മണിപ്പൂരിൽ ആൾക്കൂട്ടത്തിന് ആരാണ് ലൈസൻസ് നൽകിയത്?
text_fieldsപൊള്ളയായ അവകാശവാദങ്ങളും വാഗ്ദാനങ്ങളുമായി ഉൗതിവീർപ്പിച്ച മോദിതരംഗം രാജ്യത ്ത് അലയടിക്കുേമ്പാൾതന്നെ സമാന്തരമായി തിക്ത യാഥാർഥ്യത്തിെൻറ ഒരു ലോകവും നമു ക്കുണ്ട്. സമൂഹത്തിലെ അന്യവത്കരിക്കപ്പെട്ട വിഭാഗം അനുഭവിക്കുന്ന വേദനകളാണിത്. ഗേ ാരക്ഷയുടെയും ജാതിയുടെയും പേരിൽ നടക്കുന്ന സംഘട്ടനങ്ങൾ മാത്രമല്ല, കവർച്ച, ശിശു കള ്ളക്കടത്ത് തുടങ്ങിയവ ആരോപിച്ചും പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹം ആക്രമണങ്ങ ൾക്ക് വിധേയരാവുന്നു. അതുകൊണ്ടുതന്നെയാണ് ആൾക്കൂട്ട കൊലപാതകങ്ങൾ നിയന്ത്രിക്കാ ൻ നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ ജൂലൈ 17ന് സുപ്രീംകോടതിക്ക് പാർലമെൻറിനോട് ആവശ്യപ്പെടേണ്ടിവന്നത്. എന്നാൽ, ജൂലൈ ഏഴുമുതൽ സെപ്റ്റംബർ ഏഴുവരെയുള്ള കാലയളവിൽ ഒമ്പത് സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് ഇതിനോട് സഹകരിച്ചത്. മറ്റു സംസ്ഥാനങ്ങളോട് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കയാണ്.
മണിപ്പൂർ സർക്കാർ ഇൗ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുമുമ്പ്, സെപ്റ്റംബർ 13ന് സംസ്ഥാനത്ത് മുഹമ്മദ് ഫാറൂഖ് ഖാൻ എന്നയാളെ ആൾക്കൂട്ടം നിഷ്ഠുരമായി കൊലപ്പെടുത്തി. തൗബാൽ ജില്ലയിൽ ന്യൂനപക്ഷ പംഗൽ വിഭാഗക്കാർ തിങ്ങിത്താമസിക്കുന്ന ലിലോംഗ് മയായ് ലീകായിലെ മുൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥെൻറ മകനായ എം.ബി.എക്കാരനാണ് കൊല്ലപ്പെട്ട ഫാറൂഖ്. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഭൂരിപക്ഷ മീതി വിഭാഗക്കാർ കൂടുതൽ അധിവസിക്കുന്ന തറോയ്ജാം ഗ്രാമത്തിലെ ആൾക്കാരാണ് കൊലനടത്തിയത്. ഫാറൂഖിെൻറ രണ്ട് സുഹൃത്തുക്കൾ മോേട്ടാർസൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ആൾക്കൂട്ടം നിഷ്ഠുര കൃത്യം നടത്തിയത്. ഫാറൂഖിനെ ആൾക്കൂട്ടം ആക്രമിക്കുേമ്പാൾ പൊലീസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവത്രെ. സ്വകാര്യ ആവശ്യത്തിന് സംഭവസ്ഥലത്ത് എത്തിയ ഇയാളെ ജനക്കൂട്ടം കള്ളനാക്കി മുദ്രകുത്തി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇവർ മോഷണശ്രമം നടത്തിയിരുന്നുവോ എന്ന് അന്വേഷിച്ചിട്ടു പോലുമില്ല.
