Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആരുടെ ലോക്​സഭ?

ആരുടെ ലോക്​സഭ?

text_fields
bookmark_border
Women-MP-Sushmita-Dev
cancel

ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചിരിക്കെ, ഒഴിച്ചുകൂടാനാവാത്ത ചോദ്യമാണ്​ സഭകൾ സ്ത്രീകൾക്കും കൂടിയുള്ളതല ്ലേ എന്നത്​. ഭരണ/അധികാരസ്ഥാനങ്ങളിൽ ഇരുന്ന്​ സഭ കൂടാൻ സ്ത്രീകൾക്ക്​ ഇപ്പോഴും ഇന്ത്യയിൽ അവകാശമില്ലെന്ന അവസ്ഥയ ാണ്. ത്രിതല പഞ്ചായത്തിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തിയപ്പോൾ, നിയമസഭയിലും ലോക്​സഭയിലും സ്ത്രീക ൾക്ക്​ മൂന്നിലൊന്നെങ്കിലും സംവരണം വേണമെന്ന്​ രണ്ടു ദശാബ്​ദം മു​േമ്പ ഉന്നയിക്കപ്പെട്ട ആവശ്യമാണ്. പഞ്ചായത്തു കളിൽ സ്ത്രീകൾ നിയമാനുസൃതമായി പകുതി സ്ഥാനങ്ങൾ അലങ്കരിച്ചെങ്കിലും ഭരണം നടത്തിക്കൊണ്ടിരുന്നത്​ അവരുടെ ആണുങ്ങൾ തന്നെയായിരുന്നു എന്നത്​ സ്​ത്രീകളുടെ കുറ്റമല്ല; ഇവിടെ കൊടികുത്തി വാഴുന്ന പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയുടെ ക ുഴപ്പമാണ്. സംവരണത്തിലല്ല, സമത്വത്തിലാണ്​ താൽപര്യമെങ്കിലും സ്വതന്ത്ര സ്ത്രീസംഘടനകൾ സ്ത്രീകളുടെ 33 ശതമാനം സംവര ണത്തിനുവേണ്ടി മുറവിളി കൂട്ടി. ഇപ്പോൾ സംവരണം വേണ്ട, 50 ശതമാനം പ്രാതിനിധ്യം വേണം സ്ത്രീകൾക്കെന്ന്​ പറയാനുള്ളത്ര കാലം കടന്നു പോയിരിക്കുന്നു.

ജനസംഖ്യയിൽ പകുതിയോളം വരുന്ന, ബൗദ്ധിക-വിദ്യാഭ്യാസകാര്യങ്ങളിൽ മുന്തിനിൽക്കുന ്ന സ്ത്രീസമൂഹം എന്തുകൊണ്ടാണ്​ തെരഞ്ഞെടുപ്പുകളിൽ/സ്ഥാനാർഥി നിർണയത്തിൽ തഴയപ്പെടുന്നത്​? ഇത്​ ചോദിക്കാതെ, പര ിഹരിക്കാതെ, സ്ത്രീസമത്വത്തെക്കുറിച്ചു സംസാരിക്കാൻ ഇന്ത്യൻ രാഷ്​ട്രീയത്തിന്​ കഴിയില്ല. ഈ പാർലമ​െൻററി ജനാധിപത്യം നിലവിൽ വരുന്നതിനു മുമ്പും മനുഷ്യർ ഇൗ ലോകത്ത്​ ജീവിച്ചിരുന്നു. നമ്മളിന്ന്​ ഉൗക്കോടെ മാനിക്കുന്ന ഈ ജനാധിപത്യ ഭരണസംവിധാനമൊന്നും അന്തിമമോ അനിവാര്യമോ അല്ല. എന്നല്ല, ഇത്​ താത്ത്വികമായി പൊളിച്ചടുക്കാനും ആലോചനയാകാം. എന്നാൽ, അത്​ നിലനിൽക്കുന്നിടത്തോളം ഇതിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുക അനിവാര്യമാണ്.

