ങൾ കണ്ടെത്തിയവരെ ഗവ. ആശുപത്രികളിലേക്ക് മാറ്റും. അവരുടെ സാമ്പിളുകൾ എടുത്ത് 700 മൈൽ അകലെയുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. ഫെബ്രുവരി ആകുേമ്പാഴേക്ക് കേരളമൊട്ടാകെ പൊലീസും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന 24 അംഗ സംസ്ഥാന സംഘം സജ്ജമായി കഴിഞ്ഞിരുന്നു. അസാധാരണമായിരുന്നു ഈ നടപടി- പക്ഷേ, കേരളം രാജ്യത്തിെൻറ ഒരു പടി മുന്നിലാണ് എന്നും നടന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളോട് പ്രതിപത്തിയുള്ള ഈ തീരദേശ സംസ്ഥാനം കമ്യൂണിസ്റ്റ്, ഇടത് പാർട്ടികളുടെ സഖ്യമാണ് ഭരിക്കുന്നതും.
സമീപ വർഷങ്ങളിൽ രാജ്യത്തെ ചില സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയോട് ചേർന്നുനിന്നപ്പോൾ കേരളം സാമൂഹിക ക്ഷേമത്തിനാണ് മുൻഗണന നൽകിയത്. അവിടുത്തെ ആതുര സേവന രംഗം രാജ്യത്ത് ഒന്നാമതാണ്. യൂറോപിലും അമേരിക്കയിലുമുള്ള ആശുപത്രികളിൽ കേരളത്തിൽനിന്നുള്ള ലോകോത്തര നഴ്സുമാർക്ക് പ്രിയമേറെ. രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി ആയുസ്സുള്ളവരും മലയാളികളാണ്.
ജില്ലയിൽ ആരോഗ്യ മന്ത്രി എത്തിയത് നൂഹിന് ഇരട്ടി ഊർജമായി. താൻ ഒറ്റക്കല്ലെന്ന ഉറപ്പ്. സംസ്ഥാനത്തെ മൊത്തം ഭരണസംവിധാനവും ഇപ്പോൾ തനിക്കൊപ്പം ചലിക്കുന്നു. ‘‘സർക്കാർ കാണിച്ച ഗൗരവത അദ്ഭുതപ്പെടുത്തുന്നതായിരുന്നു’’- നൂഹ് ഓർക്കുന്നു. തെൻറ കർമ സേനയിലെ ടീമുകളുടെ അംഗ സംഖ്യ ആറായിരുന്നത് 15ലേക്ക് ഉയർത്തി.
കുടുംബം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച് 48 മണിക്കൂർ കഴിഞ്ഞ് മാർച്ച് ഒമ്പതിന്, ഇവർ എത്തിയ ഓരോ സ്ഥലത്തിെൻറയും വിശദമായ ചിത്രം സംഘത്തിനു മുന്നിലുണ്ടായിരുന്നു. വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പറന്നുനടന്നു. എവിടെവെച്ചെങ്കിലും ഇവരുമായി സഹവസിച്ചവർ ഹോട്ലൈനിൽ വിളിക്കാൻ അറിയിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. വിളിയോടു വിളിയായിരുന്നു പിന്നെ. 300 ഓളം പേർ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഇവരെ കണ്ടെത്തുകയായിരുന്നു സംഘത്തിനു മുന്നിലെ അടുത്ത വെല്ലുവിളി. ഇവരെ ജില്ലാ ആശുപത്രികളിലേക്ക് മാറ്റുകയോ വീട്ടിൽ സ്വയം നിരീക്ഷണത്തിലാക്കുകയോ ചെയ്യണം. 1,200 ഓളം പേരാണ് സ്വയം നിരീക്ഷണത്തിന് തയാറായത്. സ്വയം നിരീക്ഷണം അങ്ങനെയങ്ങ് സംഭവിക്കില്ലെന്നറിഞ്ഞ് നൂഹ് തെൻറ ഓഫിസിൽ ഒരു കോൾ സെൻറർ സജ്ജമാക്കി. ജില്ലാ ആരോഗ്യ വകുപ്പിനു കീഴിലെ 60 ഓളം സ്റ്റാഫിനും മെഡിക്കൽ വിദ്യാർഥികൾക്കുമായിരുന്നു ചുമതല. ഒപ്പം അവർക്ക് അവശ്യ വസ്തുക്കൾ എത്തുന്നുവെന്നും ഉറപ്പാക്കി. ജില്ല അതീവ ജാഗ്രതയിലായിരുന്നു. ആദ്യം സ്വയം മാസ്ക് അണിഞ്ഞ നൂഹ് തെൻറ ഓഫിസിെൻറ പല ഭാഗങ്ങളിൽ സാനിറ്റൈസറുകൾ ഒരുക്കി. കൈ നൽകുന്നതിനു പകരം നമസ്തെയിലേക്ക് മടങ്ങി. ഇന്ത്യയിൽ കോവിഡ് പ്രതിസന്ധിയുടെ ഗ്രൗണ്ട് സീറോ ആയിരുന്നു ഇത്.