മണിപ്പൂരിലെ ചില പ്രദേശങ്ങളിൽ 1980കൾ മുതൽ മീതികളും പംഗലുകളും തമ്മിൽ ശത്രുതയിലാണ്. മീതികളുടെ ആധിപത്യത്തിനായി ശ്രമിക്കുന്ന ചില രാഷ്ട്രീയക്കാരും തീവ്ര ചിന്താഗതിക്കാരുമാണ് ഇതിന് വിത്തുപാകിയത്. 1993 മേയ് മൂന്നിന് ഇരുവിഭാഗക്കാരും തമ്മിലുണ്ടായ കലാപത്തിൽ നൂറോളം മീതി വംശജർ കൊല്ലപ്പെട്ടിരുന്നു. ഇൗ വിഭാഗം സംസ്ഥാനത്ത് അന്യവത്കരിക്കപ്പെട്ടിരിക്കുകയാണ്. നാലു ശതമാനം സംവരണത്തിന് പംഗലുകൾ അർഹരാണെങ്കിലും നിയമസഭയിലോ വിദ്യാഭ്യാസ, തൊഴിൽ മേഖലയിലോ ഇവർക്ക് മതിയായ പ്രാതിനിധ്യമില്ല. പംഗലുകളെ ക്രിമിനലുകളായി മുദ്രകുത്തുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. മീതി വിഭാഗത്തിന് പംഗലുകളെ കൈകാര്യം ചെയ്യാൻ ലൈസൻസുണ്ടെന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്. അതി മൃഗീയമായാണ് ഫാറൂഖിനെ കൊലപ്പെടുത്തിയതെന്ന് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മരണവെപ്രാളത്തിൽ ഇയാൾ ആവശ്യപ്പെട്ടിട്ടും ഒരുതുള്ളി വെള്ളംപോലും ആക്രമികൾ നൽകിയില്ല. അർധരാത്രി മുതൽ പ്രഭാതം വരെ ഇരുമ്പുദണ്ഡുകൊണ്ട് ഫാറൂഖിനെ മർദിക്കുകയായിരുന്നു. അതും പൊലീസിെൻറ കൺമുമ്പിൽ.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയും സൈനികനുമായ ഗെറാനി സിങ് ഉൾപ്പെടെ ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഫാറൂഖ് മരിക്കുന്നതുവരെ നിഷ്ക്രിയരായി നോക്കിനിന്നുവെന്ന് ആരോപണമുള്ള പൊലീസുകാർക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല; ഇരയുടെ കുടുംബാംഗങ്ങളുടെ വാദങ്ങൾകൂടി ഉൾക്കൊള്ളിച്ച് സർക്കാർ ഒരു ധാരണപത്രം തയാറാക്കിയിട്ടുണ്ടെന്നു മാത്രം. സുപ്രീംകോടതിയുടെ ജൂലൈ 17ലെ വിധിയുടെ അടിസ്ഥാനത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സംസ്ഥാന സർക്കാർ ഒാർഡിനൻസിന് അംഗീകാരം നൽകിയതായും അറിയുന്നു. എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയണം. ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അതിവേഗ കോടതിയിൽ രഹസ്യവിചാരണ വേണമെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇത്തരം ഹീനകൃത്യങ്ങൾക്കെതിരെ സാമൂഹിക, രാഷ്ട്രീയ തലത്തിൽ പ്രതിരോധമുയരുന്നുമില്ല. ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയാവുന്നവരുടെ ബന്ധുക്കൾക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഫാറൂഖിെൻറ കാര്യത്തിൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം പോലും വന്നിട്ടില്ല.
കുറ്റങ്ങൾ ആരോപിച്ച് ഒരുവിഭാഗത്തിൽപെട്ടവരെ ആൾക്കൂട്ടം കൊലചെയ്യുന്ന സംഭവങ്ങൾ മണിപ്പൂരിൽ നിർബാധം തുടരുന്നത് ആശങ്കയുണർത്തുന്നു. 2016ൽ പശുമോഷണം ആരോപിച്ച് ഒരു പ്രൈമറി സ്കൂൾ പ്രധാനാധ്യാപകെനയും സാമുദായിക പ്രശ്നങ്ങളുടെ പേരിൽ രണ്ട് സ്കൂൾ വിദ്യാർഥികളെയും പശ്ചിമ ഇംഫാലിൽ കൊലപ്പെടുത്തിയിരുന്നു. 2017 ജൂണിൽ തൗബാൽ ജില്ലയിൽ രണ്ടു യുവാക്കളെ നിസ്സാര കാര്യത്തിന് ആൾക്കൂട്ടം കൊലപ്പെടുത്തി. യാരിപോക്, ഖാർഗാബോക്, ഹീർഗാംഗ് അഹാലപ്, ഇറാം സിഫായ് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിെൻറ ഹീനമായ ഇൗ വൈകാരിക പ്രകടനം അവസാനിപ്പിക്കാൻ എന്നാണ് കഴിയുക?
(മുഹമ്മദ് ചിങ്കിഷ്ഖാൻ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയും മുഹമ്മദ് ഇംതിയാസ്ഖാൻ ഗുവാഹതി സർവകലാശാലയിലെ അധ്യാപകനുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.