ആരുടെ പാർലമ​െൻററി ജനാധിപത്യം?
ഇന്ത്യക്കാർ ‘നമ്മുടെ പാർലമ​െൻററി ജനാധിപത്യം’ എന്ന്​ അഹങ്കരിക്കുന്നതിൽ വലിയകാമ്പില്ല. ഇത്​ കോളനിവത്​കരണത്തി​​െൻറഭാഗമായി നാം പഠിച്ചെടുത്ത ഒന്നു മാത്രമാണ്. ഒരുപക്ഷേ, ഇന്ത്യയുടെ സമ്മിശ്രസമൂഹത്തിന്​ ചേരാത്ത ഒരു സംവിധാനം ഇവിടെ പഠിപ്പിച്ചെടുത്തു ബ്രിട്ടീഷുകാർ എന്നും ചിന്തിക്കാം. താരതമ്യേന വളരെ ചെറിയ ജനസംഖ്യയുള്ള, ഒരേ മതത്തിൽ വിശ്വസിക്കുന്ന ജനങ്ങളുള്ള ഒരു രാജ്യത്തെ സംവിധാനം ഇന്ത്യയെപ്പോലൊരു രാജ്യത്ത്​ അനുവർത്തിക്കുമ്പോൾ വരുത്തേണ്ട മാറ്റങ്ങളാണ്​ ജാതി, മത, സ്ത്രീ സംവരണങ്ങളും മറ്റും. ഇത്​ നടപ്പിൽവന്നതു വഴിയുള്ള മാറ്റങ്ങൾ സമൂഹത്തിൽ സംഭവിക്കാതെ ജനാധിപത്യവും വിജയിക്കില്ല; സമത്വവും സോഷ്യലിസവും ഉണ്ടായി വരില്ല.

ഇംഗ്ലണ്ടിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ പാർലമ​െൻററി സംവിധാനമുണ്ടാക്കിയത്​ പുരുഷന്മാർ മാത്രം ചേർന്നാണ്. സ്ത്രീകൾക്ക്​ വോട്ടവകാശം പോലുമില്ലായിരുന്നു തുടക്കത്തിൽ. പുരുഷന്മാർ കൂടിയാലോചിച്ചുണ്ടാക്കിയ പുരുഷസർക്കാർ! 19ാം നൂറ്റാണ്ടി​​െൻറ അവസാനകാലത്തും 20ാം നൂറ്റാണ്ടി​​െൻറ ആദ്യകാലത്തുമായി ശക്തിയാർജിച്ച, ഫെമിനിസത്തി​​െൻറ ഒന്നാം തരംഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന സഫ്രേജ്​ മൂ​വ്മ​െൻറാണ്​ അമേരിക്കയിൽ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പോരാട്ടം കുറിച്ചത്. അമേരിക്കൻ ഫെഡറൽ റിപ്പബ്ലിക്കിൽ സ്ത്രീകൾ വോട്ടുചെയ്യുന്നത്​ അത്​ നിലവിൽവന്ന്​ ഒരു നൂറ്റാണ്ടു കഴിഞ്ഞാണ്. ആദ്യമായി അവർ സാമ്പത്തിക ഉന്നതിയിലുള്ള സ്ത്രീകളെ മാത്രമാണ്​ വോട്ടുചെയ്യാൻ അനുവദിച്ചത്. പിന്നീട്​ 1920ലാണ്​ ​എല്ലാ സ്ത്രീകൾക്കും വോട്ടവകാശം ഉണ്ടായത്.