നിസ്തുലം ഈ നേതൃത്വം
മാർച്ച് 11ന് ലോകാരോഗ്യ സംഘടന കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചു. പിറ്റേന്ന് ഇന്ത്യയിൽ ആദ്യ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തളർച്ചയിൽ ഉഴറുന്ന സമ്പദ്വ്യവസ്ഥയുടെ ആധിയാകാം, പൊതുമാർഗ നിർദേശങ്ങൾ നൽകാനോ മാധ്യമങ്ങളെ കാണാനോ മോദി തുടക്കത്തിൽ താൽപര്യം കാണിച്ചില്ല. പകരം, 260 കോടി ഡോളർ മുടക്കി പാർലമെൻറും തലസ്ഥാന നഗരവും അത്യാഡംബരത്തോടെ പുതുമോടിയണിയിക്കാനുള്ള പദ്ധതിയിലായിരുന്നു അപ്പോഴും അദ്ദേഹത്തിെൻറ ജാഗ്രത.
കേരളത്തിൽ പക്ഷേ, ശരിക്കും വേറിട്ട ഒരു നേതൃത്വമായിരുന്നു അമരത്ത്. സംസ്ഥാനത്ത് 15 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. സ്കൂളുകൾ അടച്ചു. പൊതുഇടങ്ങളിൽ കൂട്ടം കൂടൽ നിരോധിച്ചു. ആരാധനാലയങ്ങൾ പോലും അടച്ചിടാൻ നിർദേശം നൽകി.
എല്ലാ ദിവസവും മാധ്യമങ്ങളെ അദ്ദേഹം കണ്ടു. വീട്ടിൽ ജോലി ചെയ്യേണ്ടിവരുന്നവർക്കായി ഇൻറർനെറ്റ് വേഗം കൂട്ടാൻ കമ്പനികൾക്ക് നിർദേശം നൽകി. സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും നിർമാണം ത്വരിതഗതിയിലാക്കി. സൗജന്യ ഭക്ഷണം ആവശ്യമുള്ള സ്കൂൾ കുട്ടികൾക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു. മാനസികാരോഗ്യ ഹെൽപ്ലൈൻ തുടങ്ങി. ഉത്കണ്ഠക്കു പകരം ജനത്തിന് ഇവ നൽകിയത് ആശ്വാസം.
സംസ്ഥാന സർക്കാറിൽ ജനത്തിന് മതിയാവോളം വിശ്വാസമുണ്ടായിരുന്നു’- തുറമുഖ നഗരമായ കൊച്ചിയിലെ വസ്ത്ര ഡിസൈനർ ലത ജോർജ് പൊട്ടൻകുളം പറഞ്ഞു. വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെട്ടിട്ടും എതിർപ് ഉയർന്നതേയില്ല.
മറ്റു പല നാടുകളെക്കാൾ കേരളം സുസജ്ജമാണെന്നതിന് കാരണം വേറെയുണ്ടായിരുന്നു. ജനസാന്ദ്രത കൂടിയ ചെറിയ സംസ്ഥാനമാണത്. 94 ശതമാനമാണ് സാക്ഷരത- ഇന്ത്യയിൽ ഏറ്റവും ഉയർന്നത്. പ്രാദേശിക മാധ്യമങ്ങൾക്ക് ജാഗ്രത കൂടുതൽ. മാർച്ച് 23 ആകുേമ്പാഴേക്ക് നൂഹിെൻറ ജില്ലയിൽ രോഗികളുടെ എണ്ണം അഞ്ചിൽനിന്ന് ഒമ്പതായിട്ടുണ്ട്. പക്ഷേ, സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു.