ഇന്ത്യക്ക്​ പാർലമ​െൻററി ഭരണസംവിധാനം പഠിപ്പിച്ച ബ്രിട്ടനിൽ 1918ലാണ്​ സ്​​ത്രീകൾക്ക്​ വോട്ടവകാശം കൊടുത്തത്. അതും 30 വയസ്സ്​ കഴിഞ്ഞ സ്ത്രീകൾക്കു മാത്രമാണ്​ ആദ്യമായി വോട്ടു ചെയ്യാൻ അനുമതിയുണ്ടായത്. ഇങ്ങനെ, വിവാഹിതകൾക്കുമാത്രം, പണമുള്ളവൾക്കു മാത്രം, പ്രായമുള്ളവൾക്കു മാത്രം തുടങ്ങിയ പല തട്ടുകളിൽ പലപ്പോഴായിട്ടാണ്​ പാശ്ചാത്യരാജ്യങ്ങളിൽ സ്ത്രീകൾക്ക്​ വോട്ടവകാശം ലഭിച്ചത്. ബ്രിട്ടീഷ്​ തത്ത്വചിന്തകയും ഫെമിനിസ്​റ്റുമായ മേരി വുൾസ്​റ്റൻ ക്രാഫ്റ്റ് 1792ൽ ‘എ വിൻഡിക്കേഷൻ ഓഫ്​ ദ റൈറ്റ്​സ്​ ഒാഫ്​ വുമൺ’ എന്ന പുസ്തകത്തിലൂടെ സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള ആഹ്വാനത്തിനും തിരിതെളിച്ചു. ഒരു നൂറ്റാണ്ടു കാലത്തോളം കഴിഞ്ഞാണെങ്കിലും വോട്ടവകാശം നേടിയെടുത്ത പാശ്ചാത്യ ഫെമിനിസത്തിലെ സ്ത്രീകൾ സ്ത്രീപക്ഷ രാഷ്​ട്രീയത്തിനു തുടക്കംകുറിച്ചവരാണ്. അന്നത്തെ കാലഘട്ടത്തി​​െൻറ ആവശ്യമനുസരിച്ച്​ സ്ത്രീകളുടെ പാർട്ടിതന്നെ അവർ രൂപവത്​കരിച്ചു. ഇത്​ പാശ്ചാത്യ ഭരണസംവിധാനത്തി​​െൻറ പുരുഷാടിത്തറ ഇളക്കി എന്നു കാണാം.

ആരുടെ രാഷ്​ട്രീയ പാർട്ടി?
സ്ത്രീകളുടെ രാഷ്​ട്രീയ പാർട്ടി ഇന്ത്യയിലും അനിവാര്യമാക്കുന്ന സാഹചര്യമുണ്ടെന്ന്​ തെരഞ്ഞെടുപ്പുകാലത്ത്​ മാത്രമല്ല തോന്നുന്നത്. തെരഞ്ഞെടുപ്പു കാലത്ത്​ അത്​ ശക്തിപ്പെടുമെന്നു മാത്രം. നിലനിൽക്കുന്ന രാഷ്​ട്രീയ പാർട്ടികളിൽ ഇന്ത്യയിൽ ധാരാളം സ്ത്രീകളുണ്ട്​ എങ്കിലും ഭൂരിഭാഗവും അണികൾ എന്ന നിലയിൽ മാത്രമാണുള്ളത്. താൻപോരിമയും പ്രതികരണശേഷിയുമുള്ള സ്ത്രീകൾക്കു നിൽക്കാൻ പറ്റാത്ത തരം രാഷ്​ട്രീയപാർട്ടികളാണ്​ ഇന്ത്യയിലധികവും നിലവിലുള്ളത്. സ്ത്രീകൾ സമൂഹത്തിൽ കാണിക്കേണ്ടതരം വിധേയത്വമനോഭാവംതന്നെയാണ്​ പുരോഗമനാശയങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്​ട്രീയ പാർട്ടികളും പ്രതീക്ഷിക്കുന്നത്. വിധേയകളെ മാത്രമേ ഇത്തരം പാർട്ടികൾ ഏതെങ്കിലും സ്ഥാനങ്ങളിൽ വെക്കുകയുമുള്ളൂ. അതിനാൽ, ത​േൻറടമുള്ള സ്ത്രീകൾക്ക്​ ഇത്തരം പാർട്ടികളിൽനിന്നു പോലും ഇറങ്ങിപ്പോകേണ്ടിവരും. പിന്നെയെന്താണ്​ ഒരു ബദലെന്നു ചിന്തിച്ചാൽ സമാനചിന്താഗതിക്കാരായ സ്ത്രീകളുടെ കൂട്ടായ്മതന്നെയാണെന്നു കാണാം.

ആരുടെ രാഷ്​ട്രീയ പാർട്ടി എന്നു തോന്നിക്കും വിധം അവഗണനയുടെയും ആണധികാരത്തി​​െൻറയും തിക്തത അനുഭവിക്കുന്ന സ്ത്രീകൾ, വിധേയത്വവും വിവരക്കേടും കൂട്ടുപിടിച്ചുനിന്നാൽ അവർക്കു വലിയ പദവികൾ നൽകുന്നത്​ നമ്മൾ കേരളത്തിൽതന്നെ എത്രയോ കണ്ടിരിക്കുന്നു. ഇപ്പോൾ ആസന്നമായ ലോക്​സഭ തെരഞ്ഞെടുപ്പിന്​ ഇരുപതിൽ രണ്ട്​ സീറ്റ്​ മാത്രം സ്ത്രീകൾക്ക്​ കൊടുത്ത കമ്യൂണിസ്​റ്റ്​ പാർട്ടി പുരുഷന്മാരുടെ പാർട്ടിയായി അവശേഷിക്കുകയാണ്. തമാശ പറഞ്ഞു പൊട്ടൻകളിക്കുന്ന, പളപളാ മിന്നുന്ന ജുബ്ബയിട്ടു വരുന്ന സിനിമാനടനെയെങ്കിലും മാറ്റിനടാൻ കഴിയാത്തത്​ എന്തു രാഷ്​ട്രീയമാണ്! ബുദ്ധികൊണ്ടും പ്രവർത്തനപരിചയംകൊണ്ടും എത്രയോ മുതിർന്ന/ചുറുചുറുക്കുള്ള സ്ത്രീകളെ അവഗണിച്ചുകൊണ്ടാണ്​ ഇത്തരമൊരു സ്ഥാനാർഥിപ്പട്ടിക ഉണ്ടാക്കിയത്​. 20ൽ 10​ സീറ്റുകൾ സ്ത്രീകൾക്ക്​ കൊടുത്ത്​ സോഷ്യലിസം നടപ്പാക്കണമായിരുന്നെങ്കിൽ അതിനുവേണ്ട മിടുക്കുള്ള സ്ത്രീകൾ കേരളത്തിലെ മാർക്സിസ്​റ്റ്​ പാർട്ടിയിൽത്തന്നെ ഇപ്പോഴും ഉണ്ടല്ലോ. എന്നിട്ടും അവരെയൊന്നും കണ്ടില്ലെന്നു നടിച്ചു, മറ്റേതൊരു പാർട്ടിയെയും പോലെ ചില നെറികെട്ട നാടകക്കാരെ സ്ഥാനാർഥികളാക്കുന്നത്​ സ്വാതന്ത്ര്യമോ സമത്വമോ ജനാധിപത്യമോ അല്ല, ആണധികാരം ആണയിട്ടുറപ്പിക്കലാണ്. കൂടുതൽ ആത്മാർഥതയോ അറിവോ ഉള്ള സ്ത്രീകൾ അധികം ഇല്ലെങ്കിലും മൂന്നു സ്ത്രീകളെ സ്ഥാനാർഥികളാക്കാൻ ആലോചിച്ചതുകൊണ്ട്​ കോൺഗ്രസും മെച്ചപ്പെട്ട സ്ത്രീപക്ഷ ചിന്ത മുന്നോട്ടുവെക്കുന്നില്ല.