എന്നുവെച്ച്, ഒട്ടും പ്രശ്നബാധിതമല്ല കേരളം എന്നു ധരിക്കരുത്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായിട്ടും കാലിഫോർണിയക്കു സമാനമാണ് ഇവിടെ ജനസംഖ്യ. പത്തനം ജില്ലയിൽ മാത്രം 10 ലക്ഷത്തിലേറെ വരും. സേവനങ്ങൾ ശരിക്കും ഞെരുങ്ങി. ഡോക്ടർമാർ പ്രയാസപ്പെട്ടു. ജില്ലാ ആശുപത്രിയിലെ 36 കാരിയായ ഡോക്ടർ നസ്ലിൻ എ. സലാം ഉദാഹരണം. തുടർച്ചയായ 12 മണിക്കൂറായിരുന്നു ഇവർക്ക് സേവനം. തെൻറ നിസാൻ മൈക്ര കാർ പിന്നീട് ‘കോവിഡ് കാർ’ ആയി. കുടുംബക്കാർ പോലും അടുത്തുപോകില്ല. എല്ലാ രാത്രിയിലും ഇത് അണുമുക്തമാക്കി. വീട്ടിലെത്തിയാൽ ആദ്യം കുളിച്ച ശേഷം മാത്രമേ മക്കൾക്കരികിൽ എത്തിയുള്ളൂ. അവരെ പിന്നീട് ചുംബിക്കാൻ നിന്നതേയില്ല.
അവർക്കു കീഴിലെ രോഗികൾ പ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ല. പക്ഷേ, കോവിഡ് വാർഡിൽ മൂന്ന് വെൻറിലേറ്ററുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റു രണ്ടെണ്ണം പൊതു ആവശ്യത്തിനായിരുന്നു. മാർച്ച് 28 ആകുേമ്പാഴേക്ക് 134,000 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. 620 പേർ സർക്കാർ പരിചരണത്തിലും. നൂഹ് എല്ലാ ദിവസവും രാവിലെ 8.30ന് എത്തും.
മാർച്ച് മാസം മുക്കാൽ പിന്നിട്ടിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി കോവിഡിനെതിരെ പദ്ധതികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. രാജ്യം മുഴുക്കെ സംപ്രേഷണം ചെയ്ത ഒരു പ്രഭാഷണത്തിൽ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത് ബാൽക്കണികളിൽ വന്ന് കൈയടിക്കാനാണ്. മറ്റൊരിക്കൽ, ജനത കർഫ്യൂ എന്ന പേരിൽ കുറെ മണിക്കൂറുകൾ വീട്ടിലിരിക്കാനും ആവശ്യപ്പെട്ടു. ആവേശം കയറിയ അണികൾ കൂട്ടമായി ശംഖുമുഴക്കിയും പാത്രം കൊട്ടിയും തെരുവുകളിൽ ആഘോഷത്തിെൻറ പ്രതീതി സൃഷ്ടിച്ചു.
മാർച്ച് 24ന് മോദി മുന്നൊറിയിപ്പൊന്നുമില്ലാതെ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ മാത്രമായിരുന്നു ഇടവേള. മലയാളികൾ ഇതിന് ആദ്യമേ ഒരുങ്ങിയിരുന്നു. അവർ ആഴ്ചകളായി അപ്രഖ്യാപിത അടച്ചുപൂട്ടലിലാണ്. പക്ഷേ, അവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റിലീഫ് പാക്കേജ് കൂടി ഒപ്പം നടപ്പാക്കിയിരുന്നു. പൊതുജനത്തിന് ഭക്ഷണമുറപ്പാക്കാൻ സമൂഹ അടുക്കള അദ്ദേഹം പ്രഖ്യാപിച്ചു. അരി, എണ്ണ, ധാന്യങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കി.
ഇന്ത്യയിൽ ഇതര ഭാഗങ്ങൾ പക്ഷേ, അത്രക്ക് ഭാഗ്യം ചെയ്തവരായിരുന്നില്ല. ലോക്ഡൗൺ മുന്നിൽകണ്ട് അവർ അവശ്യ വസ്തുക്കൾക്കായി തിരക്ക് കൂട്ടി. പലയിടങ്ങളിലും അവ എളുപ്പം തീർന്നു. അതേ സമയത്തുതന്നെ, എല്ലാം പെരുവഴിയിലായ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ വീടണയാൻ തെരുലിറങ്ങി. അവർക്കു മുന്നിൽ പക്ഷേ, ഗതാഗത സംവിധാനങ്ങൾ കൊട്ടിയടക്കപ്പെട്ടിരുന്നു. അതിർത്തികൾ അടഞ്ഞുകിടന്നു. നൂറുകണക്കിന് കിലോമീറ്റർ കാൽനട മാത്രമായിരുന്നു അവർക്കു മുന്നിലെ ആശ്രയം. മാർച്ച് 29 ആകുേമ്പാഴേക്ക് 29 ഓളം പേരാണ് വഴിയിൽ പിടഞ്ഞുവീണത്.
പൊലീസുകാരാകട്ടെ, ജോലി നിർവഹണം അക്ഷരാർഥത്തിൽ ഏറ്റെടുത്ത് പുറത്തു കണ്ടവരെയൊക്കെ ആട്ടിയോടിച്ചു. അവശ്യ വസ്തുക്കൾ കയറ്റിയ ട്രക്കുകൾ വരെ വഴിയിൽ കുടുങ്ങി. പശ്ചിമ ബംഗാളിൽ പാൽ വാങ്ങുന്ന ആൾ വരെ അടികൊണ്ടു. മരിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിൽപനക്ക് ഇളവ് വന്നെങ്കിലും നിയമ പാലകരുടെ മുന്നിൽ പെട്ടേക്കുമെന്ന് ഭയന്ന് പലരും വിട്ടുനിന്നു. ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷമായതിെൻറ ഉദാഹരമായിരുന്നു പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ വിശന്നുപിടഞ്ഞ പിഞ്ചുകുഞ്ഞുങ്ങൾ ക്ഷുത്തടക്കാൻ പുല്ല് തിന്നത്. സർക്കാർ 2250 കോടി ഡോളറിെൻറ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വലിയ ജനസംഖ്യക്ക് അത് എവിടെയുമെത്തിയില്ല.
വൈറസ് ഗ്രാമങ്ങളും നഗരങ്ങളും പട്ടണങ്ങളും കടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലേക്കുവരെ പടർന്നപ്പോഴും കൂടുതൽ പരിശോധന കിറ്റുകൾക്കുള്ള മുറവിളി സർക്കാർ അവഗണിച്ചു. 1980കളിലെ ടെലിവിഷൻ പരമ്പരയായ രാമായാണ’ പരമ്പരയുടെ പുനഃസംപ്രേഷണവും അതിനിടെ ആരംഭിച്ചു.
എല്ലാവരും പങ്കാളികളാകണം
മാർച്ച് 31 ആകുേമ്പാഴേക്ക് രാജ്യത്ത് 1637 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലാകട്ടെ, 215ഉം. പക്ഷേ, ഇത് തുടക്കം മാത്രമായിരുന്നു. നൂഹ് അപ്പോഴും ആളുകളെ തെരഞ്ഞുപിടിച്ച് ടെസ്റ്റ് ചെയ്ത് ആവശ്യമായവരെ മാറ്റിനിർത്തി നടപടികൾ തുടരുകയായിരുന്നു. തെൻറ ജില്ലയിൽ മാത്രം 162,000 പേരായിരുന്നു നിരീക്ഷണത്തിൽ. തെൻറ ജില്ലയിൽ 60 സമൂഹ അടുക്കളകൾ. കുടിയേറ്റക്കാർക്കും നിരാലംബർക്കുമായി എട്ട് റിലീഫ് കാമ്പുകൾ. ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പിൻതലമുറക്ക് കൈമാറാൻ ഒരു ഡോക്യുമെേൻറഷൻ സംഘവും.
അതിനിടെ, ആനകൾക്ക് പേരുകേട്ട കോന്നിയിൽ 37 ആദിവാസി കുടുംബങ്ങൾ വസിക്കുന്ന പുഴക്കപ്പുറത്തെ മേഖലയിലും അദ്ദേഹമെത്തി. അവശ്യ വസ്തുക്കളടങ്ങിയ കിറ്റ് തോളിലേറ്റി പുഴകടന്നു. തെൻറ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, ഒരു സന്ദേശം പകരുകയായിരുന്നു, അദ്ദേഹം- ‘‘എല്ലാവരും തന്നാലയത്’’....ഒരു സമൂഹമെന്ന നിലക്ക് ഇതുവരെ നേരിട്ട ഏറ്റവും വലിയ സാഹചര്യം മറ്റൊന്നല്ലെന്ന് നൂഹിന് കട്ടായം.....
കടപ്പാട്; www.technologyreview.com
വിവർത്തനം: കെ.പി. മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.