ആർ.ബി.ഐയുടെ അനുവാദംപോലുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട്​ നോട്ട്​ നിരോധിച്ചു പുതിയ പണം നടപ്പാക്കിയ മോദിയുടെ ബി.ജെ.പിക്കാർക്ക്​ ഒരൊറ്റ ദിവസത്തെ തീരുമാനത്തിൽ സ്ത്രീകൾക്ക്​ പകുതി സീറ്റ്​ കൊടുക്കാൻ സാധിക്കുമോ? ലോക്​സഭയിൽ സ്ത്രീകൾക്ക്​ പകുതി സീറ്റ്​ കൊടുക്കണമെന്ന്​ മോദിക്ക്​ ഒരു സുപ്രഭാതത്തിൽ അങ്ങു തീരുമാനിക്കാൻ പറ്റില്ലേ? ജനജീവിതം സ്തംഭിപ്പിച്ച അനാവശ്യ നോട്ട്​ നിരോധനത്തിനു പകരം, സ്ഥാനാർഥികളിൽ സ്ത്രീകൾ പകുതിയില്ലെങ്കിൽ വോട്ട്​ നിരോധനം നടത്തുമെന്ന്​ എന്തുകൊണ്ട്​ തീരുമാനിച്ചുകൂടാ?

ആരുടെ തെരഞ്ഞെടുപ്പ്?
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 2010ൽ സ്ത്രീസംവരണ ബിൽ പിന്നെ ലോക്​സഭയിൽ വെക്കാൻ അനുവദിക്കാതിരുന്ന യാഥാസ്ഥിതിക പുരുഷകോമാളികളെ ജനങ്ങൾ മറന്നിട്ടില്ല. പിന്നെയും നടന്നു തെരഞ്ഞെടുപ്പുകൾ. ഇതൊക്കെ ആരുടെ തെരഞ്ഞെടുപ്പാണെന്ന്​ സ്​ത്രീകൾ ചിന്തിക്കണം. തെരഞ്ഞെടുപ്പി​​െൻറ ഭാഗധേയം വഹിക്കുന്നതിൽ സ്ത്രീകൾക്കു വലിയ പങ്കുണ്ട്. സ്ത്രീസ്ഥാനാർഥികൾക്കേ​ വോട്ട്​ ചെയ്യൂ എന്ന്​ സ്​ത്രീകൾ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ഇവിടെ നടത്തുന്ന തെരഞ്ഞെടുപ്പ്​ സംവിധാനം തകരും. അപ്പോൾ ആണധികാരത്തി​​െൻറ തെരഞ്ഞെടുപ്പ്, തീർത്തും സ്ത്രീകളുടെ തെരഞ്ഞെടുപ്പായി മാറും. അങ്ങനെ മാത്രമേ ഇത്​ ജനങ്ങളുടെ തെരഞ്ഞെടുപ്പായി മാറൂ; ജനാധിപത്യമായി മാറൂ. അതിനാൽ, എന്തിന്​ വോട്ടുചെയ്യണമെന്ന്​ ചിന്തിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇനി ഭരണസഭകളിലെ സ്ത്രീപ്രാതിനിധ്യവുമായി ബന്ധപ്പെട്ടതുമാകണം. സ്ത്രീകളുടെ തുല്യപ്രാതിനിധ്യം ഉറപ്പുവരുത്താതെ മുന്നോട്ടുപോകാനാവി​െല്ലന്ന്​ ആൺകോയ്മക്ക്​ ബോധ്യപ്പെടുത്തിക്കൊടുക്കും വിധമുള്ള പ്രചാരണം അനിവാര്യമാണ്. അത്​ കാലത്തിനൊത്ത സാമൂഹികമാറ്റത്തിനും മാനവരാശിയുടെ ഗുണത്തിനുംസ്ത്രീകളുടെ ആത്മാഭിമാനം കാക്കാനും ഉതകും. നിയമം കൊണ്ടുവന്ന്​ തുല്യത നേടാനാകുന്നില്ലെങ്കിൽ തുല്യത കൊണ്ടുവന്ന്​ നിയമമാക്കാനുള്ള ചങ്കുറപ്പാണ്​ പുരോഗമന രാഷ്​ട്രീയപ്രസ്ഥാനങ്ങൾ കാണിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articledemocracymalayalam newsLok Sabha Electon 2019
News Summary - Who wins Lok Sabha - Article
Next Story